ബാബ
ഏകദേശം എൺപതിന് മുകളിൽ പ്രായം കാണും. കവിളുകൾ അഗാധഗർത്തം പോലെ ഉള്ളിലേക്ക് കുഴിഞ്ഞു പോയിരിക്കുന്നു. തലയിൽ മണ്ണുപിടിച്ചൊരു വെള്ളത്തൊപ്പി. തിമിരം ബാധിച്ച ഈ ലോകം കാണാൻ തന്റെ കണ്ണ് മടിച്ചപ്പോൾ വാങ്ങി വെച്ചൊരു കണ്ണടയുണ്ട്, ആ ഉൾവലിഞ്ഞ കണ്ണിന്റെ മുകളിൽ. വെയിലുകൊണ്ട് വാടിപ്പോയ തക്കാളിപോലെ, തൊലി ചുക്കിച്ചുളിഞ്ഞു പോയിരിക്കുന്നു.

പകൽ മുഴുവൻ ചൂട് സഹിച്ചിരുന്ന ഭൂമി, അസഹനീയമാവുമ്പോൾ തളർന്ന് അവശയായി അതുവരെ പിടിച്ചു നിന്നിരുന്നതെല്ലാം പുറംതള്ളുന്നത്, ഡൽഹിയിലെ വേനൽക്കാല വൈകുന്നേരങ്ങളിലെ ഒരു സ്ഥിരം പ്രതിഭാസമാണ്. ആ സമയത്ത് അതുവരെ കിട്ടിയതിന് വിപരീതമായി ഞമ്മൾ മനുഷ്യന്മാർക്ക് താഴത്തു നിന്നും ചൂടുള്ള മർദ്ദനങ്ങൾ ഏൽക്കാൻ തുടങ്ങും. അപ്പോ ഞമ്മൾ വേവിച്ച മണൽച്ചട്ടിയിൽ അകപ്പെട്ടുപോയ കടലകളെപ്പോലെയാവും. കാൽ ശരിക്ക് നിലത്ത് കുത്താൻ പറ്റാതെ ഞമ്മളെല്ലാം തുള്ളിച്ചാടി നടക്കും.
അങ്ങനെയൊരു സായാഹ്നത്തിൽ അൻസാരിക്കയോടൊപ്പം നൂർനഗറിലെ റൂമിൽ നിന്നും ജാമിയയിലേക്ക് നടക്കുമ്പോഴാണ് ഞാൻ അയാളെ ആദ്യമായി കാണുന്നത്. പ്രോക്ടർ ഓഫീസിന്റെയും സാക്കിർ ഹുസ്സൈന്റെ ഖബറിന്റെയും നടുക്കുള്ള പാതയോരത്ത് വളരെ പതുങ്ങി സ്വയം ഒരു പുതപ്പ് കൊണ്ട് മൂടി, വേറേതോ ഒരു ലോകത്തിൽ മുഴുകിയങ്ങനെ ആ സാധു ഇരിക്കയാണ്. പണ്ട് തീകുണ്ഡത്തിൽ എറിയപെട്ടിട്ടും, ഒരു പോറല് പോലും ഏൽക്കാതെ തിരിച്ചു വന്ന ഇബ്രാഹിം നബി പോലെ. ചിലപ്പോ അയാൾക്കും കത്തുന്ന ഭൂമി, മരംകോച്ചുന്ന തണുപ്പ് പോലെ അനുഭവപ്പെടുന്നുണ്ടായിരിക്കും. അറിയൂല...

ഏകദേശം എൺപതിന് മുകളിൽ പ്രായം കാണും. കവിളുകൾ അഗാധഗർത്തം പോലെ ഉള്ളിലേക്ക് കുഴിഞ്ഞു പോയിരിക്കുന്നു. തലയിൽ മണ്ണുപിടിച്ചൊരു വെള്ളത്തൊപ്പി. തിമിരം ബാധിച്ച ഈ ലോകം കാണാൻ തന്റെ കണ്ണ് മടിച്ചപ്പോൾ വാങ്ങി വെച്ചൊരു കണ്ണടയുണ്ട്, ആ ഉൾവലിഞ്ഞ കണ്ണിന്റെ മുകളിൽ. വെയിലുകൊണ്ട് വാടിപ്പോയ തക്കാളിപോലെ, തൊലി ചുക്കിച്ചുളിഞ്ഞു പോയിരിക്കുന്നു. പഴയൊരു ചാരനിറത്തിലുള്ള ജുബ്ബയും, മഴയും വെയിലും മാറിമാറി കൊണ്ടിട്ട് നിറം നഷ്ടപെട്ട ഒരു മങ്ങിയ നീല ലുങ്കിയുമാണ് വേഷം. അടുത്തുതന്നെ മൂപ്പരുടെ സന്തതസഹചാരിയായ ആ കറുത്ത ബാഗുമുണ്ട്. പക്ഷെ, ഇനിക്ക് ഏറ്റവുമിഷ്ടം മൂപ്പരാളെ പുറത്തേക്ക് ഉന്തിനിൽക്കുന്ന താടിയിൽ, ഒരു കൂട്ടം അപ്പൂപ്പൻ താടിപോലെ തൂങ്ങി നിൽക്കുന്ന ആ വെളുത്ത രോമങ്ങളായിരുന്നു. മൊത്തത്തിൽ ഒരു മെലിഞ്ഞുണങ്ങിയ മനുഷ്യൻ. ഇന്നെപ്പോലെ..!
ഇനിക്കറിയാം, ആ രൂപസാദൃശ്യം മാത്രമെ ഞങ്ങൾ തമ്മിൽ ഉള്ളൂന്ന്. ഇന്നും തീക്ഷ്ണമായി തിളങ്ങുന്ന ആ കണ്ണുകളിൽ ഇനിക്ക് കാണാൻ പറ്റുന്നത് അനന്തമായ ജീവിതാനുഭവത്തിന്റെ പ്രഭയാണ്. അതിന്റെയൊക്കെ മുന്നിൽ, ആ മനുഷ്യൻ കണ്ടതും അനുഭവിച്ചതുമായ ജീവിതത്തിന്റെ അടുത്ത്, ഞാൻ കണ്ടതും അറിഞ്ഞതുമൊക്കെ എന്ത്?! ഒരു ചെറിയ പൊട്ടുപോലും ആകില്ല. ഞാൻ ഒരുപാട് കാട് കേറിപ്പോയോ? അറിയൂല്ല. ഞാൻ അങ്ങനെയാണ്. ഇന്റെ ബാബയെപ്പറ്റി പറയുമ്പോൾ അറിയാതെ വാചാലനാവും. മൂപ്പരെപ്പറ്റി, ഇനിക്ക് ഒന്നും അറിയൂല്ല. കൂടിവന്നാൽ വിരലിൽ എണ്ണാവുന്ന തവണ മാത്രമാണ് ഞാൻ അയാളെ കണ്ടിട്ടുള്ളത്. കണ്ടിട്ടും എന്താ? ഇനിക്ക് മൂപ്പരെ ഭാഷ അറിയൂലെല്ലോ. ഞാൻ പറയുന്നത് മൂപ്പർക്ക് കേക്കാനും പറ്റൂലല്ലോ. ചെവിയും പ്രായാധിക്യം മൂലം പണിമുടക്കി തുടങ്ങിയിട്ടുണ്ട്. എന്നാലും ഞാൻ അങ്ങനെയാണ്, അറിയാത്തതിനെ പറ്റി വെറുതെ കൊറേ കൊറേ സംസാരിക്കും. ഞമ്മള് മനുഷ്യന്മാർക്ക് എന്താണ് അറിയാ? ഞമ്മളെ അറിവുകൾ എല്ലാം എത്ര പരിമിതമാണ്. എന്നിട്ടും ഞമ്മള് എത്രയോ സംസാരിക്കുന്നില്ലേ!
നടന്ന് നടന്ന് ഞങ്ങൾ ബാബയുടെ അടുത്തെത്തിയപ്പോ, അൻസാരിക്ക മൂപ്പരെ പേഴ്സിൽ നിന്നും ഒരു പത്തു രൂപന്റെ നോട്ട് എടുത്തു ബാബക്ക് കൊടുക്കാൻ ശ്രമിച്ചു. ബാബ മൂപ്പർക്ക് വേണ്ടെന്ന അർത്ഥത്തിൽ കൈയാട്ടി വേണ്ടാന്നു പറഞ്ഞു. ഇനിക്ക് ഒരുപിടുത്തവും കിട്ടിയില്ല. ഇന്നെപ്പോലെ തന്നെ ആകെ അന്തംവിട്ട അൻസാരിക്ക ഇന്നെ നോക്കി ചിരിച്ചു. ഞാൻ തിരിച്ചും. "ഡാ, പണ്ടൊരൂസം ഇന്നോട് പൈസ ചോയിച്ച് വാങ്ങിയ ആളാണ്. ഇന്നിപ്പോ വേണ്ടാന്ന്. അയാളെ ഒരു പിടിയും കിട്ടുന്നില്ലല്ലോ." അൻസാരിക്കന്റെ പോലെത്തന്നെ ഇനിക്കും മനസിലാവുന്നില്ല അയാളെ. ഞമ്മള് പിന്നെ അങ്ങോട്ടും ഇങ്ങോട്ടും ഒന്നും സംസാരിക്കാതെ, ഇത് തന്നെ ആലോയിച്ച് റീഡിങ് റൂമിലേക്ക് നടന്നു.
അന്നുതൊട്ട് ഒരുകെട്ട് നിഗൂഢതയുമായി ബാബയെന്റെ മനസിന്റെ ഉള്ളിലേക്ക് കേറിക്കൂടിയതാണ്. ഇന്റെ ജന്മസഹജമായ മറവിയിൽ ഞാനത് കുഴിച്ചിട്ടു. ഞാൻ പോലുമറിയാതെ അത് പതുക്കെ വളരുന്നുണ്ടായിരുന്നു. ജീവിതം പലപ്പോഴും അങ്ങനെയാണ്. കാലത്തിന്റെ ഒഴുക്കിൽ ഞമ്മളെ ഓരോ ചോദ്യങ്ങൾക്കും ഉത്തരം നൽകും. പക്ഷെ, അതിൽ ഏറെയും ഉണ്ടാവാറ്, ഞമ്മളാ ചോദ്യങ്ങൾ തീർത്തും മറന്നു പോവുന്ന സമയത്താണ്. അതുകൊണ്ടുമാത്രമാണ്, ജീവിതം കാണിച്ചു തരാറുള്ള ഉത്തരങ്ങൾ ഒന്നും ഞമ്മക്ക് കാണാൻ പറ്റാതെ പോവുന്നത്. എന്തായാലും ബാബയുടെ കാര്യത്തിൽ അതുണ്ടായില്ല. അതിൽ ഞാൻ ഭാഗ്യവാനായിരുന്നു. അതെ, ബാബയെ കണ്ട് കാലമേറെ കഴിയാതെ തന്നെ, ബാബയെന്ന വെല്യ ചോദ്യത്തിനുള്ള ചെറിയൊരു ഉത്തരം ഇന്നെ തേടി വന്നു.
*******
അന്നുമൊരു സായാഹ്നം. പക്ഷെ വേനലിന്റെ ശരീരം വേവിക്കുന്ന ചൂടൊന്നുമില്ല. മറിച്ച്, ഹോളി കഴിഞ്ഞ് കനത്ത തണുപ്പിൽ നിന്നും വിട്ട് അന്തരീക്ഷം പതുക്കെ ചൂട് പിടിച്ചു തുടങ്ങുന്നേയുള്ളൂ. ദീപാവലി തണുപ്പിനെ കുറിക്കുമ്പോൾ, ഹോളി വന്ന് തണുപ്പിനെ കൊണ്ടുപോവും. നാലഞ്ച് മാസത്തെ മരവിപ്പിക്കുന്ന തണുപ്പിൽ ചലനം അറ്റുപോയ മനുഷ്യർ ചൂടിനെ വരവേൽക്കുകയാണ്. അതാണ് മനുഷ്യന്റെ പ്രകൃതം. വേനലിൽ തണുപ്പിനെയും, തണുപ്പത്ത് ചൂടിനേയും തേടുന്ന അത്ഭുതജീവികൾ. ഒന്നിലും സംതൃപ്തി അടയാത്തവർ. ഒരു കരയിൽ നിന്നും മറുകര സ്വപ്നം കാണുന്നവർ. അവിടെയെത്തുമ്പോൾ ആദ്യത്തേത് എത്ര സുഖമായിരുന്നെന്നു പരിഭവം പറയുന്നവർ. നിറം മാറുന്ന ഓന്തിനെ പോലെയും, പെട്ടെന്ന് എല്ലാം മറക്കുന്ന അരണയെപ്പോലെയും ഉള്ള മനുഷ്യരെ തന്നെയാണോ ഉത്തമ സൃഷ്ടിയെന്ന് പടച്ചോൻ പറഞ്ഞത്?! ശരിക്കും മാറിപ്പോയതാവും!

ക്ലാസ് കഴിഞ്ഞ് ഞാനും അഫ്ഷയും ഇമ്രാനയും ഞമ്മളെ സ്വർഗ്ഗത്തിലെ കുസൃതി കുരുന്നുകളെ കാണാൻ പോകുകയായിരുന്നു. സ്വർഗം! അതെ, അത് അഫ്ഷ ഇട്ട പേരായിരുന്നു. ലോ ഡിപ്പാർട്മെന്റിന്റെ പുറകിലെ സ്ഥലത്ത് ജാമിഅയിലെ നിർമാണ പരിപാടികൾക്ക് വന്ന ഒരുപാട് തൊഴിലാളികൾ കുടുംബമായി താമസിച്ചിരുന്നു. അലുമിനിയം കൊണ്ട് മറച്ച ഷെഡുകളിൽ. മിക്കവരും വീട്ടിലെ ഇപ്പമാരും ഇമ്മമാരും പണിക്ക് പോവുന്നവരാവും. അവരുടെ കുട്ടികളിൽ ചിലർ അടുത്തുള്ള സർക്കാർ സ്കൂളിൽ പോവുന്നവരും. എല്ലാരുമില്ല. കൊറച്ചു പേര് മാത്രം. അവിടെയുള്ള കുട്ടികളെ പഠിപ്പിക്കാൻ വേണ്ടിയാണ് ഞമ്മള് മൂന്നാളും പോവുന്നത്. പക്ഷെ, ഞമ്മളെ ആ കുട്ടികളായിരുന്നു എന്നും പഠിപ്പിച്ചിരുന്നത്. ഏത് സാഹചര്യത്തിലും എങ്ങനെ സന്തോഷത്തോടെ ജീവിക്കാമെന്ന് ഓര് ഞമ്മളെ പഠിപ്പിച്ചപ്പോ, ഞമ്മള് ഓർക്ക് അഞ്ചുപൈസയുടെ എബിസിഡിയും കണക്കും പഠിപ്പിച്ചു. അവിടെ പോവുന്ന സമയത്ത് എത്ര ടെൻഷനിൽ ആണെങ്കിലും അവിടെയെത്തിയാൽ ഞമ്മള് ഹാപ്പി ആവും. അങ്ങനെ, മടുപ്പിക്കുന്ന ക്ലാസ്സുകളുടെ നരകത്തിൽ നിന്നും എന്നും ഞമ്മള് ചിരിയും കളിയുടെയും സ്വർഗത്തിലേക്ക് നടക്കും. എന്നും വൈകുന്നേരം.
അങ്ങനത്തെ ഒരു വൈകുന്നേരം. ഞമ്മള് മെയിൻ ക്യാമ്പസ്സിൽ നിന്നും റോഡ് മുറിച്ചു കടന്ന് എതിർവശത്തുള്ള കാമ്പസിലേക്ക് കേറി. ഏതാണ്ട് ഇൻഡോ-അറബിന്റെ അടുത്തെത്തിയപ്പോ വളരെ അവിചാരിതമായി ഞാൻ വീണ്ടും ബാബയെ കണ്ടു. മൂപ്പരാള് അന്ന് കണ്ട പോലെ തന്നെയുണ്ട്. മാറ്റമൊന്നുമില്ല. അല്ലല്ല, ഒരു മാറ്റമുണ്ട്. അന്നിരിക്കുകയായിരുന്നു. ഇന്ന് നടക്കുകയാണ്. അതൊരു വല്ലാത്ത മാറ്റമാണ്!
ബാബ എവിടെനിന്നോ ഭക്ഷണം കഴിച്ച് ചായ കുടിക്കാൻ ഒരു കട തെരഞ്ഞു നടക്കുകയായിരുന്നു. ബാബയെ കണ്ടപ്പോൾ ഇന്നെപ്പോലെ തന്നെ അഫ്ഷയും ഇമ്രാനയും ബാബയുടെ അടുത്തേക്ക് പാഞ്ഞു. ഓർക്ക് രണ്ടാൾക്കും ഇന്നെക്കാളും ബാബയെ അറിയാം. ജാമിയ സ്കൂളിൽ തന്നെയാണ് ഓര് രണ്ടാളും പഠിച്ചത്. അത്കൊണ്ട് തന്നെ ബാബനെ അറിയാതിരിക്കുമോ. ബാബയെ അറിയാത്ത ആരെങ്കിലും ജാമിഅയിൽ ഉണ്ടാവുമോ?! ഇനിക്ക് തോന്നുന്നില്ല. ഓര് ബാബയുടെ സുഖവിവരങ്ങൾ ചോയിച്ചു. ബാബയെ കണ്ടിട്ടാണെന്നു തോന്നുന്നു രണ്ടാൾക്കും നല്ല സന്തോഷം. ഇനിക്കും. എന്താ ബാബക്ക് വേണ്ടെന്നു ഓര് ചോയിച്ചു. അപ്പൊ ബാബ ഒരു ചെറിയ കുട്ടീനെ പോലെ, "മുജേ ചായ പീനാ ഹേ", എന്ന് പറഞ്ഞു. അത് തന്നെ രണ്ടു മൂന്ന് വട്ടം ആവർത്തിച്ചു. ഇമ്രാന ബാബയുടെ കൈപിടിച്ചു. സ്വന്തം കുട്ടീനെ ഇമ്മ ശ്രദ്ധയോടെ നടത്തിച്ച് കൊണ്ട് പോവുന്നത് പോലെ. എന്നിട്ട് ഓള് പറഞ്ഞു, "ആപ് ഹമാരെ സാത്ത് ആവോ, ഹം പിലാതെങ്കെ". ബാബ അനുസരണയുള്ള കുട്ടിനെ പോലെ ഞമ്മളെ കൂടെ നടന്നു.

ഞമ്മളെ ക്ലാസുകൾ മൊത്തം അപ്പുറത്തെ സൈഡിലെ ക്യാമ്പസ്സിൽ ആയിരുന്നത് കൊണ്ട്, ഈ ഭാഗം ഞമ്മക്ക് അത്രക്ക് അറിയൂലായിരുന്നു. അഫ്ഷ, വഴിയിൽ കണ്ട ജാമിഅയിലെ കാക്കത്തൊള്ളായിരം വരുന്ന ഗാർഡുകളിൽ ഒരാളോട് അടുത്ത് വല്ല ചായക്കടയുമുണ്ടോയെന്ന് ചോയിച്ചു. അയാൾ ദൂരേക്ക് വിരൽചൂണ്ടി പറഞ്ഞു, "സീതേ ജാവോ, ഇസ് രസ്തേ ക്കാ ബിൽക്കുൽ ലാസ്റ് മെ ഏക് ദൂക്കാൻ ഹെ". അയാൾ കാണിച്ചു തന്ന വഴിയിലൂടെ ഞമ്മള് ബാബയെയും തെളിച്ച് നടന്നു.
ചളികുഴഞ്ഞ ആ മൺപാത ചെന്ന് അവസാനിച്ചത്, അലുമിനിയം ഷീറ്റു കൊണ്ട് കെട്ടിമറച്ച ഒരു പീടിയയിലാണ്. കട കണ്ടപ്പോൾ മുൻ പരിചയമുള്ള പോലെ ബാബ എന്തൊക്കെയോ പറയാൻ തുടങ്ങി. കട നടത്തുന്ന ചേച്ചിയുടെ വിശേഷങ്ങളൊക്കെ ചോയിച്ചു. എന്നിട്ട് ഒരു പത്തുരൂപയുടെ നോട്ട് എടുത്തു ചേച്ചിയുടെ കയ്യിൽ വെച്ച് കൊടുത്ത് ബാബ ചായക്ക് പറഞ്ഞു. പിന്നെ പുറകിലേക്ക് തിരിഞ്ഞു കൊണ്ട് ഞങ്ങൾക്ക് ചായ വേണോന്ന് ചോയിച്ചു. ഞമ്മള് വേണ്ടെന്നു പറഞ്ഞെങ്കിലും, ഞമ്മക്കും കൂടെ ചായ ഉണ്ടാക്കാൻ ബാബ ചേച്ചിയോട് പറഞ്ഞു. ഇയാള് ഇന്നെ ഞെട്ടിച്ചു കൊണ്ടേയിരിക്കുകയാണെല്ലോ. ബാബക്ക് ചായ വാങ്ങി കൊടുക്കാമെന്ന് കരുതി വെല്യ ആൾകാരായി വന്ന ഞമ്മക്കിപ്പോ ബാബ ചായ വാങ്ങി തരാൻ പോവുന്നു! വല്ലാത്തൊരു മനുഷ്യൻ തന്നെ.
ഞങ്ങൾ ബാബയുടെ കൂടെ അവിടെ നിക്കുന്നത് കണ്ടപ്പോ, കടക്കാരി പറഞ്ഞു, "ബചോം, ബാബ കെ സാത് ഉസ്സീമേ ബൈട്ട് ജാവോ, ഇസ് മെ ടൈം ലഗേഗ". ഞങ്ങൾ ബാബയുടെ കൂടെ കടയുടെ മുന്നിലെ അടുക്കിവെച്ചിട്ടുള്ള കല്ലിന്റെ മോളിൽ ഇരുന്നു. ബാബ നടുവിലും ഞമ്മള് അപ്പുറവും ഇപ്പുറവുമായും. അഫ്ഷയും ഇമ്രാനയും ആവേശത്തിൽ ബാബയോട് എന്തൊക്കെയോ ചോയിച്ചു കൊണ്ടേയിരിക്കുന്നുണ്ട്. പക്ഷെ, ബാബ അധികമൊന്നും സംസാരിച്ചില്ല. ചെലപ്പോ ശെരിക്ക് കേക്കാത്തോണ്ടാവും. അത് ശെരിയാണെന്നു പിന്നെ ചായ കൊടുക്കാൻ വന്നപ്പോ ചേച്ചി പറഞ്ഞു. ഞാൻ ഭാഷ അറിയാത്തോണ്ട് അതൊക്കെ ശ്രദ്ധിച്ച് അവിടെ അങ്ങനെയിരുന്നു. മൂപ്പര് അക്ഷമനായി ചായ കാത്തിരിക്കുകയാണെന്ന് ഇനിക്ക് തോന്നി.

ബാബ ചായ കിട്ടിയപ്പോ തന്നെ, അത് പെട്ടെന്ന് കുടിച്ചു തീർത്തു. എന്നിട്ട് വേഗം ഗ്ലാസ് ചേച്ചിക്ക് തിരിച്ചു കൊടുത്തു. ഞമ്മള് പതുക്കെ ചൂടാറ്റി ഇതൊക്കെ നോക്കിക്കൊണ്ട് ചായ കുടിച്ചുകൊണ്ടിരിക്കാണ്. ഗ്ലാസ് കൊണ്ട് വെച്ച് ചേച്ചി തിരിച്ചു വന്നപ്പോ, ബാബ തന്റെ ജുബ്ബയുടെ കീശയിൽ നിന്നും കുറച്ചു വളകളും, ഒരു മോതിരവും അംഗൂട്ടിയും ചേച്ചിക്ക് സമ്മാനിച്ചു. വീണ്ടും എന്താണ് സംഭവിക്കുന്നതെന്ന് മനസിലാക്കാൻ ഞാൻ പാടുപെട്ടു. അഫ്ഷയുടെയും ഇമ്രാനയുടെയും മുഖത്തും അതേ അത്ഭുതം. അഫ്ഷ ചേച്ചിയോട് ബാബ എന്താ ഇതൊക്കെ തെരുന്നതെന്നു അറിയാനുള്ള ആകാംഷയോടെയും തെല്ലൊരു കൗതുകത്തോടെയും ചോയിച്ചു. ഉത്തരമറിയാൻ വെമ്പുന്ന കുട്ടികളെ പോലെ ഞമ്മള് മൂന്നുപേരും ചേച്ചിയുടെ കഥകേൾക്കാൻ കണ്ണിമപോലും വെട്ടാതെ കാതോർത്തു ഇരുന്നു.
ചേച്ചി മൂപ്പത്തിക്ക് അറിയാവുന്ന ബാബയുടെയൊരു കഥ പറയാൻ തുടങ്ങി. ബാബയെപ്പറ്റി പറയാൻ തുടങ്ങിയപ്പോ ഇനിക്കുണ്ടായ അതെ വാചാലത ഞാൻ ചേച്ചിയിലും കണ്ടു. വീട്ടിൽ നിന്നും മക്കൾ ഇറക്കി വിട്ടതാണ് ബാബയെ എന്നാണ് ചേച്ചി പറഞ്ഞത്. യൂപിയിൽ എവിടോയാണ് മൂപ്പരെ വീട്. പൈസ ലോകത്തെ ഭരിക്കാൻ തുടങ്ങിയപ്പോ, ബാബയും സ്നേഹവും തെരുവിലായി. പണ്ട് പഠിച്ച വിദ്യാലയത്തോടുള്ള ആത്മബന്ധം കൊണ്ട്, വേറെ എവിടേക്കും പോവാതെ ബാബ ജാമിഅയിലെത്തി. പണ്ടെന്നോ ജാമിഅയിൽ നിന്നും ഉറുദുവിൽ ബിരുദം നേടിയിട്ടുണ്ട് പോലും. അതാവും മിക്കവാറും വൈകുന്നേരങ്ങളിൽ ബാബ ഉറുദു പത്രം വായിക്കുന്നതിനു പുറകിലെ കാര്യം. അറിയൂല്ല. അങ്ങനെ ബാബ ജാമിഅയിലെ സ്ഥിരം അന്തേവാസിയായി. ഇവിടുത്തെ കിളികളുടെയും അണ്ണാന്മാരുടെയും നായ്കുട്ടികളുടെയും ചെങ്ങായിയായി. ഈ വിശ്വവിദ്യാലയത്തിന്റെ വളർച്ചെക്കെല്ലാം മൂകസാക്ഷിയായി ബാബ. ഒരു നിഴൽ പോലെ എവിടെയോയെല്ലാം അയാൾ നടന്നു. ആളുകൾ ഇഷ്ടത്തോടെ കൊടുക്കുന്ന പൈസക്ക്, കിളികൾക്ക് ഭുജിയയും ദാലും കൊടുക്കും. അണ്ണാനും നായ്ക്കൾക്കും ബിസ്ക്കറ്റ് വാങ്ങി കൊടുക്കും. ഒരു നിശ്ചിത തുക കിട്ടിയാൽ പിന്നെ ബാബ അന്ന് പൈസ ആരു കൊടുത്താലും വാങ്ങൂല്ല. ആഴ്ചയിൽ ഒരിക്കൽ പുരാണി ദില്ലിയിൽ പോയി കുറെ പൈസക്ക് വളയും മാലയും മോതിരവും വാച്ചും കളിക്കോപ്പുകളും വാങ്ങി ബാഗ് നിറച്ച് ബാബ ജാമിഅയിലേക്ക് വണ്ടി കേറും. അതെല്ലാം ജാമിഅഃയുടെ ചുറ്റും ജീവിക്കുന്ന പാവപ്പെട്ട കുട്ടികൾക്കും അമ്മമാർക്കും സ്നേഹത്തോടെ സമ്മാനിക്കും. ബാക്കി വരുന്ന പൈസക്ക് ബാബ കൊറച്ചു ഭക്ഷണം കഴിക്കും, ഇതുപോലെ ചെലപ്പോ ഒരു ചായയും. ഇതാണ് ഞമ്മളെ ബാബ.
ചേച്ചിയുടെ കഥ കേട്ട് അഫ്ഷയും ഇമ്രാനയും കരഞ്ഞു. ഉറുദു കുറേയൊന്നും മനസിലാവാതിരുന്നിട്ട് കൂടെ ഇന്റെ കണ്ണും നിറഞ്ഞു. മൊത്തം മനസിലായിരുന്നെങ്കിൽ ഒരു പക്ഷെ, ഞാൻ ഓരേക്കാളും സങ്കടത്തിൽ പൊട്ടിക്കരഞ്ഞുപോയേനെയെന്ന് തിരിച്ചു നടക്കുമ്പോൾ ഓര് പറഞ്ഞു തന്നതിൽ നിന്നും ഇനിക്ക് തോന്നി. ബാബയെ പോലെയൊരാൾക്ക് പണ്ട് പഴേ ഡ്രെസ്സും ചില്ലറ പൈസയും കൊടുത്തതുകൊണ്ടുള്ള കുറ്റബോധം കൊണ്ടാണ് ഞാൻ കരഞ്ഞതെന്ന്, അഫ്ഷ പറഞ്ഞപ്പോ, ഇമ്രാനക്ക് ബാബയോട് മൂപ്പരെ മക്കൾ കാണിച്ചത് ഓർത്താണ് കരച്ചിൽ വന്നതെന്ന് തോന്നുന്നു. ഇനിക്കോ? ഇനിക്ക് വ്യക്തമായ കാരണമൊന്നും ഉണ്ടായിരുന്നില്ല. ജീവിതത്തിനും കണ്ണീരിനും ചെലപ്പോ വ്യക്തമായ കാരണമൊന്നും വേണ്ടല്ലോ. വ്യക്തമായ കാരണം അറിയാൻ ഞാൻ പടച്ചോനുമല്ലല്ലോ...
എന്തുകൊണ്ടാവും ബാബ ഇങ്ങനെ ജീവിക്കുന്നത്? എന്താവും ഇതിന്റെ പിന്നിലെ കാരണം. അതൊന്നുമെനിക്ക് അറിയൂല്ല. അതൊരു നിഗൂഢതയായി തന്നെ നിക്കട്ടെ. ബാബയുടെ കൂടെ ചേച്ചിക്ക് നന്ദി പറഞ്ഞ് മടങ്ങുമ്പോൾ മനസ്സ് നിറഞ്ഞിരുന്നു. ഒന്നും പറയാതെ ബാബ എന്തൊക്കെയോ പറഞ്ഞത് പോലെ. അത്യാഗ്രഹം മൂത്ത ലോകത്തോട് ലാളിത്യത്തെ പറ്റിയാണോ ബാബ പറയാൻ ശ്രമിക്കുന്നത്?! സ്നേഹിക്കാൻ മറക്കുന്ന ലോകത്തോട് സ്നേഹത്തെക്കുറിച്ചാണോ ബാബ പറയാൻ ശ്രമിക്കുന്നത്? അതും അറിയൂല്ല.

വീണ്ടും പഴേ റോഡിലേക്ക് എത്തിയപ്പോ ഞാൻ ബാബയുടെ കൈക്ക് ഒരുമ്മ വെച്ചു, വെല്ലിപ്പന്റെ അനുഗ്രഹം തേടുന്നൊരു പേരക്കുട്ടിയെ പോലെ. ബാബ, മൂപ്പരെ കീശയിൽ കൈയിട്ട് ഇനിക്കൊരു മോതിരം തന്നു. സ്നേഹസമ്മാനം. അഫ്ഷക്കും ഇമ്രാനക്കും ഓരോ വളയും. നിശബ്ദമായി എന്തൊക്കയോ പഠിപ്പിച്ചു തന്ന ബാബ നടന്ന് അകലുമ്പോൾ പണ്ട് റസാഖ് മാഷ് പഠിപ്പിച്ചു തന്ന ഉള്ളൂരിന്റെ കൊറച്ചു വരികൾ എവിടെ നിന്നോ മനസിലേക്ക് പാഞ്ഞു വന്നു.
"ഒരൊറ്റ മതമുണ്ടുലകിന്നുയിരാം
പ്രേമമതൊന്നല്ലോ,
പരക്കെ നമ്മെ പാലമൃതൂട്ടും
പാർവണ ശശിബിംബം..."
ചിത്രങ്ങൾക്ക് കടപ്പാട്: അബ്ദുൽ ബാരി