ജീവിച്ചിരുന്ന ഒരാള്‍

മരിച്ചു കിടന്നപ്പോള്‍
എന്തായിരുന്നു രോഗം
എന്നു ചോദിച്ചവരോട്
ഭാര്യയും മക്കളും ബന്ധുക്കളും
പറയുന്നത് അയാള്‍ കേട്ടു:
അറിയില്ല.
ഡോക്ടറെ കാണിച്ചതാണ്.
ആശുപത്രിയില്‍ക്കിടന്ന്
എല്ലാ ടെസ്റ്റുകളും നടത്തി.
എല്ലാറ്റിലും ക്ലിയറായി.
എന്നിട്ടെന്താ,പോയില്ലേ!
എന്തായിരുന്നു രോഗം?
മരിച്ചു കിടക്കുന്ന അയാള്‍
അയാളോട് ചോദിച്ചു:
ജീവിതം,
അയാള്‍ പറഞ്ഞു.
ചിരിക്കാനായില്ല,
മരിച്ചതല്ലേ!
എന്തായിരുന്നു രോഗം
എന്നു ചോദിച്ചവരോട്
ഭാര്യയും മക്കളും ബന്ധുക്കളും
പറയുന്നത് അയാള്‍ കേട്ടു:
അറിയില്ല.
ഡോക്ടറെ കാണിച്ചതാണ്.
ആശുപത്രിയില്‍ക്കിടന്ന്
എല്ലാ ടെസ്റ്റുകളും നടത്തി.
എല്ലാറ്റിലും ക്ലിയറായി.
എന്നിട്ടെന്താ,പോയില്ലേ!
എന്തായിരുന്നു രോഗം?
മരിച്ചു കിടക്കുന്ന അയാള്‍
അയാളോട് ചോദിച്ചു:
ജീവിതം,
അയാള്‍ പറഞ്ഞു.
ചിരിക്കാനായില്ല,
മരിച്ചതല്ലേ!