ചെറുവിരലനക്കം

മുറിയിൽ ഒരു പെരുത്ത കാട്ടുകടന്നൽ
വന്ന വഴിയറിയാതെ തലയ്ക്ക് മീതേ വട്ടത്തിൽ ചുറ്റുന്നു
അനക്കമില്ലാതെ ജഡം കിടക്കൂന്നൂ
ഉള്ളിൽ അവസാനത്തെ അത്താഴം ദഹിച്ചു കഴിഞ്ഞിരുന്നു
വലത്തെ കാൽവിരലുകളിൽ കറുത്ത കട്ടുറുമ്പുകൾ
കാലനുറുമ്പുകളായി വേഷമിടുന്നു
ജഡത്തിൽ പരക്കുന്നൂ... പൊതിയുന്നു
ഇരുട്ടു പുതയ്ക്കുന്നു
ജഡത്തിൽ ഒരു തുണ്ട് താരം മാത്രം
ഇടത്തെ കയ്യിലെ ചെറുവിരലിലെ നഖവെട്ടം മിന്നുന്നു
മുട്ടവിളക്കിന് ചുറ്റും ഇയ്യാമ്പാറ്റ പോലെ
നഖവെളിച്ചത്തിലെരിഞ്ഞ് കാട്ടുകടന്നൽ
ഇത്തിരി ജീവനെ വെട്ടത്തിലാക്കി
ഒരു ചെറുവിരലനക്കം.