വിജയാനം: ഒരു വിശ്വയാത്രികന്റെ ജീവിതം
വിജയൻ തന്റെ സഹചാരിയെ ഒറ്റയ്ക്കാക്കി തിരിച്ചുവരവില്ലാത്ത മറ്റൊരു യാത്രയ്ക്ക് പോയിരിക്കുകയാണ്, ഒരുമിച്ച് ചെയ്ത് തീരാത്ത അനേകം യാത്രകളെ ഹൃദയത്തിൽ അവശേഷിപ്പിച്ചുകൊണ്ട്.

"ഞാൻ എന്റെ ലൈഫിൽ കണ്ട സ്ഥലങ്ങള്, ഞാൻ അറിഞ്ഞ അറിവുകള്, അതെനിക്ക് മാത്രം സ്വന്തമാണ്. അത് ഞാൻ മരിക്കുമ്പൊ എന്റെ മനസ്സിന്റെ കൂടെ വരും. അതെന്റെ മാത്രമായ അനുഭൂതിയാണ്. അത് നിങ്ങൾക്ക് അറിയാൻ പറ്റില്ല."
വിജയന്റെ ഈ വാക്കുകൾ കേട്ട് കഴിഞ്ഞാൽ യാത്രകൾക്ക് ഇറങ്ങിപ്പുറപ്പെടാൻ അടങ്ങാത്ത വാഞ്ഛ നിങ്ങളുടെ മനസ്സിൽ അലയടിക്കുന്നില്ലെങ്കിൽ, നിങ്ങളിൽ ഒരു യാത്രികനില്ല! ഓരോ യാത്രാനുഭവവും ഒരു യാത്രികന്റെ ആത്മാവിൽ എത്ര രൂഢമായി ആഴ്ന്നിറങ്ങുന്നു എന്ന് ഇതിലും ലളിതമായി പറഞ്ഞുതരാൻ കഴിയുമെന്ന് തോന്നുന്നില്ല. പ്രശസ്ത ജർമൻ തത്വചിന്തകനായ ഹെർമൻ ഹെസ്സെ അദ്ദേഹത്തിന്റെ 'സിദ്ധാർത്ഥ' എന്ന നോവലിൽ പറയുന്നുണ്ട്, ജ്ഞാനോദയം നേടിയ ഒരാൾക്ക് അത് മറ്റൊരാളിലേക്ക് പകർന്നു നൽകൽ സാധ്യമല്ല. മറിച്ച്, അത് ഓരോരുത്തരും സ്വയം അന്വേഷണങ്ങളിലൂടെ കണ്ടെത്തേണ്ടതാണ് എന്ന്. ഇതേ തത്ത്വം തന്നെയാണ് കൊച്ചിയിലെ ഒരു സാധാരണ ചായക്കടക്കാരനായ വിജയനും മുന്നോട്ടു വെക്കുന്നത്. ഓരോ യാത്രയും ഓരോ സത്യാന്വേഷണങ്ങളാണ്.
വിദേശ യാത്രകൾ വലിയ നീക്കുപോക്കുകളുള്ള ധനികർക്ക് മാത്രം പറഞ്ഞിട്ടുള്ളതാണ് എന്ന മിഥ്യാ ധാരണ വെച്ച് പുലർത്തുന്ന ഒരു സമൂഹത്തിന്റെ മുന്നിലാണ് വിജയനും മോഹനയും സ്വന്തം ജീവിതത്തിലൂടെ ആ ധാരണകളെയെല്ലാം നിരാകരിച്ച് കാണിച്ചു തന്നത്. ഒരു ചായക്കട നടത്തി ലഭിക്കുന്ന തുച്ഛമായ വരുമാനം ഉറക്കുത്തുന്ന തടി മേശയിൽ വെച്ചു പൂട്ടിക്കൊണ്ട് കാണാൻ പറ്റുന്ന സ്വപ്നങ്ങളുടെ പരിധി എത്രത്തോളമാണ്? എന്നാൽ, ആ സ്വപ്നങ്ങൾക്ക് പരിധിയില്ല എന്നാണ് വിജയന്റെയും മോഹനയുടെയും ജീവിതം നമ്മൾക്ക് പകർന്നുതന്ന പാഠം. നമ്മളുടെ മുന്നിലേക്ക് വലിയൊരു സാധ്യതയുടെ വാതായനങ്ങൾ തുറന്നു തന്ന, അസാധാരണമായ സ്വപ്നങ്ങൾ കണ്ട, രണ്ട് സാധാരണ മനുഷ്യർ. ബാലാജി കോഫി ഹൗസ് എന്ന ചായക്കട നടത്തിക്കൊണ്ട് ഇരുവരും സഞ്ചരിച്ചത് ആറ് വൻകരകളിലായി 26 രാജ്യങ്ങളാണ്.
-61ab792b14fdf9.77754802.jpg)
വർഷങ്ങൾക്ക് മുമ്പ് നടത്തിയ ഒരു തിരുപ്പതി ദർശനമാണ് ഈ യാത്രകളുടെയെല്ലാം തുടക്കം. ദർശനം കഴിഞ്ഞ് ക്ഷേത്രത്തോട് ചേർന്നുള്ള മൈതാനത്ത് ഇരിക്കുമ്പോൾ തലയ്ക്ക് മുകളിലൂടെ പറന്നു പോയ വിമാനമാണ് തന്റെ മനസ്സിൽ യാത്രകളെ കുറിച്ചുള്ള സ്വപ്നങ്ങൾ ഉണർത്തിയത് എന്ന് അദ്ദേഹം ഒരിക്കൽ പറഞ്ഞിട്ടുണ്ട്. എന്ത് കമ്പനങ്ങളാവാം അദ്ദേഹത്തിന്റെ മനസ്സിൽ ആ വിമാനം സൃഷ്ടിച്ചത്? തിരിച്ച് കൊച്ചിയിലെത്തിയ ശേഷം താൻ കണ്ട് തുടങ്ങിയ സ്വപ്നങ്ങളുടെ സാക്ഷാത്കാരത്തിനുള്ള തയ്യാറെടുപ്പുകളായി. വിദേശ യാത്രയെ കുറിച്ച് അത്രയും കാലം വേണ്ട അറിവുകൾ ഒന്നും ഇല്ലാതിരുന്ന വിജയൻ ഒരു ട്രാവൽ ഏജൻസിയിൽ കാര്യങ്ങൾ ചോദിച്ചറിഞ്ഞ് തനിക്കും ഭാര്യക്കും പാസ്പോർട്ട് നേടിയെടുത്തു. പിന്നീടങ്ങോട്ട് സ്വപ്ന സാക്ഷാത്കാരത്തിന്റെ നാളുകൾ.
ആദ്യ യാത്ര ചരിത്രനിബിഡമായ ഈജിപ്റ്റിലേക്കായിരുന്നു. മോഹനയുടെ സ്വർണവും വീടിന്റെ ആധാരവുമൊക്കെ പണയം വെച്ചാണ് അവർ ആദ്യ യാത്രകൾ നടത്തിയത്. യാത്രകൾ അഭിനിവേശമായി മാറിയപ്പോൾ മുന്നിലുള്ള പരിമിതികൾ പോലും മാർഗ്ഗങ്ങളായി മാറിയ നാളുകൾ. ഒരു പക്ഷെ പൗലോ കൊയ്ലോ ഒക്കെ പറഞ്ഞുവെച്ച തത്ത്വ ചിന്തയുടെ ജീവിതാവിഷ്കാരം! തങ്ങളുടെ യാത്രകളൊന്നും തന്നെ മുൻകൂട്ടി തീരുമാനിച്ചവയായിരുന്നില്ല, അതെല്ലാം അതാത് സമയത്ത് സംഭവിക്കുന്നതാണ് എന്നാണ് വിജയൻ പറയുന്നത്. എന്നും മുൻകൂറായി മനസ്സിൽ നങ്കൂരമിട്ട് ഉറപ്പിച്ചിരിക്കുന്നത് യാത്ര പോവണം എന്ന അടങ്ങാത്ത ആഗ്രഹം മാത്രമാണ്. ഉറുമ്പുകൾ ധാന്യങ്ങൾ സ്വരുക്കൂട്ടി വെക്കുന്നതുപോലെ ഈ ദമ്പതികൾ കരുതി വെക്കുന്ന ഓരോ രൂപയും യാത്രകൾക്ക് വേണ്ടി 'പാഴാക്കുന്നതിനു' പകരം സ്വർണമോ ഭൂമിയോ ഒക്കെ വാങ്ങാൻ ഉപയോഗിച്ചുകൂടെ എന്ന് ചോദിച്ചവരുണ്ടായിരുന്നു. അവർക്കൊന്നും അറിയില്ലല്ലോ യാത്രയുടെ പരമാനന്ദം ഒരു തവണയെങ്കിലും രുചിച്ചറിഞ്ഞവർക്ക് യാത്രകളെക്കാൾ വലിയ സമ്പത്ത് മറ്റൊന്നുമില്ല എന്ന്!

വിജയന്റെയും മോഹനയുടെയും യാത്രകൾ റഷ്യയിൽ എത്തി നിൽക്കെ, വിജയൻ തന്റെ സഹചാരിയെ ഒറ്റയ്ക്കാക്കി തിരിച്ചുവരവില്ലാത്ത മറ്റൊരു യാത്രയ്ക്ക് പോയിരിക്കുകയാണ്, ഒരുമിച്ച് ചെയ്ത് തീരാത്ത അനേകം യാത്രകളെ ഹൃദയത്തിൽ അവശേഷിപ്പിച്ചുകൊണ്ട്. വിജയന്റെ യാത്രകൾക്കിവിടെ വിരാമമോ, അതോ മനുഷ്യന് അനിർവചനീയമായ അനേകം യാത്രകൾ ആ ദേഹിക്ക് ഇനിയും ബാക്കിയുണ്ടോ? എനിക്കറിയില്ല!
ബാലാജി കോഫി ഹൗസിലേക്ക് കയറിച്ചെല്ലുമ്പോൾ അവിടുത്തെ മേശപ്പുറത്ത് വർഷങ്ങളായി സ്ഥാനമുറപ്പിച്ച ഗ്ലോബ് ഒരു പ്രചോദനമാണ്, അവിശ്രമം സ്വപ്നങ്ങൾ കാണുവാനുള്ള പ്രചോദനം.