മിന്നും മുരളി
മിന്നൽ മുരളി ഒരു തുടക്കമാണ്, മലയാള സിനിമ കൈവെക്കാൻ മടിച്ച മേഖലകൾ പലതും സ്വായത്തമാക്കാൻ കഴിയും എന്ന വിശ്വാസത്തിന്.

ബേസിൽ യൂണിവേഴ്സിൽ ഒരു സൂപ്പർ ഹീറോ അവതരിച്ചിരിക്കുകയാണ്, മിന്നൽ മുരളി. ബേസിൽ യൂണിവേഴ്സ് എന്ന് വിശേഷിപ്പിക്കാൻ കാരണം ബേസിൽ ജോസഫിന്റെ സിനിമകളുടെ കഥാ പരിസരം തന്നെയാണ്. ആദ്യ സിനിമയായ 'കുഞ്ഞിരാമായണ'ത്തിലും, പിന്നീടുള്ള 'ഗോദ'യിലും ഇപ്പോൾ മിന്നൽ മുരളിയിലുമെല്ലാം കഥ നടക്കുന്നത് ആഖ്യാനം കൊണ്ടോ, ഭാഷാ ശൈലി കൊണ്ടോ, മറ്റെന്തെങ്കിലും സൂചനകൾ കൊണ്ടോ കേരളത്തിൽ എവിടെയാണ് സ്ഥിതി ചെയ്യുന്നത് എന്ന് ഒരു തുമ്പും നൽകാത്ത ഗ്രാമങ്ങളിലാണ്. കുഞ്ഞിരാമായണത്തിന്റെ കഥ നടക്കുന്നത് 'ദേശം' എന്ന ഗ്രാമത്തിലാണ്. ദേശം എന്ന നാടിന്റെയും സിനിമയിലെ ഒരു കഥാപാത്രമായ കുഞ്ഞിരാമന്റെയും പേര് ഗോദയിൽ പറയുന്നത് കേൾക്കാം. അതുപോലെ മിന്നൽ മുരളിയിലും ഒരു ബസ്സിന്റെ മേലെ 'ദേശം' എന്നും ഗോദയിലെ ഗ്രാമമായ 'കണ്ണാടികൾ' എന്നും എഴുതി വെച്ചത് കാണാം. പതിവുപോലെത്തന്നെ കാലഘട്ടവും, ഭൂമിവിവരണവുമൊന്നും വ്യക്തമല്ലാത്ത ഒരു ഗ്രാമത്തിലാണ് മിന്നൽ മുരളി അവതരിക്കുന്നത്.
മലയാള സിനിമ നാളിതുവരെ പയറ്റാത്ത ആശയമാണ് മിന്നൽ മുരളി കൈകാര്യം ചെയ്യുന്നത്. ഒട്ടേറെ പരിമിതികളുള്ള മലയാള സിനിമാ ഇൻഡസ്ട്രിയിൽ ഒരു സൂപ്പർ ഹീറോയെ അവതരിപ്പിക്കുമ്പോൾ അത് എത്രത്തോളം വിജയകരമാവും എന്ന തരത്തിലുള്ള ചർച്ചകൾ ഈ ചിത്രം പ്രഖ്യാപിച്ചതു മുതൽ നമ്മൾ കേട്ടു തുടങ്ങിയതാണ്. കോടികൾ മുടക്കി സ്പെഷ്യൽ എഫക്ടുകളുടെ സഹായത്തോടെ മലയാളത്തിൽ ഒരു സൂപ്പർ ഹീറോ ചിത്രം നിർമ്മിക്കുക എന്നത് നിലവിൽ ഒരു കൈവിട്ട കളിയാണ്. എന്നാൽ മിന്നൽ മുരളി എന്ന സൂപ്പർ ഹീറോയെ ബേസിൽ ജോസഫ് വളരെ തന്മയത്വത്തോടെ കൈകാര്യം ചെയ്തിട്ടുണ്ട്. അമാനുഷികമായ ഒരന്തരീക്ഷം സൃഷ്ടിക്കാൻ സംവിധായകന് കൂടുതൽ പണിപ്പെടേണ്ടിയും വന്നിട്ടില്ല. അതിഭാവുകത്വങ്ങളൊന്നും ഇല്ലാതെ വളരെ ലളിതമായി ഈ വിഷയം കൈകാര്യം ചെയ്തത് സംവിധായകന്റെ മികവ് തന്നെയാണ്. നായകന്റെ അമാനുഷികത ഊട്ടിയുറപ്പിക്കാൻ ഡയലോഗുകളിലോ ദൃശ്യങ്ങളിലോ അനാവശ്യമായ ഏച്ചുകെട്ടലുകൾ ഒന്നും തന്നെ വേണ്ടിവന്നില്ല. സ്പൈഡർമാൻ പോലെയുള്ള ഹോളിവുഡ് സിനിമകളുടെ ഫോർമുല പിന്തുടരുമ്പോഴും അത് കേരളത്തിലെ ഒരു ഗ്രാമത്തിന്റെ സാഹചര്യത്തിലേക്ക് പറിച്ചു നടുന്നതിൽ കാണിച്ച ജാഗ്രത ഫലം കണ്ടിട്ടുണ്ട്.
അമാനുഷിക ശക്തി നൽകുന്ന ഉന്മാദത്തിൽ ഭിത്തിയിലുള്ള പല്ലിയെ ഞെരിച്ച് കൊന്നു കളയുന്ന വില്ലന്റെ സീനും, "ഈ നാട് നശിക്കാൻ പോവാ, ജീവൻ വേണെങ്കിൽ എങ്ങോട്ടെങ്കിലും രക്ഷപ്പെട്ടോ" എന്ന് പറഞ്ഞ് വഞ്ചി കയറിപ്പോവുന്ന നാട്ടുകാരനുമെല്ലാം ചിത്രത്തിലെ സൂപ്പർ വില്ലൻ ഉയർത്തുന്ന ഭീക്ഷണിക്ക് ആക്കം കൂട്ടുന്നുണ്ട്. വില്ലൻ കഥാപാത്രത്തെയും അയാളുടെ മനോവ്യാപാരങ്ങളെയും ഗുരു സോമസുന്ദരം വളരെ ഭംഗിയായി കൈകാര്യം ചെയ്തിട്ടുണ്ട്. തന്റെ കഥാപത്രത്തിന് അനിവാര്യമായ മിതത്വം പുലർത്താൻ ടോവിനോ തോമസ് ശ്രദ്ധിച്ചിട്ടുണ്ട്. അനാവശ്യമായ അതിശയോക്തി കലർത്താത്ത അവതരണം അഭിനേതാക്കളെ അഭിനയത്തിൽ ശോഭിക്കാൻ സഹായിച്ചിട്ടുണ്ട്.
ബേസിൽ ജോസഫിന്റെ സിനിമകളിൽ പൊതുവെയുള്ള നർമത്തിന്റെ മേമ്പൊടി മിന്നൽ മുരളിക്കും ഭംഗി നൽകുന്നുണ്ട്. ഗാന്ധിജിയുടെ വേഷം കെട്ടിയ കുട്ടി "അടിച്ച് അവന്റെ തല പൊളിക്കെടാ" എന്ന് പറയുമ്പോൾ "അത് വേണോ ഗാന്ധി?" എന്ന് തിരിച്ച് ചോദിക്കുന്ന സീൻ ഭംഗിയായി നർമ്മം ഉണർത്തുന്നുണ്ട്. ടോവിനോയുടെ കഥാപാത്രമായ ജൈസനും മരുമകനും തമ്മിലുള്ള കോമ്പിനേഷൻ സീനുകളും സിനിമയുടെ ആദ്യ പകുതിക്ക് രസം പകരുന്നുണ്ട്.
ഒരു സൂപ്പർ ഹീറോ സിനിമയോട് നീതി പുലർത്തുന്നതാണ് സമീർ താഹിറിന്റെ ക്യാമറ. ഗ്രാമീണാന്തരീക്ഷത്തിന്റെ വശ്യതയും ചടുലമായ ഷോട്ടുകളുടെ ഗാംഭീര്യവും ഒപ്പിയെടുക്കാൻ ക്യാമറക്ക് കഴിഞ്ഞു.
മിന്നൽ മുരളി ഒരു തുടക്കമാണ്, മലയാള സിനിമ കൈ വെക്കാൻ മടിച്ച മേഖലകൾ പലതും സ്വായത്തമാക്കാൻ കഴിയും എന്ന വിശ്വാസത്തിന്. ബേസിലും കൂട്ടരും അഭിനന്ദനം അർഹിക്കുന്നു, മിന്നൽ മുരളി എന്ന അനുഭവത്തിന്.