തണുപ്പ്

പനിച്ച്
ആവിയായി
പടിഞ്ഞാറൻ കടലിലേക്ക്
വേലിയിറക്കം നടത്തുന്ന
അന്ത്യശ്വാസത്തെ
സാന്ദ്രമാക്കി
തടുത്തു വെക്കാൻ
തണുത്തൊരു
തൊടൽ മതി
ചുമച്ച്
അറ്റം ചാടിത്തൊടാൻ
ആഞ്ഞിറങ്ങിപ്പോകുന്ന
ശ്വാസവള്ളികളെ
ഊർന്നു വീഴ്ചയിൽ
കയറ് കയറെന്നു
പറഞ്ഞ്
തിരികെ കയറ്റാൻ
തണുത്തൊരു
വിരലറ്റം മതി
വിറച്ച്
ചോര കല്ലിച്ച്
തുളുമ്പാതെ
മിടിപ്പ് തീരുന്ന നേരം
ഓട്ടം തുടരാൻ
തണുത്തൊരു
നീരിറ്റു മതി
മരവിച്ച്
മനം പെയ്യാതെ
വിങ്ങി നിൽക്കുന്ന മഴയെ
ഒന്നാർത്ത്
ഉതിർക്കാൻ
തണുത്തൊരു
കാറ്റ് മതി
മരിച്ച്
മണ്ണായി
അലിഞ്ഞു തീരുന്ന
നിന്നെ
തിരികെയെന്റെ
ഉള്ളിൽ പടർത്താൻ
തുള്ളി വീണു
പൊടിഞ്ഞൊരു
തളിര് മതി.
ആവിയായി
പടിഞ്ഞാറൻ കടലിലേക്ക്
വേലിയിറക്കം നടത്തുന്ന
അന്ത്യശ്വാസത്തെ
സാന്ദ്രമാക്കി
തടുത്തു വെക്കാൻ
തണുത്തൊരു
തൊടൽ മതി
ചുമച്ച്
അറ്റം ചാടിത്തൊടാൻ
ആഞ്ഞിറങ്ങിപ്പോകുന്ന
ശ്വാസവള്ളികളെ
ഊർന്നു വീഴ്ചയിൽ
കയറ് കയറെന്നു
പറഞ്ഞ്
തിരികെ കയറ്റാൻ
തണുത്തൊരു
വിരലറ്റം മതി
വിറച്ച്
ചോര കല്ലിച്ച്
തുളുമ്പാതെ
മിടിപ്പ് തീരുന്ന നേരം
ഓട്ടം തുടരാൻ
തണുത്തൊരു
നീരിറ്റു മതി
മരവിച്ച്
മനം പെയ്യാതെ
വിങ്ങി നിൽക്കുന്ന മഴയെ
ഒന്നാർത്ത്
ഉതിർക്കാൻ
തണുത്തൊരു
കാറ്റ് മതി
മരിച്ച്
മണ്ണായി
അലിഞ്ഞു തീരുന്ന
നിന്നെ
തിരികെയെന്റെ
ഉള്ളിൽ പടർത്താൻ
തുള്ളി വീണു
പൊടിഞ്ഞൊരു
തളിര് മതി.