ദന്തസിംഹാസനത്തിൻ്റെ ആരും പറയാ കഥകൾ...
പുസ്തകം വായിച്ചു കഴിയുമ്പോൾ തിരുവിതാംകൂറുമായി ബന്ധപ്പെട്ട് നമ്മൾ ഇപ്പോൾ എവിടെ തിരഞ്ഞാലും കാണുന്ന ചിത്തിരതിരുനാൾ എന്ന പേരും എങ്ങും കാണാത്ത സേതുലക്ഷ്മി ഭായ് എന്ന പേരും നിങ്ങളെ അസ്വസ്ഥരാക്കും എന്ന കാര്യത്തിൽ ഒരു സംശയവുമില്ല.

ജീവിതത്തിൽ ഇനി ഒരൊറ്റ പുസ്തകം കൂടി മാത്രമേ വായിക്കുകയുള്ളൂ എന്ന് നിങ്ങൾ തീരുമാനിച്ചാൽ തീർച്ചയായും മറ്റൊന്നും ചിന്തിക്കാനില്ല, നിങ്ങൾ മനു എസ് പിള്ള യുടെ Ivory Throne തന്നെ വായിക്കണം എന്ന് ഞാൻ പറയും!
70 വർഷം മുൻപ് വരെ തിരുവിതാംകൂർ എന്ന രാജ്യം ഭരിച്ചിരുന്ന ഒരു രാജകുടുംബത്തിന്റെ ചരിത്രം എന്നതിലുപരി നമ്മൾ ഇന്ന് ജീവിക്കുന്ന ഈ പ്രദേശത്തെ ചുറ്റിപ്പറ്റി നമ്മുടെ ഏറ്റവും അടുത്ത് രൂപപ്പെട്ട, നമ്മുടെ തന്നെ ചരിത്രമാണ് പുസ്തകത്തിൽ എന്ന തിരിച്ചറിവോട് കൂടി വായിക്കുമ്പോഴാണ് വായന ഏറ്റവും രസകരമായി മാറുന്നത്. നമ്മുടെ പൂർവികർ ആചരിച്ചുപോന്നിരുന്ന വിചിത്രമായ ആചാരങ്ങൾ, വിക്ടോറിയൻ മൂല്യങ്ങളുടെ സ്വാധീനത്തിൽ അകപ്പെടും മുൻപ് ഇവിടുത്തെ സ്ത്രീകൾ അനുഭവിച്ചിരുന്ന സ്വാതന്ത്ര്യം, രാജകുടുംബങ്ങൾക്ക് അകത്തുതന്നെ വിവിധ ശാഖകൾക്കിടയിൽ രൂപപ്പെട്ടിരുന്ന ഉപജാപങ്ങൾ അങ്ങനെ നിരവധി വിഷയങ്ങൾ നമ്മളെ അത്ഭുതപ്പെടുത്തുന്നവയാണ്.
രണ്ടു സ്ത്രീകളുടെ കണ്ണീരോടെയുള്ള വിടവാങ്ങലുകൾക്കിടയിലുള്ള ഒരു യാത്ര എന്ന് വേണമെങ്കിൽ നമുക്ക് തിരുവിതാംകൂർ രാജകുടുംബത്തിന്റെ ചരിത്രത്തെ വിശേഷിപ്പിക്കാം. മുക്കാലും വിസ്മൃതിയിലാണ്ട 'തമ്പിമാർ കതൈ'എന്ന തമിഴ് നാടോടി പാട്ടിലൂടെ എന്നും ആധുനിക തിരുവിതാംകൂറിനും സ്ഥാപകനായ മാർത്താണ്ഡവർമ്മയുടെയും തലയ്ക്കു മീതെ ചുറ്റുന്ന ഇമ്മിണി തങ്കയുടെ ശാപത്തോടെയുള്ള ആത്മഹൂതിയിൽ തുടങ്ങി 200 വർഷങ്ങൾക്കിപ്പുറം തിരുവിതാംകൂറിൽനിന്ന് കണ്ണീരോടെ ഇറങ്ങേണ്ടി വന്ന ഒരേയൊരു രാജ്ഞിയായ സേതുലക്ഷ്മി ഭായിയിൽ എത്തി നിൽക്കുന്നു ഒരു യാത്ര.
സേതു ലക്ഷ്മി ഭായിയുടെ ജീവചരിത്രത്തിലൂടെയാണ് പുസ്തകത്തിൽ തിരുവിതാംകൂറിന്റെ ചരിത്രം പറഞ്ഞു പോകുന്നത്. അവരുടെ ഏഴുവർഷത്തെ റീജൻസി ഭരണകാലത്ത് വിപ്ലവാത്മകമായ ഭരണപാടവം കാഴ്ചവെച്ച ഒരു വനിതാ ഭരണാധികാരി എങ്ങനെയാണ് ഇന്ന് കേരളത്തിൻ്റെ ചരിത്രവും നവോത്ഥാനവും ഒക്കെ പറയുമ്പോൾ മാഞ്ഞുപോയത് എന്ന് ആലോചിച്ച് ശരിക്കും ആശ്ചര്യം തോന്നുന്നുണ്ട്. ഈ ആശ്ചര്യം തന്നെയാണ് അവരെ പറ്റി കൂടുതൽ അന്വേഷിക്കാനും ഒരു പുസ്തകം എഴുതാനും എഴുത്തുകാരനെയും പ്രചോദിപ്പിച്ചത് എന്ന് പിന്നീട് അദ്ദേഹം പറഞ്ഞിട്ടുണ്ട്.
1924 ൽ ഭരണം ഏറ്റെടുത്തപ്പോൾ തന്നെ അവർക്ക് നേരിടേണ്ടിവന്നത് 99ലെ വെള്ളപ്പൊക്കവും തുടർന്നുണ്ടായ പരിതസ്ഥിതികളുമാണ്. പക്ഷേ അതിനെയൊക്കെ അവർ നേരിട്ട രീതി ശ്ലാഘനീയമാണെന്ന് കൊട്ടാരം എതിർ ചേരിക്കാർ പോലും സമ്മതിക്കുന്നുണ്ട്. തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷൻ നിർമ്മാണം, കൊച്ചി തുറമുഖ നിർമ്മാണത്തിൽ പങ്കുചേരാനുള്ള തിരുവിതാംകൂറിന്റെ തീരുമാനം ഒക്കെ ചുരുങ്ങിയ 7 വർഷത്തെ ഭരണത്തിൽ അവർ കാഴ്ചവച്ച ക്രാന്തദർശിത്വത്തിൻ്റെ ഏതാനും ചില ഉദാഹരണങ്ങൾ മാത്രമാണ്.
ഉടനീളം യഥാസ്ഥിതിക ചിന്താധാരകൾക്കൊപ്പം സഞ്ചരിച്ചിരുന്ന അവർ വൈക്കം ക്ഷേത്രത്തിന്റെ എല്ലാ വഴികളും എല്ലാവർക്കും തുറന്നു കൊടുക്കുവാനുള്ള തീരുമാനത്തിലൂടെ ക്ഷേത്രപ്രവേശനത്തിൻ്റെ വിത്തുകൾ പാകുകയായിരുന്നു എന്ന് ബ്രിട്ടീഷ് പ്രതിനിധികൾ കുറിച്ചിട്ടുണ്ട്.
പക്ഷേ 1936 ലെ ക്ഷേത്രപ്രവേശന വിളംബരത്തിനു ശേഷം അവർ പത്മനാഭസ്വാമി ക്ഷേത്രത്തിനകത്തേക്ക് പ്രവേശിച്ചിട്ടില്ല എന്നത്, കൊച്ചിയിലെയും സാമൂതിരി കുടുംബത്തിലെയും ആ കാലത്തെ ഭരണാധികാരികൾ ക്ഷേത്രപ്രവേശനങ്ങളെ തുടർന്ന് അവരുടെ പ്രധാന ക്ഷേത്രങ്ങളിലും പ്രവേശിച്ചിട്ടില്ല എന്നതിനോട് ചേർത്തുവായിക്കേണ്ടതാണെന്ന വ്യത്യസ്തമായ അഭിപ്രായങ്ങളും അദ്ദേഹം ഈ പുസ്തകത്തിൽ പങ്കുവയ്ക്കുന്നുണ്ട്.
റീജൻസി ഭരണം നിലനിന്നിരുന്ന മറ്റു നാട്ടുരാജ്യങ്ങളിൽ ബ്രിട്ടീഷ് ഗവൺമെൻറ് ഒരു റീജൻസി കൗൺസിൽ രൂപീകരിച്ച് അതിനു കീഴിൽ ആണ് റീജൻ്റിനെ ഭരിക്കാൻ അനുവദിച്ചിരുന്നത്. പക്ഷേ തിരുവിതാംകൂറിലേക്ക് വരുമ്പോൾ സേതുലക്ഷ്മി ഭായ് പൂർണ്ണ അധികാരത്തോട് കൂടി മഹാറാണി ആയി തന്നെയാണ് ഭരിച്ചിരുന്നത്. ഇത് അവരുടെ ഭരണമികവ് ബ്രിട്ടീഷ് ഗവൺമെൻറിന് മനസ്സിലായത് കൊണ്ട് മാത്രം ലഭിച്ച അംഗീകാരമാണ്.
അഞ്ചു വയസ്സുള്ളപ്പോൾ തിരുവിതാംകൂറിലേക്ക് ദത്തെടുക്കപ്പെട്ടത് മുതൽ ഒരു മഹാറാണി എന്ന നിലയിൽ മാത്രം ജീവിച്ചിരുന്ന, മൂലം തിരുനാളിന്റെ മരണത്തെതുടർന്ന് ചിത്തിരതിരുനാളിന് പ്രായപൂർത്തിയാകുന്നതുവരെ റീജൻസി ഏറ്റെടുത്തു മഹാറാണിയായി ഭരിച്ച അവർക്ക് റീജൻസി കാലാവധി അവസാനിച്ചതിനുശേഷം ഒന്നൊന്നായി ഉണ്ടായ ബുദ്ധിമുട്ടുകൾ, വന്ന മാറ്റങ്ങൾ, ആ മാറ്റങ്ങളോട് അവർ എത്ര പെട്ടെന്നാണ് സമരസപ്പെട്ടത് എന്നുള്ളതൊക്കെ അവിശ്വസനീയമാണ്.
അൻപതുകളിൽ ഒരു ദിവസം രാവിലെ നിറച്ച് പരിചാരകരുള്ള കൊട്ടാരത്തിലേക്ക് റാണി ഉണരുന്നത് ആരുമില്ലാത്ത ഒരു അവസ്ഥയിലേക്കാണ്. പുറത്തെ കൊട്ടാരം പതാകക്ക് പകരം കമ്മ്യൂണിസ്റ്റ് പതാക നാട്ടിയിരിക്കുന്നത് അവരെ ശരിക്കും തകർത്തുകളഞ്ഞിരുന്നു. അതോടുകൂടി അവർ എല്ലാം ഉപേക്ഷിച്ച് ബാംഗ്ലൂരിലേക്ക് മക്കൾക്കൊപ്പം താമസം മാറി പിന്നീട് ഒരിക്കലും തിരിച്ചു വന്നിട്ടില്ല.
പുസ്തകം വായിച്ചു കഴിയുമ്പോൾ തിരുവിതാംകൂറുമായി ബന്ധപ്പെട്ട് നമ്മൾ ഇപ്പോൾ എവിടെ തിരഞ്ഞാലും കാണുന്ന ചിത്തിരതിരുനാൾ എന്ന പേരും എങ്ങും കാണാത്ത സേതുലക്ഷ്മി ഭായ് എന്ന പേരും നിങ്ങളെ അസ്വസ്ഥരാക്കും എന്ന കാര്യത്തിൽ ഒരു സംശയവുമില്ല.
സുഗന്ധവ്യഞ്ജനങ്ങളും ക്രിസ്ത്യാനികളെയും തിരക്കി ഒരുപറ്റം കുറ്റവാളികൾക്കൊപ്പം കാപ്പാട് വന്നിറങ്ങിയ ഗാമയുടെ ചരിത്രം മുതൽ, പത്മനാഭസ്വാമി ക്ഷേത്രത്തിലെ കല്ലറയിൽ 266 കിലോയോളം സ്വർണം ക്ഷേത്രത്തിൽ നിന്നും കാണാതായിട്ടുണ്ടെന്നും 1990 മുതൽ നിര്യാതനായ ഇളയരാജാവ് അധികാരിയായിരുന്ന സമയത്ത് കുറഞ്ഞത് 7 തവണയെങ്കിലും ഇന്നും തുറക്കാത്ത സർപ്പ കല്ലറയിൽ കടന്നിട്ടുണ്ടെന്നുമുള്ള അമിക്കസ്ക്യൂറിയുടെ പരാമർശങ്ങളും തുടർന്നുള്ള സുപ്രീം കോടതിവിധിയും വരെ നിരവധി വിഷയങ്ങൾ പുസ്തകത്തിൽ പരാമർശിക്കുന്നുണ്ട്.
അനുബന്ധ കുറിപ്പുകളും references ഒക്കെ മാറ്റി നിർത്തിയാലും 726 ഓളം പേജുകളുണ്ട് പുസ്തകത്തിൽ. അപ്പോൾ എത്ര ആഴത്തിലുള്ള പഠനമാണ് എഴുത്തുകാരൻ നടത്തിയിട്ടുള്ളതെന്ന് ഊഹിക്കാവുന്നതേയുള്ളൂ. ഇവിടെ എല്ലായ്പ്പോഴും തിരുവിതാംകൂർ രാജകുടുംബ ചരിത്രവുമായി ബന്ധപ്പെട്ട വിവരശേഖരണത്തിൽ പത്മനാഭസ്വാമി ക്ഷേത്രത്തിലെ ഭക്തിയുടെ സ്വാധീനം ഉള്ളത് കൊണ്ടുതന്നെ ഒരു നിഷ്പക്ഷത ലഭിക്കുകയില്ലെന്ന് മനസ്സിലാക്കിയ മനു ബ്രിട്ടീഷ് രേഖകളെയാണ് കൂടുതലും പുസ്തക രചനയിൽ ആശ്രയിച്ചിരിക്കുന്നത്.
തൻ്റെ 19 വയസ്സ് മുതൽ 25 വയസ്സ് വരെയുള്ള ആറുവർഷക്കാലം London archives ലും മറ്റും റിസർച്ച് നടത്തി പുസ്തക രൂപത്തിൽ ഇത് നമുക്ക് മുന്നിലെത്തിച്ച മനു എസ്. പിള്ളക്ക് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല. ഒപ്പം തന്നെ പുസ്തകത്തിൻ്റെ മലയാളവിവർത്തനമായ 'ദന്തസിംഹാസനം' തയ്യാറാക്കിയ പ്രസന്ന കെ. വർമ്മ, പുസ്തകം മലയാളികളായ സാധാരണക്കാർക്കിടയിൽ കൂടുതൽ ജനകീയമായ ചർച്ചകൾക്ക് മലയാളവിവർത്തനം സഹായിച്ചിട്ടുണ്ട്. പ്രസാധകർ ഡിസി ബുക്സ്, വില 799.