അനിവാര്യമായ ചെങ്ങറ
ഭൂസമരങ്ങൾ വലിയൊരു ജനതയുടെ തിരിച്ചറിവായിട്ടു വിലയിരുത്തുമ്പോൾ തന്നെ ഭൂപരിഷ്കരണം തങ്ങളെ പുറത്താക്കിയെന്ന ബോധ്യം ദലിത് ആദിവാസികൾക്ക് മുത്തങ്ങയും - ചെങ്ങറയും നടക്കുന്നത് വരെ ഉണ്ടായില്ല എന്ന ദുഃഖസത്യവും നമ്മുടെ മുന്നിലുണ്ട്. ഈ "അന്ധതയുടെ" പ്രധാനകാരണം ബീറൂട്ടിന് സ്റ്റാലിനോട് ഉണ്ടായിരുന്നതുപോലെ ദലിതർക്ക് കമ്മ്യൂണിസ്റ്റ് പാർട്ടിയോടുണ്ടായിരുന്ന വിധേയത്വം തന്നെയായിരുന്നു.

"ഒന്നെങ്കിൽ ഞങ്ങളെ വെടിവെച്ചു കൊല്ലുക,
അല്ലെങ്കിൽ ഞങ്ങൾക്ക് കൃഷിഭൂമി നൽകുക."
കേരളം കണ്ടിട്ടുള്ളതിൽവെച്ച് ഏറ്റവും ശക്തമായ ഭൂസമരത്തിന്റെ മുദ്രാവാക്യം ഇതായിരുന്നു. നവജനാധിപത്യാവബോധത്തിന്റെ ഊർജ്ജപ്രവാഹമായിരുന്നു ചെങ്ങറ സമരം. ളാഹ ഗോപാലൻ എന്ന അനിഷേധ്യ നേതാവും, സെലീന പ്രക്കാനവും, തട്ടയിൽ സരസ്വതിയും സാധുജന സംയുക്തസമിതിയും അടങ്ങുന്ന പാർശ്വവല്കൃത സമൂഹങ്ങളുടെ പ്രതിനിധികൾ സ്വയം വിധിനിർണ്ണയിക്കാൻ മുന്നോട്ട് വന്ന ചെങ്ങറ സമരം സ്വത്വപരമായ തെളിച്ചം തിരിച്ചറിഞ്ഞ പുതിയ കാലത്തെയാണടയാളപ്പെടുത്തുന്നത്. ഇടതുപക്ഷ കമ്മ്യൂണിസ്റ്റ് മേൽകയ്യിലല്ലാതെ ഉയർന്നുവന്ന ചെങ്ങറ സമരം വർത്തമാന രാഷ്ട്രീയഭൂപടത്തിലെ വേറിട്ടൊരധ്യായം തന്നെയാണ്.

ഭൂമിയിന്മേലുള്ള അധികാരത്തിന്റെയും അവകാശത്തിന്റെയും പോരാട്ടങ്ങൾക്ക് മനുഷ്യവർഗ്ഗത്തിന്റെ അത്രതന്നെ പ്രായമുണ്ട്. ഭൂമി (Land) കേവലം പ്രദേശം (Territory) എന്ന നിലയിൽ അല്ല നിലനിൽക്കുന്നത് മറിച്ച് സ്വത്ത് (Property) എന്ന നിലയിൽ ആണ്. ഈ ഭൂമിയെന്ന അധികാരത്തിനുമുകളിൽ അവകാശമുണ്ടായിരുന്ന ജനതകൾക്ക് മാത്രമേ സാമൂഹിക പരിവർത്തനത്തിന് സാധിച്ചിട്ടുള്ളൂ എന്നതാണ് കേരളത്തിന്റെ ചരിത്രയാഥാർഥ്യം. കേരളീയ നവോത്ഥാനത്തിനുള്ളിൽ വിവിധ പ്രസ്ഥാനങ്ങൾ സ്വകാര്യസ്വത്ത് നിർമ്മാണത്തിനും, ഭൂവുടമസ്ഥതയ്ക്കും വേണ്ടി കിണഞ്ഞു ശ്രമിക്കുന്നത് കാണാൻ സാധിക്കും. പ്രജാസഭ രേഖകളിലൂടെ വെറുതെ കണ്ണോടിച്ചാൽ തന്നെ ഭൂമിയ്ക്കുവേണ്ടിയുള്ള വിവിധ പ്രതിനിധികളുടെ ആവശ്യങ്ങൾ നിരവധിയായി കാണാവുന്നതാണ്. എന്നാൽ 1940കളോടെ ഉയർന്നു വന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങളും, മാറിവന്ന രാഷ്ട്രീയ സാമൂഹ്യ സാഹചര്യങ്ങളും സമുദായവൽക്കരിക്കപ്പെട്ട ഈഴവർ മുതൽ "മുകളിലേക്ക്" ഉള്ള ജാതിസമുദായങ്ങളെ മാത്രം രാഷ്ട്രീയവൽക്കരിക്കുകയും, ദലിത്-ആദിവാസി ജനതയെ അദൃശ്യവൽക്കരിക്കുകയും ചെയ്തു. ഇത് ഭൂസ്വത്തു സമ്പാദനത്തിലേക്ക് കടന്നുവന്നുകൊണ്ടിരുന്ന ദലിത് - ആദിവാസി ജനതയെ പിന്നോട്ടടിച്ചു എന്ന കാര്യം അവിതർക്കിതമാണ്.
നിവർത്തനപ്രക്ഷോഭത്തോടെ ഉയർന്നു വന്ന സമുദായങ്ങൾ സ്വാതന്ത്ര്യാനന്തര കേരളത്തിന്റെ സുദീർഘമായ രാഷ്ട്രീയ ചരിത്രത്തിൽ അവിഭാജ്യ ഘടകമായതും, ഭൂപരിഷ്കരണത്തിന്റെ ഗുണഫലങ്ങളിൽ പങ്കാളിയായതും നോക്കിനിൽക്കാനേ ദലിത് ആദിവാസി ജനതകൾക്ക് ഇന്നുവരേയും സാധിച്ചിട്ടുള്ളൂ. ഭൂപരിഷ്കരണത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ 'കർഷകൻ' എന്ന വിവക്ഷയ്ക്കുള്ളിൽ കയറിപ്പറ്റാൻ വാരക്കാരോ, കാണക്കാരോ, പാട്ടക്കാരോ അല്ലായിരുന്ന ദലിതർക്കോ, ആദിവാസികൾക്കോ സാധിച്ചില്ല എന്നുമാത്രമല്ല ഇവരെ കാടെരിച്ചു ധ്യാനം വളർത്തുന്നവരായോ (Slash and burn Cultivators), പെറുക്കിത്തിന്ന് പുലരുന്ന (Food gathering economy) ജനതയായോ മാത്രമായാണ് ഇന്നും സവർണ്ണ പൊതുബോധം വിലയിരുത്തുന്നത്. ദലിതർക്കും ആദിവാസികൾക്കും ഭൂമി കൊടുത്താൽ ക്യാപിറ്റലിസം ഉണ്ടാവുമെന്ന ഒരു കമ്മ്യൂണിസ്റ്റ് നേതാവിന്റെ പ്രസ്താവന മേൽപ്പറഞ്ഞ സവർണ്ണ ഗേസ് (savarna gaze) അല്ലാതെ മറ്റൊന്നുമല്ല. ഇങ്ങനെയുള്ള അനേകം പ്രതിരോധങ്ങളെ മറികടക്കാനുള്ള വലിയ ശ്രമം എന്ന നിലയിലാണ്, നേട്ടങ്ങൾ പരിമിതമായിട്ടും ചെങ്ങറ സമരത്തെ കേരളം കണ്ട ഏറ്റവും പ്രധാനപ്പെട്ട സമരങ്ങളിൽ ഒന്നായിട്ട് സമരനേതാവായ സെലീന പ്രക്കാനം വിലയിരുത്തിയത്.
1990-കളിൽ അടിത്തട്ട് വിഭാഗങ്ങൾക്കിടയിൽ സമുദായവാദം എന്ന സങ്കൽപ്പനം രൂപം കൊണ്ടതോടെയാണ് സമ്പത്ത്, അധികാരം, പദവി, സംസ്കാരം എന്നിങ്ങനെയുള്ള പരികല്പനകളിലൂടെ ഭൂവുടമസ്ഥത മുഖ്യമാകുന്നത്. 1999-ൽ ആദിവാസി വിമോചന മുന്നണിയുടെ നേതൃത്വത്തിൽ കണ്ണൂരിൽ തുടങ്ങിയ ഭൂസമരം മുതൽ, മുത്തങ്ങ - ചെങ്ങറ സമരങ്ങളും, അരിപ്പ - പൂയംകുട്ടി - പെരിഞ്ചാൻകുട്ടി സമരങ്ങളും ഏറ്റവും അവസാനമുണ്ടായ അറൈക്കാപ്പ് പലായനം വരെ ഭൂമിക്കുവേണ്ടിയുള്ള തീക്ഷ്ണമായ പോരാട്ടങ്ങളാണ്. എന്നിട്ടും കേരളത്തിലെ ബഹുഭൂരിപക്ഷം പിന്നോക്ക വിഭാഗത്തിന്റെയും ഭൂമി പ്രശ്നത്തെ വേണ്ടവിധത്തിൽ അഭിമുഖീകരിക്കാൻ ഇന്നും മാറിമാറി ഭരിക്കുന്ന സർക്കാരുകൾ തയ്യാറായിട്ടില്ല എന്നതാണ് സത്യം.

പത്തനംതിട്ട ജില്ലയിലെ ചെങ്ങറയിൽ 2007 ഓഗസ്റ്റ് നാലിനാണ് ചെങ്ങറ സമരം ആരംഭിക്കുന്നത്. സംസ്ഥാനത്തിന്റെ വ്യത്യസ്ത ഭാഗങ്ങളിൽനിന്നുള്ള 7000 കുടുംബങ്ങൾ ഈ സമരത്തിൽ പങ്കെടുത്തു എന്നാണ് സാധുജനവിമോചന സംയുക്ത സമിതിയുടെ ഓഫീസ് രേഖകൾ പറയുന്നത്. കുറുമ്പറ്റി ഡിവിഷനെ ഒഴിവാക്കി ചെങ്ങറയിലെ ഹാരിസൺ മലയാളം പ്ലാന്റേഷന്റെ ഉടമസ്ഥതയിലുള്ള റബ്ബർ തോട്ടത്തിലേക്കുള്ള യാത്ര ബൈബിളിലെ പുറപ്പാടിനെ അനുസ്മരിപ്പിക്കുന്നതാണെന്ന് കെ. കെ. കൊച്ച് നിരീക്ഷിച്ചത് അതിശയോക്തിയല്ല. ഒടിഞ്ഞ റബ്ബർ കൊമ്പുകളും, തൊടലിമുള്ളുകളും നിറഞ്ഞ പ്രദേശം തോട്ടം തൊഴിലാളികളുമായി സംഘർഷം ഒഴിവാക്കാൻ ഉതകുന്നത് തന്നെയായിരുന്നു. 790 ദിനങ്ങൾ നീണ്ടുനിന്ന സമരം മുന്നോട്ട് വെച്ച ആവശ്യം 5 ഏക്കർ കൃഷിഭൂമിയും, 50000 രൂപയും കുടുംബത്തിന് എന്നതായിരുന്നു. എന്തായാലും 2009-ൽ പ്രഖ്യാപിച്ച ചെങ്ങറ പാക്കേജ് പ്രകാരം ആദിവാസികൾക്ക് ഒരേക്കറും, ദലിതർക്ക് അരയേക്കറും, മറ്റുള്ളവർക്ക് കാലേക്കറും നൽകാമെന്ന് പറഞ്ഞെങ്കിലും 65 കുടുംബങ്ങൾക്ക് മാത്രമാണ് വാസയോഗ്യമായ ഭൂമി ലഭിച്ചത്. ബാക്കിയുള്ളവരിൽ 1495 കുടുംബങ്ങൾക്ക് 10 ജില്ലകളിലായി ഭൂമി നൽകി. കാസർഗോഡ് നൽകിയ ഭൂമിയിൽ 25 ഏക്കർ ഒഴികെ ബാക്കിയുള്ള 200 ഏക്കറും കരിമ്പാറകളായിരുന്നു. ഇടുക്കിയിൽ നൽകിയതും ചെങ്കുത്തായ പാറകൾ നിറഞ്ഞ ഭൂമിയായിരുന്നു. അതുപോലെ സമരഭൂമി വിട്ടൊഴിയാൻ വിസമ്മതിച്ച 500 കുടുംബങ്ങൾക്ക് അവിടെത്തന്നെ അരയേക്കർ പട്ടയമില്ലാത്ത ഭൂമിയും നൽകി. എന്നാൽ പല പ്രദേശങ്ങളിലും, പ്രാദേശിക രാഷ്ട്രീയ പ്രവർത്തകരുടെയും കർഷകസംഘടനകളുടെയും എതിർപ്പിനെത്തുടർന്ന് പ്രവേശിക്കാൻപോലും സാധിച്ചില്ല എന്നതാണ് യാഥാർഥ്യം.
ഭൂസമരങ്ങൾ വലിയൊരു ജനതയുടെ തിരിച്ചറിവായിട്ടു വിലയിരുത്തുമ്പോൾ തന്നെ ഭൂപരിഷ്കരണം തങ്ങളെ പുറത്താക്കിയെന്ന ബോധ്യം ദലിത് ആദിവാസികൾക്ക് മുത്തങ്ങയും - ചെങ്ങറയും നടക്കുന്നത് വരെ ഉണ്ടായില്ല എന്ന ദുഃഖസത്യവും നമ്മുടെ മുന്നിലുണ്ട്. ഈ "അന്ധതയുടെ" പ്രധാനകാരണം ബീറൂട്ടിന് സ്റ്റാലിനോട് ഉണ്ടായിരുന്നതുപോലെ ദലിതർക്ക് കമ്മ്യൂണിസ്റ്റ് പാർട്ടിയോടുണ്ടായിരുന്ന വിധേയത്വം തന്നെയായിരുന്നു. എന്തായാലും ഈ തിരിച്ചറിവുകളിൽ നിന്നുപോലും കേവലമായ കമ്മ്യൂണിസ്റ്റ് വിരുദ്ധതയ്ക്ക് അപ്പുറം കൃത്യമായ ഒരു രാഷ്ട്രീയ ദിശാബോധം നിർമ്മിച്ചെടുക്കാൻ ചെങ്ങറ സമരത്തിന് സാധിച്ചില്ല എന്നതും ഒരു യാഥാർത്ഥ്യമാണ്.

ചരിത്രപ്രസിദ്ധമായ ചെങ്ങറ സമരത്തിന്റെ മറുവശം വീക്ഷിക്കുന്നവർ കഠിനഹൃദയർ ആയിരിക്കേണ്ടതുണ്ട്. ചതിയുടെയും, അക്രമങ്ങളുടെയും, ക്രൂര പീഡനങ്ങളുടെയും നേർസാക്ഷ്യങ്ങളാണ് നമുക്ക് അവിടെ കാണാൻ സാധിക്കുന്നത്. സമരക്കാർ നേരിട്ട പോലീസ് അതിക്രമങ്ങളും, വിവിധ പാർട്ടികൾ നടത്തിയ ഉപരോധങ്ങൾ ഉണ്ടാക്കിയ പട്ടിണിയും ക്ഷാമവും, ആക്രമികൾ സമരക്കാരിലെ സ്ത്രീകൾക്ക് മേൽ നടത്തിയ കൂട്ട ബലാത്സംഗങ്ങൾ തുടങ്ങി സമരക്കാർക്ക്മേൽ സമരനേതാക്കൾ തന്നെ നടത്തിയ ചൂഷണങ്ങൾ ഒക്കെയും സമരത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ദലിത് - പിന്നോക്കർക്ക് മേൽ കാലാകാലങ്ങളായി നടത്തിവരുന്ന സാമൂഹിക - രാഷ്ട്രീയ ആക്രമണങ്ങളുടെയും, അധിനിവേശത്തിന്റെയും ബാക്കിപത്രമായിട്ട് മേല്പറഞ്ഞ അതിക്രമങ്ങളെ കാണാൻ സാധിക്കുമ്പോൾ തന്നെ രാഷ്ട്രീയ ദിശാബോധം ഉള്ള ഒരു നേതൃത്വമുണ്ടായിരുന്നെങ്കിൽ ഒരുപരിധി വരെ സമരത്തെ ഉയർത്താനും അക്രമങ്ങളെ തടുക്കാനും സാധിക്കുമായിരുന്നു എന്ന് തോന്നുന്നു. എന്തായാലും കേരളത്തിൽ ഇന്നും 40000 ത്തോളം വരുന്ന കോളനികളിലും, ലയങ്ങളിലും ജീവിക്കുന്ന പുറംവഴിയായ മനുഷ്യരെ കാണുമ്പോൾ ചെങ്ങറ സമരം വിജയമോ, പരാജയമോ എന്നതിനപ്പുറം നമ്മൾ ചർച്ച ചെയ്യേണ്ടത് അത് നൽകുന്ന ഭൂസ്വത്തിന്റെ അനിവാര്യത സന്ദേശവും ബദൽ രാഷ്ട്രീയ സാധ്യതയും തന്നെയാണെന്ന് തോന്നുന്നു.
Photo courtesy:
manoramanews.com
indianvanguard