അസാധ്യമാകുന്ന അതിജീവനങ്ങൾ
റിപ്പോർട്ട് ചെയ്യപ്പെട്ട പല കേസുകളിലും പ്രതി പൊതുവിടങ്ങളിൽ സജീവമാകുന്ന, സ്വീകാര്യനാകുന്ന വൈരുധ്യം നമുക്കിന്ന് പരിചിതമാണ്. അവർ മടങ്ങി വരുന്നത് പൊതുസമൂഹത്തിന്റെ പരാജയമാണ്. അവർ സ്വീകരിക്കപ്പെടുന്നതും ,അതിജീവിത നിശബ്ദമാക്കപ്പെടുന്നതും കൂടുതൽ വലിയ സോഷ്യൽ ഡാമേജസിലേക്ക് നയിക്കപ്പെടുന്നുണ്ട് എന്ന് സമൂഹം ഉൾക്കൊള്ളേണ്ടതുണ്ട്. മാറേണ്ടത് ആ സമീപനങ്ങൾ കൂടെയാണ്.

ഹൈദരാബാദ് റേപ്പ് കേസിലെ പ്രതികളെ വെടിവെച്ചു കൊന്ന് പോലീസ് നടപ്പിലാക്കിയ അനീതിക്ക് പൊതു സമൂഹം കയ്യടിച്ചത് 2019 ലാണ്. ജനാധിപത്യപരമല്ലാത്ത, തെരുവിൽ നടപ്പാക്കപ്പെട്ട ,ആ അനീതിയോട് അത്രയേറെ ഐക്യപ്പെടാൻ ഈ സമൂഹത്തിന് സാധിച്ചത് എങ്ങനെയാണ്? ഒരു സിവിൽ സമൂഹം കുറ്റക്യത്യങ്ങൾ തെരുവിൽ തീർപ്പാക്കപ്പെടുന്നതിന് കയ്യടിക്കുന്ന പ്രവണത ന്യായീകരിക്കപ്പെടേണ്ടതല്ല. ആക്രമണോത്സുക ആൾക്കൂട്ടത്തിന്റെ കയ്യടിക്കും തൃപ്തിക്കുമപ്പുറം പലർക്കും നീതിന്യായ വ്യവസ്ഥയിലും, അതിന്റെ കാര്യക്ഷമമായ നിർവഹണത്തിലും നശിച്ചു പോയ വിശ്വാസമായിരുന്നു ആ എൻകൗണ്ടർ ശരിയാണ് എന്ന തോന്നലുളവാക്കിയത്. അത് ജനാധിപത്യപരമല്ല എന്ന് തിരിച്ചറിയാൻ കഴിയാതെ പോകുന്നത് സമാനമായ കേസുകളിലെ മുൻകാല അനുഭവങ്ങളുടെ വെളിച്ചത്തിലാണ്. രണ്ടായിരത്തി ഇരുപത്തിരണ്ടിന്റെ തുടക്കത്തിൽ ഭീതിയും അരക്ഷിതാവസ്ഥയും വീണ്ടും സമൂഹത്തിന് നൽകിയ ഒരു ദിവസമായി ജനുവരി 14 അടയാളപ്പെടുത്തപ്പെട്ടിരിക്കുന്നു.
ബിഷപ്പ് ഫ്രാങ്കോ മുളക്കൽ പ്രതിയായ ലൈംഗികാതിക്രമ കേസിലെ കോട്ടയം അഡീഷണൽ സെഷൻസ് കോടതിയുടെ വിധി സൃഷ്ടിക്കാവുന്ന സാമൂഹിക പ്രത്യാഘാതങ്ങൾ എന്തെല്ലാമാണ്?മുന്നോട്ട് വരാമായിരുന്ന എത്ര ശബ്ദങ്ങളെയാണത് നിശബ്ദമാക്കിയത്?മൂന്ന് വർഷക്കാലത്തെ കേസന്വേഷണം,അറസ്റ്റ് , ജാമ്യം, വിചാരണ നടപടികൾ, 105 ദിവസത്തെ വിസ്താരം , ഒടുവിൽ സാക്ഷിമൊഴികൾ കൊണ്ടും, മെഡിക്കൽ തെളിവുകൾ കൊണ്ടും സാഹചര്യ തെളിവുകൾ കൊണ്ടും പ്രതികൂലമായിരുന്നിട്ടും ഒരു ഒറ്റവരി വാചകത്തിലെ വിധി പ്രസ്താവത്തിലൂടെ ബിഷപ്പ് ഫ്രാങ്കോ മുളക്കൽ വീണ്ടും വിശുദ്ധനായി അവരോധിക്കപ്പെട്ടു. ഒരു അരക്ഷിതാവസ്ഥ സമൂഹത്തിൽ ക്രിയേറ്റ് ചെയ്യാൻ ഈ വിധിക്ക് സാധിച്ചിട്ടുണ്ട് എന്നതിൽ സംശയമില്ല. പ്രതിസ്ഥാനത്ത് പണം കൊണ്ടും പദവി കൊണ്ടും പ്രിവിലേജ് കൊണ്ടും ഉയർന്ന ഒരു വ്യക്തിക്ക് ലഭിക്കുന്ന സഭാസംവിധാനത്തിന്റെ പിന്തുണ അത്ഭുതപ്പെടുത്തുന്നതല്ല. ഒരേ മതിൽക്കെട്ടിനകത്ത് രണ്ടു തരം നീതിയാണെന്ന് അവർ മുൻപേ തെളിയിച്ചതാണ്.ആ സംവിധാനത്തിനകത്തു നിന്ന് ലൈംഗികാതിക്രമങ്ങളെ സർവൈവ് ചെയ്തു വന്ന വ്യക്തിയുടെ 'നീതിപൂർവം ട്രീറ്റ് ചെയ്യപ്പെടുക മാനുഷികമായി പരിഗണിക്കപ്പെടുക ' തുടങ്ങിയ അവകാശങ്ങളെ കൂടി ഹനിക്കുന്ന വിധിയായിരുന്നു അത്.
തുടർച്ചയാകുന്ന അതിക്രമങ്ങൾ
ഒരു ശത്രുതയുടേയും കാരണങ്ങളോ പിൻബലമോയില്ലാതെ ഒരാൾക്ക് നേരെയുള്ള അതിക്രമത്തിന് സെക്ഷ്വൽ ഐഡന്റിറ്റി മാത്രം കാരണമാകുന്ന ഹീനകൃത്യം അധികാരത്തിന്റേയും ക്രൂരതയുടേതുമാണ്. ഒരു പാട്രിയാർക്കൽ സാമൂഹിക വ്യവസ്ഥിതിയിൽ അതിന്റെ അധികാരശ്രേണിയുടെ താഴെ സ്ത്രീകളുൾപ്പെടെ ദുർബലരാക്കപ്പെടുന്നവർ നേരിടുന്ന വയലേഷൻസിനോട് പൊതുവിൽ ഒരു നിസ്സംഗത സമൂഹത്തിൽ പ്രകടമാണ്. ഈ ചൂഷണങ്ങളുടെ പല രൂപങ്ങൾ നമ്മുടെ വീട്ടകങ്ങളിലുണ്ട്,വ്യക്തികൾക്കിടയിലുണ്ട് , തൊഴിൽ പരിസരങ്ങളിലുണ്ട്, രാഷ്ട്രീയ സംഘടനകളിലും പൗരോഹിത്യ സംവിധാനങ്ങളിലുമുണ്ട്. അതിൽ അസ്വാഭാവികമായി ഒന്നുമില്ല എന്ന് ചിന്തിക്കുന്നവരുണ്ട്. ആ അധികാര പ്രയോഗത്തിലൂടെയും ബലപ്രയോഗത്തിലൂടെയുമാണ് ഇന്നും ഇവിടെ ഭൂരിപക്ഷ ആൺബോധം നിലനിൽക്കുന്നത്.അധികാരവും വിധേയത്വവും നിലനിൽക്കുന്ന സാമൂഹിക വിലക്കുകളും സിസ്റ്റവും ചേർന്ന് കുഴഞ്ഞു മറിഞ്ഞ ഒരു അന്തരീക്ഷത്തിൽ അതിക്രമങ്ങൾ തുടർച്ചയാകുന്നു.
സർവൈവലും സാമൂഹിക പിന്തുണയും
ലൈംഗികാതിക്രമത്തെ അതിജീവിക്കുന്ന ഒരു വ്യക്തി ശാരീരികമായ മുറിവുകളെ മാത്രമല്ല അതിജീവിക്കുന്നത്, ദീർഘകാലത്തേക്ക് നിലനിൽക്കുന്ന മെന്റൽ ട്രോമയേയും ഇവിടെ നിലനിൽക്കുന്ന വ്യവസ്ഥയേയും, സദാചാര ബോധങ്ങളേയും , അനുഭാവ പൂർണമല്ലാത്ത അന്വേഷണ സംവിധാനങ്ങളേയും, ഇവിടുത്തെ മാധ്യമ സംസ്കാരത്തെയും കൂടെയാണ്. അതുണ്ടാക്കുന്ന മാനസികവും വൈകാരികവുമായ മാറ്റങ്ങൾ, ഭയം , ഉത്കണ്ഠ , ആത്മാഭിമാനത്തിനും ആത്മവിശ്വാസത്തിനുമേൽക്കുന്ന മുറിവ് , ആത്മഹത്യാ പ്രവണതകൾ തുടങ്ങിയ തകർച്ചകളെ കൂടിയാണ്. അവിടെ നിന്ന് ,തുറന്ന് പറയാൻ തയ്യാറാകുന്ന , കേസന്വേഷണവുമായി മുന്നോട്ട് പോകുന്ന ഒരു വ്യക്തിക്ക് സ്റ്റേറ്റും സമൂഹവും നൽകുന്ന പിന്തുണ എത്രത്തോളമാണ്? അവർക്ക് നിയമ പരിരക്ഷ ഉറപ്പാക്കേണ്ടതുണ്ട് , പ്രതിയുടെ പദവിയും പ്രിവിലേജും സ്വാധീനിക്കപ്പെടുന്ന ശക്തികളാവാതിരിക്കേണ്ടതുണ്ട് , അവർ നിരുപാധിക പിന്തുണ അർഹിക്കുന്നുണ്ട്...
നെല്ലും പതിരും വേർതിരിച്ചെടുക്കാൻ ജുഡീഷ്യറിക്ക് കഴിയാതെ പോയ ഈ വിധിന്യായത്തിൽ കേസ് റിപ്പോർട്ടിങ്ങി നെടുത്ത കാലതാമസം പരാമർശിച്ചിരിക്കുന്നത് ഭയപ്പെടുത്തുന്നതാണ്. ആ കാലതാമസം വിധിനിർണയത്തിൽ പരിഗണിക്കപ്പെടുന്നുവെങ്കിൽ ലൈംഗികാതിക്രമങ്ങളെ അതിജീവിക്കുന്ന വ്യക്തികളുടെ മാനസിക, സാമൂഹിക അന്തരീക്ഷത്തെക്കുറിച്ചുള്ള നിങ്ങളുടെ ധാരണകൾ എന്താണ്? അപ്പോഴെങ്കിലും പുറത്തു പറയാനുള്ള മാനസികാവസ്ഥയിലേക്ക് അവർ എത്തിചേർന്ന യാത്രയേയും , ആ ഉപദ്രവത്തിന്റെ ആഴത്തേയും റദ്ദു ചെയ്യുന്നതാണത്.
ജെൻഡർ എഡ്യുകേഷൻ, സെക്ഷ്വൽ എഡ്യുകേഷൻ
സ്കൂളുകളിൽ സമഗ്ര ലൈംഗിക വിദ്യാഭ്യാസം നിർബന്ധമാക്കണമെന്ന് ആവശ്യപ്പെട്ട വനിതാ കമ്മീഷൻ അദ്ധ്യക്ഷയുടെ സോഷ്യൽ മീഡിയ പോസ്റ്റിന് താഴെ വന്ന പ്രതികരണങ്ങൾ നമ്മുടെ സാമൂഹിക ആരോഗ്യത്തിന്റെ പ്രതിഫലനമാണ്. നേട്ടങ്ങളുടെ കണക്കു സൂചികകൾകൊണ്ട് മറികടക്കാനാവാത്ത അബദ്ധ അശാസ്ത്രീയ ആശയങ്ങൾ എത്രത്തോളം വേരുറപ്പിച്ചിരിക്കുന്നു എന്നത് വ്യക്തമാക്കുന്ന പ്രതികരണങ്ങൾ. ജെൻഡർ സ്റ്റീരിയോടൈപ്പിങ്ങും, ജെൻഡർ റോളുകളും ഒരു കുട്ടി ആദ്യം ഉൾക്കൊള്ളുന്നത് നമ്മുടെ പാട്രിയാർക്കൽ വീടുകളിൽ നിന്നാണ്. അതിന്റെ തുടർച്ചകളാവുന്ന സ്കൂളുകളിൽ നിന്നും സമൂഹത്തിൽ നിന്നും അവർ രൂപപ്പെടുത്തിയെടുക്കുന്ന കാഴ്ചപ്പാടുകളെ സോഷ്യൽ ട്രാൻസ്ഫോർമേഷന്റെ യൂണിറ്റുകളായ സ്കൂളുകളിൽ ഘട്ടം ഘട്ടമായി നടപ്പിലാക്കുന്ന സമഗ്ര ലൈംഗിക വിദ്യാഭ്യാസം വഴി മറികടക്കേണ്ടതുണ്ട്. എതിർ വശത്തുള്ള ഏതൊരാളുടെയും വ്യക്തിത്വം അംഗീകരിക്കാനും ,ബലപ്രയോഗവും അധികാരവും കൊണ്ടുള്ള കീഴടക്കലുകൾ സിനിമകളിൽ ആഘോഷിക്കപ്പെടുന്നതു പോലെ ഹീറോയിസം അല്ലെന്നും അത് ടോക്സിക് ആണെന്നും അവർ തിരിച്ചറിയപ്പെടേണ്ടതുണ്ട്. ആ ദൂരം അക്കാഡമിക് വിദ്യാഭ്യാസ യോഗ്യതകൾ കൊണ്ട് മാത്രം മറികടക്കാവുന്നതല്ല.
സമീപനങ്ങൾ
റിപ്പോർട്ട് ചെയ്യപ്പെട്ട പല കേസുകളിലും പ്രതി പൊതുവിടങ്ങളിൽ സജീവമാകുന്ന , സ്വീകാര്യനാകുന്ന വൈരുധ്യം നമുക്കിന്ന് പരിചിതമാണ്. അവർ മടങ്ങി വരുന്നത് പൊതുസമൂഹത്തിന്റെ പരാജയമാണ്. അവർ സ്വീകരിക്കപ്പെടുന്നതും ,അതിജീവിത നിശബ്ദമാക്കപ്പെടുന്നതും കൂടുതൽ വലിയ സോഷ്യൽ ഡാമേജസിലേക്ക് നയിക്കപ്പെടുന്നുണ്ട് എന്ന് സമൂഹം ഉൾക്കൊള്ളേണ്ടതുണ്ട്. മാറേണ്ടത് ആ സമീപനങ്ങൾ കൂടെയാണ്.
അയാൾ കോടതി മുറിയിൽ നിന്നിറങ്ങി ദൈവത്തിന്റെ നീതി വാക്യം ചൊല്ലി പള്ളിമേടയിലേക്ക് നടന്നു കയറുന്നു...
അയാൾക്ക് തൊഴിലിടം നിഷേധിക്കപ്പെടുന്നില്ല. സെൻസേഷണൽ അഭിമുഖങ്ങൾക്ക് വേണ്ടി മാധ്യമങ്ങളും തീയറ്ററിനു പുറത്ത് പ്രേക്ഷകരും കാത്തിരിക്കുന്നു...
അയാൾ പണത്തിന്റെയും അധികാരത്തിന്റെയും സ്വാധീനത്തിൽ രാഷ്ട്രീയത്തിലേക്ക് തിരിച്ചെത്തുന്നു. പഴയ പദവികളിലേക്ക്..
നേതൃത്വത്തിലേക്ക് ...
മറുപക്ഷത്തോ ???
അവർ ഒരു സ്ഥലപ്പേരാണ് .
ആ കേസ് വിളിക്കപ്പെടുന്ന പേരാണ് .
പൊതുവിടങ്ങളിലേക്ക് നടന്നെത്താൻ വലിയ ദൂരങ്ങൾ മുന്നിലുള്ളൊരാളാണ്.
നീതിപീഠം മറന്നത് ആ ഒരൊറ്റ ആളെയല്ല. കോടതി മുറിക്ക് പുറത്ത് , നിശബ്ദമായിരിക്കുന്ന മറ്റനേകം പേരെ കൂടെയാണ്.