1921: പോരാളികൾ വരച്ച ദേശഭൂപടങ്ങൾ
മലബാർ സമരം നടന്നിട്ട് ഒരു നൂറ്റാണ്ട് പിന്നിടുമ്പോൾ സമര കാല ചരിത്രത്തിന്റെ വർത്തമാനകാല ശേഷിപ്പുകളെ അന്വേഷിക്കുന്നുവെന്നതാണ് ഈ പുസ്തകത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. പ്രത്യേകിച്ച് മലബാർ സമരത്തെ ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിൽ നിന്ന് വെട്ടിമാറ്റുന്ന സമകാലിക ലോകത്ത് ഈ പുസ്തകത്തിന്റെ പ്രസക്തി വർധിക്കുകയാണ്.

ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രത്തിലെ പ്രധാനസംഭവങ്ങളിലൊന്നായ മലബാർ സമരം കടന്നുപോയ വഴികളിലൂടെ
പി. സുരേന്ദ്രൻ പുതിയകലത്തിൽ നടത്തിയ യാത്രകളുടെ ഗ്രന്ഥാവിഷ്കാരമാണ് 1921 പോരാളികൾ വരച്ച ദേശഭൂപടങ്ങൾ. ടെൽബ്രൈൻ ബുക്ക്സ് പ്രസിദ്ധീകരിച്ച 400ലധികം പേജുകളുള്ള ഈ പുസ്തകം മലബാർ സമരഭൂമിയിലൂടെ വായനക്കാരെ സഞ്ചരിപ്പിക്കുന്നു.
മലബാർ സമരം നടന്നിട്ട് ഒരു നൂറ്റാണ്ട് പിന്നിടുമ്പോൾ സമര കാല ചരിത്രത്തിന്റെ വർത്തമാനകാല ശേഷിപ്പുകളെ അന്വേഷിക്കുന്നുവെന്നതാണ് ഈ പുസ്തകത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. പ്രത്യേകിച്ച് മലബാർ സമരത്തെ ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിൽ നിന്ന് വെട്ടിമാറ്റുന്ന സമകാലിക ലോകത്ത് ഈ പുസ്തകത്തിന്റെ പ്രസക്തി വർധിക്കുകയാണ്.
മലബാറിൽ ജനിച്ചു ജീവിച്ചു വളർന്ന ഒരു മലബാറുകാരനായതുകൊണ്ടാണോ എന്നറിയില്ല, ഈ പുസ്തകം വായിക്കുമ്പോൾ പലപ്പോഴും ഉള്ളു പിടഞ്ഞിട്ടുണ്ട്.അറ്റുപോയ ജീവിതങ്ങളും വിട്ടുപോയ മനുഷ്യബന്ധങ്ങളും നിലവിളികളും തേങ്ങലുകളും മനസ്സിനെ നൊമ്പരപ്പെടുത്തിയിട്ടുണ്ട്. ദേശസ്നേഹത്തിൽ ഒത്തുചേർന്ന മനുഷ്യജന്മങ്ങളെ തൊട്ടറിയുമ്പോൾ ബഹുമാനം തോന്നിയിട്ടുണ്ട്.
പലപ്പോഴും പുസ്തകവായന നിർത്തിവെച്ച് 1921ലെ ഏറനാട്ടിലെയും വള്ളുവനാട്ടിലെയും നാട്ടുവഴികളിലൂടെ സഞ്ചരിക്കാൻ സമരകാല സംഭവങ്ങൾ എന്നെ പ്രേരിപ്പിച്ചു. സമരത്തിന്റെ ശേഷിപ്പുകളായ ചരിതസ്മാരകങ്ങളെയും പോരാളികളുടെ പിൻ തലമുറക്കാരെയും സന്ദർശിക്കാൻ എന്റെ മനസ്സ് കൊതിച്ചു.
"അന്നിരുപത്തൊന്നിൽ നമ്മളിമ്മലയാളത്തില്
ഒന്നു ചേർന്നു വെള്ളയോ-
ടെതിർത്തു നല്ല മട്ടില്‍
ഏറനാട്ടിൻ ധീര മക്കള്‍
ചോര ചിന്തിയ നാട്ടില്‍
ചീറിടും പീരങ്കികൾക്ക്
മാറു കാട്ടിയ നാട്ടില്‍!"
കമ്പളത്ത് ഗോവിന്ദൻ നായരുടെ ഗീതം എന്റെ മനസ്സിൽ ഇപ്പോഴും മുഴങ്ങുകയാണ്.
മലബാർ സമരത്തെ മുസ്ലിം വർഗീയ കലാപമാക്കി ചിത്രീകരിക്കുന്ന സംഘപരിവാർ ആഖ്യാനങ്ങൾക്കുള്ള മറുപടി കൂടിയാണ് '1921 പോരാളികൾ വരച്ച ദേശ ഭൂപടങ്ങൾ'. സമരബാധിത പ്രദേശങ്ങളിലൂടെ യാത്രചെയ്യുമ്പോൾ ഗ്രന്ഥകാരൻ അനുഭവിച്ച ഹിന്ദു മുസ്ലിം ഐക്യത്തിന്റെ ദൃഢത മലബാർ സമരം വർഗീയ കലാപമായിരുന്നില്ല എന്നതിന് തെളിവായി എഴുത്തുകാരൻ ഉദ്ധരിക്കുന്നു.
മലബാർ സമരത്തിലെ ഹിന്ദു നേതാക്കളെ പ്രത്യേകിച്ച് ദളിത് മുന്നേറ്റങ്ങളെ പരിചയപ്പെടുത്തിയത് 'മാപ്പിള ലഹള'യെന്ന ബ്രിട്ടീഷ് - സംഘപരിവാർ വ്യാഖ്യാനങ്ങളിൽ നിന്ന് വിത്യസ്തമായി മലബാർ സമരമെന്ന ഇന്ത്യൻ സ്വാതന്ത്ര്യസമരചരിത്രത്തെ വായിച്ചെടുക്കാൻ കൂടുതൽ ഉപകാരപ്രദമായി തോന്നി.
ബാല്യകാലം മുതൽ കേട്ടുതുടങ്ങിയ സത്യം മാഞ്ഞുപോയ കഥകളെക്കുറിച്ചും സത്യസന്ധമായ സമരകാലത്തെ ജീവിതയാഥാർഥ്യങ്ങളെക്കുറിച്ചുമുള്ള ഒരു മലബാറുകാരന്റെ ഉള്ളുതുറന്നുള്ള സംസാരം കൂടിയാണ് ഈ ഗ്രന്ഥം. (മലപ്പുറം ജില്ലയിലെ ആനക്കയം പഞ്ചായത്തിലെ പാപ്പിനിപ്പാറയാണ് ഗ്രന്ഥകാരന്റെ ജന്മനാട്).
മലബാർ സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ പല സ്ഥലങ്ങളിലേക്കും ബ്രിട്ടീഷുകാർ ആളുകളെ നാടു കടത്തിയിരുന്നു. പ്രത്യേകിച്ച് അന്തമാനിലേക്ക് നിരവധി പോരാളികളേയാണ് ബ്രിട്ടീഷുകാർ നാടുകടത്തിയത്. അന്തമാനിലേക്ക് ഗ്രന്ഥകാരൻ നടത്തിയ യാത്രയെക്കുറിച്ചുള്ള ഓർമ്മകളോടെ അവസാനിക്കുന്ന ഈ ഗ്രന്ഥം മനസ്സിൽ ദേശസ്നേഹവും നോവുകളും നൊമ്പരങ്ങളും ബാക്കിയാക്കുന്നു.
വർത്തമാനകാലത്ത് മലബാർ സമരബാധിത പ്രദേശങ്ങളിലൂടെ യാത്ര ചെയ്യാൻ ആഗ്രഹിക്കുന്ന ഏതൊരു ദേശസ്നേഹിക്കും ഈ പുസ്തകം വഴികാട്ടിയാണ്. അതിലുപരി ഭാവിതലമുറക്ക് ഈ പുസ്തകം ഉപകാരപ്പെടുമെന്നതിൽ സംശയമില്ല. പുസ്തകരചനക്ക് വേണ്ടി സുരേന്ദ്രൻ മാഷും ടെൽ ബ്രെയ്ൻ ബുക്സിന്റെ മാനേജിങ് ഡയറക്ടർ റഫീഖ് പെരുമുക്കും എഡിറ്റർ കെ. മണികണ്ഠനും നിർവഹിച്ച അദ്ധ്വാനം പ്രശംസനീയമാണ്.
പുസ്തകത്തെക്കുറിച്ച് ഇനിയുമേറെ എഴുതാനുണ്ട്. പക്ഷെ ഇനിയുമെഴുതിയാൽ പുസ്തകം വായിക്കാൻ ആഗ്രഹിക്കുന്നവരുടെ ആകാംക്ഷയെ തച്ചുതകർക്കലാകുമെന്ന് കരുതി നിർത്തുന്നു.