ഓൺലൈൻ പഠനത്തിന്റെ ഇന്ത്യൻ യാഥാർഥ്യം
പട്ടിണിയുടെ നീരാളിപ്പിടുത്തം അവരെ വരിഞ്ഞു മുറുക്കുമ്പോൾ ആർക്കാണ് അക്ഷരങ്ങളെ കുറിച്ചും, സ്വപ്നം കാണാൻ കഴിയാത്ത ഡിജിറ്റൽ ക്ലാസ്സുകളേയും കുറിച്ച് ചിന്തിക്കാൻ കഴിയുക? ഈ അവസ്ഥയുടെ നേർപകർപ്പാണ് ഞാൻ കണ്ട യാനാധി കോളനിയും അവിടുത്തെ കുട്ടികളും.

ജോലിയുടെ ഭാഗമായി കുറച്ച് വിദ്യാർത്ഥികൾക്ക് എഴുത്തും വായനയും പഠിപ്പിക്കുക എന്ന ദൗത്യവുമായാണ് ദക്ഷിണേന്ത്യയിലെ പുണ്യ നഗരമായ തിരുപ്പതിയിൽ എത്തുന്നത്. ദ്രാവിഡ വാസ്തുകലയുടെ സകല കുലീനതയും നിറച്ചുവെച്ച ശ്രീ വെങ്കിടേശ്വര ക്ഷേത്രം ലക്ഷക്കണക്കിന് തീർത്ഥാടകരെയാണ് ഓരോ വർഷവും സ്വീകരിക്കുന്നത്. ഇന്ത്യയിലെ മറ്റു തീർഥാടന കേന്ദ്രങ്ങൾക്ക് സമാനമായി തന്നെ സന്ദർശകരെ ആശ്രയിച്ചു കൊണ്ടുള്ള സമ്പത്ത് ഘടനയാണ് ഇവിടെയും നിലനിൽക്കുന്നത്. ഭഗവാൻ കൊണ്ടുവരുന്ന അറ്റമില്ലാത്ത സമ്പത്തിന്റെ പ്രസരിപ്പ് അങ്ങിങ്ങായി നഗരത്തിൽ പ്രകടമാണ്. ഏതൊരു നഗരത്തിന്റെയും പുറം മേനിക്ക് പുറകിൽ അരികുവത്കരിക്കപ്പെട്ട, ആരാലും ശ്രദ്ധിക്കപ്പെടാത്ത ഒരു ജനസമൂഹം അതിവസിക്കുന്നുണ്ടാവും. നഗര നിർമ്മിതിയിൽ വിയർപ്പൊഴുക്കിയിട്ടും ആ മണ്ണിന്റെ അവകാശികൾ ആയിരുന്നിട്ടും ആട്ടിയിറക്കപ്പെട്ടവർ. തെരുവുകളെ വൃത്തിയായി സൂഷിക്കുന്നിടത്തും, മാൻ ഹോളുകളിൽ ഇറങ്ങി ജീവൻ ത്യജിക്കേണ്ടി വരുന്നിടത്തും നമുക്കവരെ കാണാനാവും. അവരെ തേടിയുള്ള എന്റെ യാത്ര അവസാനിച്ചത് തിരുപ്പതി നഗരത്തിന്റെ ഹൃദയ ഭാഗത്ത് നിലകൊള്ളുന്ന യാനാധി കോളനിയിലാണ്.
സ്ഥലപ്പേരിൽ തന്നെ ചെയ്യുന്ന തൊഴിലും കുലവും പ്രകടമാണ്. പരമ്പരാഗതമായി തോട്ടി വേല ചെയ്യാൻ വിധിക്കപ്പെട്ട ഹതഭാഗ്യർ. സമൂഹത്തിന്റെ സകല ഇടങ്ങളിൽ നിന്നും മാറ്റി നിർത്തപ്പെട്ടവർ. ലോകം മാറിയിട്ടും കുലത്തൊഴിലിൽ തുടരാൻ ഇന്നും വിധിക്കപ്പെട്ടവർ. തോട്ടി തൊഴിൽ നിരോധിക്കപ്പെട്ടിട്ടും അവരിൽ ഭൂരിഭാഗം പേരും മുനിസിപ്പാലിറ്റിയിലെ ക്ലീനിംഗ് തൊഴിലാളികളാണ്. അഞ്ഞൂറിൽ അധികം കുടുംബങ്ങൾ തിങ്ങിപ്പാർക്കുന്ന ആ കോളനിയിലേക്ക് നാം കാലെടുത്ത് വെക്കുമ്പോൾ അതുവരെ അനുഭവിച്ച ആത്മീയ നഗരം കാതങ്ങൾ അകലെയാവുന്നു. മാനവർക്ക് ശാന്തിയേകുന്ന വെങ്കിടേശ്വരന്റെ അനുഗ്രങ്ങൾ അറ്റുപോവുന്നു. ഇവിടെ ദൈവങ്ങൾ ഇല്ല, മനുഷ്യക്കോലങ്ങളെ മാത്രമാണ് കാണാൻ കഴിയുക. ഒറ്റമുറി കൂരകളിൽ, വൃത്തിഹീനമായ ചുറ്റുപാടുകളിൽ മനുഷ്യർ ജീവിച്ചു പോരുന്നു. ഇല്ലായ്മകളിൽ അവരൊരു ലോകത്തെ പണിതുയർത്തിയതായി തോന്നി എനിക്ക്. അവിടെ അവർ ചിരിക്കുന്നു, കരയുന്നു, ജനിപ്പിക്കുന്നു, വളർത്തുന്നു, മരിക്കുന്നു.
കുട്ടികളെ ലക്ഷ്യം വെച്ചിറങ്ങിയ എന്റെ കണ്ണിൽ ഉടക്കിയതെല്ലാം അവരായിരുന്നു. നാളെ നാടിന്റെ വാഗ്ദാനമാവേണ്ട ഒരുപാട് കുഞ്ഞു ജന്മങ്ങളാൽ സമ്പന്നമായിരുന്നു അവിടം. കോവിഡിനാൽ പഠനം മുടങ്ങിയ വിദ്യാർഥികളെ കണ്ടെത്തി ലഭ്യമായ വിഭവങ്ങൾ ഉപയോഗിച്ച് അറിവ് പകരുക എന്നതായിരുന്നു പ്ലാൻ. പക്ഷെ, കോവിഡിന് മുൻപും കാര്യമായ വിദ്യാഭ്യാസം ലഭിക്കാത്ത കുട്ടികളായിരുന്നു അവർ. ദാരിദ്ര്യം അവരിൽ പലരേയും എന്നോ തൊഴിലിടങ്ങളിൽ എത്തിച്ചിരുന്നു. തെരുവിൽ കളിപ്പാട്ടങ്ങൾ വിറ്റും, മാലിന്യങ്ങളിൽ നിന്ന് പെറുക്കിയും, ഭിക്ഷാടനം നടത്തിയും പട്ടിണിയോട് പടവെട്ടുകയാണവർ. കോളനിയിൽ ദൈവങ്ങളുടെ ഭംഗി കൂട്ടുന്ന കൃത്യത്തിൽ ഏർപെട്ടുകൊണ്ടിരിക്കുന്ന കൊച്ചു കലാകാരികളെ കാണാൻ സാധിക്കും. അവരിൽ ഭൂരിഭാഗവും അടുത്തുള്ള വിദ്യാലയത്തിൽ പഠിക്കുന്നവരാണ്. നമ്മുടെ കുടുംബങ്ങളിലെ കുട്ടികൾ എല്ലാ സൗകര്യങ്ങളോടും കൂടെ ഓൺലൈൻ ക്ലാസ്സുകളിൽ പങ്കെടുത്ത് കണ്ണ് കടഞ്ഞിരിക്കുമ്പോൾ ഈ കുഞ്ഞുങ്ങൾ ദൈവങ്ങളുടെ പ്രതിമകളിൽ മുത്തുകൾ ഒട്ടിച്ചും നിറം കൊടുത്തും ഭക്ഷണത്തിനുള്ള വക തേടുകയാണ്. ദൈവത്തിനെ കൊണ്ട് അങ്ങനെയും ചിലഗുണങ്ങൾ ഉണ്ടെന്ന് അപ്പോഴാണ് മനസ്സിലായത്.
ജനസംഖ്യയുടെ പകുതിയിലധികം ആളുകൾക്കും ഇന്റർനെറ്റ് സൗകര്യമില്ലാത്ത രാജ്യത്ത് കഴിഞ്ഞ പതിനേഴ് മാസത്തോളമായി കുട്ടികൾ സ്കൂളിൽ പോകാൻ കഴിയാതെ വീട്ടിലിരിക്കുകയാണ്. 250 ദശലക്ഷത്തിലധികം വരുന്ന നമ്മുടെ കുട്ടികളിൽ UNICEF ന്റെ പഠന പ്രകാരം 25 ശതമാനത്തിലധികം കുട്ടികൾക്ക് ഇന്ത്യയിൽ വിഭ്യാഭ്യാസം ലഭിക്കുന്നില്ലെന്നാണ്. 28% ആളുകൾ ദരിദ്രരായിരിക്കുന്ന നമ്മുടെ രാജ്യത്ത് കോവിഡും, മുൻപേ തന്നെ നിലനിൽക്കുന്ന സാമ്പത്തിക, തൊഴിൽ പ്രശ്നങ്ങളും കൂടി 320 ദശലക്ഷം ആളുകളെ കൂടി കൊടും ദാരിദ്ര്യത്തിലേക്ക് പുതുതായി തള്ളിയിട്ടെന്നാണ് അസിം പ്രേംജി യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിൽ കണ്ടെത്തിയിരിക്കുന്നത്. കുടുംബങ്ങളെ ബാധിക്കുന്ന ദാരിദ്ര്യവും, തൊഴിൽ നഷ്ടവും നേരിട്ട് ബാധിക്കുന്നത് പൊതുവിൽ നിരാലംബരായ കുട്ടികളെയാണ്, അവരുടെ വിദ്യാഭ്യാസത്തേയും ആരോഗ്യപരമായ വളർച്ചയേയുമാണ്. പട്ടിണിയുടെ നീരാളിപ്പിടുത്തം അവരെ വരിഞ്ഞു മുറുക്കുമ്പോൾ ആർക്കാണ് അക്ഷരങ്ങളെ കുറിച്ചും, സ്വപ്നം കാണാൻ കഴിയാത്ത ഡിജിറ്റൽ ക്ലാസ്സുകളേയും കുറിച്ച് ചിന്തിക്കാൻ കഴിയുക? ഈ അവസ്ഥയുടെ നേർപകർപ്പാണ് ഞാൻ കണ്ട യാനാധി കോളനിയും അവിടുത്തെ കുട്ടികളും. ഒരിക്കൽ ബാലവേലയിലേക്ക് എടുത്തെറിയപ്പെട്ടാൽ അതുകൊണ്ട് അവരുടെ ജീവിതം മുന്നോട്ട് പോയി തുടങ്ങിയാൽ ആ കുട്ടികളെ വിദ്യയുടെ തിരുമുറ്റത്തേക്ക് തിരിച്ചുകൊണ്ടുവരൽ ഏറെ പ്രയാസകരമാണ്. പൊതുവിൽ ഇന്ത്യൻ വിദ്യാഭ്യാസ സംവിധാനം അതിന്റെ ഫലപ്രാപ്തിയിൽ ഏറെ ചോദ്യങ്ങളും, വെല്ലുവിളികളും നേരിടുകയാണ്. ASER റിപ്പോർട്ട് പ്രകാരം മുതിർന്ന കുട്ടികളിൽ 52% അധികം കുട്ടികൾക്ക് ചെറിയ ക്ലാസ്സുകളിലെ പുസ്തങ്ങൾ വായിക്കാനോ അടിസ്ഥാന ഗണിതം ചെയ്യാനോ അറിയില്ലെന്നാണ്. അപ്പോഴാണ് ഇടിത്തീ പോലെ കൊറോണയുടെ വരവ്. അസിംപ്രേംജി യൂണിവേഴ്സിറ്റിയുടെ തന്നെ മറ്റൊരു പഠനം പറയുന്നത് 86% കുട്ടികൾ ഈ കഴിഞ്ഞ കുറച്ചു കാലം കൊണ്ട് കണക്ക് പാടേ മറന്നുപോയെന്നാണ്. 84% കുട്ടികൾ അക്ഷരങ്ങൾ മറന്നുപോയത്രെ! ഈ കണക്കുകൾ നമ്മുടെ വീട്ടിലെ കുട്ടികളുടെ കാര്യത്തിൽ ശരിയാവണമെന്നില്ല. മൊബൈൽ ഫോൺ ഇല്ലാത്തതിനാൽ ഓൺലൈൻ ക്ലാസ് അറ്റൻഡ് ചെയ്യാൻ കഴിയുന്നില്ല എന്ന് കേൾക്കുമ്പോൾ നമ്മളിൽ പലർക്കും ആശ്ചര്യം തോന്നുന്നുണ്ടാവാം. പക്ഷെ ഈ പഠനങ്ങളും അനുഭവങ്ങളുമാണ് ഇന്ത്യയെന്ന സത്യം. നമ്മുടെ രാജ്യത്തിന്റെ ഒരു പൊതുചിത്രം ലഭിക്കണമെങ്കിൽ ഇവിടങ്ങളിലേക്ക് നോക്കിയാൽ മതി. പ്രിവിലേജുകളുടെ മട്ടുപ്പാവിൽ നിന്ന് ഇറങ്ങി നോക്കിയാൽ മാത്രം കാണാൻ സാധിക്കുന്ന ഈ നേർചിത്രങ്ങളിലെ നമ്മുടെ മക്കൾക്ക് അക്ഷരങ്ങളെ മറക്കേണ്ടി വരികയാണ്. വിദ്യയുടെ കിരണങ്ങൾ അവർക്ക് അന്യമാവുകയാണ്. ബാല്യത്തെ ഹോമിച്ച് തൊഴിൽ ഇടങ്ങളിലെ ബലിയാടാവുകയാണ് അവർ.