2021 റിവ്യൂ: കർഷക സമരവും രണ്ടാം പിണറായിയും ജയ് ഭീമും
മനുഷ്യായുസ്സിലെ ഒരു വർഷമെന്നത് സാമാന്യം ദീർഘമായ കാലയളവ് തന്നെയാണ്. ഒരു നിമിഷം കൊണ്ട് പോലും ജീവിതത്തിൽ വലിയ മാറ്റങ്ങളുണ്ടാകുന്നുണ്ടാകും. അവയിലൊക്കെയും അറിഞ്ഞോ അറിയാതെയൊ നമ്മുടെ ഇടപെടലുണ്ട്. അങ്ങനെ മാറിയ ഒരു വർഷത്തെ സംഭവങ്ങളെ ഒന്നോടിച്ച് ഓർക്കാൻ ശ്രമിക്കുകയാണിവിടെ.

റിവ്യു എന്ന വാക്ക് നാം കുടുതൽ കേട്ട് പരിചയിച്ചിട്ടുള്ളത് സിനിമയുമായി ചേർത്താണ്. ഒരു സിനിമ പോലെ ഒരു വർഷത്തെ വിലയിരുത്തൽ അസാധ്യവുമാണ്. കാരണം സിനിമ നമ്മുടെ 'passive' ആയ സാന്നിധ്യം മാത്രമേ ഡിമാൻ്റ് ചെയ്യുന്നുള്ളൂ. തിയറ്ററിലായാലും ഹോം സ്ക്രീനിലായാലും അവയെ നമ്മൾ പുറത്ത് നിന്ന് നോക്കുകയാണ് ചെയ്യുന്നത്. നമ്മുടെ ഇടപെടൽ അത് ആവശ്യപ്പെടുന്നില്ല. എന്നാൽ മനുഷ്യായുസ്സിലെ ഒരു വർഷമെന്നത് സാമാന്യം ദീർഘമായ കാലയളവ് തന്നെയാണ്. ഒരു നിമിഷം കൊണ്ട് പോലും ജീവിതത്തിൽ വലിയ മാറ്റങ്ങളുണ്ടാകുന്നുണ്ടാകും. അവയിലൊക്കെയും അറിഞ്ഞോ അറിയാതെയൊ നമ്മുടെ ഇടപെടലുണ്ട്.
അങ്ങനെ മാറിയ ഒരു വർഷത്തെ സംഭവങ്ങളെ ഒന്നോടിച്ച് ഓർക്കാൻ ശ്രമിക്കുകയാണിവിടെ.
കർഷക സമരമെന്ന സാധ്യത
ഇന്ത്യയിൽ 2014 മുതൽ ആരംഭിച്ച ബി.ജെ.പി സർക്കാരിനേറ്റ ആദ്യ പരാജയം 2021 ലെ കർഷക സമര വിജയമാണ് എന്ന് നിസ്സംശയം പറയാം. നോട്ട് നിരോധിച്ചും അപ്രതീക്ഷിതമായി ലോക്ക് ഡൗൺ പ്രഖ്യാപിച്ചും ഒക്കെ നടത്തിയ രാത്രി പ്രഖ്യാപനങ്ങളൊന്നും ഭരണകൂടത്തെ തെല്ലും ബാധിച്ചിരുന്നില്ല. 2019 ൽ മുമ്പത്തെക്കാൾ ഭൂരിപക്ഷത്തോടെ അവർ വീണ്ടും ജയിച്ചു വന്നു. സമരങ്ങളെ എന്ത് ചെയ്യാമെന്ന് ഫാസിസ്റ്റ് രാഷ്ട്രീയത്തിൽ പയറ്റി തെളിഞ്ഞവർക്ക് നന്നായറിയാമായിരുന്നു. എതിർക്കുന്നവർ ഒരു പ്രത്യേക മത വിഭാഗക്കാരോ ഇടത് തീവ്ര ചിന്താഗതിക്കാരൊ ആണ് എന്നവർ ആരോപിച്ച് പോന്നു. പൗരത്വ നിയമ ഭേദഗതിക്കെതിരെ നടന്ന പ്രതിഷേധങ്ങളെ കുറിച്ച് സമരം ചെയ്യുന്നവരെ 'വസ്ത്രം' നോക്കി തിരിച്ചറിയാം എന്നുവരെ പറഞ്ഞു. ഇതൊക്കെയും വർഗീയ വിഭജനം കൂട്ടുകയും, നിർഭാഗ്യവശാൽ ഇവർക്ക് അധികാരമേകി ശക്തരാക്കുകയുമാണ് ചെയ്തത്.
എന്നാൽ കർഷക സമരത്തിലാണ് കളി മാറുന്നത്. തങ്ങൾ ചെയ്ത് പോന്ന ചാപ്പയടി അവർ കൃഷിക്കാരെ കുറിച്ചും നടത്തി നോക്കി. സമരം ചെയ്യുന്നവർ 'ആന്തോളൻ ജീവി'കൾ എന്ന് സാക്ഷാൽ പ്രധാനമന്ത്രി തന്നെ വിളിച്ചു. ഖലിസ്ഥാൻ വാദവും രാജ്യ സുരക്ഷയും ആരോപിച്ചു. ഒടുവിൽ വർഗീയതയും പയറ്റി. എന്നാൽ അവയോടൊക്കെ വിവിധ മത വിഭാഗങ്ങളിൽ പെട്ട കർഷകരെ ഒരുമിപ്പിച്ച് മഹാ പഞ്ചായത്ത് സംഘടിപ്പിച്ച് കർഷകർ മറുപടി നൽകി. ഒടുവിൽ തിരഞ്ഞെടുപ്പ് പരാജയം മുന്നിൽ കണ്ട് ഗത്യന്തരമില്ലാതെ കർഷക നിയമ ഭേദഗതി സർക്കാർ പിൻവലിച്ചു. ഒരു പക്ഷെ ആധുനിക ഇന്ത്യയുടെ ചരിത്രത്തിൽ 2021 നിർണായകമാകുന്നത് ഈ ഒരൊറ്റ കാരണം കൊണ്ടാകും. ഇന്ത്യൻ സ്വാതന്ത്ര സമരത്തിലെ ചമ്പാരൻ സമരം പോലെ പുതിയ കർഷക സമരവും വായിക്കപ്പെടാം. അതിന് സാക്ഷികളാകാൻ കഴിയുന്നതാണ് ഏതൊരു ജനാധിപത്യ വിശ്വാസിയുടേയും നേട്ടം.
രണ്ടാം പിണറായിയും കേരളത്തിലെ വർഗീയതയും
കേരളത്തിൻ്റെ രാഷ്ട്രീയ ചരിത്രത്തിൽ പതിവുകൾ തെറ്റിച്ച തിരഞ്ഞെടുപ്പാണ് 2021 ൽ നടന്നത്. കൂടുതൽ ഭൂരിപക്ഷത്തോടെ ഭരണത്തിലിരുന്ന എൽ.ഡി.എഫ് സർക്കാർ വീണ്ടും അധികാരമേറ്റു. കോവിഡ് ഉണ്ടാക്കിയ അറുതിയിൽ ദുരിതമനുഭവിക്കുന്നവർക്കൊപ്പം നിന്നു എന്നതാണ് എൽ.ഡി.എഫിന് ഗുണമായത്. കോൺഗ്രസ്സ് നേതൃത്വം കൊടുക്കുന്ന യു.ഡി.എഫിനാവട്ടെ സാധാരണ മനുഷ്യരുടെ പൾസ് സെൻസ് ചെയ്യാനായില്ല. അവർ മാധ്യമ വിവാദങ്ങൾ തിരഞ്ഞെടുപ്പ് ചർച്ചക്കെടുത്ത് കൂടുതൽ ഒറ്റപ്പെട്ടു. മനുഷ്യരുടെ വിശപ്പും ജീവന ഉപാധികളും തിരഞ്ഞെടുപ്പിൽ പ്രധാന ചർച്ചാ വിഷയങ്ങളായി മാറുന്നു എന്നത് പോസിറ്റീവായ കാര്യമാണ്. എന്നാൽ കേരള സമൂഹത്തിൽ അടുത്തിടെ കണ്ടു വരുന്ന വ്യാപകമായ വർഗീയ പ്രചരണങ്ങൾ നാടിനെ കൂടുതൽ അപകടങ്ങളിലേക്ക് തള്ളി വിടാൻ ശേഷി ഉള്ളതാണ്. 2021 തരുന്ന അത്തരം സൂചനകളെ കണ്ടില്ലെന്ന് നടിക്കാൻ കഴിയില്ല.
കർഷക സമരം പോലെ, ദരിദ്രരുടെയും ലോവർ മിഡിൽ ക്ലാസ്സിൻ്റെയും ജീവിത പ്രശ്നങ്ങളെ അഭിമുഖീകരിക്കുന്ന വിശാലമായ സമര മുഖങ്ങൾ ഒന്നും ഇവിടെ തുറക്കപ്പെടുന്നില്ല എന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ദേശീയ തലത്തിൽ ഇത്തരം സമരങ്ങളുടെ മുഖം ആകാൻ കഴിയുന്ന രാഷ്ട്രീയ പാർട്ടികൾക്ക് പോലും ഇവിടെ അതിനു സാധിക്കുന്നില്ല എന്നത് യാഥാർഥ്യമാണ്. അതേ സമയം, കോവിഡ് കാലത്ത് ഇവിടുത്തെ വിദ്യാർത്ഥി പ്രസ്ഥാനങ്ങളും യുവജന സംഘടനകളും കാഴ്ച്ചവച്ച പ്രവർത്തനങ്ങളുടെ കൂടെ സഹായത്തോടെയാണ് കേരളം പിടിച്ച് നിന്നതെന്ന് 2021 അവസാനിക്കുമ്പോൾ ഉള്ള പ്രതീക്ഷയാണ്. എന്നാൽ സേവന പ്രവർത്തനങ്ങളുടെ സ്വഭാവമുള്ള അത്തരം കാര്യങ്ങൾ സമൂഹത്തിൻ്റെ രാഷ്ട്രീയ അവബോധ നിർമാണത്തിൽ കാര്യമായ സംഭാവന ചെയ്യുമോ എന്ന് കാത്തിരുന്ന് തന്നെ കാണണം. എന്തായാലും വിഷലിപ്തമായ വർഗീയ അജണ്ടകളെ ചെറുക്കാൻ, ജനങ്ങളിൽ അവബോധം നിർമിക്കാൻ, അതിനെ നേരിടാൻ, ഇരു കൂട്ടരും കാര്യമായൊന്നും ചെയ്യുന്നില്ല എന്നതാണ് 2021 അവസാനിക്കുമ്പോൾ മലയാളി എന്ന നിലക്ക് വേദനാജനകമായ ഒരു കാര്യം.
ജയ് ഭീമും സർദാർ ഉദ്ദവും
സിനിമ മാത്രമല്ല കല എന്നൊക്കെ വാദത്തിന് സമ്മതിച്ചാലും അങ്ങനെയൊന്നുപോലെ നമ്മൾ പൊതുവായി പങ്കിടുന്ന ഒരു കലാരൂപം നിലവിലില്ല. മാർക്കറ്റ് നിശ്ചയിക്കുന്ന സിനിമാ വ്യവഹാരങ്ങളിൽ നിന്ന് അടുത്ത കാലത്ത് കൂടുതൽ ജീവിത സ്പർശിയായ സിനിമകൾ ഉണ്ടാകുന്നു എന്നത് ആശ്വാസകരമാണ്. അക്കൂട്ടത്തിൽ പോയ വർഷം ഏറ്റവുമധികം സ്വാധീനിച്ചത് ടി.ജെ. ഗണവേൽ സംവിധാനം ചെയ്ത തമിഴ് ചിത്രം ജയ് ഭീം ആയിരുന്നു. വ്യക്തിപരമായും ഇത്രയധികം റിലേറ്റ് ചെയ്യാനാവുന്ന സിനിമ ഇതു വരെ കണ്ടിട്ടില്ല എന്ന് പറഞ്ഞാലും അതിശയോക്തി ആവില്ല. പോലീസ് കസ്റ്റഡിയിൽ നിന്ന് കാണാതാവുന്ന ഒരു ആദിവാസി യുവാവിനെ കണ്ടെത്താൻ അയാളുടെ ഭാര്യയും അവരുടെ അഭിഭാഷകനും നടത്തുന്ന നിയമ പോരാട്ടമായിരുന്നു സിനിമയുടെ പ്രമേയം. അന്ന് വക്കീൽ ആയിരുന്ന ജസ്റ്റിസ് ചന്ദ്രുവിൻ്റെ ജീവിതത്തിൽ നടന്ന യഥാർത്ഥ സംഭവം രാഷ്ട്രീയവും സിനിമയും ഒട്ടും ചോർന്ന് പോകാതെ അവതരിപ്പിക്കപ്പെട്ടു. സ്വന്തം ജീവിതത്തിൽ വിദ്യാർത്ഥി സംഘടനാ പ്രവർത്തനം കൊണ്ട് കോളേജിൽ നിന്ന് പുറത്താക്കപ്പെടുകയും ജയിൽ വാസം അനുഭവിക്കുകയും വരെ ചെയ്തയാളാണ് ജസ്റ്റിസ് ചന്ദ്രു എന്നത് സിനിമയോടുള്ള അടുപ്പം കൂട്ടി. 2021 അവസാനിക്കുമ്പോൾ മനസ്സിൽ ഏറ്റവുമധികം തങ്ങി നിൽക്കുന്നതും ഈ ചിത്രമാകും.
തമിഴ്നാട്ടിൽ നിന്നും കേരളത്തിൽ നിന്നും രാഷട്രീയ സിനിമകൾ ഉണ്ടാകുമ്പോഴും അത്തരം പരിശ്രമങ്ങൾ കുറവായിരിക്കുന്ന ഒരിടമാണ് ബോളിവുഡ്. എന്നാൽ സ്വാതന്ത്ര സമര സേനാനിയും വിപ്ലവകാരിയുമായിരുന്ന സർദാർ ഉദ്ദമിൻ്റെ ജീവിത കഥയിലൂടെ ഹിന്ദി സിനിമയും 2021 ൽ ധൈര്യം കാട്ടി. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിൻ്റെ ക്രൂരമുഖം ഒരു മറയുമില്ലാതെ കാണിച്ച സിനിമ ഉദ്ദം സിങ്ങിനോടും അയാൾ ഉയർത്തിപ്പിടിച്ച മതനിരപേക്ഷ മാർക്സിസ്റ്റ് രാഷ്ട്രീയത്തോടും നീതി പുലർത്തി. അങ്ങനെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ കൊടി ഒരു ഹിന്ദി ചിത്രത്തിൽ ആദ്യമായി കണ്ടുവെന്നതും 2021 ൻ്റെ ഒരു കുഞ്ഞു സന്തോഷമാണ്.