സിനിമയുടെ എട്ട് ദിനങ്ങൾ
വിദ്യാർത്ഥികളുടെ സാന്നിധ്യമാണ് IFFK യെ കൂടുതൽ മികവുറ്റതാക്കുന്നത്. ദൃശ്യമാധ്യമങ്ങളിൽ വർധിച്ചു വരുന്ന യുവത്വത്തിന്റെ അടയാളമാണ് IFFK യിലെ വിദ്യാർത്ഥികൂട്ടായ്മകൾ. സിനിമകൾ കാണാൻ മാത്രമല്ല, വോളണ്ടിയർമാരായും ആങ്കർമാരായും കൂടുതലും വിദ്യാർത്ഥികളാണ് ഉണ്ടായിരുന്നത്. കണ്ടിഷ്ടപ്പെട്ട സിനിമകളെ കുറിച്ച് മറ്റുള്ളവർക്ക് പറഞ്ഞുകൊടുത്തും നിശാഗന്ധിയിൽ ആർക്കും കാണാവുന്ന സിനിമകളിലേക്ക് രജിസ്റ്റർ ചെയ്യാൻ കഴിയാതെ പോയ കൂട്ടുകാരെ വിളിച്ചുകൂട്ടിയും ഇവർ വളർത്തിയെടുക്കുന്ന സിനിമയുടെ സംസ്കാരം വളരെ വലുതാണ്.

സിനിമ ഒരു അനുഭവമാണ്. അത് ആസ്വദിക്കുന്നവർക്കും പഠിക്കുന്നവർക്കും സിനിമയിൽ എന്തെങ്കിലും ആവണമെന്ന ആഗ്രഹം ഉള്ളവർക്കും സിനിമ ജീവിതമാണ്. ഒരു കല എന്നതിലുപരി, മനുഷ്യമനസ്സുകളെ എല്ലാ തരത്തിലും സ്വാധീനിക്കാൻ കെൽപ്പുള്ള ഒരു മേഖലയാണ് സിനിമ. ദൃശ്യാനുഭവം കൊണ്ടും പ്രമേയം കൊണ്ടും സാക്ഷാത്കാരം കൊണ്ടും ഓരോ സിനിമയും വേറിട്ട് നിൽക്കും. ഓരോ സിനിമയിൽ നിന്നും പ്രേക്ഷകർക്ക് കിട്ടുന്നത് വ്യത്യസ്ത അനുഭവങ്ങളും അറിവുകളും ആണ്.
കേരള ചലച്ചിത്ര അക്കാദമിയും കേരള സർക്കാർ കലാ സാംസ്കാരിക വകുപ്പും ചേർന്ന് സംഘടിപ്പിക്കുന്ന ഒരാഴ്ചയോളം നീണ്ടുനിൽക്കുന്ന മേളയാണ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് കേരള. IFFK യുടെ 26 ആം പതിപ്പ് മാർച്ച് 18 മുതൽ 25 വരെ തിരുവനന്തപുരത്തു വെച്ച് വൻ വിജയമായി അരങ്ങേറി. നിശാഗന്ധി ഓഡിറ്റോറിയത്തിൽ വെച്ച് പ്രഗത്ഭരായ വിശിഷ്ടാതിഥികൾ പങ്കെടുത്ത ഉൽഘാടന ചടങ്ങ് നിറസദസ്സാൽ സജീവമായി.

ISIS ബോംബാക്രമണത്തിൽ രണ്ട് കാലുകളും നഷ്ടമായ ടർക്കിഷ് സംവിധായികയായ ലിസ ചലാനും ബോളിവുഡ് സംവിധായകനായ അനുരാഗ് കശ്യപും ആയിരുന്നു മുഖ്യാതിഥികൾ. അതിജീവനത്തിന്റെ പ്രതീകമായി മലയാള സിനിമയെ പ്രതിനിധീകരിച്ചുകൊണ്ട് ഭാവനയും എത്തിച്ചേർന്നിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ, സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ, അക്കാദമി ചെയർമാൻ ആയ സംവിധായകൻ രഞ്ജിത്ത്, ഫെസ്റ്റിവൽ ഡയറക്ടർ ആയ ബീന പോൾ എന്നിവരായിരുന്നു മറ്റ് പ്രമുഖ വ്യക്തികൾ.
ഉദ്ഘാടനദിവസം ഉണ്ടായിരുന്ന ആഘോഷവും ആരവവും സമാപനദിവസം വരെയും ഉണ്ടായിരുന്നു എന്നുള്ളതാണ് IFFK യെ ഏറ്റവും മികച്ചതാക്കുന്നത്. രാവിലെ നേരത്തെ എണീറ്റ് പിറ്റേ ദിവസത്തേക്കുള്ള സിനിമകൾക്ക് വേണ്ടി ടിക്കറ്റ് ബുക്ക് ചെയ്യുന്നതും ഒരു തീയേറ്ററിൽ നിന്നും വേറെ തീയേറ്ററിലേക്കുള്ള ഓട്ടവും ഓരോ സിനിമയുടെയും ദൈർഖ്യം കണക്കാക്കി അടുത്ത സിനിമ തീരുമാനിക്കുന്നതും ഷെഡ്യൂളിൽ നിന്നും ഫെസ്റ്റിവൽ ബുക്കിൽ നിന്നും സ്വന്തം അഭിരുചിക്കനുസരിച്ച് സിനിമകൾ തിരഞ്ഞെടുക്കുന്നതും ബുക്കിങ് കിട്ടാത്ത സിനിമകൾക്ക് നേരത്തെ പോയി ക്യൂ നിൽക്കുന്നതും എല്ലാം IFFK മുന്നോട്ട് വെക്കുന്ന സംസ്കാരത്തിന്റെ ഭാഗമാണ്.

ലോകമെമ്പാടുമുള്ള സിനിമകൾ പ്രദർശിപ്പിക്കുന്നതിലൂടെ ഓരോ രാജ്യത്തേയും നമുക്ക് അടുത്തറിയാൻ സാധിക്കും. പതിനഞ്ചോളം വിഭാഗങ്ങളിലായി ഇന്ത്യൻ സിനിമകൾ ഉൾപ്പെടെ 173 സിനിമകൾ ആണ് ഇത്തവണത്തെ മേളയിൽ ഉണ്ടായിരുന്നത്. ഒരു ദിവസം അഞ്ച് സിനിമകൾ വെച്ച് കാണുകയാണെങ്കിൽ ഒരാഴ്ചയിൽ ഒരാൾക്ക് നാൽപതോളം സിനിമകൾ കാണാൻ സാധിക്കും. പക്ഷെ പലപ്പോഴും ക്ഷീണം കൊണ്ടും സ്ക്രീൻ സമയം കൂടുമെന്നതു കൊണ്ടും എല്ലാവർക്കും അത് സാധിക്കാറില്ല. പ്രധാന വേദിയായ ടാഗോർ തിയേറ്ററിൽ അതിനുള്ള പോംവഴിയുമുണ്ട്. സംവിധായകരും സിനിമാ മേഖലയിലെ മറ്റു പ്രമുഖവ്യക്തികളും പങ്കെടുക്കുന്ന സംവാദങ്ങളും ചർച്ചകളും ഓരോ ദിവസവും ടാഗോറിലെ പൊതുവേദിയിൽ വെച്ച് നടക്കാറുണ്ട്. കൂടാതെ വൈകുന്നേരത്തെ ഇടവേളകളിൽ കലാപരിപാടികളും അവിടെ അരങ്ങേറാറുണ്ട്.
ഒരു ഉത്സവം എന്ന നിലയിലാണ് സിനിമാപ്രേമികൾ IFFK യെ കാണുന്നത്. മേള തുടങ്ങുന്നതിന് ഒരു മാസം മുൻപ് തന്നെ പ്രേക്ഷകർ ഒരുക്കങ്ങൾ തുടങ്ങും. രജിസ്റ്റർ ചെയ്യുന്നതും വിദ്യാർത്ഥികൾ ID കാർഡ് അപ്ലോഡ് ചെയ്ത് അത് സ്ഥിരീകരിക്കുന്നതിനായി കാത്തിരുന്ന് ഫീസ് അടച്ചും, മറ്റു ജില്ലകളിൽ നിന്നാണെങ്കിൽ ലീവ് എടുക്കാനും യാത്രാടിക്കറ്റ് എടുക്കാനും എല്ലാം പ്രേക്ഷകർ ഈ ഒരു സമയത്ത് തുടങ്ങും. ജോലിക്ക് പോകുന്നവർ ഡിസംബർ മാസത്തിലേക്കായി കുറച്ച് ലീവ് മാറ്റി വെക്കുകയും ചെയ്യും. ഇത്തവണ മാർച്ചിൽ നടന്നത് കൊണ്ട് അധികം ലീവ് എടുക്കാൻ സാധിക്കാത്തതിന്റെ വിഷമം ഒട്ടുമിക്ക ഉദ്യോഗസ്ഥർക്കും ഉണ്ടായിരുന്നു. എന്നിരുന്നാലും സമയം കണ്ടെത്തി അവർ ഈ മേളയിൽ ഭാഗമായത് സിനിമയോടുള്ള അവരുടെ ആവേശം കൊണ്ട് മാത്രം ആണ്. 11000 പേരാണ് ഇത്തവണ മേളയിൽ രജിസ്റ്റർ ചെയ്ത് പങ്കെടുത്തത്. കോവിഡിന് ശേഷം ഇത്രയും വലിയ ജനക്കൂട്ടത്തിന് വേണ്ടി IFFK നടത്താൻ സാധിച്ചത് തന്നെ അക്കാദമിയുടെ വിജയം ആണ്. രജിസ്റ്റർ ചെയ്തവർക്ക് ലഭിക്കുന്ന ഷെഡ്യൂളും ഫെസ്റ്റിവൽ ബുക്കും മാസ്കും അടങ്ങിയ കിറ്റും എടുത്തുപറയേണ്ടതാണ്.
ഫ്രാൻസ്, ഇറാൻ, റഷ്യ, ചൈന, ആഫ്രിക്ക, ബ്രിട്ടൻ, അമേരിക്ക, മ്യാന്മർ, കുർദിസ്താൻ എന്നിങ്ങനെ തുടങ്ങി ലോകത്തെ പല രാജ്യങ്ങളിൽ നിന്നുള്ള മികച്ച സിനിമകളും, ഇന്ത്യയിൽ നിന്നും കേരളത്തിൽ നിന്നുമുള്ള സിനിമകളും പതിനഞ്ച് സ്ക്രീനുകളിലായി ഈ ദിവസങ്ങളിൽ പ്രദർശിപ്പിച്ചു. ഉറക്കം കളഞ്ഞ് പാതിരാത്രിയിൽ നിശാഗന്ധിയിലെ സ്ക്രീനിങ്ങിന് എത്തിച്ചേർന്ന ആൾക്കൂട്ടം വലുതായിരുന്നു. നിശാഗന്ധിയിൽ അവസാന സിനിമ കഴിഞ്ഞ് അവിടെ നടക്കുന്ന ചെറിയ പാട്ടുകൂട്ടങ്ങൾ ആയാലും IFFK സമയത്ത് സജ്ജമാകുന്ന സൗഹൃദകൂട്ടായ്മകൾ ആയാലും സിനിമകൾക്ക് ക്യൂ നിൽക്കുമ്പോൾ പരിചയപ്പെടുന്ന പുതിയ മുഖങ്ങൾ ആയാലും ഈ മേളയിൽ നിന്നും ഒരുപാട് ബന്ധങ്ങളും കൊണ്ടാണ് ഓരോരുത്തരും തിരിച്ച് വീടുകളിലേക്ക് പോകുന്നത്. ഒരു കൊല്ലം മുഴുവൻ ഈ ബന്ധങ്ങൾ ഉറങ്ങിക്കിടന്ന് IFFK സമയമാകുമ്പോൾ പുതുജീവൻ ലഭിച്ചത് പോലെ എല്ലാം ഉണർന്നുവരുന്ന ഭംഗിയുള്ള അനുഭവവും നമുക്ക് ഇവിടെ നിന്നും ലഭിക്കും.

വിദ്യാർത്ഥികളുടെ സാന്നിധ്യമാണ് IFFK യെ കൂടുതൽ മികവുറ്റതാക്കുന്നത്. ദൃശ്യമാധ്യമങ്ങളിൽ വർധിച്ചു വരുന്ന യുവത്വത്തിന്റെ അടയാളമാണ് IFFK യിലെ വിദ്യാർത്ഥികൂട്ടായ്മകൾ. സിനിമകൾ കാണാൻ മാത്രമല്ല, വോളണ്ടിയർമാരായും ആങ്കർമാരായും കൂടുതലും വിദ്യാർത്ഥികളാണ് ഉണ്ടായിരുന്നത്. കണ്ടിഷ്ടപ്പെട്ട സിനിമകളെ കുറിച്ച് മറ്റുള്ളവർക്ക് പറഞ്ഞുകൊടുത്തും നിശാഗന്ധിയിൽ ആർക്കും കാണാവുന്ന സിനിമകളിലേക്ക് രജിസ്റ്റർ ചെയ്യാൻ കഴിയാതെ പോയ കൂട്ടുകാരെ വിളിച്ചുകൂട്ടിയും ഇവർ വളർത്തിയെടുക്കുന്ന സിനിമയുടെ സംസ്കാരം വളരെ വലുതാണ്. ക്യൂവിൽ നിൽക്കുമ്പോഴും തീയേറ്ററിനകത്തു കയറുമ്പോഴും അല്ലറചില്ലറ വഴക്കുകൾ വോളന്റീയർമാരുമായി ഉണ്ടാകുമ്പോഴും ഡെലിഗേറ്റ്സ് ന്യായത്തിനു വേണ്ടി നിൽക്കുന്നത് ഒരു തരത്തിൽ പറഞ്ഞാൽ ഈ സിനിമകളിൽ നിന്നും ഉൾക്കൊള്ളുന്ന ആർജവം കൊണ്ട് കൂടിയുമാണ്.
സമാപനദിവസം മുഖ്യാതിഥിയായി വന്ന ബോളിവുഡ് നടനായ നവാസുദ്ധിൻ സിദ്ദിഖിയും എഴുത്തുകാരൻ ടി. പദ്മനാഭനും IFFK മുന്നോട്ടുവെക്കുന്ന ഈ സംസ്കാരത്തെ കുറിച്ച് പറയുകയുണ്ടായി. രാജ്യാന്തര മത്സരവിഭാഗത്തിൽ പ്രദർശിപ്പിച്ച സിനിമകളിൽ നിന്നും പല സിനിമകൾക്കും പുരസ്കാരങ്ങൾ ലഭിച്ചപ്പോൾ സൂചി കുത്താൻ ഇടമില്ലാതെ തറയിൽ പോലും ഇരുന്ന് അവയെയെല്ലാം കയ്യടിച്ചു പ്രോത്സാഹിപ്പിച്ച കാണികളുടെ ആവേശത്തിന് ആ രാത്രി നിശാഗന്ധി സാക്ഷിയായി. സിനിമാമേഖലയിലെ പ്രമുഖവ്യക്തികൾ അടങ്ങുന്ന ഒരു വലിയ ജൂറിയുടെ നേതൃത്വത്തിൽ കോസ്റ്റ റിക്കൻ സിനിമയായ 'ക്ലാര സോള' സുവർണചകോരം നേടി മികച്ച സിനിമയായി. കാണികളുടെ വോട്ടിന്റെ അടിസ്ഥാനത്തിൽ മികച്ച സിനിമയായത് 'കൂഴങ്ങൾ' എന്ന തമിഴ് സിനിമയാണ്. കൂടാതെ മലയാളസിനിമകളായ 'ആവാസവ്യൂഹ'വും 'നിഷിദ്ധോ'യും പുരസ്കാരങ്ങൾക്ക് അർഹമായി.

ഡിസംബറിൽ നടക്കാനിരിക്കുന്ന 27 ആമത് IFFK ക്ക് കാണാമെന്ന പ്രതീക്ഷയോടെ എല്ലാവരും അന്ന് വിട പറഞ്ഞു. സിനിമയെ ഉത്സവമായി കാണുന്ന ഒരു സമൂഹത്തെയാണ് വർഷാവർഷം തിരുവനന്തപുരത്തെ വേദികളിൽ വെച്ച് കാണാൻ സാധിക്കുക. ഓരോ സിനിമയും പകർന്നു നൽകുന്ന അറിവും അനുഭവവും വിലപ്പെട്ടതാണെന്ന് തിരിച്ചറിയുന്ന ഈ കൂട്ടം സിനിമാപ്രേമികൾ വരും തലമുറകളിലേക്ക് നീട്ടുന്ന മികച്ച ഒരു സംസ്കാരമാണ് IFFK എന്ന് അത് അനുഭവിച്ചറിഞ്ഞവർക്ക് നിസ്സംശയം പറയാൻ സാധിക്കും.