ആ വെളിച്ചം അണഞ്ഞുപോയിരിക്കുന്നു..!
കഴിഞ്ഞ അനേകം വർഷങ്ങളായി ഈ രാജ്യത്തിൽ ഒരു വിഷം പരന്നുകൊണ്ടിരിക്കുകയാണ്. ആ വിഷത്തിന് ജനങ്ങളുടെ മനസ്സിനെ സ്വാധീനിക്കാൻ കഴിഞ്ഞു താനും. ആ വിഷത്തെ നമ്മൾ നേരിടേണ്ടതുണ്ട്, അത് നമ്മൾ വേരോടെ പിഴുതെറിയണം.

രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധി കൊല്ലപ്പെട്ടിട്ട് ഇന്നേക്ക് എഴുപത്തിനാല് വർഷമാകുന്നു. അന്നേദിവസം ജവഹർലാൽ നെഹ്റു നടത്തിയ ഐതിഹാസിക പ്രഭാഷണത്തിന്റെ മലയാള പരിഭാഷ വായിക്കാം...
സുഹൃത്തുക്കളെ, സഖാക്കളെ...
നമ്മുടെയെല്ലാം ജീവിതത്തിലെ വെളിച്ചം അണഞ്ഞുപോയിരിക്കുന്നു. നിങ്ങളോട് എന്ത് പറയണമെന്നോ എങ്ങനെ പറയണമെന്നോ എനിക്കറിയില്ല. നമ്മുടെ പ്രിയപ്പെട്ട നേതാവ്, നമ്മുടെയെല്ലാം ബാപ്പു, ഈ രാഷ്ട്രത്തിന്റെ പിതാവ്, അദ്ദേഹം ഇനിയില്ല. ചിലപ്പോൾ ഞാൻ ഈ പറയുന്നത് തെറ്റായിരിക്കാം. എന്നിരുന്നാലും, മുമ്പത്തെപ്പോലെ നമുക്ക് അദ്ദേഹത്തെ കാണാൻ കഴിയില്ല. ഉപദേശങ്ങൾക്കായി ആ സന്നിധിയിലേക്ക് ഓടിച്ചെന്ന് സാന്ത്വനം നേടാൻ ഇനി നമുക്ക് കഴിയില്ല. ഇതൊരു വലിയ വിപത്ത് തന്നെയാണ്. എനിക്ക് മാത്രമല്ല, ഈ ദേശത്തെ ശത കോടി ജനങ്ങൾക്കും അങ്ങനെ തന്നെ. ഈ വിഷാദത്തിന്റെ ആഘാതം കുറയ്ക്കാൻ എന്റെയോ മറ്റാരുടെയോ ആശ്വാസ വാക്കുകൾക്ക് സാധ്യമല്ല.
പക്ഷെ, വെളിച്ചം അണഞ്ഞു എന്ന് ഞാൻ പറഞ്ഞത് സത്യമല്ല. ഈ രാജ്യത്തിൽ ശോഭിച്ചത് സാധാരണമായ വെളിച്ചമല്ല. ഇത്രയും കാലം നമ്മുടെ രാജ്യത്തെ പ്രകാശപൂരിതമാക്കിയ ആ വെളിച്ചം ഇനിയും സംവത്സരങ്ങളോളം ഈ രാജ്യത്തെ പ്രകാശിപ്പിക്കും. ആയിരം വർഷങ്ങൾക്ക് ശേഷവും ആ വെളിച്ചം ഈ രാജ്യത്തിൽ തന്നെയുണ്ടാവും. അത് ഇനിയും അസംഖ്യം മനസ്സുകൾക്ക് സാന്ത്വനം നൽകുകയും ചെയ്യും. ആ വെളിച്ചം പ്രതിനിധാനം ചെയ്യുന്നത് കേവലം സമീപ ഭൂതകാലത്തെയല്ല. മറിച്ച് പരമമായ സത്യങ്ങളെയുമാണ്. തെറ്റുകൾ തിരുത്തി, നേരായ മാർഗ്ഗം ഓർമ്മിപ്പിച്ചുകൊണ്ട് അത് പൗരാണികമായ ഈ രാജ്യത്തിന് സ്വാതന്ത്ര്യം നേടിത്തന്നു.
ഇതെല്ലാം സംഭവിച്ചത് അദ്ദേഹത്തിന് മറ്റനേകം കാര്യങ്ങൾ ചെയ്യാനുണ്ടായിരുന്നപ്പോഴാണ്. അദ്ദേഹത്തിന്റെ പ്രസക്തി ഒരു കാലത്തും നഷ്ടമാവില്ല. ഇന്ന് നമ്മൾ അനേകം ദുരിതങ്ങൾ നേരിടുമ്പോൾ, അദ്ദേഹം കൂടെയില്ല എന്നത് അസഹ്യമായ ഒരു വസ്തുതയാണ്.
ഒരു ഉന്മാദി അദ്ദേഹത്തിന്റെ ജീവന് അന്ത്യം കുറിച്ചിരിക്കുകയാണ്. ഇത് ചെയ്ത ആളെ എനിക്ക് ഭ്രാന്തൻ എന്നേ വിളിക്കാൻ കഴിയുകയുള്ളൂ. കഴിഞ്ഞ അനേകം വർഷങ്ങളായി ഈ രാജ്യത്തിൽ ഒരു വിഷം പരന്നുകൊണ്ടിരിക്കുകയാണ്. ആ വിഷത്തിന് ജനങ്ങളുടെ മനസ്സിനെ സ്വാധീനിക്കാൻ കഴിഞ്ഞു താനും. ആ വിഷത്തെ നമ്മൾ നേരിടേണ്ടതുണ്ട്, അത് നമ്മൾ വേരോടെ പിഴുതെറിയണം. നമ്മളെ വലം വെക്കുന്ന അനർത്ഥങ്ങളെയെല്ലാം നമ്മൾ നേരിടേണം. ഭ്രാന്തമായല്ല, മറിച്ച് നമ്മുടെ പ്രിയപ്പെട്ട ഗുരുനാഥൻ നമ്മെ പഠിപ്പിച്ചു തന്ന മാർഗ്ഗത്തിൽ.
അയാൾ വിറളിപിടിച്ചവനാണ് എന്നതുകൊണ്ട് നമ്മൾ തിരിച്ച് അപമര്യാദയായി പെരുമാറരുത് എന്നതാണ് ആദ്യം ഓർക്കേണ്ട കാര്യം. നമ്മൾ കരുത്തോടെ, നിശ്ചയദാർഢ്യത്തോടെ പെരുമാറണം. നമുക്ക് ചുറ്റുമുള്ള അപകടങ്ങളെ നേരിടാനും, നമ്മുടെ മഹാനായ ഗുരുനാഥനും നേതാവുമായ ഗാന്ധിജി നൽകിയ അനുശാസനകൾ നിറവേറ്റാനും നമ്മൾ പ്രതിജ്ഞാബദ്ധരാണ്. ഓർക്കുക, ഞാൻ വിശ്വസിക്കുന്നപോലെ, അദ്ദേഹത്തിന്റെ ആത്മാവിന് നമ്മെ കാണാൻ കഴിയും. നമ്മൾ നിസ്സാരമായ ഹിംസയിൽ ഏർപ്പെട്ടു എന്നതിനേക്കാൾ മറ്റൊന്നും അദ്ദേഹത്തിന്റെ ആത്മാവിനെ വേദനിപ്പിക്കില്ല.
അതുകൊണ്ട്, നമ്മളത് ചെയ്യരുത്. പക്ഷെ, നമ്മൾ ദുർബലരാവണം എന്നല്ല അർത്ഥം. മറിച്ച്, ഒത്തൊരുമയോടെ ശക്തമായി നമ്മുടെ മുന്നിലുള്ള തടസ്സങ്ങളെ നാം നേരിടണം. ഒരുമിച്ച് നിന്നുകൊണ്ട് എല്ലാ ബുദ്ധിമുട്ടുകളെയും, ദുരിതങ്ങളെയും, സംഘർഷളെയും ഈ ദുർഘടമായ സാഹചര്യത്തിൽ നാം ഇല്ലാതാക്കണം. നമ്മളുടെ ജീവിതത്തിലെ ബൃഹത്തായ കാര്യങ്ങളെല്ലാം ഓർമ്മിക്കാനും നമ്മൾ അനാവശ്യമായി ആകുലപ്പെടുന്ന ചെറിയ കാര്യങ്ങളെയെല്ലാം മറന്നുകളയാനുമുള്ള സൂചനയാണ് ഇതുപോലെയുള്ള വലിയ കെടുതികൾ. അദ്ദേഹത്തിന്റെ മരണം നമ്മുടെ ജീവിതത്തിലെ പരമമായ സത്യങ്ങളെയും ബൃഹത്തായ കാര്യങ്ങളെയും ഓർമ്മിപ്പിക്കുകയാണ്. നമ്മളത് ഓർത്താൽ, അത് ഇന്ത്യയോടൊപ്പം നിലനിൽക്കും.
കോടിക്കണക്കിന് ജനങ്ങൾക്ക് ആദരാഞ്ജലികൾ അർപ്പിക്കാൻ വേണ്ടി മഹാത്മജിയുടെ മൃതദേഹം കുറച്ച് ദിവസം സുരഭീകരിച്ച് സൂക്ഷിക്കാൻ എന്റെ ചില സുഹൃത്തുക്കൾ അഭിപ്രായപ്പെട്ടു. എന്നാൽ, അദ്ദേഹം അതിനെതിരായിരുന്നു. അത് പലയാവർത്തി അദ്ദേഹം സൂചിപ്പിച്ചിട്ടുണ്ട് താനും. തന്റെ മൃതദേഹം സുരഭീകരിച്ച് സൂക്ഷിക്കുന്നത് അദ്ദേഹം തീർത്തും പ്രതികൂലിച്ചിരുന്നു. അതുകൊണ്ട് എതിർപ്പുകളൊന്നും വകവെക്കാതെ അദ്ദേഹത്തിന്റെ ആഗ്രഹം നിറവേറ്റാൻ ഞങ്ങൾ തീരുമാനിച്ചിരിക്കുകയാണ്.
അതുകൊണ്ട്, ശനിയാഴ്ച്ച തന്നെ ഡൽഹിയിൽ യമുനാ നദീതീരത്ത് സംസ്കരണം നടന്നിരിക്കും. ശനിയാഴ്ച്ച രാവിലെ പതിനൊന്നര മണിക്ക് ബിർള ഭവനിൽ നിന്ന് ശവമഞ്ചൽ നിർദേശിക്കപ്പെട്ട വഴി യമുനാ നദീതീരത്തേക്ക് എത്തും. വൈകുന്നേരം നാല് മണിയോടെ സംസ്കരണവും നടക്കും. സ്ഥലവും വഴിയും റേഡിയോ വഴിയും മറ്റ് മാധ്യമങ്ങൾ വഴിയും അറിയിക്കുന്നതാണ്.
ഡൽഹിയിലുള്ള ജനങ്ങൾ ആദരാഞ്ജലികൾ അർപ്പിക്കാൻ വഴിയരികിൽ ഒത്തുചേരുക. എല്ലാവരും ബിർള ഭവനിൽ എത്തിച്ചേരുന്നതിനു പകരം അവിടം മുതൽ യമുനാ നദി വരെയുള്ള നീണ്ട പാതയുടെ ഇരുവശങ്ങളിലായി ഒത്തുചേരാൻ ഞാൻ നിദേശിക്കുകയാണ്. എല്ലാവരും അവിടെ നിശബ്ദരായി തന്നെ നിലകൊള്ളും എന്ന് ഞാൻ വിശ്വസിക്കട്ടെ. അത് തന്നെയാണ് ആ മഹാത്മാവിന് ആദരം അർപ്പിക്കുവാനുള്ള ഏറ്റവും മികച്ച മാർഗ്ഗം. ശനിയാഴ്ച നമുക്കെല്ലാവർക്കും ഒരുമിച്ച് ഉപവാസിക്കാനും പ്രാർത്ഥിക്കുവാനുമുള്ള ദിനമാണ്.
ഡൽഹിക്ക് പുറത്തും, ഇന്ത്യയുടെ മറ്റുഭാഗങ്ങളിലുമുള്ള ജനങ്ങളെല്ലാം തന്നെ അവർക്ക് സാധിക്കും വിധം ഈ അന്ത്യ പ്രണാമത്തിൽ ഭാഗവാക്കാവും എന്നത് ഉറപ്പാണ്. അവർക്കും ഇത് ഉപവാസത്തിനും പ്രാർത്ഥനയ്ക്കുമുള്ള ദിനമാവട്ടെ. അതോടൊപ്പം, സംസ്കരണത്തിന് തീരുമാനിച്ചുറപ്പിച്ച സമയത്ത്, അതായത് വൈകുന്നേരം നാല് മണിക്ക്, നിങ്ങളെല്ലാവരും നദീ തീരത്തോ കടൽ തീരത്തോ എത്തി നിങ്ങളുടെ പ്രാർത്ഥനകൾ അർപ്പിക്കുക. അതോടൊപ്പം നമുക്ക് നൽകാൻ കഴിയുന്ന ഏറ്റവും വലിയ പ്രാർത്ഥന, നാം നമ്മെ തന്നെ സത്യത്തിനായി അർപ്പിക്കും എന്ന പ്രതിഞ്ജ തന്നെയാണ്. കാരണം അതിന് വേണ്ടിയാണ് ആ മഹാത്മാവ് ജീവിച്ചതും ജീവൻ വെടിഞ്ഞതും. അത് തന്നെയാണ് അദ്ദേഹത്തിനും അദ്ദേഹത്തിന്റെ ഓർമ്മകൾക്കും വേണ്ടി നമുക്ക് അർപ്പിക്കാൻ കഴിയുന്ന ഏറ്റവും വലിയ പ്രാർത്ഥന. അത് തന്നെയാണ് ഇന്ത്യക്ക് വേണ്ടിയും നമ്മളോരോരുത്തർക്കു വേണ്ടിയും നമുക്ക് അർപ്പിക്കാവുന്ന ഏറ്റവും വലിയ പ്രാർത്ഥന.
ജയ് ഹിന്ദ്.
വിവർത്തനം: അമർനാഥ് കെ