വസന്തം തിരയുമ്പോൾ ലതാജി എവിടെയാവും...!
ഒരു മനുഷ്യായുസിന്റെ ഓരോ ഘട്ടത്തിലും ഏതു മനുഷ്യനും ചേർത്തു പിടിക്കാവുന്ന അനേകം പാട്ടുകൾക്ക് ലതാ മങ്കേഷ്കർ എന്ന പ്രതിഭാസം ശബ്ദമായിട്ടുണ്ട്. പ്രണയ വിരഹ വേളകളിലും സന്തോഷ സന്താപ വേളകളിലും ലതാജിയുടെ പാട്ടുകൾ കൂട്ടിരുന്ന കഥ പറയാനാവുന്ന ഒട്ടേറെ മനുഷ്യ ഹൃദയങ്ങൾ ഇപ്പോഴും ഇവിടെയുണ്ടാവും.

"ഹമാരെ ബാദ് അബ് മെഹ്ഫിൽ മെ അഫ്സാനേ ബയാൻ ഹോംഗെ
ബഹാറെ ഹം കൊ ഡൂണ്ടേഗി ന ജാനെ ഹം കഹാ ഹോംഗെ"
(എനിക്കു ശേഷം സദസുകളിൽ കഥകൾ പരക്കും,
വസന്തം എന്നെ തിരയുന്നുണ്ടാവും, ഞാനന്നേരം എവിടെയായിരിക്കും!)
1953 ൽ പുറത്തിറങ്ങിയ ബാഗി എന്ന സിനിമക്കു വേണ്ടി മജ്റൂഹ് സുൽത്താൻപുരി രചിച്ച ഈ വരികൾ മാലോകർ കേട്ടത് ലതാ മങ്കേഷ്കറുടെ നനുത്ത ശബ്ദത്തിലൂടെയാണ്. അവർ അരങ്ങൊഴിഞ്ഞു. എവിടെയും ലതാ മങ്കേഷ്കർ എന്ന പേര് മുഴങ്ങിക്കൊണ്ടേയിരിക്കുന്നു. ആ പാട്ടിലെ വരികൾ ഇപ്പോഴത്തേക്ക് രചിക്കപ്പെട്ട പോലെ.
ഒരു മനുഷ്യായുസിന്റെ ഓരോ ഘട്ടത്തിലും ഏതു മനുഷ്യനും ചേർത്തു പിടിക്കാവുന്ന അനേകം പാട്ടുകൾക്ക് ലതാ മങ്കേഷ്കർ എന്ന പ്രതിഭാസം ശബ്ദമായിട്ടുണ്ട്. പ്രണയ വിരഹ വേളകളിലും സന്തോഷ സന്താപ വേളകളിലും ലതാജിയുടെ പാട്ടുകൾ കൂട്ടിരുന്ന കഥ പറയാനാവുന്ന ഒട്ടേറെ മനുഷ്യ ഹൃദയങ്ങൾ ഇപ്പോഴും ഇവിടെയുണ്ടാവും. എട്ടു പതിറ്റാണ്ടിലധികം നീണ്ടു നിന്ന അവരുടെ സംഗീത യാത്ര, ഒരുപാട് മനസകങ്ങളിൽ ആനന്ദത്തിന്റെ അതിരുകളില്ലാത്ത പെയ്ത്തിനു കൂടി കാരണമായിട്ടുണ്ട്.
1942 ൽ പുറത്തിറങ്ങിയ കിടി ഹസാൽ എന്ന മറാഠി സിനിമയിലെ നാചു യാ ഗാഥേ എന്ന പാട്ടിലൂടെ തുടക്കമിട്ട സിനിമാ ഗാന ജീവിതത്തിന് 30000 ത്തിലധികം പാട്ടുകൾ പിന്നിട്ട് ഇപ്പോൾ മുറിവേറ്റിരിക്കുന്നു. ഒന്നാമത്തെ പാട്ടു മുതൽ കഠിനമായ പ്രതിസന്ധികൾ അവർ സംഗീത ജീവിതത്തിൽ നേരിട്ടിട്ടുണ്ട്. പാടിയ പാട്ടുകൾ പലതും പുറത്തിറങ്ങാത്തതായിരുന്നു ആദ്യകാലത്ത് അവർ നേരിട്ടിരുന്നത്. പല കാരണങ്ങൾ പറഞ്ഞ് പലപ്പോഴും അവർ തഴയപ്പെട്ടു. ഏറ്റവും കൗതുകകരമായ കാര്യം, അവരുടെ ശബ്ദത്തിന്റെ പേരിലായിരുന്നു അവർ തഴയപ്പെട്ടിരുന്നത് എന്നതാണ്. 1948 ൽ പുറത്തിറങ്ങിയ ചുനരിയ എന്ന ചിത്രത്തിലെ ഒരു ഗാനത്തിന് പരിഗണിക്കപ്പെട്ടിരുന്ന ലതാ മങ്കേഷ്കറിനെ, നേർത്ത സ്വരമാണെന്ന കാരണം പറഞ്ഞാണ് ഹൻസ് രാജ് ബെഹ്ൽ എന്ന സംഗീത ശില്പി തഴഞ്ഞത്. എന്നാൽ അതേ ശബ്ദം കൊണ്ട് മനുഷ്യ മനസുകളിൽ അവർ ചിരപ്രതിഷ്ഠ നേടുകയായിരുന്നു.
1948 ൽ പുറത്തിറങ്ങിയ മജ്ബൂർ സിനിമയിലെ ദിൽ മെരാ തോഡാ ഓ മുഝെ കഹി കാ ന ഛോഡാ എന്ന പാട്ട് ലതാ മങ്കേഷ്കർ എന്ന അത്ഭുത പ്രതിഭാസത്തെ സിനിമാ പിന്നണി ഗാനരംഗത്തേക്ക് പ്രതിഷ്ഠിച്ചു. നൂർജഹാൻ, സുരയ്യ, ഷംഷാദ് ബീഗം തുടങ്ങിയവർ വാണിരുന്ന ഹിന്ദി സിനിമാ ഗാനമേഖലയിൽ വിഭജനാനന്തരം വന്ന വിടവ് നികത്താൻ ആര് എന്ന അന്വേഷണം ചെന്നവസാനിച്ചത് ലതാ മങ്കേഷ്കറിലാണ്. തങ്ങൾ അണിയിച്ചൊരുക്കുന്ന ഗാനങ്ങൾ സ്വഭാവന ചേർത്ത് നനുത്ത പ്രണയാതുരമായ ശബ്ദത്തിൽ ലത ആലപിച്ചു തുടങ്ങിയപ്പോൾ ഏതു ഗായികക്കും ശബ്ദം നൽകാവുന്ന പാട്ടുകാരിയെക്കൂടിയാണ് സംഗീത സംവിധായകർ കണ്ടെത്തിയത്. പിന്നീടങ്ങോട്ട് ഏതൊരു സംഗീതാസ്വാദകന്റേയും പ്രണയ വിരഹ സന്താപ സന്തോഷ ഘട്ടങ്ങളിൽ ലതാ മങ്കേഷ്കർ കൂട്ടിരുന്നു തുടങ്ങി. ആ ശബ്ദം പൊഴിക്കുന്ന വേദനയും പ്രണയവും ഏതു മനസിനേയും നിർമലമാക്കാൻ പോന്നതായിരുന്നു. ചില മൂളലുകൾ പോലും മനസുകളെ പിടിച്ചു കെട്ടി.
1960 ൽ പുറത്തിറങ്ങിയ അനുരാധ എന്ന സിനിമയിലെ കൈസെ ദിൻ ബീഠേ എന്ന ഗാനത്തിന്റെ വരികൾക്ക് തൊട്ടു മുൻപായി ലതാജി മൂളുന്ന 'ഹെയ്' എന്ന ഒരൊറ്റ മൂളൽ എത്രയോ വട്ടം കേട്ടിരുന്നിട്ടുണ്ടെന്ന് ശുഭ മുദ്ഗൽ പറയുന്നുണ്ട്. ഏതൊരാസ്വാദകനേയും പിടിച്ചിരുത്താവുന്നത്ര മധുരിതമാണ് അവരുടെ മുരടനക്കങ്ങൾ പോലും.
പതിമൂന്നാം വയസിൽ പാടിത്തുടങ്ങിയപ്പോഴുള്ള യൗവനം എൺപതുകൾക്ക് ശേഷവും ശബ്ദത്തിൽ സൂക്ഷിക്കാൻ കഴിഞ്ഞു എന്നതാണ് ലതാ മങ്കേഷ്കറിന്റെ കാര്യത്തിൽ നാം അടയാളപ്പെടുത്തേണ്ടത്. പഴയ തലമുറയിലെ നായികമാരായ മധുബാലയെപ്പോലുള്ളവർ മുതൽ പുതുതലമുറ നായികമാരായ കജോൾ, പ്രീതി സിന്റ പോലുള്ളവർക്ക് വരെ ലത ശബ്ദമായി. സാധാരണ സിനിമാ ഗാനങ്ങളിൽ അഭിനയിക്കുന്നവരുടെ ശബ്ദത്തിന്റെ സ്വാധീനം ഗായകരിൽ പ്രകടമാവുകയാണ് ചെയ്യാറ്, എന്നാൽ, ലതാജിയുടെ ശബ്ദം അഭിനയിക്കുന്നവരെ സ്വാധീനിക്കുന്നതായാണ് കാണപ്പെടാറ്. അത്രമേൽ വരികൾ ആവശ്യപ്പെടുന്ന വൈകാരികത അവർ ആലാപനത്തിൽ കൊണ്ടു വന്നിട്ടുണ്ട്.
ഏതൊരു ഗാനത്തിന്റെയും ആത്മാവറിഞ്ഞുള്ള ആലാപനം ലതയുടെ പ്രത്യേകതയായിരുന്നു. അതു തന്നെയായിരുന്നു ലതാ മങ്കേഷ്കർ എന്ന ഗായിക പല സംഗീത സംവിധായകരുടേയും ഒന്നാമത്തെ തിരഞ്ഞെടുപ്പാവാനുള്ള കാരണം. ആപ്കി പർചായിയാ എന്ന ചിത്രത്തിനു വേണ്ടി ലത പാടിയ അഗർ മുഝ്സെ മൊഹബ്ബത് ഹെ എന്ന ഗാനം പകരുന്ന പ്രണയാതുരത മറ്റാരു പാടിയാലും ലഭ്യമാവില്ല എന്നു തോന്നിയിട്ടുണ്ട്. ഓരോ നിമിഷവും ആവശ്യപ്പെടുന്ന വൈകാരികത ലതയുടെ ശബ്ദം പുറന്തള്ളുന്നതായി നമുക്ക് കാണാനൊക്കും.
കേവലം മെലഡികൾ മാത്രമായിരുന്നില്ല ലതയുടെ ശബ്ദത്തിൽ പ്രശസ്തമായത്. 'ആ ജാനെ ജാൻ' പോലെയുള്ള കാബറെ ഗാനങ്ങൾക്കും ലത ശബ്ദമായി. അവയ്ക്ക് പോലും ഒരു ദിവ്യത്വം അനുഭവപ്പെട്ടു എന്നതാണതിലെ പ്രത്യേകത. ചഡ് ഗയോ പപി ബിചുവാ, താരേ രഹിയോ, മൻ ക്യൂ ബെഹ്കാ രെ ബെഹ്കാ, ജിയ ജലെ ജാ ചലെ പോലുള്ള ഗാനങ്ങൾ അവർ പാടിയ വ്യത്യസ്ത ഭാവങ്ങളിലുള്ള ഗാനങ്ങൾക്ക് ഉദാഹരണങ്ങളാണ്.
"ഇക് പ്യാർ ക നഗ്മാ ഹെ
മൗജോ കി രവാനി ഹെ"
എന്ന് ലത പാടുമ്പോൾ നമ്മൾ
"സിന്ദഗി ഓർ കുച്ഛ് ഭി നഹി
തെരി മെരി കഹാനി ഹെ"
എന്നു കൂടെ പാടുന്നത് അവർ നമ്മോട് പ്രണയത്തോടെ സല്ലപിക്കുന്നതു കൊണ്ടാണ്. പ്രണയത്തിന്റെ ആ വലിയ ഗാനധാരയ്ക്കാണ് ഇപ്പോൾ ഇനിയൊരു തുറവിയില്ലാത്ത വിധം തടസം നേരിട്ടിരിക്കുന്നത്. ആ പ്രണയാർദ്ര ശബ്ദം ഇനി നേരിൽ മുഴങ്ങില്ലെന്ന യാഥാർഥ്യം എന്നാണാവോ ഉൾക്കൊള്ളാനാവുക?
( വീക്ഷണം ദിനപത്രത്തിൽ വന്ന കുറിപ്പ്)