"സിനിമയുടെ അവസാന ഘട്ടത്തിൽ നായിക നടത്തുന്ന സമരത്തെ നിമിഷയിൽ ഞാൻ കണ്ടു" ജിയോ ബേബി
നിമിഷ എന്ന വ്യക്തിയെ ആദ്യം കാണുന്നത് പൗരത്വ ബില്ലിനെതിരെ രാജീവ് രവിയുടെ നേതൃത്വത്തിൽ കൊച്ചിയിൽ നടത്തിയ ഒരു സമരത്തിൽ പ്ലക്കാർഡ് പിടിച്ച് നടന്നുവരുമ്പോഴാണ്. ബാനർ പിടിച്ച് വളവു തിരിഞ്ഞ് വന്ന സമര സംഘത്തിൽ നിമിഷ കയ്യുയർത്തി പിടിച്ച് മുദ്രാവാക്യം വിളിക്കുകയായിരുന്നു. അപ്പോൾ ആ സമരത്തെയും മുദ്രാവാക്യം വിളിക്കുന്ന നിമിഷയേയും എല്ലാം മറന്നുകൊണ്ട്, സിനിമയിൽ എന്റെ നായികക്കുണ്ടാവുന്ന ഒരു മാറ്റമാണല്ലോ ഇതെന്ന് ഞാൻ ഓർത്തുപോയി.

ജിയോ ബേബിയിൽ നിന്നും ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ ഉണ്ടായതു പോലെ ഗ്രേറ്റ് ഇന്ത്യൻ കിച്ചണിന്റെ ഭാഗമായുണ്ടായ ചർച്ചകളും, ബഹളങ്ങളും ജിയോ ബേബിയെ എത്രമാത്രം വാർത്തെടുത്തിട്ടുണ്ട്?
സിനിമയുമായി ബന്ധപ്പെട്ട പല എഴുത്തുകൾ, ചർച്ചകൾ എല്ലാം തന്നെ എന്റെ കാഴ്ചപ്പാടിനെ രൂപപ്പെടുത്തിയിട്ടുണ്ട്. ജിയോ ബേബി എന്ന മനുഷ്യൻ സാധാരണ കേരളീയ പുരുഷന്റേതിൽ നിന്നും മാറി ചിന്തിക്കുന്നത് ഗ്രേറ്റ് ഇന്ത്യൻ കിച്ചണിന്റെ ആലോചനയിലൂടെയാണ്. സാമൂഹികമായി സ്ത്രീകൾ പിന്തള്ളപ്പെടുന്നു എന്ന് തിരിച്ചറിഞ്ഞിട്ട് ഒരുപാടൊന്നും വർഷങ്ങൾ ആയിട്ടില്ല. ഈ സിനിമയുടെ ആധാരം എന്നത് ഞാൻ പരിചയപ്പെടുന്ന സ്ത്രീകളും എന്റെ ഭാര്യ ബീനയും എന്റെ കൂട്ടുകാരികളുമാണ്. സ്ത്രീ ജീവിതത്തിന്റെ പല അവസ്ഥകളും തിരിച്ചറിഞ്ഞപ്പോൾ നമ്മുടെ വീട്ടിലുള്ള സ്ത്രീകളോടുൾപ്പെടെയുള്ള പെരുമാറ്റത്തിൽ കുറച്ചുകൂടെ ശ്രദ്ധിക്കണമെന്നൊരു തിരിച്ചറിവുണ്ടായി. മനസ്സിലാക്കലുകളെ കൂടുതൽ ഉത്തരവാദിത്തത്തോടെ വ്യക്തി ജീവിതത്തിലും കൊണ്ടുവരാൻ പഠിച്ചുകൊണ്ടിരിക്കുന്നു.
ഗ്രേറ്റ് ഇന്ത്യൻ കിച്ചനെക്കുറിച്ചുള്ള വിമർശനമായി ഒരിക്കൽ കേൾക്കാൻ ഇടയായത് സിനിമയിലേതൊരു സവർണ്ണ അടുക്കള ആണെന്നതാണ്. എന്ത് മറുപടിയാണ് താങ്കൾക്ക് ഇത്തരം പരാമർശങ്ങൾക്ക് നൽകാനുള്ളത്?
വിമർശിക്കുന്നവർ മനസ്സിലാക്കേണ്ട ഒരു കാര്യമുണ്ട്. തനിക്കിഷ്ടമില്ലാത്ത ഒരു സാഹചര്യത്തിൽ നിന്നും ഒരു സ്ത്രീക്ക് ഇറങ്ങിപ്പോരാനുള്ള ബുദ്ധിമുട്ട് അവർ ഒരു ഐ. എ. എസ് കാരിയാണെങ്കിലും ഡോക്ടർ ആണെങ്കിലും അരികുവത്കരിക്കപ്പെട്ട ഒരാളാണെങ്കിലും പൊതുവായി സ്ത്രീ ആണെന്ന ഒറ്റ കാരണത്താൽ നിലനിൽക്കുന്നുണ്ട്. രാജ്യം തീവ്ര ഹിന്ദുത്വത്തിലേക്ക് പോകുമ്പോൾ അതിന് ചുവടുപിടിക്കുന്നവരിൽ വലിയൊരു വിഭാഗം അപ്പർ കാസ്റ്റ് ആണ്. ഇവർക്കിടയിൽ സ്ത്രീകളുടെ അവസ്ഥ പ്രാചീനം തന്നെയാണ്. അവർ സംരക്ഷിക്കുന്ന വ്യവസ്ഥിതി അവരെ വീണ്ടും പ്രാചീനരാക്കുകയാണ്. നല്ല വിമർശനങ്ങൾ മനസ്സിലാക്കി തിരുത്താൻ ശ്രമിക്കാറുണ്ട്. ഇത്തരം വിമർശനങ്ങൾ സ്ത്രീ ജീവിതത്തെ പഠിക്കാത്തതിന്റെ പേരിൽ ഉണ്ടാവുന്നതാണ്. പാട്രിയാർക്കി അല്ല മുതലാളിത്തമാണ് പ്രശ്നമെന്ന് പറഞ്ഞു വിമർശനം ഉണ്ടായിട്ടുണ്ട്. മുതലാളിത്ത വ്യവസ്ഥയുടെ നിർമ്മാതാവ് ആരാണ്? പുരുഷൻ അല്ലെ?
സൂക്ഷ്മമായി നോക്കുമ്പോൾ സുരാജ് വെഞ്ഞാറമൂട് എന്ന നടൻ ഇതുവരെ ചെയ്തതിൽ നിന്നും പുതുമയുള്ള റോൾ ആണിത്. നിമിഷയും സുരാജും ഏത് ഘട്ടത്തിലാണ് താങ്കളുടെ മനസ്സിൽ ഇതിന്റെ ഭാഗമാവുന്നത്?
സിനിമയുടെ ഷൂട്ട് തുടങ്ങുന്നതിനടുപ്പിച്ചാണ് സുരാജിലേക്ക് കടന്നുവരുന്നത്. സിനിമയെ കുറിച്ചുള്ള ചിന്തകളിൽ ആദ്യകാലത്ത് സുരാജ് ഉണ്ടായിരുന്നില്ല. പക്ഷെ നിമിഷ ഏറ്റവും ആദ്യം തന്നെ ഉണ്ടായിരുന്നു. നിമിഷ എന്ന വ്യക്തിയെ ആദ്യം കാണുന്നത് പൗരത്വ ബില്ലിനെതിരെ രാജീവ് രവിയുടെ നേതൃത്വത്തിൽ കൊച്ചിയിൽ നടത്തിയ ഒരു സമരത്തിൽ പ്ലക്കാർഡ് പിടിച്ച് നടന്നുവരുമ്പോഴാണ്. ബാനർ പിടിച്ച് വളവു തിരിഞ്ഞ് വന്ന സമര സംഘത്തിൽ നിമിഷ കയ്യുയർത്തി പിടിച്ച് മുദ്രാവാക്യം വിളിക്കുകയായിരുന്നു. അപ്പോൾ ആ സമരത്തെയും മുദ്രാവാക്യം വിളിക്കുന്ന നിമിഷയേയും എല്ലാം മറന്നുകൊണ്ട്, എന്റെ നായികക്കുണ്ടാവുന്ന ഒരു മാറ്റമാണല്ലോ ഇതെന്ന് ഞാൻ ഓർത്തുപോയി. സിനിമയുടെ അവസാന ഘട്ടത്തിൽ നായിക നടത്തുന്ന സമരത്തെ നിമിഷയിൽ ഞാൻ കണ്ടു. ഇക്കാര്യം നിമിഷയോടു തന്നെ പലതവണ ഞാൻ പറഞ്ഞിട്ടുണ്ട്.
2007 ൽ സ്വർഗാനുരാഗത്തെക്കുറിച്ച് താങ്കൾ ചെയ്ത സിനിമയാണ് "സീക്രെട് മൈൻഡ്സ് ". ഒരു ഡയറക്ടർ എന്ന നിലയിൽ വളരെ മുൻപ് തന്നെ പൊതുസമൂഹം തൊടാൻ ഭയക്കുന്ന സാമൂഹ്യ വിഷയങ്ങളിലേക്ക് കടന്നു ചെല്ലാനുള്ള ധൈര്യം താങ്കൾ കാണിച്ചതായി കാണാം. എങ്ങനെയാണ് ഇതിലേക്ക് എത്തിപ്പെടുന്നത്?
നമ്മുടെ കൂട്ടുകാർ, വായിക്കുന്ന പുസ്തകം, പരിചയപ്പെടുന്ന മനുഷ്യർ എന്നിവയിലൂടെയൊക്കെയാണ് ഇത് സംഭവിച്ചിട്ടുള്ളത്. എന്റെ സ്കൂൾ കാലഘട്ടം മുതലേ തന്നെ പലകാര്യങ്ങളെയും എതിർക്കുകയും രക്ഷിതാക്കളെ സ്കൂളിലേക്ക് വിളിപ്പിക്കുകയും ചെയ്യുന്ന കുട്ടിയായിരുന്നു. അക്കാലത്തു തന്നെ എന്നെ മനസ്സിലാക്കുന്ന അധ്യാപകരും ഉണ്ടായിട്ടുണ്ട്. പള്ളിയിൽ പ്രശ്നം ഉണ്ടാക്കുന്ന ഒരു കുട്ടിയായിരുന്നു അക്കാലത്ത്. എന്റെ അച്ഛൻ പള്ളിയിലെ കാര്യങ്ങളെ ചോദ്യം ചെയ്തിരുന്ന ആളായതിനാലാണ് ആ ധൈര്യം എനിക്കുണ്ടായത്. ഇതിന്റെയെല്ലാം ഭാഗമായി ഉണ്ടായ ഉൾക്കാഴ്ചയാണ് എന്റെ കലാപ്രവർത്തനം.2010 മുതൽ എന്നെ ഏറ്റവും കൂടുതൽ സ്വാധീനിക്കുന്ന ഇടമാണ് ഫേസ്ബുക്ക്. പലരുടെയും എഴുത്തുകളിലൂടെ നമ്മൾ നമ്മളെ തന്നെ തിരുത്തുകയും ചിന്തിക്കുകയും ചെയ്യുന്നു.
പാളുവ ഭാഷയിലെ ഒരു പാട്ട് ഈ സിനിമയുടെ ഭാഗമാവുന്നുണ്ട്. അരികുവത്കരിച്ച ഒരു സമൂഹത്തിന്റെ ശക്തമായ പ്രതിനിധാനമായിട്ടാണ് മൃദുല ദേവി ആ ഭാഷയെ കാവ്യഭാഷയായി തിരഞ്ഞെടുത്തത്. മുഖ്യധാരാ സിനിമയുടെ ഭാഗമാവുന്നതിലൂടെ ആ ഭാഷ പേറുന്ന ഒരു സംസ്കാരത്തിനും കൂടെയാണ് വിസിബിലിറ്റി ഉണ്ടാവുന്നത്. ഈ തിരഞ്ഞെടുപ്പ് ആദ്യമേ ഉള്ളതായിരുന്നോ?
ഈ സിനിമയിൽ പാട്ടുകൾ ഒന്നും ഉണ്ടായിരുന്നില്ല. ക്യാമറാമാൻ സാലുവിനോട് സംസാരിച്ചപ്പോൾ വേണമെങ്കിൽ ഒരു പാട്ടാകാം എന്നൊരു ചിന്ത വന്നു. എങ്ങനെയുള്ള പാട്ടായിരിക്കണമെന്ന സങ്കൽപ്പം ആദ്യമേ മനസ്സിൽ രൂപപ്പെട്ടിരുന്നു. ആയിടെയാണ് മൃദുല ഫേസ്ബുക്കിൽ കുറിച്ച കവിത കാണുന്നത്. ഞങ്ങൾ തേടുന്ന ഒരു എലമെന്റ് അതിലുള്ളതായി തോന്നി. മൃദുലയെ വ്യക്തിപരമായി അറിയുന്നതിനായി മെസ്സഞ്ചർ വഴി ബന്ധപ്പെടുകയും സംസാരിക്കുകയും ചെയ്തു. മാത്യൂസ് പുളിക്കൻ എന്ന മ്യൂസിക് ഡയറക്ടർ ആണ് ഇത് സംഗീത സംവിധാനം ചെയ്തത്. സെറ്റിൽ എല്ലാവരും പാടിനടക്കുന്ന പാട്ടായി അത് മാറുകയും അവിടെ ഇതിന് മികച്ച സ്വീകാര്യത ലഭിക്കുകയും ചെയ്തു. അപ്പോഴാണ് പ്രമോഷന് ഇത് ഉപയോഗിക്കാം എന്ന് ചിന്ത വരുന്നത് തന്നെ. 'ഗ്രേറ്റ് ഇന്ത്യൻ കിച്ചണി'നെ കൂടുതൽ മനോഹരമാക്കുന്ന ഒരു ഘടകമായി ഈ പാട്ട് മാറുകയായിരുന്നു.
ഓ. ടി. ടി. പ്ലാറ്റ്ഫോമിൽ റിലീസ് ആകുമ്പോൾ തിയേറ്റർ അനുഭവം സിനിമയിലൂടെ നഷ്ടമാകുമെന്ന ആശങ്കയുണ്ടായിരുന്നോ? ഇത്തരത്തിൽ സിനിമ ചർച്ച ചെയ്യപ്പെടുമെന്ന് പ്രതീക്ഷിച്ചിരുന്നോ?
ഓ. ടി. ടി. യിലൂടെയാണ് സിനിമ കൂടുതൽ ശ്രദ്ധേയമാവുക എന്നൊരു ചിന്ത ഉണ്ടായിരുന്നു. ഓ. ടി. ടി. യിലൂടെ സിനിമ നമ്മളിലേക്കെത്തുകയാണല്ലോ. സ്ത്രീകൾ മാത്രമായി സിനിമക്ക് പോകുന്ന ഒരു സംസ്കാരം ഇവിടെ ഇല്ല. ചിലപ്പോൾ ഒരു കൂട്ടം സ്ത്രീകൾ പോകുമായിരിക്കും. ഗർഭിണിയായിട്ടുള്ളവർ, മുലയൂട്ടുന്ന അമ്മമാർ എന്നിവരെ സംബന്ധിച്ചിടത്തോളം തീയേറ്റർ പെട്ടെന്ന് പോകാൻ കഴിയുന്ന ഒരിടമല്ല. ഈ സിനിമയ്ക്കു ഇത്രയധികം സ്വീകാര്യത ലഭിക്കാനുള്ള കാരണങ്ങളിലൊന്നായാണ് ഞാൻ ഓ.ടി.ടി റിലീസിനെ കാണുന്നത്. ഈ സിനിമ കണ്ട സ്ത്രീകളുടെ ഭാഗത്തുനിന്നുണ്ടായ മികച്ച പ്രതികരണം തന്നെയാണ് ഇതിന്റെ വിജയം.
കേരളത്തിന് പുറത്തും അകത്തും വളരെയധികം ചർച്ച ചെയ്യപ്പെട്ട സിനിമയാണ് ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ. ഈ സിനിമയുടെ സ്വീകാര്യതയും, പ്രമേയത്തിലെയും അവതരണത്തിലെയും മികവും അടുത്ത സിനിമ ചെയ്യുമ്പോൾ ഒരു ഉത്തരവാദിത്തമായി തോന്നുന്നുണ്ടോ?
തീർച്ചയായും ഇല്ല. ഞാൻ വളരെ passionate ആയി ഇടപെട്ട ഇടമാണ് സിനിമ. ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ ഞാൻ പ്രതീക്ഷിച്ചതിലുമധികം ആസ്വാദകർ ഏറ്റെടുത്തു. അടുത്തതായി ഞാൻ ചെയ്യുന്നത് ഒരു ആന്തോളജി മൂവി ആണ്, ഫ്രീഡം ഫൈറ്റ്. സ്വാതന്ത്ര്യത്തേക്കുറിച്ചുള്ള വിവിധ കാഴ്ചപ്പാടുകൾ അതിലുണ്ട്. ഗ്രേറ്റ് ഇന്ത്യൻ കിച്ചണിൽ നിന്നും വ്യത്യസ്ഥമായ സിനിമയാണത്. സിനിമകൾ എല്ലാം ഒരേപോലെ ആളുകൾ ഏറ്റെടുക്കണമെന്നോ ഒരേ പ്രതികരണം ലഭിക്കണമെന്നോ ഇല്ല. ഒരിക്കൽ എടുത്ത സിനിമയേ അല്ല അടുത്തത്. ഗ്രേറ്റ് ഇന്ത്യൻ കിച്ചണിലൂടെ എന്നിൽ പ്രതീക്ഷയുള്ള പ്രേക്ഷകർ ഉണ്ടാകാം, അത് അടുത്ത സിനിമയെ സഹായിച്ചേക്കാം. ചിലപ്പോൾ ചില പ്രേക്ഷകരെ നിരാശപ്പെടുത്തിയേക്കാം.