തിരിഞ്ഞുനോട്ടം - 2021
ടൈം മെഷീൻ ഉപയോഗിച്ച് ഒരു 5 കൊല്ലം പുറകോട്ട് പോയി അന്നത്തെ മക്കളോട് ഇതൊക്കെ പറഞ്ഞാൽ അവർ പുച്ഛിച്ച് തള്ളും. അത്തരത്തിലുള്ള മാറ്റങ്ങളല്ലേ വെറും രണ്ട് കൊല്ലം കൊണ്ട് ഉണ്ടായത്.

കൊറോണയുടെ തേരോട്ടം കാരണം ഭംഗി മങ്ങിപ്പോയ ഒരു കൊല്ലം ആയിരുന്നു 2020. പെട്ടെന്നുള്ള 'കൊറോണിഫികേഷൻ' നമുക്ക് സ്ഥിരം ലൈനിൽ നിന്ന് ഒന്ന് മാറിപ്പിടിക്കാനുള്ള സമയം പോലും തരാതെ ഇടിച്ച് കയറിയപ്പോൾ മാലോകർ എല്ലാവരും ഒന്ന് പതറി. ആദ്യമൊക്കെ ഇപ്പൊ വരും കൊറോണ അതോടെ തീരും ജീവിതം എന്ന പേടി ആയിരുന്നെങ്കിൽ പിന്നീട് നമുക്ക് വന്നാലും നമ്മൾ കാരണം വേറെ ആർക്കേലും വന്നാലോ എന്ന പേടി ആയി അത് പരിണമിച്ചു. അങ്ങനെ അങ്ങനെ 2020 വീടിലിരുന്നങ്ങ് പോയി. സ്വാഭാവികമായും കൊറോണ കൊണ്ട് പോയ കൊല്ലം എന്ന ചീത്തപ്പേര് മാറ്റാൻ ഉള്ള ജോലി 2021 ൻ്റെ തലയിൽ വന്ന് ചേർന്നു. ഒരുപക്ഷേ ചരിത്രത്തിൽ തന്നെ പ്രതീക്ഷയുടെ അമിതഭാരം കൊണ്ട് വീർപ്പു മുട്ടിയ ആദ്യത്തെ വർഷം 2021 ആവണം. ഒരു കൊല്ലം മുഴുവൻ നടക്കാതെ പോയ മോഹങ്ങൾ അടുത്ത കൊല്ലത്തേക്ക് പറിച്ച് വെക്കുമ്പോൾ സ്വാഭാവികമായും ലോഡ് കൂടും. കൊറോണ എന്തോ വാർഷിക വിസക്ക് വന്ന യാത്രികനെ പോലെ 2021ൽ വന്ന വണ്ടിക്ക് വന്നവഴിയെ തിരിച്ച് പോവണം എന്നൊക്കെ കുറച്ച് പേർ മുറവിളി കൂട്ടിയെങ്കിലും പ്രതീക്ഷകളെ തകിടം മറിച്ച്, പ്രതിഷേധങ്ങളെ വകവെക്കാതെ ശക്തമായ മുന്നേറ്റം ഈ വർഷവും താൻ തുടരും എന്ന് കൊറോണ UN മുഖേന അറിയിച്ചു. അതോടെ കൊറോണ പ്രതിഷേധം അയഞ്ഞു. കൊറോണ മാറാത്ത സ്ഥിതിക്ക് നമ്മൾ മാറിയേ തീരൂ എന്ന് ജനങ്ങൾ അറിഞ്ഞു. തന്മൂലം 2021 പ്രതീക്ഷകളുടെ ഭാണ്ഡക്കെട്ട് അഴിച്ച് വച്ച് മാറ്റങ്ങളുടെ വർഷം എന്ന പുതിയ കുപ്പായം എടുത്തിട്ടു.
അടിമുടി മാറ്റങ്ങൾ ആയിരുന്നു പിന്നെ. മാസം കൂടും തോറും പേരും രൂപവും മാറ്റി കൊറോണ തന്നെ ആയിരുന്നു ഈ മത്സരത്തിലും മുന്നിൽ. എങ്കിലും കൂടെ വച്ച് പിടിക്കാൻ നമ്മൾ മാനവരും ആവത് ചെയ്തു. ഏറ്റവും മുഖ്യമായ മാറ്റം ജീവിത ശൈലിയിൽ തന്നെ ആയിരുന്നു. വീട് ഓഫീസ് ആയി, ക്ലാസ്സ് റൂം ആയി, ജിം ആയി ഒക്കെ പെട്ടെന്നങ്ങ് പരിണമിച്ചു. യാത്രയെ പ്രേമിച്ച ട്രിപ്പർ ചങ്കൻ്റെ യാത്ര ബെഡ്റൂമിൽ നിന്നും അടുക്കള വഴി തിരിച്ച് ബെഡ്റൂമിലേക്ക് ഒതുങ്ങി. ഇടക്കൊക്കെ ഒന്ന് സഞ്ചാരം കണ്ട് നിർവൃതി കിട്ടിയാലായി. മക്കളുടെ കൂടെ സമയം ചിലവഴിക്കാൻ വയ്യല്ലോ എന്ന് ആദി കൂട്ടിയിരുന്ന ചില മോഡേൺ ജോലി പ്രേമികൾക്ക് മക്കളെ നോക്കൽ കമ്പ്യൂട്ടർ നോക്കും പോലെ എളുപ്പമല്ല എന്നു മനസ്സിലാക്കിക്കൊടുക്കാനും 2021ന് സാധിച്ചിരിക്കണം. മക്കളുടെ കാര്യം അതിലും രസം. സ്കൂളിൽ കൂട്ടുകാരുടെ കൂടെ അടികൂടേണ്ട പ്രായത്തിൽ ഓൺലൈൻ ക്ലാസ്സിന് ഇടക്ക് പബ്ജി കളിച്ച് അവർ ഓൺലൈൻ യുഗത്തിലേക്ക് കാലെടുത്ത് വച്ചു. ടീച്ചർമാരുടെ കാര്യം അതികഷ്ടം. ഇവനൊക്കെ മൊബൈൽ നോക്കി ആണ് പഠിത്തം ഇല്ലാതെ പോയത് എന്ന് ഉച്ചരിച്ച അതേ നാവുകൊണ്ട് കുട്ടിക്ക് നല്ലൊരു മൊബൈൽ വാങ്ങിക്കൊടുക്കണം എന്ന് അവർക്ക് പറയേണ്ടി വന്നു. ഒരു മൂന്ന് കൊല്ലം മുന്നേ വരെ വാർഷിക പരീക്ഷ അടുക്കുമ്പോൾ ടിവി കണക്ഷൻ വിച്ഛേദിക്കാൻ കമ്പനിക്ക് കമ്പി അടിച്ച ആളുകൾ ഇത്തവണ പരീക്ഷക്കിടയിൽ റിവിഷൻ ക്ലാസ്സ് കാണാൻ ടിവി വയ്ക്കാത്തതിന് പിള്ളേരെ തല്ലി.
ടൈം മെഷീൻ ഉപയോഗിച്ച് ഒരു 5 കൊല്ലം പുറകോട്ട് പോയി അന്നത്തെ മക്കളോട് ഇതൊക്കെ പറഞ്ഞാൽ അവർ പുച്ഛിച്ച് തള്ളും. അത്തരത്തിലുള്ള മാറ്റങ്ങളല്ലേ വെറും രണ്ട് കൊല്ലം കൊണ്ട് ഉണ്ടായത്.
ഇതിലെല്ലാം കഷ്ടം കോളജ് വിദ്യാർഥികളുടെ കാര്യമാണ്. ആദ്യമായി കോളജിലേക്ക് ഒരുപാട് മോഹങ്ങളുമായി ചേക്കേറി വരേണ്ടവർ അഡ്മിഷൻ കഴിഞ്ഞ് പിന്നെ അങ്ങോട്ട് പോകേണ്ടി വന്നില്ല. സിനിമയിലും മറ്റും കണ്ട് മോഹിച്ച ക്യാമ്പസ് അനുഭവം അവർക്ക് ഫോണിലേക്ക് ഒതുങ്ങി. കോളേജും ക്യാമ്പസും ഒക്കെ ഫോണിലെ ഗ്രൂപ്പിൽ ഒതുങ്ങി. അവരും ടീംസ് ആയി പക്ഷേ അത് കമ്പ്യൂട്ടറിൽ മൈക്രോസോഫ്റ്റ് നിർമിത ടീംസ് ആണെന്ന് മാത്രം. അവർക്കും ക്ലാസ്സ് റൂം കിട്ടി പക്ഷേ അത് നിശ്ചിത സമയത്ത് വരുന്ന ഗൂഗിൾ ലിങ്ക് മുഖേന ആണെന്ന് മാത്രം. തമാശ മാറ്റി നിർത്തിയാൽ ഇതിൽ നമ്മൾ ചിന്തിക്കേണ്ട മറ്റൊരു വശം കൂടെയുണ്ട്. നാളെയുടെ പ്രതീക്ഷ ഈ കുട്ടികൾ ആണ്. ഇവരുടെ ചിന്തകളും രാഷ്ട്രീയ ബോധവും മറ്റും വളരേണ്ട സമയമാണിത്. ക്യാമ്പസ് ക്ലാസ്സ് റൂം പഠനത്തിന് അപ്പുറത്തേക്ക് അവരെ വ്യക്തി എന്ന നിലയിൽ മാറ്റി എടുക്കേണ്ട സമയം കൂടി ആണല്ലോ പോകുന്നത്. ഒരു തരത്തിൽ അവർക്ക് നഷ്ടമാകുന്ന ക്യാമ്പസ് സമയം ഇത്തരത്തിൽ മുഴുവൻ സമൂഹത്തിൻ്റെയും വളർച്ചയെ ബാധിക്കുന്നതായി മാറുന്നു.
മുതിർന്നവർ പണ്ട് രാമായണ മാസത്തിൽ കലികാലത്തിൻ്റെ കളികൾ നിനക്ക് അറിയില്ല കുഞ്ഞേ എന്ന് പറഞ്ഞപ്പോൾ അറിയാതെ പോലും ഇങ്ങനെ ഒരു ഭാവി ആരും ചിന്തിച്ച് കാണില്ല. എന്നാലും നമ്മൾ കൊറോണയോട് തോറ്റ് കൊടുക്കാതെ മുന്നേറി. പണ്ടുള്ളവർ വീട്ടിൽ കയറുമ്പോൾ കൈകാലുകൾ കഴുകി കേറിയതിൻ്റെ ഗുട്ടൻസ് നമ്മൾ പഠിച്ചു. ഏതോ കാലം മാർക്കറ്റിൽ ഉണ്ടായിരുന്നിട്ടും ആശുപത്രിയിൽ മാത്രം ഒതുങ്ങി നിന്നിരുന്ന സാനിറ്റയ്സർ പെട്ടെന്ന് നാട്ടിലെ മുഖ്യൻ ആയി. സ്വാതന്ത്ര്യത്തിൻ്റെ വില നമ്മൾ അറിഞ്ഞു. പുറത്തിറങ്ങാൻ അപേക്ഷ പത്രവും മുഖത്ത് പ്രത്യേക രീതിയിൽ ഉള്ള മാസ്ക്കും ഒക്കെ വേണം എന്നായി.
മോഹൻലാലിനും മമ്മൂട്ടിക്കും വേണ്ടി തിയേറ്ററിൽ വലിയ സ്ക്രീനിൻ്റെ മുന്നിൽ നടത്തിയിരുന്ന സവാരി ഗിരി ഗിരി ഒക്കെ ഒ.ടി.ടി പ്ലാറ്റ്ഫോം വഴി ഫോണിൽ ചെറിയ സ്ക്രീനിൻ്റെ മുന്നിലേക്ക് ചുരുങ്ങി. ആയിരം ആൾ ചുരുങ്ങിയത് ഇല്ലെങ്കിൽ കല്യാണം പോര എന്ന് പറഞ്ഞ പ്രമാണികൾ ഒക്കെ 50 പേരെ വച്ച് ചെറിയ പരിപാടി ആയും കല്യാണങ്ങൾ നടത്താം എന്ന് പഠിച്ചു. കാവും തിറയും പെരുന്നാളും പൊന്നോണവും ഒക്കെ കൊറോണ കൊണ്ട് പോയി. അങ്ങനെ അങ്ങനെ കുറെ മാറ്റത്തിൻ്റെ കഥകൾ…
ഇതിനിടക്ക് വന്ന പ്രകൃതി ദുരന്തങ്ങൾ വേറെ. പ്രകൃതി മൊത്തം ഇടഞ്ഞ് നിന്ന കാലമായിട്ട് കൂടി നമ്മൾ പൊരുത്തപ്പെടാൻ പഠിച്ചു. നമ്മൾ കൊറേ ഒക്കെ പഠിച്ചു എന്നത് കണ്ടത് കൊണ്ടാവാം പ്രകൃതി കൊറോണയോട് ഒന്ന് അയയാൻ പറഞ്ഞത്. ഇത്രയും നാൾ ഇല്ലാതെ പോയ സ്വാതന്ത്യം ഇപ്പൊൾ പതിയെ തിരിച്ച് വരുന്നുണ്ട്. ഇതേ പാതയിൽ ജാഗ്രതയോടെ നമുക്ക് മുന്നേറാം.
2021ൻ്റെ അവസാന നാളിൽ ഇതെഴുതുമ്പോൾ ഇനിയും പുറകോട്ട് തിരിഞ്ഞ് ഓർമയിൽ നിന്ന് ഒരുപാട് പകർത്തി എഴുതണം എന്നുണ്ട്. പക്ഷേ കൊറോണ വിലാസങ്ങൾ എല്ലാരും ഒരുമിച്ച് അനുഭവിച്ചതായതിനാൽ അതിലേക്ക് ഇനിയും ഇറങ്ങിച്ചെല്ലുന്നില്ല. നമ്മൾ കൊറോണയെ കടന്ന് കളിയിൽ ജയിക്കുന്ന കാലം ഇനി എന്ന് എന്ന് അറിയില്ല. 2022 ൽ അതുകൊണ്ട് പ്രതീക്ഷാഭാരം ഇറക്കാൻ ഉദ്ദേശിക്കുന്നുമില്ല. 2021 നമ്മളെ പഠിപ്പിച്ച നല്ല പാഠങ്ങൾ കൊറോണ പോകുമ്പോൾ മറക്കാതെ മുന്നോട്ട് പോകാൻ നമുക്ക് സാധിക്കട്ടെ. നല്ല നാളുകൾ ഇനിയും വരട്ടെ. എല്ലാവർക്കും സമൃദ്ധി നിറഞ്ഞ 2022 ആശംസിച്ചു കൊണ്ട് ഇവിടെ നിർത്തുന്നു...