താരാട്ട്
അല്ലെങ്കിലും സമൂഹം ഒരു മനോരോഗിയാണ്. മറ്റൊരാളുടെ ദുഃഖം കണ്ട് കൈകൊട്ടി ചിരിക്കുന്ന മനോരോഗി... എത്ര വിളിപ്പേരുകളാണ് അത് മനുഷ്യർക്ക് കൽപ്പിച്ചു നൽകുന്നത്...

എത്ര ചിതൽ കുഞ്ഞുങ്ങളെയാണ് ഗവൺമെന്റ് ഓഫീസുകളിലെ ഫയൽകെട്ടുകൾ പെറ്റിടുന്നത്.
മഷിയിൽ എഴുതിയ കുറേ ജീവിതങ്ങളുടെ ആശങ്കകളും, പ്രാരാബ്ധങ്ങളും ഊറ്റി വളരുന്ന ചിതൽ കുഞ്ഞുങ്ങൾ. എൽ. ഐ. സി ഓഫീസിന്റെ എയർ കണ്ടീഷൻഡ് റൂമിൽ നിന്ന് റോഡിലേക്ക് ഇറങ്ങുമ്പോളും അവളാ ചിതൽ കുഞ്ഞുങ്ങളെ കുറിച്ചോർത്തിരുന്നു. ഏതോ കാൽപനിക നോവലിൽ വായിച്ച
"ചിതലരിച്ച ഓർമകൾ."
സത്യം, ഓർമകൾ മാത്രമല്ല വേദനകളും ചിതലരിച്ചുപോകണം.
മാനാഞ്ചിറ റോഡിൽ നിന്ന് എസ്. കെ. പ്രതിമയും കടന്നു കോഴിക്കോടിന്റെ ഹൃദയമായ എസ്. എം സ്ട്രീറ്റിലേക്ക് കയറുമ്പോൾ വീണ്ടും ചിതൽ കുഞ്ഞുങ്ങളെ ഓർമ വന്നു. എസ്. കെ യുടെ നാടൻ പ്രേമവും, ഒരു തെരുവിന്റെ കഥയും അടുക്കി വെച്ചിരുന്ന മരഷെൽഫിന്റെ പൂതലിച്ച അടിഭാഗത്ത് വളർന്നു വന്നിരുന്ന ചിതൽ കുഞ്ഞുങ്ങൾ. ഓരോ പ്രാവശ്യം ചിതൽ കുഞ്ഞുങ്ങളെ ഓർക്കുമ്പോളും അവളുടെ ഗർഭാശയം ഒന്ന് കൊളുത്തി വലിക്കും. ഒരിക്കലുമൊരു കുഞ്ഞു ഭ്രൂണം പറ്റിപ്പിടിക്കാതെ ഒരു പക്ഷെ അതും ചിതലരിച്ചിരിക്കും ലേ..?
എത്ര കുഞ്ഞുടുപ്പുകളാണ് തെരുവോരത്ത്...
പല നിറത്തിൽ.
മഞ്ഞ,
ചുവപ്പ്,
പിങ്ക്...
പക്ഷേ ആ വയലറ്റിൽ കറുത്ത കുത്തുകളുള്ള കുഞ്ഞുടുപ്പിന് ഒരുപ്രത്യേക ഭംഗിയുണ്ട്.
അത് വാങ്ങി ബാഗിലിട്ട് നടക്കുമ്പോൾ അവൾ ഉള്ളിൽ പിടഞ്ഞിരുന്നു, നീറി നീറി ജ്വലിക്കുന്ന മനസ്സിന് ഒരല്പം സാന്ത്വനം അവശ്യമായിരിക്കുന്നു.
വാങ്ങിക്കൂട്ടുന്ന നൂറു നൂറു കുഞ്ഞുടുപ്പുകൾ.
അവകാശികളില്ലാത്ത നൂറു കുഞ്ഞുടുപ്പുകൾ...
ചുറ്റും ഭ്രാന്തൻ സമൂഹം "മച്ചിയെന്ന്" വിളിക്കുമ്പോളും അലമാരയിൽ കൂട്ടിവച്ച എത്ര ഉടുപ്പുകൾ, പാടി ഉറക്കാൻ കാത്തുവെച്ച എത്ര നീലാംബരി രാഗങ്ങൾ...
അല്ലെങ്കിലും സമൂഹം ഒരു മനോരോഗിയാണ്.
മറ്റൊരാളുടെ ദുഃഖം കണ്ട് കൈകൊട്ടി ചിരിക്കുന്ന മനോരോഗി... എത്ര വിളിപ്പേരുകളാണ് അത് മനുഷ്യർക്ക് കൽപ്പിച്ചു നൽകുന്നത്...
അഴിഞ്ഞാട്ടക്കാരി,
ആണും പെണ്ണും കെട്ടവൻ,
ദരിദ്രവാസി,
പോക്കുകേസ്,
അങ്ങിനെ അങ്ങിനെ...
ഓരോ വട്ടവും "മച്ചിയെന്ന്"വിളിക്കപ്പെടുമ്പോളും അവളുടെ മാംസപേശികൾ ആസിഡ് വീണതുപോലെ വെന്തുരുകി ചുരുങ്ങും, മുലക്കണ്ണുകൾ വിണ്ടുകീറും, ഉള്ളിൽ നിന്നൊരു പിടച്ചിൽ അങ്ങ് രക്തധമനികളിലൂടെ ഹൃദയത്തിന്റെ അറകളെ വലിച്ചുമുറുക്കും...
കുഞ്ഞിനെ മാറോടണക്കാൻ.. താരാട്ടുപാടാൻ... കുഞ്ഞുരുള വായിൽ കൊടുക്കാൻ... അമ്പോറ്റിയെ തൊഴുവിപ്പിക്കാൻ...
കണ്ണെഴുതിപ്പിക്കാൻ...
പനി വരുമ്പോൾ കൂട്ടിരിക്കാൻ കൊതിക്കാത്ത സ്ത്രീകൾ കാണുമോ..??
ഇല്ലായിരിക്കും...
പക്ഷേ, പ്രസവിക്കുമ്പോൾ മാത്രമേ സ്ത്രീ പൂർണ്ണയാകൂ എന്നതെന്ത് അലിഖിത നിയമമാണ്... അച്ഛനായാലേ പുരുഷൻ പൂർണമാകൂ എന്ന് ഇന്നു വരെ ഒരു നാട്ടിൻപുറത്തുകാരി മുതൽ ഐ. വി. എഫ് ക്ലിനിക്കുകാർ വരെ പറഞ്ഞതായി ഓർക്കുന്നില്ല.
അല്ലെങ്കിലും വേദനകളെ നിയമങ്ങളാക്കുക എളുപ്പമാണ്. ചിന്തകൾ കുമിഞ്ഞ് കുമിഞ്ഞ് ഒടുവിൽ, സമൂഹത്തിനെ ബോധ്യപ്പെടുത്താൻ അണിഞ്ഞ ചുണ്ടുകൾ വിടർത്താതെയുള്ള ആ പുഞ്ചിരിക്ക് വിരാമമിട്ടു കൊണ്ട് സ്വന്തം കിടപ്പറയിൽ ഭയപ്പെട്ട് കൂടണഞ്ഞ കുഞ്ഞാറ്റ കിളിയെപ്പോലെ കയറിക്കൂടി അവൾ എന്തിനെന്നില്ലാതെ പൊട്ടിക്കരഞ്ഞു.
"പോക്കുവെയിൽ നിഴലുകൾ പതിഞ്ഞ കിടപ്പറ...
ആവർത്തിക്കപ്പെടുന്ന അരോചകതയുടെ കിടപ്പറ...
തൊട്ടിലോ താരാട്ടോ ഇല്ലാതെ വെറും പ്രത്യുല്പാദന ഗുളികകളുടെ മടുപ്പിക്കുന്ന മണം മാത്രമുള്ള കിടപ്പറ...
എവിടെയോ ചിതൽ കുഞ്ഞുങ്ങളുള്ള കിടപ്പറ...
ചിതലരിച്ച ഗർഭാശയം പേറുന്ന കിടപ്പറ...
പക്ഷേ, സ്ത്രീത്വം അതിന്റെ പൂർണത ഇന്നോളം ചിതലരിക്കപ്പെട്ടിട്ടില്ല..."
"അല്ലെങ്കിലും, ഒരു മനുഷ്യന്റെ പൂർണത അവനവനിലല്ലെ..? അലിഖിത നിയമങ്ങളിൽ അല്ലല്ലോ..."
കണ്ണീർ തുടക്കുമ്പോഴും വീണ്ടും വീണ്ടും ഉപ്പ് നിറഞ്ഞു നിറഞ്ഞു മരവിക്കുന്ന കണ്ണുകൾ...