മരുതി
റോഡരികിലെ കൂരയിൽ നിന്നും മരുതി പതിയെ പുറത്തേക്കിറങ്ങി. ആളുകൾ തോണിതുഴഞ്ഞു അകലേക്ക് മറയുന്നു. അവളെ കാണുന്ന മുഖങ്ങളെ നോക്കി അവൾ കരഞ്ഞു. വിശപ്പിനും അതിജീവനത്തിനുമിടയിൽ അവളൊരുപാടുറക്കെ കരഞ്ഞു. ആരും അങ്ങോട്ടടുക്കുന്നില്ല. നിസ്സഹായതയുടെ ചുഴിയിൽപെട്ട് അവൾ കൂരയിലേക്കു കയറി.

തുലാവർഷം യാതൊരു കനിവും കാണിക്കുന്നില്ല. ഒരു നൂറ്റാണ്ടിനുള്ളത് പെയ്തുതീർക്കും പോലെയുണ്ട് കണ്ടിട്ട്. ഇരുട്ട് തെളിഞ്ഞൊരാകാശം കണ്ടിട്ട് കുറച്ചു നാളായി. വെള്ളം ആ ടാർപ്പായ കൂരക്കുള്ളിലൂടെ കുത്തിയൊലിച്ചു പോയ്കൊണ്ടിരിക്കുന്നു. ഒരാൾക്കൊന്നെണീറ്റു നിൽക്കാനാവാത്ത കൂരയാണത്. അല്ലേലും നാലുവയസ്സുള്ള മരുതിക്കും, തളർന്നു കിടക്കുന്ന അപ്പയ്ക്കും എന്തിനാണത്രേം വല്യ കൂര. അമ്മാവുണ്ടാവുമ്പോ അതിനു പൊക്കം കുറവാണ്.
കഴിഞ്ഞ പകലിലാണ് അമ്മാവിനെ അവസാനമായി മരുതി കണ്ടത്. കവലയിലെവിടെയോ പണിക്കുപോയ അമ്മാവ് ഇതുവരെ കൂരയണഞ്ഞിട്ടില്ല. അമ്മാവ് പോവുന്നേന് മുന്നേ തുടങ്ങിയ മഴയാണ്. മഴ തോരുമ്പോ മരുതീടടുത്തേക്ക് വരുവായിരിക്കും. വിശന്നിട്ടു മേല. അപ്പയ്ക്കും വിശപ്പുണ്ടാവും. പകുതി പൊട്ടിയ മൺകുടത്തിലെ വെള്ളം തീർന്നു. അമ്മാവ് ചെയ്യുമ്പോലെ മരുതി അതെടുത്ത് അപ്പയുടെ വായിലേക്ക് വെച്ചുകൊടുത്തായിരുന്നു. അപ്പ കുടിച്ചേന്റെ ബാക്കി അവളും മോന്തികുടിച്ചു.
റോഡരികിലെ കൂരയിൽ നിന്നും മരുതി പതിയെ പുറത്തേക്കിറങ്ങി. ആളുകൾ തോണിതുഴഞ്ഞു അകലേക്ക് മറയുന്നു. അവളെ കാണുന്ന മുഖങ്ങളെ നോക്കി അവൾ കരഞ്ഞു. വിശപ്പിനും അതിജീവനത്തിനുമിടയിൽ അവളൊരുപാടുറക്കെ കരഞ്ഞു. ആരും അങ്ങോട്ടടുക്കുന്നില്ല. അല്ലേലും വേശ്യയുടെ മകളെ ആരു പരിഗണിക്കാനാണ്. നിസ്സഹായതയുടെ ചുഴിയിൽപെട്ട് അവൾ കൂരയിലേക്കു കയറി.
മുമ്പെങ്ങോ കെട്ടിയ പഴയ ടാർപായക്ക് മുകളിലൊരു മരക്കൊമ്പ് വീണു കീറിയിട്ടുണ്ട്. അതോണ്ട് അവളും അപ്പ കിടക്കുന്ന കൽതിണ്ണയിൽ കയറിയിരുന്നു. തിണ്ണയിൽ നിന്നിറങ്ങിയാ മഴ കൊള്ളും. ആകെ ചോർന്നൊലിച്ചോണ്ടിരിക്കുന്നു. കുറേ കരഞ്ഞു നോക്കി. മഴയുടെ ഒച്ചയില് മരുതീടെ കരച്ചിലാരും കേൾക്കുന്നില്ല. അതോടൊപ്പം അപ്പയുടെ ഞെരക്കവും. ഉച്ചത്തിലൊരു മൂളലിൽ തുടങ്ങി കരച്ചിലുപോലൊരു നേർത്ത വലിവോടെ അപ്പയങ്ങനെ തുടർന്നുകൊണ്ടിരുന്നു.
അമ്മാവെവിടെയാണെന്നറിയൂല. മിന്നൽപിണരുകളുടെ തീവ്രമായ പ്രകാശത്തിൽ പുറത്തെ മരങ്ങൾ ആടിയുലയുന്നതവൾ കണ്ടു. തണുപ്പിന്റെ കാഠിന്യവും മഴയുടെ ഭീകരതയും അവളിൽ പേടി ആഴ്ത്തിയിറക്കിക്കൊണ്ടിരുന്നു. കൂരയ്ക്കുള്ളിലെ അവസാനത്തെ അലൂമിനിയ പാത്രവും ഒഴുക്കിനൊപ്പം പോയതവൾ ശ്രദ്ധിച്ചു. അമ്മാവിനി വരില്ലേ? തിണ്ണയിൽ നിന്നും വെള്ളത്തിലോട്ടിറങ്ങി അവളതെടുക്കാൻ ശ്രമിച്ചെങ്കിലും മിന്നൽ പിളർപ്പുകളുടെ കലിയടങ്ങാത്ത ഗർജനം അവളെയതിനനുവദിച്ചില്ല. ശക്തമായ മഴയോടൊപ്പം അവശമായ തേങ്ങലും വിശപ്പും മാത്രം ആ കൂരയിൽ നിറഞ്ഞു നിന്നു. മഴ കൂടുതൽ ശക്തമായി. കൂര പൊളിഞ്ഞു തുടങ്ങി. അപ്പയാകെ നനഞ്ഞു. അനക്കമില്ലായ്മയിൽ അപ്പ ഉറങ്ങിപ്പോയതായിരിക്കുമെന്നവൾക്കു തോന്നി. അവളു പതിയെ വെള്ളത്തിലോട്ടിറങ്ങി റോഡുണ്ടായിരുന്നിടത്തേക്കു നടന്നു.
കൂരയുടെ പുറത്തും അകത്തും ഒരുപോലെതന്നെ. അമ്മാവെ വിളിച്ചു കരഞ്ഞുകൊണ്ടിരുന്ന മരുതിയെ പൊടുന്നനെ കുതിച്ചുവന്ന മഴവെള്ളം കോരിയെടുത്തു. മരുതിയുടെ കുഞ്ഞു ശരീരത്തിന് എതിരിട്ടു നിൽക്കാൻ പോന്നതായിരുന്നില്ല ആ ഒഴുക്ക്. കാടും മലയുമിറങ്ങി കുത്തിയൊലിച്ചുവന്ന വെള്ളപ്പൊക്കത്തിന്റെ ശക്തമായ പ്രവാഹമായിരുന്നു അത്. കൃത്യമായ ദിശയില്ലാതെ മറ്റനേകം വസ്തുവകകളെയുമേറ്റി വന്ന ആ വെള്ളക്കെട്ട് നൈർമല്യമുള്ള പരുത്തിക്കെട്ടിലെന്നപോലെ മരുതിയേയും ഒതുക്കിയിരുത്തി. ആ കരച്ചിലങ്ങനെ അകലേക്ക് നീണ്ടുപോയി. അമ്മാവിന്റെ തുണിത്തൊട്ടിലിൽ കിടന്നുറങ്ങുമ്പോലെ അവൾക്കു തോന്നി. അരികെ നിന്ന് അമ്മാവിന്റെ താരാട്ടുപാട്ട് മരുതി കേട്ടു. അമ്മാവവളെ കോരിയെടുത്തു മടിയിലേക്കു വച്ചിരിക്കുന്നു. തണുത്ത വിരലുകൾ കൊണ്ട് തലമുടി തടവിക്കൊണ്ട് അമ്മാവും അപ്പയും അവളെ വാരിപ്പുണർന്നു.