എത്രയും പ്രിയപ്പെട്ടവൾക്ക് ഒരു ഫെമിനിസ്റ്റ് മാനിഫെസ്റ്റോ
അദീചി പറയുന്നത് പോലെ, "നന്നായി തറ തുടക്ക്, ഒരു പെൺകുട്ടിയെ പോലെ" എന്നതിന് പകരം എന്ത് കൊണ്ട് ആളുകൾക്ക് "നന്നായി തറ തുടക്ക്, എങ്കിലേ അത് വൃത്തിയാവുകയുള്ളൂ" എന്ന് പറഞ്ഞു കൂടാ... പലതും കണ്ടും കേട്ടും അനുഭവിച്ചും പറഞ്ഞും എനിക്ക് മടുത്തു തുടങ്ങിയിരിക്കുന്നു. പക്ഷേ ആ മടുപ്പിലും എനിക്കിപ്പോഴും പ്രതീക്ഷയുണ്ട്

ചിമ്മാൻഡ അധീചിയുടെ "എത്രയും പ്രിയപ്പെട്ടവൾക്ക് ഒരു ഫെമിനിസ്റ്റ് മാനിഫെസ്റ്റോ" എന്ന പുസ്തകം വായിച്ചത് മുതൽ മനസ്സ് ഒരേസമയം പല ചോദ്യങ്ങളിലും കുരുങ്ങി കിടക്കുകയും, അതേ സമയം തന്നെ പല ചിന്തകളിലൂടെയും അലഞ്ഞ് നടക്കുകയുമാണ്. എങ്ങനെ എന്റെ മകളെ ഒരു ഫെമിനിസ്റ്റായി വളർത്താം എന്ന് ചോദിച്ച തന്റെ കളിക്കൂട്ടുകാരിക്ക് അവളുടെ മകൾ ചിസാലം അഡോറയെ വളർത്തിയെടുക്കാനുള്ള കുറിപ്പുകളായാണ് അദീച്ചി ഈ പുസ്തകമെഴുതിയിട്ടുള്ളത്. ജീവിതത്തിൽ ഇനിയെനിക്ക് ചിസാലത്തിനെ പോലെയാകാൻ കഴിയുമോ എന്നറിയില്ല. എന്നെ എന്റെ ഉമ്മ ഉദരത്തിൽ ചുമന്നിരുന്ന കാലത്ത്, അദീച്ചി ഈ പുസ്തകമെഴുതിയിരുന്നെങ്കിലെന്ന്, അത് എന്റെ ഉമ്മ വായിച്ചിരുന്നെങ്കിലെന്ന് ഞാൻ കൊതിച്ചു പോവുന്നു. ഒരുപക്ഷെ ചിസാലത്തെ പോലെയാകാൻ, അവളുടെ അമ്മ അവളെ വളർത്താൻ പോകുന്നത് പോലെ എന്റെ ഉമ്മയും എന്നെ വളർത്തിയിരുന്നെങ്കിലെന്ന് ഞാൻ ആശിച്ചു പോവുകയാണ്. പക്ഷേ, എനിക്ക് വലിയ നിരാശകളില്ല.
എന്റെ ഉമ്മയുടെ ജീവിതത്തിൽ ഒരു അദീചി ഇല്ലായിരുന്നെങ്കിലും, സ്വയമൊരു അധീചിയായി, സ്വന്തം ഫെമിനിസ്റ്റ് ചിന്തകളിലൂന്നിയാണ് ആ സ്ത്രീ എന്നെ വളർത്തിക്കൊണ്ടുവന്നത്. ഒരുപക്ഷേ അവർ പോലുമറിയാതെയാവാം അവരെന്നെയൊരു ഫെമിനിസ്റ്റായി വളർത്തിയത്. അത്കൊണ്ട് തന്നെയാവാം എനിക്കീ സമൂഹത്തിൽ പലതും കാണുകയും കേൾക്കുകയും ചെയ്യുമ്പോൾ അമർഷം തോന്നുന്നതും പലർക്കുമത് തോന്നാത്തതും.
ഒരു വീട്ടിലെ സ്ത്രീകൾ മാത്രം വീട്ടു ജോലികൾ ചെയ്യുമ്പോൾ, അമ്മമാർ മാത്രം ഉത്തരവാദിത്തത്തോടെ കുട്ടികളെ പരിപാലിക്കുമ്പോൾ, അവരെ കുളിപ്പിക്കുമ്പോൾ, ഭക്ഷണം കൊടുക്കുമ്പോൾ, ഉറക്കുമ്പോൾ, പെൺകുട്ടികളോട് മാത്രം നിങ്ങൾക്ക് നല്ല ഭർത്താക്കന്മാരെ കിട്ടുമ്പോഴാണ് നിങ്ങളുടെ ജീവിതം പൂർണ്ണമാവുന്നതെന്ന് പറഞ്ഞു വിശ്വസിപ്പിക്കുമ്പോൾ, അവരെ മാത്രമതിന് പ്രാപ്തരാക്കുമ്പോൾ, വിവാഹശേഷം സ്ത്രീകൾ മാത്രം മിസ്സിൽ നിന്ന് മിസ്സിസിലേക്ക് മാറുമ്പോൾ, അവരുടെ പേരുകൾക്കൊപ്പം മാത്രം ഭർത്താക്കന്മാരുടെ പേര് ചേർക്കപ്പെടുമ്പോൾ, വീട്ടുജോലികളും പാചകവും തറ തുടക്കലുമെല്ലാം പെൺകുട്ടികൾക്ക് മാത്രമുള്ള ഉത്തരവാദിത്തങ്ങളാണെന്ന് പഠിപ്പിക്കുമ്പോൾ, വീട്ടിലെ ഒരു ബെഡ്ഷീറ്റ് മാറ്റി വിരിക്കുന്നതും, സ്വന്തം കുഞ്ഞിനെ ഒരു പത്തു മിനിറ്റ് കരയാതെ നോക്കുന്നതും, ഭാര്യയെ ജോലിക്കു വിടുന്നതും, അവളെ പഠിക്കാൻ അനുവദിക്കുന്നതുമെല്ലാം താൻ വലിയൊരു പുരോഗമന വാദിയായത് കൊണ്ടാണെന്നുള്ള വിടുവാഴിത്തം പറയുന്ന പുരുഷന്മാരെ കാണുമ്പോഴുമെല്ലാം എനിക്ക് അടങ്ങാത്ത അമർഷം തോന്നാറുണ്ട്.
ഇതെല്ലാം കണ്ടിട്ടും അമർഷം തോന്നാത്ത ഒരു വലിയ സമൂഹം എനിക്ക് ചുറ്റുമുണ്ടെന്ന തിരിച്ചറിവുണ്ടാകുമ്പോൾ ആ അമർഷം ചീർത്ത് ചീർത്ത് വളർന്നു വലുതായി ഒരഗ്നി പർവ്വതമായി പൊട്ടി തെറിക്കാറുമുണ്ട്. പുരുഷമേധാവിത്വത്തിന്റെയും സ്ത്രീ വിരുദ്ധതയുടെയും വക്താക്കൾ പുരുഷന്മാരെക്കാളേറെയും സ്ത്രീകളാണെന്ന് പറയുന്നത് എത്ര വലിയ ശരിയാണ്. അദീച്ചി അത്തരത്തിൽ പരാമർശിക്കുന്നത് നൈജീരിയയിലെയും ആഫ്രിക്കയിലെയും സ്ത്രീകളെ കുറിച്ചാണെങ്കിൽ, ഞാൻ പറയുന്നത് നമ്മുടെ നാട്ടിലെ, നമ്മുടെ വീടുകളിലെ, കുടുംബങ്ങളിലെ സ്ത്രീകളെ കുറിച്ചാണ്.
ഒരു പെൺകുഞ്ഞിന് ഹെലികോപ്റ്റർ പറത്തിയും ട്രെയിനോടിച്ചും കളിക്കാം എന്നത് ഇപ്പോഴും നമുക്ക് അംഗീകരിക്കാനാവുന്ന കാര്യങ്ങളല്ല. നീയൊരു പെൺകുട്ടിയാണ്, നാളെ മറ്റൊരു വീട്ടിൽ കയറിച്ചെല്ലേണ്ടവളാണ്, എന്ന് കേൾക്കാത്ത ഒരൊറ്റ പെൺകുട്ടി പോലും നമ്മുടെ നാട്ടിലുണ്ടാവില്ല. ഞാനും കേട്ടിട്ടുണ്ട്. ഇപ്പോഴും കേട്ടുക്കൊണ്ടിരിക്കുന്നുമുണ്ട്.
പെണ്ണിന്റേതല്ല, പെണ്ണിന് ചേർന്നതല്ല, എന്നീ സമൂഹം കല്പിച്ചെഴുതി വെച്ച ഓരോ നിയമങ്ങളും തെറ്റിക്കുമ്പോൾ ഞാനിതെല്ലാം സ്ഥിരം കേൾക്കുന്നു. ഉപദേശങ്ങൾക്കും, അത് ഏൽക്കാതെ വരുമ്പോഴുള്ള പടിയടച്ചു പിണ്ഡം വെക്കലുകൾക്കും നിരന്തരം പാത്രമാവുന്നു. പക്ഷേ ഭാഗ്യമെന്ന് പറയട്ടെ, എന്നെ പെറ്റു പോറ്റിയ എന്റെ ഉമ്മയും, അതിന് കൂട്ട് നിന്ന അവരുടെ ഭർത്താവും ഇങ്ങനെയൊരു കാര്യം എന്നോടിത് വരെ പറഞ്ഞിട്ടില്ല. പെണ്ണായത് കൊണ്ട് മാത്രം, കുറച്ചുകൂടി വ്യക്തമായി പറഞ്ഞാൽ ഞാൻ പോലുമറിയാതെ എനിക്ക് ലഭിച്ച പെണ്ണെന്ന ലിംഗം കാരണം ഞാനിത് വരെ ഒന്നും കൂടുതലായി ശീലിച്ചിട്ടില്ല. ഒന്നും ശീലിക്കാതിരുന്നിട്ടുമില്ല. എന്നെ എന്റെയുമ്മ പാചകം ചെയ്യാൻ പഠിപ്പിച്ചിട്ടുണ്ട്, മുഷിഞ്ഞ വസ്ത്രങ്ങൾ അലക്കി വൃത്തിയാക്കാൻ പഠിപ്പിച്ചിട്ടുണ്ട്, തറ തുടക്കാനും, വെള്ളം കോരാനും, മുറ്റമടിക്കാനുമെല്ലാം പഠിപ്പിച്ചിട്ടുണ്ട്. പക്ഷേ അതൊന്നും തന്നെ ഞാനൊരു പെണ്ണായത് കൊണ്ടല്ല, മറിച്ച് ഒരു വ്യക്തിയെന്ന നിലയിൽ അറിഞ്ഞിരിക്കേണ്ട അടിസ്ഥാന പാഠങ്ങളായത് കൊണ്ട് മാത്രമാണ് എന്റെ ഉമ്മ എന്നെയതെല്ലാം പഠിപ്പിച്ചതെന്ന പൂർണ്ണ ബോധ്യം എനിക്കുണ്ട്. ഞങ്ങളുടെ വീട്ടിൽ എന്നെയും എന്റെ ആറ് വയസ്സിന് ഇളയ അനിയത്തിയേയും കൂടാതെ എനിക്ക് മൂത്തതോ ഇളയതോ ആയ ഒന്നോ അതിലധികമോ ആൺകുഞ്ഞുങ്ങൾ അവർക്കുണ്ടായിരുന്നെങ്കിൽ, തീർച്ചയായും ആ സ്ത്രീ ആ കുട്ടികളെയും ഇതെല്ലാം പഠിപ്പിക്കുമായിരുന്നു.
നിർഭാഗ്യമെന്ന് പറയട്ടെ, എന്നെ എന്റെ ഉമ്മ വളർത്തിക്കൊണ്ടുവന്ന പോലെയല്ല ഈ നാട്ടിലെ പല പെൺകുട്ടികളെയും അവരുടെ അമ്മമാർ വളർത്തുന്നത്. നീയൊരു പെണ്ണാണ്, നാളെ നല്ലൊരു പുരുഷനെ കല്യാണം കഴിക്കേണ്ടവളാണ്, അയാളുടെ കാര്യങ്ങളെല്ലാം നോക്കേണ്ടവളാണ് എന്ന് പറഞ്ഞു കൊടുത്താണ് ഭൂരിഭാഗം അമ്മമാരും അവരുടെ പെൺകുഞ്ഞുങ്ങളെ പെറ്റു പോറ്റുന്നത്. എന്റെ ചുറ്റും കാണുന്നതൊന്നും യഥാർത്ഥത്തിൽ എന്റേതല്ല, ഞാൻ മറ്റെവിടെയോ ജീവിക്കേണ്ടവളാണ്, അവിടെയുള്ള ആളുകളെ പ്രീതിപ്പെടുത്തേണ്ടവളാണ് എന്ന ചിന്തയിലാണ് ഓരോ പെൺകുട്ടികളും വളർന്നു വരുന്നത് തന്നെ. ഇതും അതും അല്ലെങ്കിൽ പിന്നെ ഏതാണ് എന്റെ ഇടം, എന്റെ സ്വന്തം എന്ന് ഓരോ പെൺകുട്ടിയും ചിന്തിക്കുന്നുണ്ടാവാം.
അദീചി പറയുന്നത് പോലെ, "നന്നായി തറ തുടക്ക്, ഒരു പെൺകുട്ടിയെ പോലെ" എന്നതിന് പകരം എന്ത് കൊണ്ട് ആളുകൾക്ക് "നന്നായി തറ തുടക്ക്, എങ്കിലേ അത് വൃത്തിയാവുകയുള്ളൂ" എന്ന് പറഞ്ഞു കൂടാ... പലതും കണ്ടും കേട്ടും അനുഭവിച്ചും പറഞ്ഞും എനിക്ക് മടുത്തു തുടങ്ങിയിരിക്കുന്നു. പക്ഷേ ആ മടുപ്പിലും എനിക്കിപ്പോഴും പ്രതീക്ഷയുണ്ട്. മറ്റുള്ളവരെക്കാൾ ഭംഗിയായി തുണികൾ മടക്കി വെക്കുമ്പോൾ, പുസ്തകങ്ങൾ അടുക്കി പെറുക്കുമ്പോൾ, പാത്രങ്ങൾ കഴുകുമ്പോൾ, തറ തുടക്കുമ്പോൾ, ഭക്ഷണം പാകം ചെയ്യുമ്പോൾ, ഒരു പെണ്ണായത് കൊണ്ടാണോ ഞാനീ കാര്യങ്ങളെല്ലാം ഇത്ര ഭംഗിയായി ചെയ്യുന്നതെന്ന് ഞാൻ ചിലപ്പോൾ ചിന്തിക്കാറുണ്ട്. അതല്ല, അതെനിക്ക് ചെയ്യാൻ ഇഷ്ടമുള്ള കാര്യങ്ങളായത് കൊണ്ടാണ്, എനിക്ക് സംതൃപ്തി ലഭിക്കുന്നത് കൊണ്ടാണ്, ഞാൻ ഒരു വ്യക്തിയെന്ന നിലയിൽ ചെയ്യേണ്ട കാര്യങ്ങളായത് കൊണ്ടാണ് ഞാനിതൊക്കെ ആരും പറയാതെ തന്നെ ചെയ്യുന്നതെന്ന് പണ്ട് എന്റെ അമ്മ പഠിപ്പിച്ച പാഠങ്ങൾ അപ്പോൾ എന്നെയോർമ്മിപ്പിക്കും.
അതങ്ങനെ അല്ലായിരുന്നെങ്കിൽ, ഒരു പെണ്ണായിരിക്കുന്നത് കൊണ്ട് മാത്രം, മറ്റേതെങ്കിലുമൊരു വ്യക്തിയുടെ "നീയൊരു പെണ്ണല്ലേ" എന്ന ചോദ്യത്തിന് വഴങ്ങിയാണ് ഞാനിതൊക്കെ ചെയ്തു കൊണ്ടിരിക്കുന്നതെങ്കിൽ തീർച്ചയായും ഞാനിതൊന്നും ഇപ്പോഴും ചെയ്യുമായിരുന്നില്ല.
താല്പര്യമില്ലായ്മ കൊണ്ട് എന്തെങ്കിലും കാര്യങ്ങൾ ചെയ്യുകയോ ചെയ്യാതിരിക്കുകയോ ചെയ്യുന്നതിനോട് എനിക്ക് യാതൊരു എതിർപ്പുമില്ല. പക്ഷേ ആണായത് കൊണ്ടും പെണ്ണായത് കൊണ്ടും മാത്രം പലതും ശീലിക്കുകയും, ശീലിക്കാതിരിക്കുകയും ചെയ്യുന്നതിനോട് എനിക്ക് കടുത്ത എതിർപ്പും അമർശവുമുണ്ട്. അത് അമ്മ മകനായത് കൊണ്ട് മാത്രം അവനെ അടുക്കളയിൽ കയറ്റാതെ കയ്യിലെടുത്തു കൊടുക്കുന്ന ഒരു ഗ്ലാസ് വെള്ളത്തിൽ തുടങ്ങി, പെണ്ണായത് കൊണ്ട് മാത്രം അവൾ ഞങ്ങൾക്ക് മേലെ വളരേണ്ട എന്ന ആണഹങ്കാരത്തിന്റെ പേരിൽ പെണ്ണിനെ പൊതുരംഗത്ത് നിന്നും അകറ്റി നിർത്തുന്നതിൽ വരെ എത്തി നിൽക്കുന്നു.
പണ്ട് എന്റെയൊരു ആൺ സുഹൃത്തിന് പാചകം ഒട്ടും ഇഷ്ടമല്ലായിരുന്നു. അന്നവനോട് അതിനുള്ള കാരണം തിരക്കിയപ്പോൾ അതൊക്കെ പെണ്ണുങ്ങളുടെ പണിയല്ലേ എന്നാണവൻ പറഞ്ഞത്. അന്നെനിക്കവനോട് വലിയ ദേഷ്യം തോന്നിയിരുന്നു. അത് തുറന്ന് പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. പക്ഷേ പിന്നീടാലോചിച്ചപ്പോഴാണ് എനിക്ക് മനസ്സിലായത്. അവൻ വളർന്നു വന്ന സാഹചര്യമായതായിരുന്നു. അവന്റെ ചുറ്റുപാടുകളും, അവനെ പഠിപ്പിച്ചിട്ടുള്ള കാര്യങ്ങളും അവൻ കണ്ടു വളർന്ന ശൈലികളും അങ്ങനെയായിരുന്നു. അവനതുവരെ പുരുഷന്മാർ പണം വാങ്ങാതെ പാചകം ചെയ്യുന്നത് കണ്ടിട്ടില്ല. അവന്റെ വീട്ടിലെയും കുടുംബത്തിലെയും നാട്ടിലെയുമെല്ലാം പാചകക്കാർ സ്ത്രീകൾ മാത്രമായിരുന്നു.
ആ ഒരു സാഹചര്യത്തിൽ വളർന്നു വന്ന ഒരു പുരുഷനിൽ നിന്നും അങ്ങനെയൊരു ഉത്തരം തന്നെയേ പ്രതീക്ഷിക്കേണ്ടതുള്ളൂ. പക്ഷേ അന്നത്തേതിൽ നിന്നും ആ വ്യക്തിയിന്ന് ഒരുപാട് ദൂരം മുന്നോട്ട് സഞ്ചരിച്ചിരിച്ചിട്ടുണ്ട്. വർഷങ്ങൾക്ക് മുന്നേ അവന് പാചകം, സ്ത്രീകളുടെ മാത്രം ജോലിയായിരുന്നെങ്കിൽ ഇന്ന് അവനത് വിശപ്പുള്ള ഏതൊരു വ്യക്തിക്കും ചെയ്യാൻ കഴിയുന്ന ഒന്ന് മാത്രമാണ്.
ഇത്തരം ചില മാറ്റങ്ങൾ തന്നെയാണ് ഈ മടുപ്പിലും അമർശങ്ങൾക്കുമിടയിലും എന്നെ പ്രതീക്ഷകൾ കൈവിടാതിരിക്കാൻ പ്രേരിപ്പിക്കുന്നത്.
രണ്ട് പേർ ചേർന്ന് അവർക്കൊരു കുഞ്ഞുണ്ടാകുമ്പോൾ അത് അമ്മയുടെ മാത്രം കുഞ്ഞല്ല. അച്ഛനും ആ കുഞ്ഞിലും അവന്റെ പരിപാലനത്തിലും തുല്യ ഉത്തരവാദിത്തങ്ങളുണ്ട്. അദീച്ചി പറയും പോലെ നിങ്ങളുടെ ഭർത്താവ് നിങ്ങളുടെ കുഞ്ഞിനെ കുളിപ്പിക്കാനെടുക്കുമ്പോൾ, ആ കുഞ്ഞിനെ അയാൾ ഒരുപക്ഷേ നിങ്ങൾ ചെയ്യുന്നത്ര ശ്രദ്ധയോടെ കുളിപ്പിക്കുമോ, അയാൾ പുറം തോർത്തിയാൽ നന്നാവുമോ എന്നൊന്നും നിങ്ങൾ ആവലാതിപ്പെടേണ്ടതില്ല. അത് അയാളുടെ കൂടെ കുഞ്ഞായിരിക്കുന്നിടത്തോളം കാലം അയാളതിനെ അശ്രദ്ധയിൽ താഴെയിട്ടു കൊന്നു കളയില്ല എന്ന് നിങ്ങൾക്ക് ഉറച്ചു വിശ്വസിക്കാം.
വെറും തൊണ്ണൂറ് പേജുകൾ മാത്രമുള്ള ഈ കുഞ്ഞു പുസ്തകത്തിൽ നമ്മളൊരോ മനുഷ്യനിലുമുണ്ടാകേണ്ട ഒരുപാട് അടിസ്ഥാന മൂല്യങ്ങളുണ്ട്.
ഈ നിമിഷം പിറന്നു വീണ ഒരു കുഞ്ഞായി വേണം നമ്മളീ പുസ്തകത്തിലൂടെ ജീവിക്കാൻ. ഇന്ന് നിങ്ങളൊരു കുഞ്ഞിന്റെ അമ്മയാണെങ്കിൽ, തീർച്ചയായും നിങ്ങൾ അദീച്ചിയെ വായിച്ചിരിക്കണം. ഞാനൊരു ഫെമിനിസ്റ്റല്ല, എന്റെ കുട്ടിയേയും ഫെമിനിസ്റ്റ് ആക്കാൻ താല്പര്യമില്ല എന്ന് പറയുന്നവരാണ് നിങ്ങളെങ്കിൽ ഫെമിനിസം പുരുഷവിരുദ്ധതയും, എല്ലാത്തിനോടുമുള്ള അവഗണനയും പുച്ഛവുമല്ല, മറിച്ച് അത് തുല്യതയുടെയും നീതിയുടെയും മനോഹരമായ ഒരാശയമാണെന്ന് ഈ പുസ്തകം നിങ്ങൾക്ക് പറഞ്ഞു തരും.
ഞാൻ ഈ നാട്ടിലെ അനീതിയെ നിരന്തരം ചോദ്യം ചെയ്തു കൊണ്ടിരിക്കുന്നു. ആയതിനാൽ എനിക്ക് ചുറ്റുമുള്ളവരുടെ എണ്ണം ദിനംപ്രതി കുറയുകയാണ്. ആ കൊഴിഞ്ഞുപോക്കുകാരിൽ എന്റെ ഏറ്റവും പ്രിയപ്പെട്ടവരും, സുഹൃത്തുക്കളും, ബന്ധുക്കളും നാട്ടുകാരുമുണ്ട്... നീയൊരു ഫെമിനിസ്റ്റ് ആണ്, നിനക്ക് കാര്യങ്ങളെ നിസ്സാരമായി കാണാൻ കഴിയുന്നില്ല, നീ പ്രശ്നങ്ങളുണ്ടാക്കാൻ മിടുക്കിയാണ്, നിന്നോടൊന്നും സംസാരിക്കാൻ പോലും പാടില്ല തുടങ്ങി പലതും ഞാൻ ഇതിനോടകം തന്നെ പലരിൽ നിന്നും കേട്ടു കഴിഞ്ഞിരിക്കുന്നു. എങ്കിലും ഈ പ്രപഞ്ചത്തിലെ ഒരു മനുഷ്യന് വേണ്ടി പോലും അനീതിയെ ന്യായീകരിക്കാനും സംരക്ഷിക്കാനും ഞാൻ തയ്യാറല്ല.
അതെ.
ഞാനൊരു ഫെമിനിസ്റ്റ് ആണ്.
നാളെ എനിക്കൊരു കുട്ടിയുണ്ടാവുകയാണെങ്കിൽ അതിനെയും ഞാനൊരു ഫെമിനിസ്റ്റ് ആയി വളർത്തും.
ആ കുഞ്ഞും ഈ നാട്ടിലെ അനീതിയെയും അതിന്റെ വക്താക്കളെയും നിരന്തരം ചോദ്യം ചെയ്തു കൊണ്ടേയിരിക്കും.
കരുത്തുറ്റ ഒരു കുഞ്ഞു ചിസാലത്തിനെ പോലെ.