ഒന്നര വർഷത്തിനുശേഷം കലാലയങ്ങൾ തുറക്കുമ്പോൾ...
ഒരു കുട്ടി സാമൂഹിക ജീവിയാവണമെങ്കിൽ സമൂഹവുമായി ഇടപഴകേണ്ടതുണ്ട്. മാനസികവും സാംസ്കാരികവും ബുദ്ധിപരവുമായ വളർച്ചയ്ക്ക് കൂട്ടുകൂടേണ്ടതുണ്ട്. അക്കാദമികമായ പഠനത്തിനു മാത്രമല്ല വിദ്യാലയങ്ങളും കലാലയങ്ങളും.

ഒന്നര വർഷത്തിനു ശേഷം സ്കൂളുകളും കോളേജും തുറക്കാൻ തീരുമാനിച്ചിരിക്കുന്നു. കുട്ടികളുമായി അടുത്തിടപഴകുന്ന ഒരാളെന്ന നിലയിൽ ഈ തീരുമാനത്തെ സ്വാഗതം ചെയ്യുന്നു. ജയിലിൽ നിന്ന് മോചനം ലഭിക്കുന്ന ആഹ്ലാദം കുട്ടികളിൽ കാണുന്നുണ്ട്. കോളേജ് / സ്കൂൾ തുറക്കുന്നതിലുള്ള അഭിപ്രായമെന്താണെന്ന് ചോദിച്ചപ്പോൾ എല്ലാവരും അതിനെ സന്തോഷത്തോടെ വരവേൽക്കുന്നുവെന്നാണ് മനസ്സിലായത്. ഒരു ശതമാനത്തിൽ താഴെ മാത്രമാണ് എന്തെങ്കിലും ആശങ്ക പങ്കുവെച്ചത്.
ഒരു കുട്ടി സാമൂഹിക ജീവിയാവണമെങ്കിൽ സമൂഹവുമായി ഇടപഴകേണ്ടതുണ്ട്. മാനസികവും സാംസ്കാരികവും ബുദ്ധിപരവുമായ വളർച്ചയ്ക്ക് കൂട്ടുകൂടേണ്ടതുണ്ട്. അക്കാദമികമായ പഠനത്തിനു മാത്രമല്ല വിദ്യാലയങ്ങളും കലാലയങ്ങളും. വീട്ടിൽ നിന്നിറങ്ങുമ്പോൾ കാണുന്ന ഒരു മുക്കുറ്റിയിൽ നിന്നു തുടങ്ങുന്നു അറിവാർജ്ജിക്കൽ പ്രക്രിയ. കഴിഞ്ഞ ഒന്നര വർഷം കുട്ടികളിലുണ്ടാക്കിയ സാമൂഹിക മാനസിക തലം തിരിച്ചറിയാൻ ഇനിയും വൈകും. പഠനം നടന്നുവെങ്കിലും ഒട്ടേറെ സംഘർഷങ്ങളിലൂടെയാണ് ആ കാലം കടന്നു പോയത്. അതിന് അയവ് വരുന്നു എന്നതാണ് പ്രധാനം.
ഇന്നത്തെ കാലത്ത് ആധുനിക ടെക്നോളജി ഉപയോഗിച്ചുകൊണ്ട് ഓൺലൈൻ വിദ്യാഭ്യാസം നടപ്പിലാക്കാൻ സാധിച്ചുവെന്നത് നിസ്സാരമല്ല. നമ്മുടെ വീട്ടിലിരുന്നുകൊണ്ട് തന്നെ കൃത്യമായ സമയപരിധിയില്ലാതെ ഏത് സമയത്തും ക്ലാസ്സ് കേൾക്കാം അല്ലെങ്കിൽ കാണാമെന്നത് വലിയൊരു ഗുണമാണ്. സമയത്തിന് വലിയ പ്രാധാന്യമുണ്ട്. ക്ലാസ്സുകൾ മിക്കവാറും സിസ്റ്റമാറ്റിക് ആയി നടന്നുപോയിട്ടുമുണ്ട്. കുട്ടികളെ നിർബന്ധിച്ചാണ് നമ്മൾ ഓൺലൈൻ ക്ലാസ്സിൽ കൊണ്ടുവന്നത് എന്നത് അത്ര സന്തോഷമുള്ള കാര്യമല്ല. അവരൊരിക്കലും ഓൺലൈൻ ക്ലാസ്സുകൾ ആഗ്രഹിച്ചവരല്ല. അവർക്ക് കോളേജിൽ / സ്കൂളിൽ പോകാനാണ് ഇഷ്ടം. നിർബന്ധിച്ച് കൊണ്ട് വരുന്നതും സ്വന്തം ഇഷ്ടപ്രകാരം ഓൺലൈൻ ക്ലാസ്സ് തെരഞ്ഞെടുക്കുന്നതും തമ്മിൽ ഒരുപാട് വ്യത്യാസമുണ്ട്.
ഒരു കോഴ്സ് ഓൺലൈൻ ക്ലാസ്സിലൂടെ പഠിക്കാമെന്ന് വിചാരിക്കുമ്പോൾ അവിടെ സമർപ്പണ ബുദ്ധിയോട് കൂടിയാണ് നമ്മൾ ഇരിക്കുന്നത്. മറ്റേത് നിർബന്ധ ബുദ്ധിയോടെ ചെയ്യേണ്ടി വരുന്ന കാര്യമാണ്.
ജോലിയുള്ളവർക്ക്, അല്ലെങ്കിൽ കൂട്ടത്തിൽ മറ്റൊരു സർട്ടിഫിക്കറ്റ് കോഴ്സ് എന്നെല്ലാം ചിന്തിക്കുന്നവർക്കാണ് ഓൺലൈൻ ക്ലാസ്സ് അഭികാമ്യം. അതേ സമയം കൗമാരപ്രായക്കാരായ കുട്ടികൾ കോളേജിൽ വന്ന് പഠിക്കുന്നതിലൂടെ അവരുടെ മാനസിക വളർച്ചയെ പരിപോഷിപ്പിക്കുന്ന ഒരുപാട് കാര്യങ്ങളുണ്ടവിടെ. കൂട്ടുചേരലും സ്പർശനവും കാഴ്ചകളും കൂട്ടായ പ്രവർത്തനങ്ങളും അവരുടെ മാനസിക വളർച്ചയെ വലിയ തോതിൽ ഉയർത്തുന്നുണ്ട്, മനുഷ്യൻ എന്ന സാമൂഹ്യ പദവിയിലേക്കുയരുന്നുണ്ട്.
ഓൺലൈൻ ക്ലാസ്സിൽ അവർ പരസ്പരം ചാറ്റ് ചെയ്യുന്നുണ്ടാവാം. എങ്കിലും ഈ വിദ്യാഭ്യാസ രീതി കുട്ടികളെ മാനുഷികതയിൽ നിന്നും തീർത്തും പുറത്തേക്ക് കൊണ്ട് വരില്ലേയെന്ന സംശയം എനിക്കുണ്ട്. ഈ കാര്യത്തിൽ കുട്ടികളുടെ മനഃശാസ്ത്രപരമായ കാര്യങ്ങൾ നമ്മൾ പഠിക്കേണ്ടിയിരിക്കുന്നു.
അതേപോലെ കുട്ടികളിൽ ഒരു ഡിജിറ്റൽ വേർതിരിവ് ഉണ്ടാകുന്നുണ്ട്. കഴിവ് കുറഞ്ഞ, പാവപ്പെട്ട കുട്ടികളെ സംബന്ധിച്ച് ഓൺലൈൻ കോഴ്സിൽ പങ്കെടുക്കാൻ സാധിച്ചു കൊള്ളണമെന്നില്ല. അവരേയും നമുക്ക് അടയാളപ്പെടുത്തേണ്ടതുണ്ട്. എല്ലാവർക്കും തുല്യത എന്ന് പറയുന്ന ഒരു സാഹചര്യം ക്ലാസ്സ് മുറിയിൽ നടക്കുമ്പോൾ അത് ഓൺലൈൻ ക്ലാസ്സിൻറെ കാര്യത്തിൽ നടക്കുന്നുണ്ടോയെന്നത് സംശയമാണ്.
ഒരു ഫോണിൽ അല്ലെങ്കിൽ ഒരു ഗാഡ്ജറ്റിനുള്ളിൽ കുട്ടികൾ പഠിച്ചു കൊള്ളുമെന്ന് പറയുന്നതിൽ വലിയ അർത്ഥമില്ല. അത് കുട്ടികളെ നിർബന്ധപൂർവ്വം പഠിപ്പിക്കലാണ്. ഫോണിനുള്ളിലേക്ക് മാത്രം നോക്കിയിരുന്ന് കുട്ടികൾ വേണ്ടത്ര അറിവ് ആർജിക്കുമെന്ന് പറയുന്നത് സത്യത്തിൽ ഒരു സാമൂഹ്യ വ്യക്തി എന്ന നിലയിൽ ഇന്നു വരെ മനുഷ്യൻ ആർജിച്ച കഴിവുകളെ ഇല്ലാതാക്കുന്ന തരത്തിലേക്ക്, മാനസികമായ മാറ്റങ്ങൾ ഉണ്ടാക്കുമെന്നാണ് ഞാൻ കരുതുന്നത്. അവിടെയാണ് സ്കൂൾ തുറക്കൽ ആഹ്ലാദത്തിൻ്റെ നിമിഷങ്ങളാകുന്നത്.
പുറത്തിറങ്ങൽ, രോഗം വർദ്ധിപ്പിക്കില്ലേ എന്ന ആശങ്ക ചിലർക്കെങ്കിലുമുണ്ട്. ഒരു ആരോഗ്യ വിദഗ്ധയല്ല ഞാൻ. പക്ഷേ, നിരീക്ഷണത്തിൽ നിന്ന് മനസിലായിട്ടുള്ളത് സാധ്യത കുറവാണെന്നാണ്. 2021 ജനുവരിയിൽ ഭാഗികമായി കോളേജുകളും സ്കൂളുകളും തുറന്നിരുന്നു. പരീക്ഷകൾ നടന്നിരുന്നു. ആ സമയത്ത് കോവിഡ് കൂടിയിരുന്നില്ല എന്നത് ഓർക്കേണ്ടതുണ്ട്. അതുകൊണ്ട് വലിയ ആശങ്കകളില്ലാതെ പുറത്തേക്കിറങ്ങാം.