കക്കട്ടിൽ ഇല്ലാത്ത ആറാം കാലം
ഒരു തീവണ്ടിയിൽ നിറച്ച് കൊണ്ട് പോകാവുന്നത്രയും സുഹൃത്തുക്കളുള്ള എഴുത്തുകാരനാണ് അക്ബർ കക്കട്ടിലെന്ന് എം.എൻ. കാരശ്ശേരി ഒരു ഓർമ്മക്കുറിപ്പിൽ പറയുന്നത് അദ്ദേഹത്തിന്റെ കഥാലോകത്തിന്റെ വ്യാപ്തി കൂടി വ്യക്തമാക്കുന്നുണ്ട്. ഒരു പക്ഷെ, സൗഹൃദങ്ങളുടെ ആധിക്യം ഇത്രത്തോളമുള്ള മറ്റൊരു എഴുത്തുകാരൻ മലയാള ഭാഷയിലുണ്ടോ എന്ന് സംശയമാണ്.

അക്ബർ കക്കട്ടിലിനെ കുറിച്ച് പറയുമ്പോഴെല്ലാം കഥയുടെ പകുതിക്ക് വെച്ചിറങ്ങിപ്പോവുന്ന കഥാപാത്രങ്ങളെ പോലെ തോന്നാറുണ്ട്. വല്ലപ്പോഴുമുള്ള ഓർമ്മകളിലും ഞാനങ്ങനെ തന്നെ സൂക്ഷിച്ചു. ജീവിതത്തിന്റെ നിത്യയൗവനത്തിൽ വെച്ചു മരിച്ചൊരു കഥാകൃത്തായി മനസ്സിലദ്ദേഹം അവശേഷിച്ചു. മരണപ്പെടുമ്പോൾ കക്കട്ടിലിന് അറുപത് പിന്നിട്ടിരുന്നുവെന്ന് ഏറെ വൈകി അറിയുമ്പോഴും യുവത്വം വെട്ടിത്തിളങ്ങുന്ന അദ്ദേഹത്തിന്റെ ഒരു ഇമേജ് മാത്രം മനസ്സിൽ ബാക്കിനിൽക്കുന്നു. വായനക്കാർക്കിടയിൽ യുവത്വം വിട്ടുമാറാതെ ജീവിച്ചു കൊണ്ടിരിക്കെ പാരീസിലേക്കുള്ള യാത്രയ്ക്കിടയിൽ വാഹനാപകടത്തിൽ മരിച്ച നാൽപ്പത്തിയാറു വയസ്സ് മാത്രം പ്രായമുണ്ടായിരുന്ന ആൽബേർട്ട് കമ്യൂവിനെ ഓർമ്മ വരുന്നു.
ഒരാൾ യൗവനത്തിൽ മരണപ്പെടുമ്പോൾ അയാൾ നമ്മുടെ മുന്നിൽ യുവത്വം മരിക്കാത്ത ഒരോർമ്മയായി മാറുന്നുണ്ട്. പിന്നീട് അയാളെ കുറിച്ചുള്ള ഓർമ്മകളിലെപ്പോഴും ജീവിതകാലത്തെ അയാളുടെ യൗവന ചിത്രങ്ങളിൽ നോക്കി നാമയാളെ അനുസ്മരിക്കും. യുവത്വത്തിന്റെ പ്രസരിപ്പുള്ള അത്തരം ചിത്രങ്ങൾ മാത്രം നമ്മുടെ ഓർമ്മകളിൽ അക്കമിട്ട് നിറയും. പ്രായമാകുന്നതിന് മുമ്പ് പ്രാഥമിക ജീവിതം തീർന്നുപോയത് കൊണ്ട് അയാൾ ഒരിക്കലും നമ്മുടെ മുന്നിൽ പ്രായം ചെന്നവനാകുന്നില്ല. അതുകൊണ്ട് യൗവനത്തിൽ മരിച്ചവന് എന്നും നിത്യയൗവനത്തിന്റെ രാജകീയ വരവേൽപ്പ് ലഭിക്കുന്നുണ്ട്.

അറുപത് കഴിഞ്ഞ് നര ബാധിച്ച കക്കട്ടിലിന്റെ ചിത്രം കാണാനാവാത്തതുപോലെ നരയുടെ മുടിനാരിഴക്കിടയില്ലാതെ എഴുത്ത് തുടർന്ന, വായനക്കാരുടെയിടയിൽ നിത്യയൗവനം തീർത്ത കക്കട്ടിൽ ഓർമ്മയായിട്ട് ഇന്നേക്ക് ആറാണ്ട് തികയുന്നു.
മാതൃഭൂമി സംഘടിപ്പിച്ച ചെറുകഥാ മത്സരത്തിൽ ലഭിച്ച സമ്മാനം സ്വീകരിക്കാൻ പോയ കുട്ടി, എം ടി യുടെ അനുഭവത്തോളം പോന്ന ഉപദേശം കേട്ട് മടങ്ങുകയും മലയാളത്തിന്റെ പ്രിയപ്പെട്ട കഥാകാരനായി മാറുകയും ചെയ്ത ചരിത്രം കക്കട്ടിലിന്റെ ജീവിതയാത്രയിലുണ്ട്. ഇനി ഉടനെ അടുത്ത കഥയെഴുതെരുതെന്നും വായിക്കണമെന്നുമുള്ള വാക്കുകൾക്ക് വട്ടം പിടിച്ച ആ കുട്ടി പിന്നീട് ഒരൊറ്റ വർഷത്തിൽ വായിച്ചു തീർത്തത് മുന്നൂറിനടുത്ത് പുസ്തകങ്ങളാണ്. അക്ബറിന്റെ എഴുത്ത് ജീവിതത്തിന്റെ തുടക്കം ഗംഭീരമാവുന്നത് വലിയ എഴുത്തുകാരുടെ സൗഭാഗ്യകരമായ ആശീർവാദം കൊണ്ട് മാത്രമാണ്.
ജീവിതത്തിന്റെ തുടർപ്പാതകളിൽ അധ്യാപകവേഷം ധരിച്ച അക്ബർ മാഷ് പിന്നീട് കാരൂർ നീലകണ്ഡപ്പിള്ളയ്ക്കു ശേഷം അധ്യാപകവൃന്ദത്തെക്കുറിച്ച് ഏറ്റവുമധികം എഴുതിയ കഥാകാരനായിത്തീർന്നു. അധ്യാപകരെ അധ്യാപഹയന്മാരെന്ന് നർമ്മ രൂപേണ അഭിസംബോധന ചെയ്തും അധ്യാപകവൃത്തി ആസ്വദിച്ചും വട്ടോളി നാഷണൽ സ്കൂളിൽ മാത്രം ഇരുപത്തിയെട്ട് വർഷത്തിലേറെ കുട്ടികളെ ചിരിപ്പിച്ച, ചിന്തിപ്പിച്ച മാഷ് ജീവിതത്തിലെന്ന പോലെ കഥയിലും മലയാളത്തിന്റെ ഹെഡ്മാസ്റ്ററായി മാറി.
ആധുനികതയുടെ ഉത്സവത്തിമിർപ്പിൽ മറ്റെവിടെയും പോവാതെ ചുറ്റുവട്ടങ്ങളിൽ നിന്നും ശമീലാ ഫഹ്മി പോലെയുള്ള കഥകളെഴുതിയ മാഷ് വായനക്കാരെ വിസ്മയത്തുമ്പത്ത് നിർത്തി. വീടും നാടും വിദ്യാലയവും ഓരം ചേർന്ന് നിന്ന പരിസരങ്ങളിൽ നിന്നും കഥയും കഥാപാത്രങ്ങളുമുണ്ടാക്കിയ കക്കട്ടിലിനെ കുറിച്ച് എം ടി പറഞ്ഞതും അതുതന്നെ. ചിലരുടെ വാക്കുകൾക്ക് മറ്റെല്ലാ ഉപഹാരങ്ങളെക്കാളും ക്വാളിറ്റിയുള്ള പുരസ്കാരങ്ങളായി മാറാനാവുന്നത് പോലെ എഴുത്തിലെ മാനുഷിക നിരീക്ഷണമായിരുന്നു കക്കട്ടിൽ കഥകളുടെ സവിശേഷതയെന്ന് പറഞ്ഞ് എം ടി വാക്കുകളുടെ നൊബേൽ നൽകി.

ജീവിതത്തിന്റെ നടപ്പാതകളിൽ കണ്ടവരെക്കുറിച്ചൊക്കെയും കഥകൾ മെനഞ്ഞ കക്കട്ടിൽ നീണ്ട മുപ്പത് പതിറ്റാണ്ടുകൾക്കിടയിൽ അനവധി കഥകളെഴുതി. അതിലേറെയും സ്കൂളും നാടും നാട്ടുകാരും പശ്ചാത്തലമായവ. മലബാറിന്റെ നാട്ടുമുദ്ര എഴുത്തിൽ അമർന്നു നിന്നപ്പോൾ കഥകൾ വായിച്ചവരുടെ കണ്ണുകളിലെല്ലാം ദു:ഖത്തിന്റെ ചെറു കടൽ...
മനുഷ്യൻ അത്ഭുതാർദ്രമായ വാക്കെന്ന ദർശനത്തിൽ തീ പടരുന്നതിനെ പ്രതിരോധിക്കുകയെന്ന സാംസ്കാരിക ദൗത്യമാണ് കക്കട്ടിലിന്റെ ഓരോ കഥയും നിർവ്വഹിക്കുന്നതെന്ന കെഇഎന്നിന്റെ പ്രസ്താവന ശരിവെക്കുന്ന രീതിയിലുള്ള കഥകളായിരുന്നു ഭൂരിഭാഗവും. പ്രതിഭാധനരായ അധ്യാപകരുടെ ത്യാഗോജ്വല കഥകൾ എഴുതിയിരുന്ന കാരൂരിന്റെ കഥകളിൽ നിന്ന് വേറിട്ട് പുതിയ കാലത്തെ അധ്യാപകരുടെ മൂല്യശോഷണത്തെയും മനോവേദനകളെയും അടയാളപ്പെടുത്തുന്ന അധ്യാപക കഥകൾ എഴുതിയ കക്കട്ടിലിനെ മലയാള കഥാലോകത്തെ വേറിട്ട വഴിയായി വേണം അടയാളപ്പെടുത്താൻ. എന്നുവെച്ച് അധ്യാപക കഥകൾ മാത്രം എഴുതിയ കഥാകാരനെന്ന് കക്കട്ടിലിനെ കുറിച്ച് വിലയിരുത്തേണ്ടതില്ല. മരണത്തെക്കാൾ ഭീകരമായ രോഗങ്ങളുണ്ടെന്ന ഓർമ്മപ്പെടുത്തൽ നൽകുന്ന മൃത്യുയോഗം, മലയാളത്തിലെ ആദ്യ ട്രാൻസ് പശ്ചാത്തലമുള്ള സ്ത്രൈണം തുടങ്ങിയ നോവലുകൾ കൊണ്ട് കക്കട്ടിൽ തന്നെ വീണ്ടും വീണ്ടും മിനുക്കിയെടുത്തു.
കഥയുടെ കനമുള്ള പശ്ചാത്തലങ്ങളിൽ നാടൻ ജീവിതങ്ങളെ അവതരിപ്പിക്കുന്നതിനനുസൃതമായി ഭാഷയുടെ പവിഴനൂലുകൾ തുന്നിച്ചേർത്ത കക്കട്ടിൽ കഥകൾ നർമ്മ രസം കൊണ്ട് വായനക്കാരെ അതിശയിപ്പിച്ചിട്ടുണ്ട്. എഴുത്തുകാരന്റെ ജീവിതം പോലെ തന്നെയാകും എഴുത്തുമെന്ന് കൽപറ്റ നാരായണൻ അഭിപ്രായപ്പെട്ടത് പോലെ എഴുത്തിലെ ലാളിത്യം കക്കട്ടിൽ ജീവിതത്തിലും പാലിച്ചു. കുട്ടികളുടെ പ്രിയപ്പെട്ട അധ്യാപകനായി, കൂട്ടുകാരുടെ പ്രിയപ്പെട്ട സുഹൃത്തായി ജീവിതം പരുവപ്പെടുത്തിയെടുത്ത കക്കട്ടിൽ 'പാഠം മുപ്പത്' എന്ന മലയാളത്തിലെ ആദ്യത്തെ അധ്യാപക സർവ്വീസ് സ്റ്റോറിയിലൂടെ അധ്യാപകന്റെ ചൂടും ചൂരും മലയാളിക്ക് പരിചയപ്പെടുത്തി.
ഒരു തീവണ്ടിയിൽ നിറച്ച് കൊണ്ട് പോകാവുന്നത്രയും സുഹൃത്തുക്കളുള്ള എഴുത്തുകാരനാണ് അക്ബർ കക്കട്ടിലെന്ന് എം.എൻ. കാരശ്ശേരി ഒരു ഓർമ്മക്കുറിപ്പിൽ പറയുന്നത് അദ്ദേഹത്തിന്റെ കഥാലോകത്തിന്റെ വ്യാപ്തി കൂടി വ്യക്തമാക്കുന്നുണ്ട്. ഒരു പക്ഷെ, സൗഹൃദങ്ങളുടെ ആധിക്യം ഇത്രത്തോളമുള്ള മറ്റൊരു എഴുത്തുകാരൻ മലയാള ഭാഷയിലുണ്ടോ എന്ന് സംശയമാണ്. എന്നിട്ടും ശ്വാസകോശത്തിൽ ബാധിച്ച അർബുദം മൂർധന്യത്തിലെത്തി ഉള്ളം പിടഞ്ഞിട്ടും ആരോടും പരിഭവം പറയാതെ കഥകളുടെ ലോകത്തേക്ക് വണ്ടി കയറിയ അക്ബർ മാഷ് തീർത്ത ശൂന്യത അവസാന പേജ് വായിച്ചു കഴിഞ്ഞുണ്ടാവുന്ന ശൂന്യതയോളമുണ്ട്. അവസാന പേജ് വായിച്ച് കഴിഞ്ഞതിന്റെ ശൂന്യത ആർക്കാണ് ഇല്ലാതാക്കാൻ പറ്റുന്നത്.