മരിച്ചവരാരും തിരിച്ചുവരാറില്ല

രാവിലെ പത്രം നോക്കുമ്പോൾ
ചരമക്കോളത്തിലെന്റെ
പേരും ചിത്രവും കണ്ടപ്പോൾ
ആദ്യമൊന്നമ്പരന്നു.
മരിച്ചുപോയിട്ടില്ലെന്നെനിക്കറിയാമായിരുന്നിട്ടും
മൂക്കിന് താഴെ വിരൽവെച്ചു
ശ്വാസമുണ്ടെന്നുറപ്പാക്കി.
വാർത്ത വന്ന പത്രമാപ്പീസിൽ
വിളിച്ചന്വേഷിച്ചപ്പോൾ
മരിച്ചുപോയവർ
ഫോൺ വിളിക്കില്ലെന്നും പറഞ്ഞയാൾ
ഫോൺ കട്ട് ചെയ്തു കളഞ്ഞു!!
ഇല്ല, മരിച്ചിട്ടില്ലെന്ന് ഒന്നുകൂടി ഉറപ്പാക്കി
കുളിച്ചു മാറി ഓഫീസിലെത്തിയപ്പോൾ
ഹാജർ ബുക്കിൽ പേരിനു നേരെ
ചുവന്നൊരു വര!!
മരിച്ചുപോയവർ ജോലിക്കു വരാറില്ലത്രേ!!
ഞാൻ മരിച്ചിട്ടില്ലെന്നെനിക്കുറപ്പായിരുന്നു
ആരോടും തർക്കിക്കാൻ നിൽക്കാതെ
വീട്ടിലേക്ക് പോന്നു.
വീട്ടിൽ ഉമ്മറത്തെന്റെ ഫോട്ടോയിൽ
ചന്ദനത്തിരി പുകയുന്നുണ്ടായിരുന്നു.
അത്ര സുന്ദരനായ എന്നെ ഞാനാദ്യമായി
കാണുകയായിരുന്നു.
വീട്ടിലേക്കെന്നെ കയറ്റിയില്ല
മരിച്ചുപോയവരാരും തിരിച്ചുവരാറില്ലത്രേ!!
ഞാനൊരിക്കൽ കൂടെ എന്റെ
മൂക്കിന് താഴെ വിരൽവെച്ചു നോക്കി,
ഇല്ല, ശരിക്കുമില്ല
ശ്വാസം നിലച്ചുപോയിരിക്കുന്നു,
ഞാൻ മരിച്ചുപോയിരിക്കുന്നു...
ചരമക്കോളത്തിലെന്റെ
പേരും ചിത്രവും കണ്ടപ്പോൾ
ആദ്യമൊന്നമ്പരന്നു.
മരിച്ചുപോയിട്ടില്ലെന്നെനിക്കറിയാമായിരുന്നിട്ടും
മൂക്കിന് താഴെ വിരൽവെച്ചു
ശ്വാസമുണ്ടെന്നുറപ്പാക്കി.
വാർത്ത വന്ന പത്രമാപ്പീസിൽ
വിളിച്ചന്വേഷിച്ചപ്പോൾ
മരിച്ചുപോയവർ
ഫോൺ വിളിക്കില്ലെന്നും പറഞ്ഞയാൾ
ഫോൺ കട്ട് ചെയ്തു കളഞ്ഞു!!
ഇല്ല, മരിച്ചിട്ടില്ലെന്ന് ഒന്നുകൂടി ഉറപ്പാക്കി
കുളിച്ചു മാറി ഓഫീസിലെത്തിയപ്പോൾ
ഹാജർ ബുക്കിൽ പേരിനു നേരെ
ചുവന്നൊരു വര!!
മരിച്ചുപോയവർ ജോലിക്കു വരാറില്ലത്രേ!!
ഞാൻ മരിച്ചിട്ടില്ലെന്നെനിക്കുറപ്പായിരുന്നു
ആരോടും തർക്കിക്കാൻ നിൽക്കാതെ
വീട്ടിലേക്ക് പോന്നു.
വീട്ടിൽ ഉമ്മറത്തെന്റെ ഫോട്ടോയിൽ
ചന്ദനത്തിരി പുകയുന്നുണ്ടായിരുന്നു.
അത്ര സുന്ദരനായ എന്നെ ഞാനാദ്യമായി
കാണുകയായിരുന്നു.
വീട്ടിലേക്കെന്നെ കയറ്റിയില്ല
മരിച്ചുപോയവരാരും തിരിച്ചുവരാറില്ലത്രേ!!
ഞാനൊരിക്കൽ കൂടെ എന്റെ
മൂക്കിന് താഴെ വിരൽവെച്ചു നോക്കി,
ഇല്ല, ശരിക്കുമില്ല
ശ്വാസം നിലച്ചുപോയിരിക്കുന്നു,
ഞാൻ മരിച്ചുപോയിരിക്കുന്നു...