കോവിഡ് കാലത്തെ വിദ്യാഭ്യാസ പാഠങ്ങൾ
കോവിഡ് മഹാമാരി വിദ്യാഭ്യാസ രംഗത്ത് സമഗ്രവും, സർഗ്ഗാത്മകവുമായ പരിവർത്തനങ്ങൾക്കു നിമിത്തമായിട്ടുണ്ടെന്നത് അവിതർക്കിതമായ കാര്യമാണ്. ഓൺലൈൻ ക്ലാസുകൾ കൈകാര്യം ചെയ്യാനുള്ള വൈദഗ്ധ്യം നമ്മുടെ അധ്യാപകരൊക്കെയും സ്വായത്തമാക്കിയെന്നതാണ് കോവിഡ് സാധ്യമാക്കിയ വലിയ മാറ്റങ്ങളിലൊന്ന്. സാങ്കേതിക വിദ്യയുടെ സഹായത്തോടെ അധ്യയനം കൂടുതൽ വിദ്യാർത്ഥി കേന്ദ്രീകൃതമാക്കാനുള്ള കഴിഞ്ഞ കാലങ്ങളിലെ നിരന്തരമായ ശ്രമങ്ങളൊന്നും വേണ്ടത്ര ഫലം നൽകിയിരുന്നില്ല. അവിടെയാണ് കോവിഡ് നൽകിയ പ്രതിസന്ധി, അസാധ്യമെന്നു കരുതിയത് സംഭവ്യമാക്കിയത്.

കൊറോണ വൈറസ് എന്ന സൂക്ഷ്മാണു ലോകത്തെ നിശ്ചലമാക്കുന്നതിനു മുൻപ് തന്നെ സ്കൂൾ വിദ്യാഭ്യാസ മേഖലയിൽ മൗലികമായ പല പ്രതിസന്ധികളും വിവേചനങ്ങളും പ്രകടമായിരുന്നു. ആഗോള തലത്തിൽ 258 മില്യൺ കുട്ടികൾ സ്കൂൾ സംവിധാനത്തിന് പുറത്തായിരുന്നു. വികസ്വര രാജ്യങ്ങളിൽ സ്കൂളിൽ പോകുന്ന പത്തു വയസ്സിനു താഴെയുള്ള വിദ്യാർത്ഥികളിൽ തന്നെ 53 ശതമാനം പേരും പഠന ദാരിദ്ര്യം (Learning Poverty) നേരിടുന്നു എന്നായിരുന്നു കണക്കുകൾ. (പ്രായത്തിനനുയോജ്യമായ ലളിതമായ വാക്യങ്ങൾ വായിക്കാൻ പോലും ഇവർക്ക് സാധിക്കില്ല എന്ന് സാരം).
കോവിഡ് മൂലം സ്കൂളുകൾ അടച്ചുപൂട്ടിയത് കാര്യങ്ങൾ കൂടുതൽ സങ്കീർണമാക്കി. പഠന ദാരിദ്ര്യം 70% ആയെങ്കിലും വർദ്ധിക്കും എന്നാണ് അനുമാനിക്കുന്നത്. അസിം പ്രേംജി യൂണിവേഴ്സിറ്റി ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നടത്തിയ പഠനം ഇതിനു അടിവരയിടുന്നുണ്ട്. ലോക്ക്ഡൗൺ കാലത്ത് 92% വിദ്യാർത്ഥികൾക്ക് ഏതെങ്കിലും ഭാഷാപരമായ കഴിവും 82% പേർക്ക് ചുരുങ്ങിയത് ഒരു ഗണിതശാസ്ത്രപരമായ ശേഷിയും നഷ്ടപ്പെട്ടിട്ടുണ്ട് എന്നാണവരുടെ കണ്ടെത്തൽ.
നിലനിൽക്കുന്ന സാമൂഹിക അസമത്വങ്ങളും, വിദ്യാഭ്യാസ മേഖലയിൽ അത് സൃഷ്ടിക്കുന്ന അവസര നിഷേധവും ഈ കൊറോണ കാലത്ത് പല ഗുണിതങ്ങളായി വർദ്ധിച്ചു എന്നതാണ് മറ്റൊരു യാഥാർഥ്യം. ഒഡിഷയിലെ ഒരു ഗ്രാമത്തിൽ മുള കൊണ്ടുണ്ടാക്കിയ '4G മൊബൈൽ ടവർ' ഉദ്ഘാടനം ചെയ്യാൻ നാട്ടുകാർ എംഎൽഎ യെ ക്ഷണിച്ചത് വാർത്തയായത് ഈയിടെയാണ്. ഒരു ഫോൺ വിളിക്കാൻ നാലു കിലോമീറ്റർ യാത്ര ചെയ്യേണ്ട ദുരവസ്ഥയ്ക്ക് മാറ്റം വരുത്താൻ അധികൃതർ തയ്യാറാവാത്തതാണ് ഗ്രാമവാസികളെ ഈ ട്രോൾ പ്രതിഷേധത്തിന് പ്രേരിപ്പിച്ചത്. ഡിജിറ്റൽ ഡിവൈഡ് തീക്ഷ്ണമായ ഒരു സാമൂഹിക യാഥാർഥ്യമായിരിക്കെ ഓൺലൈൻ ക്ലാസുകൾ അരികുവൽക്കരിക്കപ്പെട്ട സാമൂഹിക വിഭാഗങ്ങളിലെ കുട്ടികൾക്ക് ഉണ്ടാക്കുന്ന പ്രശ്നങ്ങളെ മനസ്സിലാക്കാൻ ഗഹനമായ ഗവേഷണങ്ങളൊന്നും ആവശ്യമില്ല.
അതേസമയം കൂടുതൽ ഗവേഷണം ആവശ്യമുണ്ടെങ്കിലും, ലഭ്യമായ സൂചനകളനുസരിച്ചു നമ്മെ അസ്വസ്ഥപ്പെടുത്തുന്ന ഒരു പഠനം ബ്രിട്ടീഷ് ശാസ്ത്ര മാസികയായ നേച്ചർ (Nature) പ്രസിദ്ധീകരിക്കുകയുണ്ടായി. കോവിഡ് കാലത്തു ജനിച്ച കുട്ടികൾക്ക് ചിന്ത-ആശയ വിനിമയ ശേഷികളിലും, മോട്ടോർ സ്കില്ലുകളിലും മുൻപുള്ള കുട്ടികളെക്കാൾ പ്രാവീണ്യം കുറവായിയിരിക്കുമത്രേ. ശരിയായ നിരീക്ഷണമെങ്കിൽ ലോകത്താകമാനം പിറന്നു വീണ കോടിക്കണക്കിനു കുട്ടികൾക്കും അവരെ ഉൾകൊള്ളാൻ പോകുന്ന വിദ്യാഭ്യാസ സംവിധാനങ്ങൾക്കും ഇത് ചെറുതല്ലാത്ത വെല്ലുവിളി ഉയർത്തുമെന്നതു നിശ്ചയം.
ഈ വസ്തുതകളൊക്കെ ഒരു വശത്തുണ്ടായിരിക്കെ തന്നെ കോവിഡ് മഹാമാരി വിദ്യാഭ്യാസ രംഗത്ത് സമഗ്രവും, സർഗ്ഗാത്മകവുമായ പരിവർത്തനങ്ങൾക്കു നിമിത്തമായിട്ടുണ്ടെന്നത് അവിതർക്കിതമായ കാര്യമാണ്. ഓൺലൈൻ ക്ലാസുകൾ കൈകാര്യം ചെയ്യാനുള്ള വൈദഗ്ധ്യം നമ്മുടെ അധ്യാപകരൊക്കെയും സ്വായത്തമാക്കിയെന്നതാണ് കോവിഡ് സാധ്യമാക്കിയ വലിയ മാറ്റങ്ങളിലൊന്ന്. സാങ്കേതിക വിദ്യയുടെ സഹായത്തോടെ അധ്യയനം കൂടുതൽ വിദ്യാർത്ഥി കേന്ദ്രീകൃതമാക്കാനുള്ള കഴിഞ്ഞ കാലങ്ങളിലെ നിരന്തരമായ ശ്രമങ്ങളൊന്നും വേണ്ടത്ര ഫലം നൽകിയിരുന്നില്ല. അവിടെയാണ് കോവിഡ് നൽകിയ പ്രതിസന്ധി, അസാധ്യമെന്നു കരുതിയത് സംഭവ്യമാക്കിയത്. ഡിജിറ്റൽ ഡിവൈഡ് ഇല്ലാതാക്കാനുള്ള സത്വര നടപടികൾ ഭരണ നേതൃത്വത്തിൽ നിന്നുണ്ടാവുന്നപക്ഷം വിദ്യാഭ്യാസത്തിലൂടെ നാം ലക്ഷ്യം വെക്കുന്ന സാമൂഹിക വികാസത്തിന്റെ ഗതിവേഗം പതിന്മടങ്ങ് ഉയർത്താനുള്ള ഒരു മാസ്റ്റർ കീ ആണ് അധ്യാപകർ നേടിയ ഈ നൈപുണ്യം. ഫ്ളിപ്പ്ഡ് ക്ലാസ്സ്റൂം പോലെ വിദ്യാർത്ഥികളുടെ അക്കാഡമിക് എൻഗേജ്മെന്റ് മെച്ചപ്പെടുത്താൻ സാധിക്കുന്ന ബ്ലെൻഡഡ് പഠന ആശയങ്ങൾ ഇനി എളുപ്പത്തിൽ പ്രാവർത്തികമാക്കാൻ സാധിക്കും.
സെൽഫ് ലേർണിംഗിന്റെ അനന്തമായ വാതായനങ്ങൾ വിദ്യാർത്ഥികൾക്കായി തുറന്നിട്ടു എന്നതാണ് മറ്റൊരു കാതലായ മാറ്റം. ന്യൂകാസ്റ്റിൽ സർവ്വകലാശാലയിലെ എഡ്യൂക്കേഷൻ ടെക്നോളജി പ്രൊഫസ്സർ ആയ സുഗത മിത്ര 1999ൽ ഡൽഹിയിലെ ചേരിപ്രദേശത്തു നടത്തിയ പരീക്ഷണങ്ങൾ സ്വയം പഠിക്കാനുള്ള കുട്ടികളുടെ കഴിവ് നമുക്ക് ബോധ്യപ്പെടുത്തി തന്നിട്ടുണ്ട്. അദ്ദേഹം അവിടെ ഭിത്തിയിൽ ഒരു കമ്പ്യൂട്ടർ സ്ഥാപിക്കുകയും ഇന്റർനെറ്റ് സൗകര്യം ഒരുക്കുകയും ചെയ്തു. ജീവിതത്തിൽ അന്നേവരെ കമ്പ്യൂട്ടർ കാണുകയോ അറിയുകയോ ചെയ്യാത്തവർ ആയിരുന്നു അവിടെയുള്ള കുട്ടികളത്രയും. മാത്രമല്ല വെബ് ബ്രൗസറിന്റെ ഭാഷ ഇംഗ്ലീഷ് ആയിരുന്നു. അതാകട്ടെ അവർക്ക് ഒട്ടും വശമുണ്ടായിരുന്നില്ല. എന്നാൽ ഏതാനും മണിക്കൂറുകൾക്കുള്ളിൽ അവർ കമ്പ്യൂട്ടർ കൈകാര്യം ചെയ്യാൻ പഠിക്കുകയും പരസ്പരം പഠിപ്പിക്കുകയും ചെയ്തു. മാത്രമല്ല, കമ്പ്യൂട്ടർ ഗെയിം കളിക്കാനും, സംഗീതം കേൾക്കാനും, ഇന്റർനെറ്റ് സർഫ് ചെയ്യാനുമെല്ലാം പ്രാവീണ്യം നേടി. സുഗത മിത്ര തന്റെ പരീക്ഷണം അവിടെ നിർത്തിയില്ല. ഒരു സ്പീച് ടു ടെക്സ്റ്റ് പ്രോഗ്രാം കംപ്യൂട്ടറുമായി ബന്ധിച്ചു ശക്തമായ തെലുങ്ക് ചുവയിൽ ഇംഗ്ലീഷ് സംസാരിക്കുന്ന കുട്ടികൾക്ക് കൊടുത്തു. സ്വാഭാവികമായും ബ്രിട്ടീഷ് ഇംഗ്ലീഷ് മനസ്സിലാക്കാൻ പ്രോഗ്രാം ചെയ്യപ്പെട്ട കംപ്യൂട്ടറിന് ഇവർ പറയുന്നതൊന്നും വാക്കുകളാക്കി മാറ്റാൻ സാധിച്ചില്ല. രണ്ടു മാസങ്ങൾ കഴിഞ്ഞു തിരിച്ചെത്തിയ സുഗത കണ്ടത് പക്ഷെ ഭംഗിയായി ബ്രിട്ടീഷ് ഇംഗ്ലീഷ് പറയുന്ന കുട്ടികളെയാണ്.
രണ്ടു ദശകങ്ങൾക്ക് മുൻപ് സുഗത മിത്രയ്ക്കു ബോധ്യപ്പെട്ട കാര്യം ഇന്ന് ഓരോ അധ്യാപകരും മനസിലാക്കിയിട്ടുണ്ടാവും. യൂട്യൂബും ഗൂഗിളും നൽകുന്ന സാധ്യതകൾ ഉപയോഗപ്പെടുത്തി പഠനം വിപുലപ്പെടുത്താൻ കുട്ടികൾക്ക് കഴിയുന്നു. വൺ ടീച്ചർ വൺ കരിക്കുലം എന്ന പരികല്പനകളൊക്കെ അപ്രസക്തമായിരിക്കുന്നു. ഈ ലോക്ക്ഡൗൺ സമയത്തു ലോകത്തെ വിവിധ സർവ്വകലാശാലകൾ നടത്തുന്ന അനവധിയായ ഓൺലൈൻ കോഴ്സുകൾ പൂർത്തിയാക്കിയ അനേകം പേരെ നമുക്ക് ചുറ്റും തന്നെ കാണാൻ പറ്റും.
വിദ്യഭ്യാസത്തിന്റെ സ്ഥലകാല പരിമിതികളെ ഇല്ലാതാക്കി എന്നതാണ് അനുബന്ധമായി കാണാൻ പറ്റുന്ന മറ്റൊരു മാറ്റം. പഠനം സ്കൂൾ സമയത്തു മാത്രം ചുരുങ്ങുന്നില്ല, അതേ പോലെ ക്ലാസ് മുറികളുടെ നാലു ചുവരുകൾക്കിടയിൽ ഒതുങ്ങുന്നുമില്ല. സ്കൂൾ സമയത്തെ പല പിരീഡുകളാക്കി തിരിച്ചു വിവിധ വിഷയങ്ങൾ പഠിപ്പിക്കുന്ന നിലവിലെ സമ്പ്രദായത്തിന് പകരം കൂടുതൽ ബ്രെയിൻ ഫ്രണ്ട്ലി ആയ മറ്റു മാർഗ്ഗങ്ങൾ ആരായണമെന്ന നിർദ്ദേശം നേരത്തെ തന്നെ പല കോണിൽ നിന്ന് വന്നിട്ടുമുണ്ട്. പുതിയ സാഹചര്യത്തിൽ ഇത്തരം നിർദ്ദേശങ്ങൾ അനുഭാവപൂർവ്വം പരിഗണിക്കാൻ നയരൂപീകരണം നടത്തുന്നവർക്ക് സാധിക്കുമെന്ന് കരുതാം.
സാമ്പ്രദായികമായി നാം പിന്തുടരുന്ന വൺ ടീച്ചർ വൺ ക്ലാസ്സ്റൂം വൺ കരിക്കുലം സംവിധാനങ്ങളെ സമൂലമായി പരിഷ്കരിച്ചു കൊണ്ട് കുട്ടികളിലെ വ്യതിരിക്തകളെ മാനിക്കുന്ന, അതിവേഗം മാറുന്ന സാങ്കേതിക വിദ്യയുടെ മാസ്മരിക ലോകത്തിനായി അവരെ പ്രാപ്തരാക്കുന്ന ഒരു പുതിയ വിദ്യാഭ്യാസ ക്രമം തീർക്കാൻ അനുഗുണമായ സാഹചര്യമാണ് കോവിഡ് നൽകിയത്. ഈ കാലയളവിൽ വന്നു ഭവിച്ച മാറ്റങ്ങളത്രയും ഒരു പ്രതിസന്ധി ഘട്ടത്തിന്റെ അനിവാര്യതയിൽ നിന്ന് ഉത്ഭവിച്ചതാണ്. പക്ഷെ, പോസ്റ്റ് കോവിഡ് കാലത്തും ഗുണപരമായ ഈ മാറ്റങ്ങളെ നിലനിർത്താനും കൂടുതൽ വികാസം നൽകാനുമുള്ള ഗൗരവതരമായ ഉദ്യമങ്ങൾ എല്ലാ പക്ഷത്തുനിന്നും ഉണ്ടാവേണ്ടതുണ്ട്.
References:
1. https://www.nature.com/articles/d41586-022-00027-4
2. https://www.madhyamam.com/opinion/articles/teachers-day-malayalam-article/634683
3. https://www.worldbank.org/en/news/press-release/2021/12/06/learning-losses-from-covid-19-could-cost-this-generation-of-students-close-to-17-trillion-in-lifetime-earnings
4. https://azimpremjiuniversity.edu.in/field-studies-in-education/loss-of-learning-during-the-pandemic