പ്രളയം

മെഡിറ്ററേനിയൻ കടലിലേക്ക് ഒഴുകുന്ന
ചോരപ്പുഴയെ രണ്ടായി പിളർന്നുകൊണ്ട്,
അതിന്റെ ഉത്ഭവസ്ഥാനം തേടി ദൈവം യാത്ര തുടർന്നു.
മൃതദേഹങ്ങൾക്ക് മുകളിലൂടെ,
ആകാശം പ്രതിഭലിപ്പിച്ച ചുവന്ന വെളിച്ചത്തിൽ,
ഒഴുക്കിനെതിരെ അനായാസമായി തോണി
മുന്നോട്ട് നീങ്ങികൊണ്ടിരുന്നു.
കളിപ്പാട്ടങ്ങളും തോക്കുകളും കൊണ്ട് നിർമ്മിക്കപ്പെട്ട
ഒരു ഭിത്തിയിലിടിച്ച് പെട്ടെന്ന് തോണി നിശ്ചലമായി.
അതിനപ്പുറം ജീവനില്ലാത്ത കുഞ്ഞു ശരീരങ്ങൾ
വയലിൽ വിതച്ച വിത്തുകൾ പോലെ ചിതറിക്കിടന്നു.
അവരുടെ സിരകളിൽ നിന്നൊഴുകിയ
രക്തത്തുള്ളികൾ ചേർന്നാണ് ഒരു പുഴയെ സൃഷ്ടിച്ചത്.
അതിർത്തിക്കുള്ളിൽ തളംകെട്ടി നിന്ന ചോര നീരവിയായി,
കാർമേഘത്തെ ചുവപ്പിച്ചു.
അന്തരീക്ഷം കൂടുതൽ ചുവന്നു.
ദൈവം തോണിയിൽ കയറി തിരിച്ചു പോകാനൊരുങ്ങിയപ്പോൾ
ഇടിമുഴക്കത്തിൽ തോണി വിറച്ചു.
അത് നിഷ്കളങ്കതയുടെ അവസാനത്തെ നിലവിളിയായിരുന്നു.
കൊടുങ്കാറ്റിൽ തോണി ആടിയുലഞ്ഞു.
അത് നിസ്സഹായതയുടെ അവസാനത്തെ നിശ്വാസമായിരുന്നു.
ആകാശത്ത് നിന്നും പതിയെ ചാറാൻ തുടങ്ങിയ രക്തമഴ,
പ്രപഞ്ചം മുഴുവൻ മുക്കിക്കളയാൻ കെൽപ്പുള്ള
ഒരു പേമാരിയായി മാറി.
ഭിത്തി തകർന്ന്, തോക്കുകളും കളിപ്പാട്ടങ്ങളും
ഭൂമിയിലെങ്ങും ഒഴുകിനടന്നു.
അവയുടെ പ്രഹരമേറ്റ് തോണി തരിപ്പണമായി.
ഒഴുക്കിനെതിരെ നീന്താൻ കഴിയാതെ,
ദൈവം രക്തത്തിൽ മുങ്ങിമരിച്ചു!