അമ്പോറ്റി
തൊട്ടുര് ഉള്ള വേലുമൂപ്പിനാന് തന്റെ അറുപതാം വയസ്സിലൊരു പൂതി, നാടായ നാടും കാലായ കാലവും നാട്ടിൽ തോട്ടിപ്പണിയും തീണ്ടൽപ്പണിയുമെടുത്ത അവശേഷിച്ചകാലത്ത് നീക്കിയിരിപ്പിൽ ഉണ്ടാക്കിയെടുത്ത അഞ്ച് സെന്റ് സ്ഥലത്ത് ആ കുടുസുമുറിവീടിൻ്റെ അറ്റത്ത് ഒരമ്പോറ്റിയെ വെച്ചാരാധിക്കണം.

നാട്ടാരോടോ വീട്ടാരോടോ സമ്മതപത്രമൊന്നും വാങ്ങാൻ മൂപ്പൻ നിന്നില്ല; നല്ലൊരു നാളങ്ങ് അടുത്തുള്ള കണിയാരെ കണ്ട് നോക്കിപ്പിച്ചു. സ്വയം തീരുമാനം എടുത്തു. മുപ്പത്തിമുക്കോടി ദൈവങ്ങളും തീണ്ടാപ്പുറത്തിരുന്നകൊണ്ട് ഒറ്റയൊരെണ്ണത്തിനേം കൈകൊണ്ട് തൊട്ടില്ല, അശുദ്ധീകരിക്കേണ്ട എന്നുകരുതി ഒഴിച്ചുനിർത്തി. ഒരു ചാത്തനെത്തന്നെ കുടിയിരുത്തി, അതാകുമ്പോൾ തീണ്ടൽ പേടി വേണ്ട. ചാത്തന്മാരെല്ലാം പടിക്ക് പുറത്താണല്ലോ! ആരെവെച്ചാരാധിക്കണം എന്ന ആധിയിൽ ഒരു പുള്ളിയെ തപ്പി പിടിച്ചെടുത്തു.
"പുള്ളിയാമ്പുള്ളി"
പുള്ളിയെക്കുറിച്ച് മൂപ്പിലാനും വല്യപിടുത്തമൊന്നും ഉണ്ടായിരുന്നില്ല.
എങ്കിലും വീട്ടിലൊരാളായി തനിക്കൊരമ്പോറ്റിയായി. ഒരു ആശ്വാസവുമായി മൂപ്പിലാൻ പകൽ സ്വപ്നത്തിൽ ലയിച്ചാറാടി. പതിയെ ചുറ്റും വേലികെട്ടി, ചാണകം മെഴുകി, വിഗ്രഹം വെച്ചു. എണ്ണയൊഴിച്ചു കത്തിച്ചു, ചന്ദനവും പനിനീരും തളിച്ചു. ആരാധന തുടങ്ങി . കണ്ടുനിന്ന നാട്ടുകാർക്കും വീട്ടുകാർക്കും മൂപ്പിലാന് ചിത്തഭ്രമം പിടിച്ചോ എന്ന സംശയം ഉച്ചത്തിലുദിച്ചു. അങ്ങനെയിരിക്കെ തെക്കുവാറിൽ നിന്ന് കത്തിക്ക് മൂർച്ഛകൂട്ടാൻ വന്ന കേളുവാണ് മൂപ്പിലാനോട് ആദ്യം ഇത് ചോദിക്കുന്നത്.
"അല്ലേയ്, ഈ പുള്ളി സാത്താനില്ല്യായ അപ്പുറം ഏതുക്ക് സേട്ടാ ഇന്ത സന്ദനമെല്ലാം വെച്ചുപൂസാനത്; സേവലും കള്ളയും താനേ മുഖ്യം?"
കേട്ടുനിന്ന വേലുമൂപ്പിനാനു പെരുവിരലിൽ അറ്റം തൊട്ട് അരിശം വന്നു, തന്റെ അമ്പോറ്റിയെ എങ്ങനെ ആരാധിക്കണമെന്ന് പഠിപ്പിക്കാൻ ഇവനാരാ എന്ന ഭാവത്തിൽ മൂപ്പൻ അങ്ങു കത്തി നിന്നു.
അന്ന് മൂർച്ചകൂട്ടാനുണ്ടായിരുന്ന കത്തിയൊന്നും കേളുവിന് കൊടുത്തില്ല. മറുപടിയും കൊടുത്തില്ല.
മൂപ്പിലാൻ തൻ്റെ ആരാധന തുടർന്നുകൊണ്ടിരുന്നു. പതിയെ പതിയെ വെച്ചാരാധനയുടെ കർമഫലങ്ങളും ശുദ്ധിവിശകലനങ്ങളും നാട്ടിൽ അപ്പൂപ്പന്താടിപോലെ പാറിപ്പറന്നു നടന്നു. വേലുമൂപ്പിനാന്റെ വെച്ചാരാധനകൾ കാണാനും കാണിക്കവെച്ചു പ്രാർത്ഥിക്കാനും ആളെത്തി, അരങ്ങെത്തി. പണവുമെത്തി. ഒരു കൂനപോലെ ഭണ്ഡാരമുയർന്നു നിറയുകയും ചെയ്തു, ചെറുതെങ്കിലും ഉയർന്നുപൊന്തി. ക്ഷേത്രമായി അറിയപ്പെട്ട് തുടങ്ങി. പതിയെ ഏറെ നിർവൃതിയോടെ അമ്പോറ്റിയെ എല്ലാവർക്കുമായി മൂപ്പിനാൻ തുറന്ന് കൊടുത്തു. ഭജന, തുള്ളൽ, കളമെഴുത്ത്, പാട്ട്, നൃത്തനൃത്യങ്ങൾ തുടങ്ങിയ എല്ലാ കലാപരിപാടികളും വന്നു; അത് നടത്തിപ്പോരാൻ സകല പേക്കൂത്തുകളും തകൃതിയായി നടന്നു. പതിയെ പതിയെ നാട്ടിലെ ഉയർന്ന പാർട്ടിക്കാർക്ക് ഒരു സംശയം; ക്ഷേത്രത്തിന്റെ വരുമാനം കണക്കുപടി അറിയണം, ഒരു സമിതി രൂപീകരിക്കണം. ഇതൊരു പൊതു ആവശ്യവും ഉത്തരവാദിത്തവുമാണ്. നാട്ടിലാപ്പാടെ അവരത് അറിയിച്ചു ഉത്തരവാദിത്തം പൂർത്തീകരിച്ചു. അങ്ങനെ വേലുമൂപ്പിനാന്റെ പുള്ളിയാമ്പുള്ളി ക്ഷേത്രത്തിന്റെ വരുമാനത്തിൽ പിഴവ് പറ്റരുതെന്ന ഉദ്ദേശ്ശശുദ്ധിയാൽ ഒരു സമിതി രൂപീകൃതമായി. കണക്കായി തിരുത്തലായി എല്ലാം രേഖയായി. സമിതിക്ക് പതിയെ പുതിയ തീരുമാനവുമായി; "ചാത്തനാണ് അമ്പോറ്റിയെങ്കിലും ഇപ്പ നാട്ടിൽ പറയുമ്പോൾ വിലയുള്ള തേവരല്ലേ? പൂജകൾ ചെയ്യേണ്ടത് ചുരുങ്ങിയതും പൂനൂല് ഉള്ള ആള് വേണ്ടേ? പണ്ടത്തെ പോലെ ആണോ ഇപ്പോൾ!?"
നിരവധി ചോദ്യങ്ങൾ ഉയർന്ന് നടന്നു. ചോദ്യത്തിന് ഉത്തരം അവരുതന്നെ കണ്ടെത്തി. താഴ്ന്ന ജാതിക്കാർ ക്ഷേത്രത്തിനുള്ളിൽ ആരാധിക്കേണ്ടായെന്ന്..! ക്ഷേത്രത്തിനൊരു പുതിയ ശാന്തിയെ വേണം എന്ന്.
വ്യാകരണം തെറ്റാണ്ട് മന്ത്രോച്ചാരണങ്ങൾ പറയുന്ന ഒരുത്തനെ പൊക്കിയെടുത്ത് കൊണ്ടുവന്നു വെക്കുകയും വേലുമൂപ്പിനാനെ പടിയടച്ച് പിണ്ഡം വെച്ചതും പറയുന്നതിലും വേഗത്തിലായിരുന്നു.
അങ്ങനെ നാടായ നാടും കാലായ കാലവും തോട്ടിപ്പണിയും തീണ്ടൽ പണിയുമെടുത്ത് നടന്നിരുന്ന വേലുമൂപ്പിനാന് സ്വന്തമായൊരമ്പോറ്റിയില്ലാതെയായിപ്പോയി.