മുറിക്കുള്ളിലെ സ്ഥാവരജീവി

ഒറ്റ മുറി ഞരമ്പിൽ
പിടയ്ക്കും ഫാനിന്റെ ചിറകനക്കങ്ങളെ
ആത്മാവിന്റെ ചൂണ്ടയിട്ട് പിടിക്കുന്ന
മുക്കുവന്റെ കൈ വിരുതോടെ
ഞാൻ കുന്തിച്ചിരിക്കയാവും,
കിറുക്കൻ നട്ടുച്ചക്ക്!!!
അടച്ചിരിക്കലിന്റെ ചോര ചാറി
ചുവന്ന പുഴയുടെ ചുളിഞ്ഞ തൊലിയിൽ
തട്ടി വീഴുമ്പോൾ
ഇനിയും എത്ര നാൾ എന്ന് വേര് വളരും.
ഇനിയുമുണ്ടല്ലോ എന്ന് തടി ചീർക്കും.
ഒറ്റക്കിരുപ്പിന്റെ ശവം നാറിയ
കിടക്കയിൽ,
മൗനത്തിന്റെ ഫോസിലുകൾ
പൊടിഞ്ഞു കിടക്കുന്നത് കണ്ട്
ശബ്ദത്തിന്റെ ഈർക്കിലിചൂല്
കൊണ്ട് ചിലരത് തൂക്കാൻ വരും.
കൂടെയുണ്ട് എന്നുള്ള
ഇലപടർപ്പുകളുമായി
ചിലർ കാടുണ്ടാക്കാൻ മിനക്കെടും.
മാറ്റത്തിന് വേണ്ടിയെന്നും ചൊല്ലി
നുണയുടെ തുപ്പൽ നനച്ച്
കമ്പൊടിഞ്ഞ വാക്ക് പെറുക്കിയിടും.
എന്നാൽ ഞാനിപ്പോഴും
ഒറ്റതണ്ടിന്റെ ഏകാന്തത വരച്ച വഴിയിലാവസാനിക്കുന്ന ശൂന്യതയുടെ
എട്ടുകാലിയാണ്.
ഗ്ലൂമി സൺഡേയുടെ
ഒറ്റമര ചില്ലയിൽ
തൂങ്ങി കിടക്കും വിഷാദത്തിന്റെ
വവ്വാൽ കുഞ്ഞുങ്ങളെ പോലെ.
മഷി തേച്ച് നീലിച്ച
ഉടലിന്റെ ജയിലു കീറി
പുറത്തു വരാൻ കൊതിക്കുന്ന
കൂടിച്ചേരലിന്റെ യുഗങ്ങൾ
വാച്ചിന്റെ മോർച്ചറിയിൽ
തണുത്തു കിടക്കുന്നു.
പിന്നെയെപ്പോഴോ
ഞരമ്പിന്റെ കായൽ ഇരുളകങ്ങൾ
വലിച്ചു കീറി
കുറേ ചെരുപ്പ് കുത്തികൾ
മുറയിലേക്ക് തെന്നി വീഴുമായിരിക്കും
മുറിക്കൊരു ചെരുപ്പ് തന്നെ തുന്നുമായിരിക്കും
യാത്രയില്ലാത്തവരുടെ ചെരുപ്പെന്ന്
അതിനെ പരിഭാഷപ്പെടുത്താൻ
ഞാൻ ഡിക്ഷ്ണറിയിലേക്കുള്ള
അവസാന ബസ്സിലെ വിൻഡോ സീറ്റിലായിരിക്കുമപ്പോൾ !!!
പിടയ്ക്കും ഫാനിന്റെ ചിറകനക്കങ്ങളെ
ആത്മാവിന്റെ ചൂണ്ടയിട്ട് പിടിക്കുന്ന
മുക്കുവന്റെ കൈ വിരുതോടെ
ഞാൻ കുന്തിച്ചിരിക്കയാവും,
കിറുക്കൻ നട്ടുച്ചക്ക്!!!
അടച്ചിരിക്കലിന്റെ ചോര ചാറി
ചുവന്ന പുഴയുടെ ചുളിഞ്ഞ തൊലിയിൽ
തട്ടി വീഴുമ്പോൾ
ഇനിയും എത്ര നാൾ എന്ന് വേര് വളരും.
ഇനിയുമുണ്ടല്ലോ എന്ന് തടി ചീർക്കും.
ഒറ്റക്കിരുപ്പിന്റെ ശവം നാറിയ
കിടക്കയിൽ,
മൗനത്തിന്റെ ഫോസിലുകൾ
പൊടിഞ്ഞു കിടക്കുന്നത് കണ്ട്
ശബ്ദത്തിന്റെ ഈർക്കിലിചൂല്
കൊണ്ട് ചിലരത് തൂക്കാൻ വരും.
കൂടെയുണ്ട് എന്നുള്ള
ഇലപടർപ്പുകളുമായി
ചിലർ കാടുണ്ടാക്കാൻ മിനക്കെടും.
മാറ്റത്തിന് വേണ്ടിയെന്നും ചൊല്ലി
നുണയുടെ തുപ്പൽ നനച്ച്
കമ്പൊടിഞ്ഞ വാക്ക് പെറുക്കിയിടും.
എന്നാൽ ഞാനിപ്പോഴും
ഒറ്റതണ്ടിന്റെ ഏകാന്തത വരച്ച വഴിയിലാവസാനിക്കുന്ന ശൂന്യതയുടെ
എട്ടുകാലിയാണ്.
ഗ്ലൂമി സൺഡേയുടെ
ഒറ്റമര ചില്ലയിൽ
തൂങ്ങി കിടക്കും വിഷാദത്തിന്റെ
വവ്വാൽ കുഞ്ഞുങ്ങളെ പോലെ.
മഷി തേച്ച് നീലിച്ച
ഉടലിന്റെ ജയിലു കീറി
പുറത്തു വരാൻ കൊതിക്കുന്ന
കൂടിച്ചേരലിന്റെ യുഗങ്ങൾ
വാച്ചിന്റെ മോർച്ചറിയിൽ
തണുത്തു കിടക്കുന്നു.
പിന്നെയെപ്പോഴോ
ഞരമ്പിന്റെ കായൽ ഇരുളകങ്ങൾ
വലിച്ചു കീറി
കുറേ ചെരുപ്പ് കുത്തികൾ
മുറയിലേക്ക് തെന്നി വീഴുമായിരിക്കും
മുറിക്കൊരു ചെരുപ്പ് തന്നെ തുന്നുമായിരിക്കും
യാത്രയില്ലാത്തവരുടെ ചെരുപ്പെന്ന്
അതിനെ പരിഭാഷപ്പെടുത്താൻ
ഞാൻ ഡിക്ഷ്ണറിയിലേക്കുള്ള
അവസാന ബസ്സിലെ വിൻഡോ സീറ്റിലായിരിക്കുമപ്പോൾ !!!