കടലിന്റെ കലഹം

തീരത്തെ പുൽകുന്ന തിരയോടാണിന്നു
കടലിന്റെ കലഹം
മധ്യസ്ഥനായ് വന്ന കാറ്റിനും പഴി കിട്ടി
ജനമിരമ്പിവന്നത് കടലിനെകണ്ടിടാനത്രേ
അവരുടെ പാദങ്ങളെ ചുംബിക്കരുതെന്ന് തിരയോട് വിലക്കി
വാശി പൂണ്ട തിര മണൽകൂന തകർത്ത് പൊട്ടി ച്ചിരിച്ചു
ദേഷ്യം പിടിച്ച കടൽ തിരക്കെതിരെ ആഞ്ഞടിച്ചു
കടൽ ക്ഷോഭമെന്ന് ചൊല്ലി ജനം നിലവിളിച്ചു
നിരാശപൂണ്ട കടലിനെ നിദ്ര വന്നു വിളിച്ചു
ഇടനിലക്കാരനായ കാറ്റിനൊരു കുസൃതി തോന്നി
കടലിന്റെ തേങ്ങൽ കണ്ട തിരയുമടങ്ങി
കാറ്റിൻ തലോടലിൽ
ജനം തിരിഞ്ഞു നോക്കി
വീടണയുന്ന സൂര്യനവർക്ക് കുളിർമ്മയേകി
കടലിന്റെ കലഹം
മധ്യസ്ഥനായ് വന്ന കാറ്റിനും പഴി കിട്ടി
ജനമിരമ്പിവന്നത് കടലിനെകണ്ടിടാനത്രേ
അവരുടെ പാദങ്ങളെ ചുംബിക്കരുതെന്ന് തിരയോട് വിലക്കി
വാശി പൂണ്ട തിര മണൽകൂന തകർത്ത് പൊട്ടി ച്ചിരിച്ചു
ദേഷ്യം പിടിച്ച കടൽ തിരക്കെതിരെ ആഞ്ഞടിച്ചു
കടൽ ക്ഷോഭമെന്ന് ചൊല്ലി ജനം നിലവിളിച്ചു
നിരാശപൂണ്ട കടലിനെ നിദ്ര വന്നു വിളിച്ചു
ഇടനിലക്കാരനായ കാറ്റിനൊരു കുസൃതി തോന്നി
കടലിന്റെ തേങ്ങൽ കണ്ട തിരയുമടങ്ങി
കാറ്റിൻ തലോടലിൽ
ജനം തിരിഞ്ഞു നോക്കി
വീടണയുന്ന സൂര്യനവർക്ക് കുളിർമ്മയേകി