വരാൽ കുഞ്ഞ്

ഞാനൊരു വരാൽ കുഞ്ഞാണ്
കൂട്ടമായി നടക്കുന്നോർക്കിടയിൽ
ഒറ്റപ്പെട്ടു പോയ ഒരു ചുവന്ന തുള്ളി
ഇടക്കിടെ തോർത്തുമുണ്ടുകൊണ്ടു മീനെപിടിക്കുന്ന
കുട്ട്യോളുടെ കയ്യിലകപ്പെടാറുണ്ട്.
ഞാൻ സ്തബ്ധനായി നിൽക്കും
നിലയറിയാതെ നിലവിളിക്കും
കണ്ണിൽ ഇരുട്ടുകയറും മുന്നോട്ടായാൻ
കഴിയാറില്ല
അമ്മയെയും അച്ഛനെയും കൂടെപ്പിറന്നോരെ
ഓരോരുത്തരേയും കൂകി വിളിക്കും
വാലും ചിറകുകളുമിട്ടടിച്ചു നോക്കും
അവരൊന്നും അറിയാറില്ല
എന്റെ ഒച്ച പുറത്തുവരാറുമില്ല
അങ്ങനെയിരിക്കുമ്പോഴാണ് ഒരു കരിവണ്ട്
മൂളിവന്നു എന്നെ സമാധാനിപ്പിക്കുന്നത്.
മൂളി മൂളി രാഗമാലിക തീർക്കുന്നവൾ
അവളുടെ പാട്ടുകൾ എന്നെ താലോലിക്കും
അവളുടെ ചിറകടി എന്റെ തലക്കുമീതെ
കുഞ്ഞോളങ്ങൾ തീർക്കും...
ഞാൻ ഒറ്റയല്ലെന്നറിയുന്നതപ്പോഴാവും
എനിക്കൊന്നുമായില്ല ഞാനവളു തീർത്ത
കുഞ്ഞോളങ്ങൾക്കുള്ളിലൂടെ വായുവിലേക്കു പൊന്തിയിട്ട്
അവളുടെ മേലെ എന്റെ ചിറക് കൊണ്ടൊന്നുരസും
എന്നിട്ട് ആനന്ദത്തിന്റെ വലിയ ഓളങ്ങൾ തീർക്കാൻ
വെള്ളത്തിലേക്ക് കൂപ്പു കുത്തിയൂളിയിടും.
കൂട്ടമായി നടക്കുന്നോർക്കിടയിൽ
ഒറ്റപ്പെട്ടു പോയ ഒരു ചുവന്ന തുള്ളി
ഇടക്കിടെ തോർത്തുമുണ്ടുകൊണ്ടു മീനെപിടിക്കുന്ന
കുട്ട്യോളുടെ കയ്യിലകപ്പെടാറുണ്ട്.
ഞാൻ സ്തബ്ധനായി നിൽക്കും
നിലയറിയാതെ നിലവിളിക്കും
കണ്ണിൽ ഇരുട്ടുകയറും മുന്നോട്ടായാൻ
കഴിയാറില്ല
അമ്മയെയും അച്ഛനെയും കൂടെപ്പിറന്നോരെ
ഓരോരുത്തരേയും കൂകി വിളിക്കും
വാലും ചിറകുകളുമിട്ടടിച്ചു നോക്കും
അവരൊന്നും അറിയാറില്ല
എന്റെ ഒച്ച പുറത്തുവരാറുമില്ല
അങ്ങനെയിരിക്കുമ്പോഴാണ് ഒരു കരിവണ്ട്
മൂളിവന്നു എന്നെ സമാധാനിപ്പിക്കുന്നത്.
മൂളി മൂളി രാഗമാലിക തീർക്കുന്നവൾ
അവളുടെ പാട്ടുകൾ എന്നെ താലോലിക്കും
അവളുടെ ചിറകടി എന്റെ തലക്കുമീതെ
കുഞ്ഞോളങ്ങൾ തീർക്കും...
ഞാൻ ഒറ്റയല്ലെന്നറിയുന്നതപ്പോഴാവും
എനിക്കൊന്നുമായില്ല ഞാനവളു തീർത്ത
കുഞ്ഞോളങ്ങൾക്കുള്ളിലൂടെ വായുവിലേക്കു പൊന്തിയിട്ട്
അവളുടെ മേലെ എന്റെ ചിറക് കൊണ്ടൊന്നുരസും
എന്നിട്ട് ആനന്ദത്തിന്റെ വലിയ ഓളങ്ങൾ തീർക്കാൻ
വെള്ളത്തിലേക്ക് കൂപ്പു കുത്തിയൂളിയിടും.