ശൂ... ശൂ...

ശൂ... ശൂ...
ഒന്നും മിണ്ടരുത്
ഒന്നും പറയരുത്
ഒന്നും കേൾക്കരുത്
ശൂ... ശൂ...
കൂട്ടം കൂട്ടമായി
കൊടുംങ്കാട്ടിൽ
പച്ചയ്ക്കും, കനലിൽ ചുട്ടും
വേവിച്ചും
തിന്ന നാളുകളോർമ്മയില്ലേ....
നദീതടങ്ങളിൽ കുടില് കെട്ടി പാർത്തത്...
ഇപ്പോൾ
നഗരങ്ങളിൽ
പലതായി, പലതായി
തിരയുന്നത്
ശൂ... ശൂ...
ശബ്ദങ്ങളടഞ്ഞ നഗരമാണിത്.
ഒരാൾ നിയന്ത്രിക്കുന്നു
കേട്ടവർ
കേട്ടവർ
ഒപ്പിടണം,
ഒപ്പിട്ടാൽ മാത്രം മതിയോ
പണം ആര് നൽകും?
നോക്കൂ...
രാജർഷി മൊഴിയുന്നു..
അങ്ങനെയല്ല
അങ്ങനെയല്ല
അത് നിങ്ങളുടെ തോന്നലാണ്.
ഞാൻ
നിങ്ങൾക്ക് വേണ്ടി
നിങ്ങളുടെ പക്ഷത്തിന് വേണ്ടി...
നമ്മുടെ സ്വാതന്ത്ര്യത്തിനും സുരക്ഷയ്ക്കും വേണ്ടി
എല്ലാം നമ്മുടെ കയ്യിലാണോ...
കണ്ണിൽ കാണാത്ത ഒന്ന്
നമ്മെ ഭയപ്പെടുത്തുന്നു...
ദേശാന്തരങ്ങളിൽ ഗ്രനേഡുകൾ അതിർത്തി ഭേദിച്ച്,
ഓ...
നിങ്ങളെപ്പോലെ ഞാനും എത്ര നിസ്സഹായനാണ്
രാജർഷി
തല താഴ്ത്തുന്നു
കസേരയിൽ നിന്നെഴുന്നേൽക്കുന്നു
ശൂ... ശൂ...
മിണ്ടാതെയിരിക്കൂ...
അയാൾ നടന്ന് പോകട്ടെ...
ഒന്നും മിണ്ടരുത്
ഒന്നും പറയരുത്
ഒന്നും കേൾക്കരുത്
ശൂ... ശൂ...
കൂട്ടം കൂട്ടമായി
കൊടുംങ്കാട്ടിൽ
പച്ചയ്ക്കും, കനലിൽ ചുട്ടും
വേവിച്ചും
തിന്ന നാളുകളോർമ്മയില്ലേ....
നദീതടങ്ങളിൽ കുടില് കെട്ടി പാർത്തത്...
ഇപ്പോൾ
നഗരങ്ങളിൽ
പലതായി, പലതായി
തിരയുന്നത്
ശൂ... ശൂ...
ശബ്ദങ്ങളടഞ്ഞ നഗരമാണിത്.
ഒരാൾ നിയന്ത്രിക്കുന്നു
കേട്ടവർ
കേട്ടവർ
ഒപ്പിടണം,
ഒപ്പിട്ടാൽ മാത്രം മതിയോ
പണം ആര് നൽകും?
നോക്കൂ...
രാജർഷി മൊഴിയുന്നു..
അങ്ങനെയല്ല
അങ്ങനെയല്ല
അത് നിങ്ങളുടെ തോന്നലാണ്.
ഞാൻ
നിങ്ങൾക്ക് വേണ്ടി
നിങ്ങളുടെ പക്ഷത്തിന് വേണ്ടി...
നമ്മുടെ സ്വാതന്ത്ര്യത്തിനും സുരക്ഷയ്ക്കും വേണ്ടി
എല്ലാം നമ്മുടെ കയ്യിലാണോ...
കണ്ണിൽ കാണാത്ത ഒന്ന്
നമ്മെ ഭയപ്പെടുത്തുന്നു...
ദേശാന്തരങ്ങളിൽ ഗ്രനേഡുകൾ അതിർത്തി ഭേദിച്ച്,
ഓ...
നിങ്ങളെപ്പോലെ ഞാനും എത്ര നിസ്സഹായനാണ്
രാജർഷി
തല താഴ്ത്തുന്നു
കസേരയിൽ നിന്നെഴുന്നേൽക്കുന്നു
ശൂ... ശൂ...
മിണ്ടാതെയിരിക്കൂ...
അയാൾ നടന്ന് പോകട്ടെ...