ഞരമ്പ്

രണ്ടു പെൺകുട്ടികൾ.
വലത്തേ ചുമലിൽ
ഹൃദയാകൃതിയിൽ
മറുകുള്ളോരുവൾ,
വരാന്തയിലും വഴിയോരത്തുമായ്
അവൾക്കൊരു കാമുകി.
പാഠപുസ്തകത്തിൽ
മഞ്ഞയിൽ നീലപ്പുള്ളികളുള്ളോരു
ശലഭച്ചിറക്...
'ചന്ദനമര'ങ്ങൾക്കിടയിൽ
ചാരിവച്ച സൈക്കിളിൽ കടലാസുപൂവുകൾ..
രാത്രികളിൽ ചായംപുരട്ടാത്ത
ചുണ്ടുകൊണ്ട്
ഒരുവൾ മറ്റവൾക്ക് എരിയുന്ന
പുകച്ചുരുളുകൾ സമ്മാനിക്കുന്നു...
നദികളും വേലിയേറ്റങ്ങളും
കാട്ടിക്കൊടുക്കുന്നു...
അവരിരുവരും മഞ്ഞിച്ച തുണിസഞ്ചിയിൽ
നെരൂദയേയും വാൻഗോഗിനേയും
ചേർത്തുവയ്ക്കുന്നു...
ശീമക്കൊന്നയുടെ പൂവുകൾക്കുകീഴെ
ഭൂമിരഹസ്യങ്ങൾക്കു കാതോർക്കുന്നു...
ഒരാൾ തണലെങ്കിൽ
മറ്റെയാൾ തായ് വേര്
പ്രണയത്താൽ വരച്ചു വച്ച
ഒറ്റപ്പെട്ട തുരുത്തുകളിൽചെന്ന്
അവർ നിലാവുകാണുന്നു...
ഒന്നിച്ചുറങ്ങുന്നു!
നിനച്ചിരിക്കാതെ പെയ്ത മഴയിൽ
പൊള്ളുമ്പൊഴും
കോർത്ത വിരലറ്റത്ത്
അവരിരുവരും
തുടിക്കുന്നൊരൊറ്റഞരമ്പിനെ
സൂക്ഷിച്ചുവച്ചിരുന്നു..!
വലത്തേ ചുമലിൽ
ഹൃദയാകൃതിയിൽ
മറുകുള്ളോരുവൾ,
വരാന്തയിലും വഴിയോരത്തുമായ്
അവൾക്കൊരു കാമുകി.
പാഠപുസ്തകത്തിൽ
മഞ്ഞയിൽ നീലപ്പുള്ളികളുള്ളോരു
ശലഭച്ചിറക്...
'ചന്ദനമര'ങ്ങൾക്കിടയിൽ
ചാരിവച്ച സൈക്കിളിൽ കടലാസുപൂവുകൾ..
രാത്രികളിൽ ചായംപുരട്ടാത്ത
ചുണ്ടുകൊണ്ട്
ഒരുവൾ മറ്റവൾക്ക് എരിയുന്ന
പുകച്ചുരുളുകൾ സമ്മാനിക്കുന്നു...
നദികളും വേലിയേറ്റങ്ങളും
കാട്ടിക്കൊടുക്കുന്നു...
അവരിരുവരും മഞ്ഞിച്ച തുണിസഞ്ചിയിൽ
നെരൂദയേയും വാൻഗോഗിനേയും
ചേർത്തുവയ്ക്കുന്നു...
ശീമക്കൊന്നയുടെ പൂവുകൾക്കുകീഴെ
ഭൂമിരഹസ്യങ്ങൾക്കു കാതോർക്കുന്നു...
ഒരാൾ തണലെങ്കിൽ
മറ്റെയാൾ തായ് വേര്
പ്രണയത്താൽ വരച്ചു വച്ച
ഒറ്റപ്പെട്ട തുരുത്തുകളിൽചെന്ന്
അവർ നിലാവുകാണുന്നു...
ഒന്നിച്ചുറങ്ങുന്നു!
നിനച്ചിരിക്കാതെ പെയ്ത മഴയിൽ
പൊള്ളുമ്പൊഴും
കോർത്ത വിരലറ്റത്ത്
അവരിരുവരും
തുടിക്കുന്നൊരൊറ്റഞരമ്പിനെ
സൂക്ഷിച്ചുവച്ചിരുന്നു..!