വല്ലാത്ത അബൂട്ടിയാക്കിം, ഐംബുർപ്പിം
അങ്ങനെയിരിക്കെ ഒരു വൈകുന്നേരം, അന്ന് ചർച്ച ഇത്തിരി ഇന്റർനാഷണലായിരുന്നു... ഫ്രൂട്ടിയിൽ എയ്ഡ്സ്ന്റെ ചോര കലക്കിയ സംഭവത്തെ കുറിച്ച് ഭയങ്കര ചർച്ച നടക്കുന്ന സമയം, അബുട്ടിയാക്ക വെറുതെ പോക്കറ്റ് തപ്പിയതാണ്... "ആള്ളാ... ന്റെ ഐംബുർപ്പിയ കാണാല്യ..." സംഗതി സീനായി... വാർത്ത നൈട്രജൻ ബലൂണുപോലെ പൊടുന്നനെ എയറിൽ പടർന്നു..! ചർച്ചക്ക് വന്ന നാട്ടാര് അബുട്ടിയാക്കാന്റെ ചുറ്റും കൂടി... പ്രശ്നം ഗുരുതരമാണ്..!

കൊറ്റപ്പുറം പാടത്തിന്റെ തോട്ടും കരേന്ന് പത്ത് മിനുറ്റ് നടന്ന് പോയാലാണ് പാടത്തിന്റെ മൂലക്കലെ അബുട്ടിയാക്കന്റെ പൊര എത്താർ...
വാപ്പ വല്ലിപ്പാരായിട്ട് സ്വത്ത് കൊറേ ഉണ്ടെങ്കിലും അബൂട്ടിക്ക ഇപ്പൊളും അറു പിശുക്കനാണ്... അഞ്ചാർ ആനനെ വാങ്ങാനുള്ള സ്വത്തുണ്ടേലും കോർപ്പറേഷൻ പൈപ്പിന്ന് വരുന്ന വെള്ളം പോലെ ഇറ്റിറ്റായിട്ടേ മൂപ്പർ ചെലവാക്കുള്ളൂ.
മാസാമാസം പള്ളി കമ്മിറ്റിം ഇടക്ക് ഓരോരോ പേരിലുള്ള പിരിവുകാരും അത്രേം നടന്ന് പിരിവ് ചോയ്ച്ചാലും അബുട്ടിയാക്ക അഞ്ചിന്റെ പൈസ ഇട്ത്ത് കൊടുക്കാറില്ല. മുൻപ് വൈകുന്നേര പന്തളിയുടെ പിരിവിന് രണ്ട് ചെക്കന്മാർ കൂപ്പണായിട്ട് മൂപ്പരെ പിന്നാലെ കൊറേ നടന്നിട്ടും തിരിഞ്ഞു നോക്കാത്തോണ്ട് അവരിട്ട പേരാണ് "ചെറ്റഅബൂട്ടി" എന്ന്. അതിനു ശേഷം അബുട്ടിയാക്കന്റെ മോളുടെ കല്യാണത്തിന്, കുഴിമന്തിവെച്ച് നാട്ടേർക്ക് മുഴുവനും കൊടുക്കാനുള്ള സ്വത്ത് മൂപ്പരെ കയ്യിലുണ്ടായിട്ടും റേഷൻ പീടീത്തെ അരി കൊണ്ട് കഞ്ഞി വെച്ച് നാലാളേം വിളിച്ചു കൊടുത്തപ്പൊ കണ്ടുനിന്ന നാട്ടാരും ആ പേര് ഏറ്റു വിളിച്ചു.
അങ്ങനൊക്കെ ആണേലും, പുള്ളി എന്നും വൈകുന്നേരം, അങ്ങാടീലെ കൂടിയിരുന്നുള്ള തള്ള് പരിപാടിയിൽ ആവുന്ന അത്രേം സഹകരിക്കാൻ ശ്രമിക്കാറുണ്ട്. അപ്പുറത്തെ വീട്ടിലെ സുലൈമാന്റെ മോന്റെ മുടി മുതൽ കഴിഞ്ഞ കൊല്ലം ഒളിച്ചോടിയ സുലൈക്കാന്റെ മോളുടെ അപ്ഡേഷൻ വരെ കൃത്യമായി വിഷയമാക്കാറുള്ള, അന്നാട്ടിലെത്തന്നെ ഏറ്റവും വല്യ പ്രൈം ടൈം ചർച്ചയാണ് വൈകുന്നേരം അങ്ങാടിയിൽ നടക്കാറ്... അബുട്ടിയാക്കയാണ് അതിലെ മെയിൻ...
അങ്ങനെയിരിക്കെ ഒരു വൈകുന്നേരം, അന്ന് ചർച്ച ഇത്തിരി ഇന്റർനാഷണലായിരുന്നു... ഫ്രൂട്ടിയിൽ എയ്ഡ്സ്ന്റെ ചോര കലക്കിയ സംഭവത്തെ കുറിച്ച് ഭയങ്കര ചർച്ച നടക്കുന്ന സമയം, അബുട്ടിയാക്ക വെറുതെ പോക്കറ്റ് തപ്പിയതാണ്...
"ആള്ളാ... ന്റെ ഐംബുർപ്പിയ കാണാല്യ..."
സംഗതി സീനായി...
വാർത്ത നൈട്രജൻ ബലൂണുപോലെ പൊടുന്നനെ എയറിൽ പടർന്നു..!
ചർച്ചക്ക് വന്ന നാട്ടാര് അബുട്ടിയാക്കാന്റെ ചുറ്റും കൂടി...
പ്രശ്നം ഗുരുതരമാണ്..!
അബായി ചെരുപ്പിന്റെ അടീൽ അമ്പിളി മാമൻ തെളിഞ്ഞു വന്നിട്ടും ഒഴിവാക്കാതെ ഉപയോഗിക്കുന്ന അബുട്ടിയാക്ക എന്ന ധനകാര്യ മന്ത്രിയുടെ സാമ്പത്തിക സ്ഥിതിയെപോലും ചോദ്യം ചെയ്യാൻ പോന്നതാണ് ആ സംഭവം എന്ന് നാട്ടാർക്ക് അറിയാമായിരുന്നു.
ഐംബുർപ്പിയന്റെ തിരോധാനം കൊറ്റപ്പുറം ദേശത്തിന്റെ ആഭ്യന്തരപ്രശ്നമായി മാറുന്ന അവസ്ഥ..!
"ഇങ്ങളൊന്ന് ഇരുന്ന് ആലോയ്ച്ചോക്കി...
പക്ഷെങ്കിൽ ഐംബുർപ്പിയ പോയ അബുട്ടിയാക്കാക്ക് ഒട്ടും നിക്കപൊറുതി ഉണ്ടായിരുന്നില്ല.
ഒരുമാതിരി അണ്ടി പോയ അണ്ണാന്റെ അവസ്ഥ..!
സംഭവത്തിന്റെ ഗുരുതരാവസ്ഥ കണ്ട് നാട്ടാരും തെക്കും വടക്കും നടക്കാൻ തുടങ്ങി.
അതിനിടയിൽ ഐബുർപ്പിയന്റെ റൂട്ട് മാപ്പ് (പോകാൻ സാധ്യതയുള്ള) തയ്യാറാക്കാൻ ഒരുകൂട്ടർ പണിതുടങ്ങി.
പൊരമുതൽ അങ്ങാടി വരെയുള്ള അബൂട്ടിയാക്കാന്റെ റൂട്ട് മാപ്പ് സൂചിന്റെ ഓട്ടയിലേക്ക് നൂലിടുന്ന സൂക്ഷ്മതയോടെ ചെയ്യാൻ തുടങ്ങി. വരുന്ന വഴിക്ക് പാലത്തിന്റെ അടിയിൽ മൂത്രോയിക്കാൻ ഇരുന്നതറിഞ്ഞ് അവിടെം അരിച്ചുപെറുക്കാൻ ആളെ വിട്ടു.
"അല്ല അബുട്ടിയാക്ക... ഇനിപ്പൊ ഇങ്ങൾ ഡ്രസ്സിന്റെ ഉള്ളിലെങ്ങാനും ഇട്ട്ക്ക്ണോ... അതോ ട്രൗസറിന്റെ ഉള്ളിലോ..?" കൂട്ടത്തിലൊരുത്തൻ നേരറിയാൻ സിബിഐയിലെ മമ്മുട്ടിയായി.
തോട്ടുവക്കത്ത് മീൻ പിടിക്കാൻ വയ്ക്കുന്ന വലയേക്കാൾ കൂടുതൽ ഓട്ടയുള്ള അബുട്ടിയാക്കാന്റെ വിന്റേജ് ട്രൗസർ അത് കേട്ട് ആ ചോദ്യം പുച്ഛിച്ചു തള്ളി.
അബുട്ടിയാക്കാന്റെ വല്യൂപ്പ ഏതോ പെരുന്നാൾക്ക് വാങ്ങിയ ട്രൗസർ രണ്ട് ജനറേഷനും കടന്ന് ഇവിടെ എത്തിയതെന്നെ വല്യ മെച്ചം.
സംഗതി കൈവിട്ട് തുടങ്ങി..!
അബുട്ടിയാക്കാനോട് അടുത്തവരും ഇരുന്നവരും ചിരിച്ചവരും എന്തിന് അടുത്തൂടെ പോയ പട്ടിയും പൂച്ചയും മേലക്കൂടെ പോയ കാക്കേം വരെ പ്രതിപ്പട്ടികയിൽ വന്നു.
അതിലേറ്റവും പ്രധാനം നേരത്തെ ചർച്ചക്ക് അബുട്ടിയാക്കാന്റെ ഇടവും വലവും നിന്ന രണ്ട് പേരുകളായിരുന്നു.
സൈതാലിം, ബീരാനും...
സംഭവം അങ്ങാടിയിൽ ചർച്ചക്ക് കൃത്യസമയത്ത് ഹാജറാവുമെങ്കിലും കയ്യിലിരിക്കുന്ന കൊതുകിനെ കൊല്ലാൻ പോലും കയ്യനക്കി പണിയെടുക്കുന്നതിൽ മടിയനാണ് ബീരാൻ. ആകെ എടുക്കുന്ന പണി രാവിലെ വാട്സാപ്പിൽ ഗുഡ്മോണിങ്ങ് അയക്കലാണ്.
സൈതാലിയാണെ നാട്ടിലെ വല്യമുത്തക്കിം... നാട്ടെർക്ക് സ്വർഗ്ഗത്തിലേക്കുള്ള പാത കാണിച്ചുകൊടുക്കുന്ന അങ്ങേരെങ്ങനെ ഇപ്പണി ചെയ്യാനാണ്... അല്ലെലേ "നാളെ കിയാമത്തു നാളാണ്, രക്ഷപ്പെട്ടോളി മക്കളെ" എന്നും പറഞ്ഞു നടക്കുന്ന മനുഷ്യനാണ്... ഒരീസം രാത്രി അങ്ങാടി വിടൽ കഴിഞ്ഞുപോവുമ്പോ ഇരുട്ടത്ത് പൂളക്കൊമ്പ് ആടുന്നത് കണ്ട് പേടിച്ചതാ... അതിന് ശേഷം ഇങ്ങനെണ് മൂപ്പർ...
സംഭവം ഒരു എത്തും പിടിം കിട്ടാത്ത അവസ്ഥ..! മുൻപ് നാട്ടിൽ ബീഫ് നിരോധിച്ചെന്ന കരക്കമ്പിക്ക് ശേഷം നാടിനെ ഇങ്ങനെ ബാധിക്കുന്ന വിഷയം പിന്നെ ഇതാണ്.
അതിനിടക്കാണ് ആ ബോംബ് പൊട്ടിയത്.
അബുട്ടിയാക്കന്റെ അയൽവാസിയും മുൻപ് പട്ടാളത്തിൽ കുക്കുമായിരുന്ന പട്ടാളം കുഞ്ഞിപ്പോക്കർന്റെ ചെറിയ വിത്ത് (കുറച്ച് വളഞ്ഞ വിത്ത്) ഇന്ന് ഐസ് ഈമ്പി നാട്ടിൽക്കൂടി നടന്ന് പോവുന്നത് കണ്ടതായി ഒരു കൂട്ടർ...
പാട്ടാളത്തിലിരിക്കുന്ന സമയത്ത് കുക്കറിന്റെ വിസിൽ കേട്ടിട്ട് പേടിച്ച് പണി നിർത്തിപ്പോന്ന ആളാണ് പട്ടാളം കുഞ്ഞിപ്പോക്കർ... അതിന് ശേഷം പട്ടാളത്തള്ളല്ലാതെ മറ്റൊന്നും സ്വന്തായിട്ടില്ലാത്ത മനുഷ്യനാണ് അങ്ങേര്...
അതിനിടക്ക് ചെക്കൻ തിന്നോണ്ട് പോയത് പച്ച ഐസാണെന്നും അതല്ല അഞ്ചുർപ്പ്യന്റെ പാലൈസാണ് എന്ന് മറ്റൊരു കൂട്ടരും...
'ഇനി അവനായിരിക്കോ..?!'
സംഭവം പറഞ്ഞു പറഞ്ഞു അവസാനം അഞ്ചുർപ്പ്യന്റെ ഐസും വിട്ട് കാര്യം 10 ന്റെ ചോക്കോബാർ വരെയായി. എന്തിന് ചോക്കോബാറിനകത്ത് അണ്ടിപ്പരിപ്പ് വരെ കണ്ടെത്തിയ സലാഹിന്റെ മോൻ ഫിറോസ് വരെ അക്കൂട്ടത്തിലുണ്ട്.
സംഭവം കേട്ട പാതി കേൾക്കാത്ത പാതി അബുട്ടിയാക്ക് ദേഷ്യം കേറി ഉച്ചിയിലെത്തി. ഒരുമാതിരി തേരിന്റെ അടുത്തൂടെ പോയാലുള്ള പോലെ ദേഷ്യം ചൊറിഞ്ഞു മേലാകെ കേറിയിറങ്ങി.
വാടാ..!!
'അബുട്ടിക്കാനെ ചൊറിയാൻമാത്രം ആയോ ഇന്നലെ വന്ന പീക്കിരി പൈതൽ...'
നാട്ടേരിളകി..!
നേരം ഇരുട്ടി തുടങ്ങിയത് കൊണ്ട് ചൂട്ടും കത്തിച്ച് പകരം ചോദിക്കാൻ പട്ടാളം കുഞ്ഞിപോക്കർന്റെ പൊര ലക്ഷ്യമാക്കി നാട്ടേർ നീങ്ങിത്തുടങ്ങി... മുന്നിൽ ഷട്ടർ തുറന്നിട്ട കുപ്പായവുമിട്ടോണ്ട് അബൂട്ടിക്കയും..!
ടും ടും..
വാതിൽ തുറക്കി... എന്നിട്ട് ഇങ്ങളെ മോനെ ഇറക്കി വിടി... ചെക്കനെ ഞങ്ങൾക്ക് ഒന്ന് നല്ല പോലെ കാണണം...
ആരോ അലറി...
ചെക്കൻ വന്നു...
ഇതൊക്കെ കണ്ട് വണ്ടറടിച്ച എടുത്തുചാട്ടക്കാരൻ കബീർന്റെ ഉള്ളിൽ സുരേഷ് ഗോപി ഉണർന്നു.
"ഡാ കൊച്ചർക്ക... ഇയ്യല്ലെടാ അബുട്ടിയാക്കാന്റെ ഐംബുർപ്പിയ അടിച്ചുമാറ്റിയത്..?"
ഒരുമാതിരി പൂരപ്പറമ്പിലെ ആൾക്കൂട്ടവും അവരെ കടന്നലു കുത്തിയ മോന്തയും കണ്ട പാടെ ചെക്കൻ പേടിച്ചു... ചെക്കൻ നിന്ന നിൽപ്പിൽ ട്രൗസറിൽ കൂടി മുള്ളി. കൂട്ടത്തിൽ ബാക്കിലും. ഒപ്പം അകമ്പടിക്ക് ഒരൊറ്റ കരച്ചിലും...
"ഇപ്പാ..........!!"
തലയിൽ വെച്ചാൽ കഷണ്ടിത്തലയുടെ ചൂടടിക്കും, നിലത്ത് വെച്ചാൽ നിലത്തുള്ള കോഴിക്കാട്ടം വാരിത്തിന്നും എന്നൊക്കെ കരുതി നിലത്തും തലയിലും വെക്കാതെ ആറ്റു നോറ്റു വളർത്തിയ ചെക്കന്റെ കരച്ചിൽ കേട്ടതും പട്ടാളം കുഞ്ഞിപ്പോക്കർ ചാടി എഴുന്നേറ്റു.
"ആരാടാ എന്റെ ചെക്കനെ നൊലോളിപ്പിച്ചത്..?"
ദേഷ്യം കൊണ്ട് ചൂട് എണ്ണയിലിട്ട കടുകുമണി കണക്കെ പട്ടാളം കുഞ്ഞിപ്പോക്കർ പൊട്ടിത്തെറിച്ചു.
പക്ഷെ നാട്ടുകാർക്കാ ചോദ്യം മാരത്തണിന് വിസിലൂതുന്ന പോലെയായിരുന്നു. പട്ടാളം പോക്കർന്റെൽ തോക്കുള്ളതറിയുന്ന (പോക്കർ തന്നെ തള്ളിവിട്ട തള്ള്) നാട്ടാര് ചിതറി കണ്ടം വഴി ഓടി.
ഓടുന്നതിനിടയിൽ ചിലർ ബാക്കിലെ ചാണകക്കുഴിയിലും മറ്റുചിലർ പാടത്തെ ചളിയിലുമായി നീന്തിക്കയറി. അതിനിടക്ക് ഒരുത്തൻ പേടിച്ച് കുഞ്ഞാമിനാത്തന്റെ ആട്ടിൻക്കൂട്ടിൽ വരെ ചാടിക്കേറി ഒളിച്ചു.
ഇതെല്ലാം കണ്ട് എന്താണ് നടക്കുന്നതെന്നറിയാതെ പാടത്ത് തവളകൾ പോക്രം വിട്ടു.
ഒരു എടപ്പാളോട്ടവും കഴിഞ്ഞ് ഒരു വിധത്തിൽ വീട്ടിലെത്തിയ അബുട്ടിയാക്ക, പുറത്തിരുന്നു പെണ്ണുങ്ങളോട് (സുബൈദ) ഇച്ചിരി വെള്ളം കൊണ്ടരാൻ പറഞ്ഞു...
അബുട്ടിയാക്കാന്റെ ക്ഷീണം കണ്ട് ഒരു നാരങ്ങ വെള്ളം കലക്കാം എന്ന് പറഞ്ഞാണ് സുബൈദാത്ത എണീറ്റത്. പക്ഷെ പഞ്ചസാരയുടെ വില പറഞ്ഞുപേടിപ്പിച്ച അബുട്ടിയാക്ക അത് സാധാ വെള്ളം മതിയെന്നാക്കി...
വെള്ളം കൊണ്ടോന്നതും ഒറ്റ മുറുക്കിന് പാട്ട മൊത്തത്തിൽ കുടിച്ചു തീർത്തു...
വെള്ളം കുടിച്ച് അബുട്ടിയാക്ക സംഭവിച്ച കാര്യങ്ങളെല്ലാം തന്റെ സുബൈദാത്താനോട് ഓരോന്നായി പറഞ്ഞു...
ഇതെല്ലാം കേട്ട പാടെ ഒരു ചിരി പാസാക്കി ഓൾ:-
"ഇങ്ങളിന്ന് ഷർട്ടിന്റെ പോക്കറ്റ് തുന്നാൻ തന്നപ്പൊ ഞാനാണ് ആ ഐംബുർപ്പിയ എടുത്തു ടേബിളിൽവെച്ചത്..."
ഠിം!!!