ഞാൻ മരിച്ചുപോയാ എന്നെ ഓർക്കുമോ?
ഒരു കാലത്തും ഞാന്‍ അഭിനയം നിര്‍ത്താന്‍ ഉദ്ദേശിക്കുന്നില്ല. ശരീരം ഒട്ടും അനക്കാന്‍ പറ്റാതെ തളര്‍ന്നു കിടക്കുകയാണെങ്കില്‍, അങ്ങനെ കിടക്കുന്ന ഒരു റോള്‍ സിനിമയില്‍ ഉണ്ടെങ്കില്‍ അതില്‍ ഞാന്‍ അഭിനയിക്കും. കണ്ണുമാത്രം ചിമ്മാനെ എനിക്ക് പറ്റൂവുള്ളെങ്കില്‍ ഒരു സിനിമയ്ക്ക് അങ്ങനെ ഒരു കഥാപാത്രം വേണമെങ്കില്‍ അതില്‍ ഞാന്‍ അഭിനയിക്കും. മരണംവരെ എനിക്ക് അഭിനയിക്കണം.

അഞ്ച് ദശാബ്ദങ്ങളിലേറെയായി ലോകമെമ്പാടുമുള്ള മലയാളികളുടെ സിനിമാജീവിതത്തിലെ പ്രധാനസാന്നിധ്യം ആയിരുന്നു കെ.പി.എ.സി. ലളിത എന്ന അതുല്യപ്രതിഭ. തന്റെ ജീവിതം മുഴുവൻ നാടകങ്ങളിലൂടെയും സിനിമകളിലൂടെയും അഭിനയത്തിന്റെ പല ഘട്ടങ്ങളിലൂടെ സഞ്ചരിച്ച് തനിക്കുവേണ്ടി ഒരു പ്രത്യേക ഇടം മലയാളസിനിമയിൽ ലളിത നേടിയിരുന്നു. ശബ്ദവും ഭാവവും എന്ന് വേണ്ട, ഒരു ചെറിയ മൂളൽ പോലും അവരുടെ അഭിനയത്തിൽ വരുത്തിയ സ്വാധീനം ചെറുതല്ല. അഞ്ഞൂറിലധികം സിനിമകളിലൂടെ പ്രേക്ഷകമനസ്സുകളിൽ നിറസാന്നിധ്യമായിരുന്ന കെ.പി.എ.സി. ലളിതയെ മലയാളസിനിമയെ സ്നേഹിക്കുന്നവർ ഒരിക്കലും മറക്കുകയില്ല. ഓരോ സിനിമയിലും അവരുടെ ചുറുചുറുക്കും നർമവും ശാന്തതയും ഗൗരവവും കൂടാതെ, പഴങ്കഥകൾ പറയുമ്പോഴുള്ള ഭാവമാറ്റങ്ങളും ശബ്ദത്തിലെ നേരിയ വ്യത്യാസങ്ങളും കാണുകയും കേൾക്കുകയും ചെയ്ത ഓരോ വ്യക്തിയും അവരുടെ കഴിവിനെ വാനോളം പുകഴ്ത്തിയിട്ടേയുള്ളൂ. മാതൃവാത്സല്യവും നന്മയും നിറഞ്ഞ കഥാപാത്രങ്ങൾ മാത്രമല്ല, കുശുമ്പും കുന്നായ്മയും അടങ്ങിയ കഥാപാത്രങ്ങളും തനിക്ക് നല്ലവണ്ണം വഴങ്ങുമെന്നും ലളിത തെളിയിച്ചു.

മഹേശ്വരി അമ്മയായി 1947 ഫെബ്രുവരി 25 ന് ജനിച്ച കെ.പി.എ.സി. ലളിത, പത്ത് വയസ്സ് തൊട്ടേ നാടകത്തിലൂടെ അഭിനയത്തിലേക്ക് ചുവടുവെച്ചവരാണ്. ഇക്കാലയളവിൽ മികച്ച സഹനടിക്കുള്ള രണ്ട് ദേശീയ പുരസ്കാരങ്ങളും നാല് സംസ്ഥാന പുരസ്കാരങ്ങളും ലഭിക്കുകയുണ്ടായി. നൃത്തം ആയിരുന്നു ലളിതയിൽ ഒരു കലാകാരി ഉണ്ടെന്ന് തെളിയിച്ചത്. കായംകുളത്ത് നിന്നും ചങ്ങനാശ്ശേരിയിലേക്ക് കുടുംബത്തോടെ വണ്ടി കേറി ചെല്ലപ്പൻ പിള്ളയുടെയും പിന്നീട് കലാമണ്ഡലം ഗംഗാധരന്റെയും ശിഷ്യയായി ലളിത നൃത്തം അഭ്യസിച്ചു. 'ഗീതയുടെ ബലി' എന്ന നാടകത്തിലൂടെ അരങ്ങേറിയ ലളിത, പിന്നീട് 'നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി', 'അനുഭവങ്ങൾ പാളിച്ചകൾ' എന്നിവയുൾപ്പെടെ അനേകം നാടകങ്ങളുടെ ഭാഗമായി.
കടുത്ത ഇടതുപക്ഷവിശ്വാസികളായ ഒരു കൂട്ടം നാടകപ്രേമികൾ 1950 ൽ തുടങ്ങിയ കേരള പീപ്പിൾസ് ആർട്സ് ക്ലബ്ബിൽ (കെ. പി. എ. സി.) മഹേശ്വരി അമ്മ ചേരുന്നതോടെയാണ് അവർ കെ.പി.എ.സി. ലളിത ആകുന്നത്. 1969 ൽ കെ. എസ്. സേതുമാധവന്റെ സംവിധാനത്തിൽ 'കൂട്ടുകുടുംബം' പുറത്തിറങ്ങുന്നതോടെ ലളിത മലയാളസിനിമയിലേക്ക് കാലെടുത്തുവെക്കുകയായി. പിന്നീട് ഒട്ടനേകം സിനിമകളിൽ തന്റെ അഭിനയപാടവം തെളിയിച്ച ലളിത, ലോകമെമ്പാടുമുള്ള മലയാളിമനസ്സുകളിൽ ഇടംനേടുകയായിരുന്നു. ഒൻപത് വർഷങ്ങൾക്ക് ശേഷം, അറിയപ്പെട്ട സിനിമാസംവിധായകനായ ഭരതനെ പ്രണയിച്ച് ലളിത വിവാഹം ചെയ്തതോടെ ഒരു ചെറിയ ഇടവേള എടുക്കുകയുണ്ടായി. ഭരതന്റെ 'കാറ്റത്തെ കിളിക്കൂടി'ലൂടെ 1983 ൽ ലളിത വീണ്ടും മലയാളസിനിമയിൽ സജീവമായി. 'കാട്ടുകുതിര', 'സന്മനസ്സുള്ളവർക്കു സമാധാനം', 'പൊന്മുട്ടയിടുന്ന താറാവ്', 'മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു' ഉൾപ്പെടെയുള്ള പല സിനിമകളിലെയും അഭിനയത്തിന് പ്രശസ്തി നേടി കെ.പി.എ.സി. ലളിത. ശേഷം 'ഗജകേസരിയോഗം', 'പാവം പാവം രാജകുമാരൻ', 'ശുഭയാത്ര', 'അപൂർവം ചിലർ', എന്നിങ്ങനെയുള്ള സിനിമകളിലൂടെ ജനപ്രിയ താരജോഡിയായി ഇന്നസെന്റും കെ പി എ സി ലളിതയും പേരെടുത്തു. ഭരതന്റെ 'അമര'ത്തിലെ ലളിതയുടെ അഭിനയത്തിന് മികച്ച സഹനടിക്കുള്ള ദേശീയ പുരസ്കാരം 1990 ൽ തേടിയെത്തി. അതേ വർഷം, അടൂർ ഗോപാലകൃഷ്ണന്റെ 'മതിലുകളി'ലൂടെ വെറും ശബ്ദം കൊണ്ട് മാത്രം മികച്ച അഭിനയം സാധ്യമാണെന്ന് മലയാളികളെ ബോധ്യപ്പെടുത്തുകയായിരുന്നു ഈ മഹാപ്രതിഭ.
1998 ൽ ഭരതന്റെ മരണശേഷം കുറച്ചു മാസങ്ങളുടെ ഇടവേള കഴിഞ്ഞ് 1999 ൽ സത്യൻ അന്തിക്കാടിന്റെ 'വീണ്ടും ചില വീട്ടുകാര്യങ്ങൾ' എന്ന സിനിമയിലൂടെ ശ്രദ്ധേയയായി. 'അമര'ത്തിനു ശേഷം 2000 ൽ പുറത്തിറങ്ങിയ 'ശാന്തം' എന്ന സിനിമയിലെ അഭിനയമികവിന് തന്റെ അഭിനയജീവിതത്തിലെ മികച്ച സഹനടിക്കുള്ള രണ്ടാമത്തെ ദേശീയ പുരസ്കാരം കൈവരിച്ചു.

തമിഴ് സിനിമയും കെ പി എ സി ലളിതയെ കാണാതെ പോയില്ല. 'കാതലുക്കു മരിയാദൈ' (1997) എന്ന സിനിമയിലെ അമ്മ കഥാപാത്രത്തിന് ഒരുപാട് പ്രശംസ ലളിത നേടി. പിന്നീട് 2000 ൽ മണിരത്നത്തിന്റെ 'അലൈപായുതേ', 2017 ൽ 'കാട്രു വെളിയിടൈ' എന്ന സിനിമകളും ലളിതയുടെ അഭിനയം കൊണ്ട് നിറഞ്ഞു. തന്റെ ആത്മകഥയായ 'കഥ തുടരും' എന്ന പുസ്തകത്തിന് 2013 ൽ ചെറുകാട് പുരസ്കാരം ലഭിച്ചു.
കരൾ സംബന്ധമായ രോഗങ്ങളെ തുടർന്ന് കിടപ്പിലായിരുന്ന കെ പി എ സി ലളിത കൊച്ചിയിൽ വെച്ച് 2022 ഫെബ്രുവരി 22 നാണ് അരങ്ങൊഴിഞ്ഞത്. അമ്മയായും മകളായും അമ്മായിഅമ്മയായും മരുമകളായും മുത്തശ്ശിയായും അരങ്ങു തകർത്ത കെ.പി.എ.സി. ലളിത സിനിമയോടും മലയാളികളോടും വിട പറയുമ്പോൾ ഒരു തേങ്ങലോടെ അല്ലാതെ അവരെ ആർക്കും ഓർക്കാനാവില്ല.
'ഒരു കാലത്തും ഞാന്‍ അഭിനയം നിര്‍ത്താന്‍ ഉദ്ദേശിക്കുന്നില്ല. ശരീരം ഒട്ടും അനക്കാന്‍ പറ്റാതെ തളര്‍ന്നു കിടക്കുകയാണെങ്കില്‍, അങ്ങനെ കിടക്കുന്ന ഒരു റോള്‍ സിനിമയില്‍ ഉണ്ടെങ്കില്‍ അതില്‍ ഞാന്‍ അഭിനയിക്കും. കണ്ണുമാത്രം ചിമ്മാനെ എനിക്ക് പറ്റൂവുള്ളെങ്കില്‍ ഒരു സിനിമയ്ക്ക് അങ്ങനെ ഒരു കഥാപാത്രം വേണമെങ്കില്‍ അതില്‍ ഞാന്‍ അഭിനയിക്കും. മരണംവരെ എനിക്ക് അഭിനയിക്കണം. ഞാന്‍ അഭിനയിക്കും.' സ്വന്തം വാക്കുകൾ അന്വർത്ഥമാക്കും വിധം ഇറങ്ങാനിരിക്കുന്ന 'ഭീഷ്മപർവ്വ'ത്തിലും ലളിതയെ നമുക്ക് കാണാം. എത്ര കാലം കഴിഞ്ഞാലും ഇനിയൊരു കെ.പി.എ.സി. ലളിത മലയാളസിനിമയിൽ ഉണ്ടാവില്ലെന്ന വിശ്വാസം അവരുടെ ജീവിതത്തിന്റെ ഏറ്റവും വലിയ വിജയം ആയിരിക്കും.