ഇന്ധനവിലയും ചില യാഥാർഥ്യങ്ങളും
ഇന്ത്യയിൽ പ്രധാനമായും രണ്ടു കാരണങ്ങൾ കൊണ്ടാണ് പെട്രോൾ വില വർധിക്കുന്നത്. ഒന്നാമത് ഇന്റർനാഷണൽ മാർക്കറ്റിൽ ക്രൂഡ് ഓയിലിന്റെ വില വർധനവ്. രണ്ട്, ഇന്ത്യയിൽ സർക്കാർ ചുമത്തുന്ന നികുതി. ഇവ രണ്ടിലും വർധനവ് ഉണ്ടാകുന്നതിനനുസരിച്ച് പെട്രോൾ വിലയും വർധിക്കുന്നു.

കൊറോണക്കാലം തട്ടിമുട്ടി കടന്നുപോയതോടെ ഇന്ത്യയിലെ ഏതൊരു പൗരനും അടിസ്ഥാന പ്രശ്നമായി കാണുന്ന ഒന്നാണ് ഇന്ധനവില വർദ്ധനവ്. അച്ഛാദിൻ കാത്തിരുന്ന ജനതയ്ക്ക് താങ്ങാവുന്നതിലും അപ്പുറത്താണ് ഇന്ധന വിലക്കയറ്റം. പരസ്പരം പഴിചാരുന്ന രാഷ്ട്രീയ കോമരങ്ങൾ, കൊറോണക്കാലത്തും പട്ടിണികിടന്ന് സാധാരണക്കാരൻ നൽകിയ നികുതിയിലാണ് കൈയിട്ട് വാരുന്നത്. വാസ്തവത്തിൽ എന്താണ് സംഭവിക്കുന്നത്? ഒന്നല്ല ഒരായിരം തവണ പരിശോധിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
ഇന്ത്യയിൽ പ്രധാനമായും രണ്ടു കാരണങ്ങൾ കൊണ്ടാണ് പെട്രോൾ വില വർധിക്കുന്നത്. ഒന്നാമത് ഇന്റർനാഷണൽ മാർക്കറ്റിൽ ക്രൂഡ് ഓയിലിന്റെ വില വർധനവ്. രണ്ട്, ഇന്ത്യയിൽ സർക്കാർ ചുമത്തുന്ന നികുതി. ഇവ രണ്ടിലും വർധനവ് ഉണ്ടാകുന്നതിനനുസരിച്ച് പെട്രോൾ വിലയും വർധിക്കുന്നു. അവസാന 7 വർഷത്തെ കണക്കെടുത്താൽ തന്നെ ഈ കാര്യങ്ങൾ വ്യക്തമാണ്. 2014 തൊട്ട് ക്രൂഡ് ഓയിലിന്റെ വില കുറവ് തന്നെയാണ്. കൊറോണ വന്നതോടെ ഈ വില കുത്തനെ ഇടിഞ്ഞു. പക്ഷെ പെട്രോൾ വില മാത്രം കൂടി. കാര്യം സർക്കാർ ചുമത്തുന്ന നികുതി തന്നെ. 2014 ൽ ലിറ്ററിന് 9.50 രൂപയാണെങ്കിൽ 2021ൽ ഇത് ലിറ്ററിന് 33 രൂപയാണ്. വർധനവ് 300%. ഡീസലിന്റെ കാര്യവും മറിച്ചല്ല. 2014ൽ ലിറ്ററിന് 3.50 രൂപയാണെങ്കിൽ 2021ൽ 32 രൂപ. അതായത് GST യിലെ ഏറ്റവും ഉയർന്ന സ്ലാബിൽ പെട്രോൾ ഉൾപ്പെടുത്തിയാലും എത്രയോ ലാഭം. അടുത്ത 8-10 വർഷത്തേക്ക് അങ്ങനെയൊരു മാറ്റം ഉണ്ടാവില്ലെന്നാണ് എംപി ആയ സുശീൽ കുമാർ മോഡി പാർലമെന്റിൽ അറിയിച്ചത്. എന്നാൽ നികുതി കുറച്ചൂടേ എന്ന ചോദ്യത്തിന് പലപ്പോഴും കോൺഗ്രസ്സുകാരുടെ മേൽ പഴിചാരി രക്ഷപ്പെടുന്ന പ്രവണതയാണ് ഇപ്പോഴത്തെ ബിജെപി സർക്കാർ കാണിക്കാറുള്ളത്. കോൺഗ്രസ് ആയാലും, ബിജെപി ആയാലും ഒളിച്ചുവയ്ക്കുന്ന വലിയൊരു നാടകത്തിന്റെ സെൻസർഷിപ്പ് ഭാഗമാണ് ഓയിൽ ബോണ്ട്. എന്താണ് ഈ ഓയിൽ ബോണ്ടെന്നു നോക്കാം. നമുക്കറിയും പോലെ നഷ്ടത്തിൽ ആവുന്നതോ, വിപുലീകരണത്തിന്റെ ഭാഗമായോ ഒരു സ്ഥാപനത്തിന് പണം കണ്ടെത്താനുള്ള വഴിയാണ് ബോണ്ടുകൾ. എന്നാൽ ഈ ബോണ്ടുകൾ പുറപ്പെടുവിക്കുന്നത് സർക്കാർ ആണെന്ന് മാത്രം. ഇങ്ങനെയുള്ള ബോണ്ടുകൾ വഴി ആവശ്യമുള്ള പണം കണ്ടെത്തുന്നു. ഇവ പലിശ സഹിതമോ അല്ലാതെയോ തിരിച്ചടക്കാനുള്ള വ്യവസ്ഥയും ഉണ്ടാകും. ലോണുകൾക്ക് കൃത്യമായ പലിശയും കാലയളവും ഉണ്ടെന്നിരിക്കെ ബോണ്ടുകൾക്ക് ഇത്തരം വള്ളിക്കെട്ടുകളില്ല. സ്റ്റോക്ക് മാർക്കറ്റിലെ വ്യത്യാസങ്ങൾ പോലും ബോണ്ടുകളുടെ പലിശയെയും കാലാവധിയെയും ബാധിക്കുന്നു.
ഇപ്പോഴത്തെ പ്രതിഷേധങ്ങൾ പോലെ എന്നു പറയാൻ കഴിയില്ലെങ്കിലും ഇന്ധനവില വർധനവിൽ ഇന്ത്യ മൊത്തം ഒറ്റക്കെട്ടായി നിന്ന ഒരു കാലമായിരുന്നു 2012ന്റെ അവസാനത്തോടെ ഉണ്ടായത്. സിനിമാ, രാഷ്ട്രീയ, സാമൂഹിക പ്രവർത്തകരുടെയും സാധാരണ ജനങ്ങളുടെയും പ്രതിഷേധത്തിന് മുന്നിൽ മുട്ടു കുത്തിയ യു പി എ സർക്കാർ ഇന്ധനവില കുറയ്ക്കാൻ നിർബന്ധിതരായി. എന്നാൽ ഒരു പരിധിക്കപ്പുറത്തു സർക്കാറിന് വില കുറയ്ക്കാൻ കഴിയുമായിരുന്നില്ല. ഈ സമയത്താണ് 2002 ൽ അടൽ ബിഹാരി വാജ്പേയ് കൊണ്ടുവന്ന ഓയിൽ ബോണ്ട് മൻമോഹൻ സർക്കാർ പുനഃരാരംഭിച്ചത്. ഓയിൽ കമ്പനികൾക്ക് സബ്സിഡി നൽകിക്കൊണ്ട് ഇന്ധനവില കുറയ്ക്കുക. എന്നാൽ സബ്സിഡി നൽകാൻ സർക്കാറിന്റെ കയ്യിൽ പണമില്ലാത്ത ഘട്ടത്തിൽ വ്യവസ്ഥകൾക്കനുസരിച്ച് ഇത്തരം കരാറുകൾ ഉണ്ടാക്കുന്നു. 2002ൽ ആദ്യമായി വാജ്പേയ് സർക്കാർ 9000 കോടിയുടെ ഓയിൽ ബോണ്ട് ആണ് ഒപ്പിട്ടത്. പിന്നാലെ യു പി എ സർക്കാർ ഇങ്ങനൊരു ശ്രമം അന്ന് നടത്തി. 2014 ൽ ഭരണത്തിലെത്തിയ മോദി സർക്കാർ ആദ്യം ചെയ്തത് ഈ ഓയിൽ ബോണ്ടുകളുടെ ബാധ്യത മുഴുവനായി ഒഴിവാക്കുക എന്നതാണ്. 2005-2012 കാലത്തു മാത്രം ഇന്ത്യയിൽ ഏതാണ്ട് 1,440 ലക്ഷം കോടിയുടെ ഓയിൽ ബോണ്ടുകൾ ഉണ്ടായിരുന്നു. ഈ തുകയിൽ 1,340 ലക്ഷം കോടി രൂപയുടെ ബാധ്യത വന്നത് മോദി സർക്കാരിലും. ഈ ബോണ്ടുകൾ കാരണം പ്രതിവർഷം ചുരുങ്ങിയത് 100 ലക്ഷം കോടി പലിശ ഇനത്തിൽ മാത്രം നൽകേണ്ടി വന്നു. എന്നാൽ കാലാവധി അവസാനിക്കുന്നതോടെ ഇത്തരം കരാറുകൾ അപ്രസക്തമാകുകയും ചെയ്യുന്നു.
2021ൽ ഇങ്ങനെ 2 ബോണ്ടുകൾ അവസാനിച്ചിട്ടുണ്ട്. 2023ൽ 300 ലക്ഷം വിലവരുന്ന ഓയിൽ ബോണ്ടുകൾ അവസാനിക്കും. ബാക്കി 2024 ലെ തിരഞ്ഞെടുപ്പിന് ശേഷമായിരിക്കും അവസാനിക്കുക. അതുകൊണ്ട് തന്നെ പിന്നീട് വരുന്ന സർക്കാരിനുമേൽ ഒരു കാലിലെ മന്ത് മാറ്റി മറു കാലിൽ കൈമാറ്റപ്പെട്ടുകൊണ്ടിരിക്കും.
മേൽപറഞ്ഞ കാര്യങ്ങളൊക്കെ മാറ്റിവച്ചാലും കൂട്ടിക്കിഴിച്ചു കഴിഞ്ഞാൽ കിട്ടാത്ത ചില ഉത്തരങ്ങളുണ്ട്. 2015-16 കാലയളവിൽ 1,540 ലക്ഷം കോടി രൂപയാണ് എക്സൈസ് ഡ്യൂട്ടി ഇനത്തിൽ സർക്കാരിന് ലഭിച്ചത്. അപ്പോൾ ഉണ്ടായിരുന്ന കടം 1,334 ലക്ഷം കോടി രൂപയുടെ ഓയിൽ ബോണ്ടുകൾ. എന്നാൽ ഇതിലേക്ക് ഒരു തിരിച്ചടവ് പോലും ഉണ്ടായിട്ടില്ലെന്ന് രേഖകൾ കാണിക്കുന്നു. 2021 ആയപ്പോഴേക്കും ഈ നികുതിയിനത്തിൽ മാത്രം ലഭിച്ചത് 3.35 ലക്ഷം കോടിയാണ്. 88% വർദ്ധനവാണ് എക്സൈസ് ഡ്യൂട്ടിയിൽ ഉണ്ടായത്. ചുരുക്കിപ്പറഞ്ഞാൽ നികുതിയിനത്തിൽ ലഭിക്കുന്ന തുകയിൽ ഇത്തരം ബോണ്ടുകൾ അടച്ചാലും തുക ബാക്കിയാണ്.
ഒരു വർഷത്തെ നികുതിയിൽ നിന്ന് തന്നെ തീർക്കാവുന്ന കുറെ ബോണ്ടുകളെ കുറിച്ച് വാചാലരാകുന്ന നമ്മുടെ നേതാക്കൾ പറയേണ്ട ഉത്തരമുണ്ട്. ജനങ്ങളുടെ ചോറിൽ ഉപ്പിട്ട് തീറ്റിക്കുന്നതിന്റെ ഗുണം നിങ്ങളിൽ ആർക്കാണെന്ന സത്യം. ബെൻസും, ബിഎംഡബ്ല്യൂവും മാത്രമല്ല റോഡുകളിലൂടെ ഓടുന്നത്, അന്നന്നത്തെ വിശപ്പ് മാറ്റാൻ നെട്ടോട്ടം ഒടുന്നവന്റെ വണ്ടിയിലും പെട്രോളോ, ഡീസലോ വേണം. അടുപ്പിൽ ഒഴിക്കാൻ മണ്ണെണ്ണ പോലും ഇല്ലാത്ത കാലത്ത് ഗ്യാസിൽ ഒരു നേരത്തെ കഞ്ഞി വയ്ക്കാൻ 1000 രൂപ കൊടുക്കേണ്ടി വരുന്നവന്റെ ഗതികേടിനു മുന്നിൽ നിന്ന് കൊഞ്ഞനം കുത്തുകയല്ല വേണ്ടത്. ഞങ്ങൾക്കും ഇവിടെ ജീവിക്കണം. ഇത് ഓരോ പവപ്പെട്ടവന്റെയും, സാധാരണക്കാരന്റെയും ഇന്ത്യയാണ്. ഇവിടെ എല്ലാവർക്കും ഒരുപോലെ ജീവിക്കാൻ കഴിയണം. അത് കാണാൻ കണ്ണു തുറന്നു പിടിക്കണം, ഏതു പാർട്ടി ആയാലും ഭരിക്കുന്നത് ഏതു രാജാവായാലും.