കർഷക സമരം: ഫാസിസ്റ്റ് കാലത്തെ സമര മാതൃക
ഒരു രാഷ്ട്രീയ പാർട്ടിയുടേയും നേതൃത്വം ഇല്ലാതിരുന്നിട്ടും ഒട്ടും അരാഷ്ട്രീയമാവാതെ വിജയം വരിക്കാൻ സമരത്തിന് സാധിച്ചു. എല്ലാ പ്രതിപക്ഷ കക്ഷികളും സമരത്തെ പിന്താങ്ങി. പല ഘട്ടങ്ങളിലായി അതിൽ പങ്കുചേർന്നു. എല്ലാ ജനകീയ സമരങ്ങളിലും കർഷകരുടെ സമരവീര്യം സ്മരിക്കപ്പെട്ടു. ഇന്ത്യൻ ജനാധിപത്യത്തിൻറെ ദൈന്യതയുടെ മുഖമായി കർഷകർ മാറി. അതൊക്കെക്കൊണ്ടാണ് സമരം തെരഞ്ഞെടുപ്പുകളിൽ പ്രതിഫലിച്ചതും ഭരണകൂടത്തെ ഭയപ്പെടുത്തിയതും.

കർഷകരും തൊഴിലാളികളും വിദ്യാർഥികളും ചേർന്നാൽ ഇന്ത്യൻ ജനസംഖ്യയുടെ ഏറിയപങ്കുമായി. കാർഷിക, തൊഴിൽ, വിദ്യാഭ്യാസ പരിഷ്കരണങ്ങളിലൂടെ ആ ജനസാമാന്യത്തെ മുഴുവൻ വെല്ലുവിളിച്ചുകൊണ്ടാണ് ബിജെപി ഗവൺമെൻ്റ് കാർഷിക നിയമങ്ങളും തൊഴിലാളി- ഉടമ ബന്ധ നിയമങ്ങളും ദേശീയ വിദ്യാഭ്യാസ നയവും നടപ്പിലാക്കിയത്. അതിൽ കാർഷിക നിയമം പിൻവലിപ്പിച്ചു. ബാക്കി രണ്ടും നിയമമായി തുടരുന്നു.
ഫാസിസ്റ്റു കാലത്തെ സമരങ്ങളുടെ മാതൃക എങ്ങനെയായിരിക്കണമെന്ന് തൊഴിലാളികളും വിദ്യാർഥികളും കർഷകരിൽനിന്ന് പഠിക്കണം. ഒരു വർഷം നീണ്ട സമരകാലത്ത് എഴുനൂറോളം പേർ രക്തസാക്ഷികളായി, ദേശ വിരുദ്ധരും കലാപകാരികളുമായി സമരക്കാർ നിരന്തരം ചിത്രീകരിക്കപ്പെട്ടു, ഭരണകൂട പക്ഷം ചേർന്നു മാധ്യമങ്ങൾ സമരത്തെ അവഗണിച്ചു. ഭരണകൂട പക്ഷത്തുനിന്നുള്ള ഇത്തരം അസ്ത്രങ്ങൾ നേരിടുന്നതിനോടൊപ്പം അതിനെ സമ്മർദ്ദത്തിലാക്കാൻ കൂടി സാധിച്ചു എന്നതിനാലാണ് കർഷക സമരം വിജയം വരിച്ചത്.
വരാനിരിക്കുന്ന യുപി, പഞ്ചാബ് തെരഞ്ഞെടുപ്പുകളെ മുന്നിൽകണ്ടാണ് ഗത്യന്തരമില്ലാതെ കേന്ദ്രത്തിന് ബില്ലുകൾ പിൻവലിക്കേണ്ടി വന്നത്. ബംഗാൾ, തമിഴ്നാട്, കേരളം നിയമസഭാ തെരഞ്ഞെടുപ്പുകളിൽ പോലും കർഷക സമരം നന്നായി പ്രതിഫലിച്ചിരുന്നു. അത് സമര വേദികൾ ഉൾക്കൊള്ളുന്ന യുപിയിലും പഞ്ചാബിലും ആകുമ്പോൾ വെല്ലുവിളികൾ രൂക്ഷമാകും. ആ ഘട്ടത്തിലാണ് കേന്ദ്രം മുട്ടുമടക്കിയത്.
ഒരു രാഷ്ട്രീയ പാർട്ടിയുടേയും നേതൃത്വം ഇല്ലാതിരുന്നിട്ടും ഒട്ടും അരാഷ്ട്രീയമാവാതെ വിജയം വരിക്കാൻ സമരത്തിന് സാധിച്ചു. എല്ലാ പ്രതിപക്ഷ കക്ഷികളും സമരത്തെ പിന്താങ്ങി. പല ഘട്ടങ്ങളിലായി അതിൽ പങ്കുചേർന്നു. എല്ലാ ജനകീയ സമരങ്ങളിലും കർഷകരുടെ സമരവീര്യം സ്മരിക്കപ്പെട്ടു. ഇന്ത്യൻ ജനാധിപത്യത്തിൻറെ ദൈന്യതയുടെ മുഖമായി കർഷകർ മാറി. അതൊക്കെക്കൊണ്ടാണ് സമരം തെരഞ്ഞെടുപ്പുകളിൽ പ്രതിഫലിച്ചതും ഭരണകൂടത്തെ ഭയപ്പെടുത്തിയതും.
ചെറുകിട കർഷകർ, വൻകിട കർഷകർ, കർഷകത്തൊഴിലാളികൾ തുടങ്ങി ജനസംഖ്യയുടെ എഴുപത് ശതമാനവും ഉൾക്കൊള്ളുന്ന സങ്കീർണവും വിപുലവുമായ കാർഷികമേഖലയിലെ നിയന്ത്രണങ്ങളെല്ലാം എടുത്തുമാറ്റി സ്വതന്ത്ര കമ്പോളമാക്കി മാറ്റുന്നതിൻ്റെ ഭാഗമായാണ് മൂന്ന് കാർഷിക നിയമങ്ങളും അവതരിപ്പിക്കപ്പെട്ടത്.
സ്വാതന്ത്ര്യലബ്ധിക്കു മുമ്പുതന്നെ നിലനിൽക്കുന്നതും നാളിതുവരെ തുടർന്നു പോരുന്നതുമാണ് കാർഷികമേഖലയിലെ നിയന്ത്രണങ്ങൾ. അവയ്ക്ക് പല പോരായ്മകളും ഉണ്ടെന്നത് ശരി തന്നെ. എന്നാൽ നിലനിൽക്കുന്ന അത്തരം പ്രശ്നങ്ങൾക്കുള്ള പരിഹാരമായല്ല, അപരിഹാര്യമായ പുതിയ പ്രശ്നങ്ങളെ സൃഷ്ടിക്കുന്നു എന്നതാണ് കാർഷിക നിയമങ്ങളുടെ പ്രശ്നം.
കാർഷിക വിള വിപണന വാണിജ്യ (പ്രോത്സാഹനവും നടപ്പിലാക്കലും) നിയമം 2020, വില ഉറപ്പിക്കുന്നതിനും കാർഷിക സേവനങ്ങൾക്കുള്ള കാർഷിക (ശാക്തീകരണ, സംരക്ഷണ) കരാർ 2020, അവശ്യവസ്തു നിയമ ഭേദഗതി നിയമം 2020 എന്നിവയാണ് മൂന്ന് കർഷകവിരുദ്ധ നിയമങ്ങൾ. സ്വതന്ത്ര കമ്പോളം, കരാർ കൃഷി, പൂഴ്ത്തിവെപ്പിനുള്ള അനുമതി ഇത്രയുമാണ് നിയമങ്ങളുടെ അന്തസാരം. കോർപ്പറേറ്റുകൾക്ക് കാർഷികമേഖലയെ തീറെഴുതുന്ന ഈ നിയമങ്ങൾ പിൻവലിക്കണമെന്ന ആവശ്യത്തിൽ ഒരു ഒത്തുതീർപ്പിനും കർഷകർ ഒരുക്കമായിരുന്നില്ല. അനുരഞ്ജനത്തിനു വേണ്ടി കേന്ദ്രം നടത്തിയ ചർച്ചകളെല്ലാം പരാജയപ്പെട്ടത് കർഷകരുടെ നിശ്ചയദാർഢ്യം കൊണ്ടാണ്. ആ ഒത്തുതീർപ്പില്ലാത്ത പോരാട്ടത്തിൻ്റെ മുമ്പിലാണ് ഭരണകൂടം മുട്ടുമടക്കിയത്.
കാർഷിക നിയമങ്ങൾക്ക് സമാനമായി കോർപ്പറേറ്റ് അനുകൂല പരിഷ്കരണങ്ങൾ തൊഴിൽ, വിദ്യാഭ്യാസ മേഖലകളിലും 2020 ൽ നടപ്പിലാക്കപ്പെടുകയുണ്ടായി. രാജ്യത്ത് നിലനിന്നിരുന്ന 44 തൊഴിൽ നിയമങ്ങൾ (Laws) നാലു സംഹിതകളിലേക്ക് (code) ചുരുക്കുന്ന ലേബർ കോഡ്ബില്ലിന് കഴിഞ്ഞവർഷമാണ് കേന്ദ്രം രൂപം നൽകിയത്. 480 ദശലക്ഷം തൊഴിലാളികളെ നേരിട്ട് ബാധിക്കുന്ന തൊഴിലാളിവിരുദ്ധ നിയമങ്ങളാണവ. 2020 ജൂലൈ 29ന് കേന്ദ്ര ക്യാബിനറ്റ് അംഗീകാരം നൽകിയ ദേശീയ വിദ്യാഭ്യാസ നയം വിദ്യാഭ്യാസത്തെ ഹിന്ദുത്വവത്ക്കരിക്കുകയും നവ ഉദാരീകരണത്തിലൂടെ വിദ്യാഭ്യാസത്തെ വിപണിക്ക് തീറെഴുതിക്കൊടുക്കുകയും ചെയ്തു.
കാർഷിക, വിദ്യാഭ്യാസ, തൊഴിൽ നിയമങ്ങളിൽ എല്ലാം കാണുന്ന പൊതു സവിശേഷതകളിലൊന്ന് ഇന്ത്യയിലെ ലിബറൽ പൊതുബോധത്തിന് സ്വീകാര്യമായ വർണ്ണക്കടലാസുകളിലാണ് -പേരിലും അവതരണത്തിലും- അവ അവതരിപ്പിക്കപ്പെട്ടത് എന്നതാണ്. മറ്റൊന്ന് തുറന്ന ചർച്ചകൾക്കും പൊതുനിർദ്ദേശങ്ങൾക്കും ഇടംകൊടുക്കാതെ ക്ഷണ വേഗത്തിൽ അവ നടപ്പിലാക്കിയതാണ്. കർഷകർ ആ തന്ത്രങ്ങളെയെല്ലാം അതിജീവിച്ചു. അതിൻ്റെ വഴിയേ തൊഴിലാളികളും വിദ്യാർഥികളും പുതിയ കാലത്തെ സമരമാർഗ്ഗം ആർജിക്കുകയാണ് വേണ്ടത്.