സിനിമയിൽ മുങ്ങിത്താഴുമ്പോൾ...
ലോകസിനിമകൾ കണ്ടു കണ്ണു തള്ളിയ ഏതൊരു നാട്ടിൻപുറത്തുകാരനും IFFK ഉണ്ടാക്കിക്കൊടുക്കുന്ന ഒരുതരം "ഒത്തൊരുമ" അല്ലെങ്കിൽ "എ സെൻസ് ഓഫ് ബിലോങ്കിങ്" വേറെതന്നെയാണ്. സിനിമയ്ക്കുവേണ്ടി പൊരിവെയിലത്ത് വരി നിൽക്കുകയാണെങ്കിലും സാമാന്യ ചിത്രങ്ങൾ ഇഷ്ടപ്പെടുന്ന ഒരാളെ കാണാൻ പറ്റുന്നത് ഒരു സിനിമാപ്രേമിക്ക് നീണ്ട ചർച്ചക്കും ഊഷ്മളമായ സൗഹൃദത്തിനുമുള്ള സാധ്യതകളാണ്.

എട്ടു ദിവസവും 40 സിനിമകളും എന്ന നീണ്ട പ്രയാണത്തിന് ശേഷം തിരിച്ചെത്തിയപ്പോൾ ഒരു സുഹൃത്ത് ചോദിച്ചു, "ഇങ്ങനെ സിനിമ കണ്ടിട്ട് കാര്യമുണ്ടോ? ഓരോ സിനിമയ്ക്കും വേണ്ട സമയം കൊടുക്കേണ്ടേ ഒന്ന് മനസ്സിരുത്തി വിശകലനം ചെയ്യാൻ..."
ഒരു സിനിമയിൽ നിന്ന് മറ്റൊരു സിനിമയിലേക്കുള്ള തിരക്കുപിടിച്ച ഓട്ടം, പലപ്പോഴും കിട്ടുന്ന ചെറിയ ഇടവേളകളിൽ കഴിക്കുന്ന ബിസ്ക്കറ്റും ചെറുകടികളും, വലിച്ചു തീർത്ത സിഗരറ്റിന്റെ പുകച്ചുരുളുകൾ. ഈ ഭ്രാന്ത് പിടിച്ച ഓട്ടത്തിൽ എപ്പോഴെങ്കിലും സിനിമ ആസ്വദിച്ചിരുന്നോ എന്ന് ചോദിച്ചാൽ ഒറ്റ ഉത്തരം മാത്രമേ ഉള്ളൂ. സിനിമയെ ശ്വസിച്ചും ഭക്ഷിച്ചും നടന്ന ആ ദിനങ്ങളിലെ പല സിനിമകളും, പല സീനുകളും ഇന്നും മനസ്സിനെ പിടിച്ചുലയ്ക്കുന്നു. ഒരു സിനിമയ്ക്ക് നമ്മുടെ തിരക്കുപിടിച്ച ജീവിതത്തിലും സംഘർഷങ്ങളിലും മനസ്സിൽ ഇടം പിടിക്കാൻ കഴിയുന്നു എങ്കിൽ അതാണ് ഒരു യഥാർത്ഥ സിനിമയുടെ വിജയം.

"എന്റെ അച്ഛനെ ഫാസിസ്റ്റുകൾ സ്പെയിനിൽ വെച്ച് പീഡിപ്പിച്ചിരുന്നു. നിങ്ങൾ അതിലും നന്നായി പീഡിപ്പിച്ചോ?" ചെയ്ത തെറ്റുകൾക്ക് മാപ്പ് തേടി നടക്കുന്ന ക്യാപ്റ്റൻ വോൾഗകൊനോഗോവ്നോട് ഒരു ബാലൻ ചോദിക്കുന്നു. ഈ ചോദ്യം ഏകാധിപതികളുടെ അധികാര വടംവലികൾക്കിടയിൽപ്പെട്ടു നരകിക്കുന്ന പാവം മനുഷ്യരുടെ നിസ്സഹായാവസ്ഥയെ തുറന്നുകാട്ടുന്നു. നാസി ക്രൂരതയെ പറ്റിയുള്ള ഒരുപാട് ചിത്രങ്ങൾ ഇന്നും ഹോളിവുഡിൽ നിന്നും മറ്റു ഭാഷകളിൽ നിന്നും വരാറുണ്ടെങ്കിലും സ്റ്റാലിൻ ഭരണകൂടത്തിന്റെ നരഹത്യയും അടിച്ചമർത്തലും പ്രതിപാദിക്കുന്ന സിനിമകൾ ചുരുക്കമാണ്. 'ക്യാപ്റ്റൻ വോൾഗകൊനോഗോവ് എസ്കേപ്ഡ്' എന്ന റഷ്യൻ ചിത്രം ഇന്നത്തെ റഷ്യൻ അധിനിവേശ സാഹചര്യത്തിൽ കൂടുതൽ പ്രസക്തമാകുന്നു. കമ്യൂണിസ്റ്റ് ഭരണകൂടത്തിന്റെ പീഡന രീതികളും, കൂട്ടക്കൊലയും പച്ചയായി കാണിക്കുന്ന ഈ സിനിമ തീർച്ചയായും പ്രേക്ഷകരെ അസ്വസ്ഥരാക്കും. "നീയാൽ തെറ്റ് ചെയ്യപ്പെട്ടവരിൽ ആരെങ്കിലും നിനക്ക് മാപ്പ് തന്നില്ലെങ്കിൽ നീയും എന്നെ പോലെ നരകത്തിൽ കിടന്ന് അനുഭവിക്കും." പ്രേതമായി വന്ന സഹ ഉദ്യോഗസ്ഥൻ ക്യാപ്റ്റനോട് പറയുന്നു. മാപ്പ് തേടി അലയുന്ന ക്യാപ്റ്റനെ എല്ലാവരും ആട്ടിയോടിക്കുന്നു. തളർന്നു നിസ്സഹായനായ ക്യാപ്റ്റൻ ഒരു അപ്പാർട്ട്മെന്റിനു താഴെനിന്നും കരയുന്നു." ഞാൻ തെറ്റു ചെയ്ത ആരെങ്കിലുമുണ്ടെങ്കിൽ എനിക്ക് മാപ്പു തരൂ..." വിരോധാഭാസത്തെ ഏറ്റവും മനോഹരമായി ഈ ചിത്രം കാണിക്കുന്നു. വസ്ത്രാലങ്കാരം കൊണ്ടും പ്രൊഡക്ഷൻ ഡിസൈനിങ് കൊണ്ടും സംഗീതം കൊണ്ടും എല്ലാം മികച്ചു നിൽക്കുന്ന ഈ ചിത്രത്തിന് അന്താരാഷ്ട്ര മത്സരവിഭാഗത്തിൽ ഒരു പൂർണ്ണ സിനിമാനുഭവം കാഴ്ചവെക്കാൻ നിഷ്പ്രയാസം സാധിച്ചു എന്ന് പറയാം.

ലോക സിനിമകളും സ്വാതന്ത്ര്യ സിനിമകളും ഇഷ്ടപെടുന്ന ഒരു സിനിമാപ്രേമിക്ക് IFFK ഒരു സ്വർഗ്ഗഭൂമി തന്നെയാണ്. ലോകസിനിമകൾ കണ്ടു കണ്ണു തള്ളിയ ഏതൊരു നാട്ടിൻപുറത്തുകാരനും IFFK ഉണ്ടാക്കിക്കൊടുക്കുന്ന ഒരുതരം "ഒത്തൊരുമ" അല്ലെങ്കിൽ "എ സെൻസ് ഓഫ് ബിലോങ്കിങ്" വേറെതന്നെയാണ്. സിനിമയ്ക്കുവേണ്ടി പൊരിവെയിലത്ത് വരി നിൽക്കുകയാണെങ്കിലും സാമാന്യ ചിത്രങ്ങൾ ഇഷ്ടപ്പെടുന്ന ഒരാളെ കാണാൻ പറ്റുന്നത് ഒരു സിനിമാപ്രേമിക്ക് നീണ്ട ചർച്ചക്കും ഊഷ്മളമായ സൗഹൃദത്തിനുമുള്ള സാധ്യതകളാണ്.
ഏതൊരു സിനിമാപ്രേമിയും, പരീക്ഷണ സിനിമകളിൽ താൽപര്യമുള്ളവരും തീർച്ചയായും കണ്ടിരിക്കേണ്ട ഒരു സിനിമയാണ് ലോകസിനിമാ ഗണത്തിൽ പ്രദർശിപ്പിച്ച റുമേനിയൻ ചിത്രം "ബാഡ് ലക്ക് ബാങ്കിംഗ് ഓർ ലൂണി പോൺ". മൂന്ന് ഘട്ടങ്ങളിലായി എടുത്ത ഈ സിനിമ മുഴുവൻ സ്ഥാപിത സിനിമാ ആഖ്യാന രീതികളെയും പൊളിച്ചെഴുതുന്ന ഒരു ചിത്രമാണ്. ഒരു സ്കൂൾ ടീച്ചറുടെ സെക്സ് ടേപ്പ് ലീക്ക് ചെയ്യുന്നു എന്ന ഒരു ചെറിയ ഇതിവൃത്തത്തിൽ നിന്നും സംവിധായകൻ ലോകത്തിലെ എല്ലാത്തിനെയും കുറിച്ച് സംസാരിക്കുന്നു എന്ന ഒരു അത്ഭുത സൃഷ്ടി. പ്രത്യേകിച്ചും സിനിമയുടെ രണ്ടാം ഘട്ടം പറയുന്നത് മോന്റജ്കളിലൂടെയാണ്. മതം, ചരിത്രം, റുമേനിയൻ സംസ്കാരം, കാപട്യം, രാഷ്ട്രീയം തുടങ്ങിയ എല്ലാത്തിനെയും സംവിധായകൻ ഒരു ആക്ഷേപഹാസ്യ രൂപത്തിൽ തുറന്നു കാണിക്കുന്നു. ഇങ്ങിനെയും സിനിമ എടുക്കാമോ എന്ന ഒരു സാധാരണ ചോദ്യത്തിന്, എങ്ങനെയും സിനിമയെടുക്കാം എന്നു പറഞ്ഞു വയ്ക്കുന്നു സംവിധായകൻ. ഒരു സിനിമയുടെ ഇടയിൽ വച്ച് കണ്ടുമുട്ടിയ ഒരു സുഹൃത്ത് പറഞ്ഞത് ഇന്നും ഓർക്കുന്നു, "It is the exploration on the possibility of cinema".

അക്രമാസക്തനും മദ്യപാനിയുമായ അച്ഛന്റെ കൂടെയുള്ള ഒരു കാൽനട യാത്രയിൽ തമിഴ്നാടിന്റെ ഗ്രാമ ജീവിതവും ദാമ്പത്യവും വരച്ചിടുന്ന ചിത്രമാണ് 'കൂഴങ്ങൾ' അഥവാ 'പേബൽസ്'. സംവിധായകന്റെ സഹോദരിയുടെ ജീവിതാനുഭവമാണ് ഈ സിനിമയുടെ ഇതിവൃത്തം എന്നത് സ്ത്രീപക്ഷ സിനിമകൾക്ക് പുതിയ മാനം നൽകുന്നു. സ്ത്രീപക്ഷ സിനിമ ഫാന്റസിയിൽ അല്ല യഥാർത്ഥ ജീവിതപശ്ചാത്തലത്തിൽ നിന്നാണ് പറയേണ്ടത് എന്ന് ഈ ചിത്രം കാണുന്ന പ്രേക്ഷകർക്ക് മനസ്സിലാകും. പുരുഷ സ്വഭാവത്തിൽ വന്നേക്കാവുന്ന ആക്രമോത്സക്തിയും അഹന്തയും സ്ത്രീയുടെ ക്ഷമയും ചെറുത്തുനിൽപ്പും കഥാപാത്രത്തിന്റെ സ്വഭാവവിശേഷത്തിലൂടെയും ഉപമകളിലൂടെയും സംവിധായകൻ പി.എസ്. വിനോദരാജ് വ്യക്തമാക്കുന്നു.
"സ്വവർഗാനുരാഗം എന്നാൽ കാമമല്ല" എന്ന് അടിവരയിടുന്ന സിനിമയാണ് 'ഗ്രേറ്റ് ഫ്രീഡം'. ലോകസിനിമാ ഗണത്തിൽ പ്രദർശിപ്പിച്ച ഈ സിനിമ പ്രതിപാദിക്കുന്നത് സ്വവർഗാനുരാഗത്തെ ഒരു കുറ്റമായി കാണുന്ന യുദ്ധ ശേഷമുള്ള ജർമ്മനിയിലെ ഒരു തടവറയിലെ കഥയാണ്. അസാമാന്യ പ്രകടനത്തിലൂടെ പ്രണയത്തെയും വികാരത്തെയും അതിന്റെ ഏറ്റവും മൂർച്ചയിൽ കാണിക്കുന്ന ഈ ചിത്രം ഇന്നും മനസ്സിൽ നിന്നും വിട്ടുപോകുന്നില്ല. സ്വവർഗാനുരാഗം കുറ്റവിമുക്തമാവുമ്പോൾ ഹാൻസ് പറയുന്നു, "അയാം ലീഗൽ നൗ". എല്ലാവിധ സ്വവർഗാനുരാഗ മിത്തുകളെയും പൊളിച്ചെഴുതുന്ന ക്ലൈമാക്സ് ഈ സിനിമയെ മറ്റൊരു തലത്തിലേക്ക് എത്തിക്കുന്നു. ഒരു ആഗോള റിലീസിനു ശേഷം ഈ സിനിമ എന്നും ലോക ജനത ഓർക്കുക തന്നെ ചെയ്യും.

മേളയിൽ പ്രദർശിപ്പിച്ച 90% സിനിമകളും പ്രതിപാദിക്കുന്നത് ഒരേ വിഷയങ്ങൾ തന്നെയാണ്. സ്ത്രീപക്ഷ സിനിമകളും ആന്റി വാർ സിനിമകളും തികച്ചും ലെഫ്റ്റ് ചിന്താഗതിയെ മാത്രം പ്രതിപാദിക്കുന്ന വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന സിനിമകളും തുറന്ന ചർച്ചകൾക്കുള്ള സാധ്യതകൾ തള്ളിക്കളയുന്നില്ലേ എന്നത് ഒരു പ്രസക്തമായ ചോദ്യം തന്നെയാണ്. ആശയപരമായ വ്യത്യാസങ്ങളെ എക്സ്പ്ലോർ ചെയ്യാനും, മാന്യമായ സംവാദങ്ങൾക്ക് വഴിയൊരുക്കാനും അതിനുവേണ്ടി ഒരു ഇടം ആവുക കൂടി ചെയ്യേണ്ട ഒരു സംഗമമാണ് വിദ്യാർത്ഥികളും യുവതലമുറയും ഏറെ പങ്കെടുക്കുന്ന IFFK വേദികൾ. കാലിഡോസ്കോപ്പ് എന്ന ഇന്ത്യൻ വിഭാഗത്തിൽ നിന്നും വന്ന രാജസ്ഥാനി ചിത്രം "ഡുക്ക് ഡുക്ക്" ഒരുപരിധിവരെ അന്ധവിശ്വാസത്തെയും മതം എന്ന വ്യാപാരത്തെ കുറിച്ചും വളരെ മികച്ച രീതിയിൽ പക്ഷം ചേരാതെ കാണിക്കുന്നു. സംഭാഷണങ്ങൾ വളരെ കുറച്ചു മാത്രം ഉപയോഗിച്ച് മുഴുവനായും മോന്റജ്കളെ ഉപയോഗിച്ച് ആഖ്യാനരീതിയെ മാറ്റി എഴുതിയ ഈ ഇന്ത്യൻ ചലച്ചിത്രം ഒരു മികച്ച ബിഗ് സ്ക്രീൻ അനുഭവം തന്നെയാണ്.

വെറും സംഭാഷണങ്ങൾ കൊണ്ടും, ശബ്ദ സംയോജനങ്ങൾ കൊണ്ടും, പ്രതിബിംബങ്ങൾ കൊണ്ടും അക്രമങ്ങൾ സ്ക്രീനിൽ കാണിക്കാതെ തന്നെ ഭീകരതയെ കാണിക്കുന്ന സിനിമയാണ് "പ്രയർസ് ഫോർ ദി സ്റ്റോലെൻ". ഒരു ഡോക്യുമെന്ററി പോലെയുള്ള സംവിധാന രീതിയിൽ എടുത്തിട്ടുള്ള ഈ മെക്സിക്കൻ ചിത്രം, മെക്സിക്കൻ ഗ്രാമങ്ങളിലെ മയക്കുമരുന്ന് കാർട്ടല്ലുകളുടേയും, പട്ടാള അധിനിവേശത്തിന്റെയും പെൺവാണിഭത്തിന്റെയും കഥ മൂന്ന് പെൺകുട്ടികളുടെ ജീവിതവുമായി കോർത്തിണക്കി പറയുന്നു. കുട്ടികളെ വെച്ചുള്ള പല വികാരഭരിതമായ സീനുകൾ സംവിധായിക എങ്ങനെ ചെയ്തു എന്നത് ഇന്നും അത്ഭുതപ്പെടുത്തുന്നു. കുട്ടികളെ കേന്ദ്രകഥാപാത്രങ്ങളാക്കി ചെയ്ത ഒരുപാട് സിനിമകൾ ഇപ്രാവശ്യത്തെ ഫെസ്റ്റിവലിൽ ഉണ്ടായിരുന്നു. ഫ്രഞ്ച് ചിത്രം "പ്ലേ ഗ്രൗണ്ട്", ചൈനീസ് ചിത്രം "ദി ഡേ ഈസ് ഓവർ", ബൊളീവിയൻ ചിത്രം "സൺ ആൻഡ് ഡോടർ" തുടങ്ങിയവ കുട്ടികളുടെ പ്രകടനം കൊണ്ടു മികച്ചുനിൽക്കുന്നു. അതിൽതന്നെ ചൈനീസ് ചിത്രമായ "ദി ഡേ ഈസ് ഓവർ" പ്രകൃതിയേയും ഒരു കഥാപാത്രമാക്കി മാറ്റി, കാറ്റിനെയും പുഴയെയും മഴയെയും ഉപയോഗിച്ച് ഒരു സിനിമയ്ക്ക് അപ്പുറത്തേക്കുള്ള അനുഭവം (ഔട്ട് ഓഫ് ദി വേൾഡ് )ഉണ്ടാക്കുന്നു.
പല വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന എന്നാൽ പ്രാകൃത മലയാള സ്വതന്ത്ര സിനിമകളുടെ മുഖച്ഛായ തന്നെ മാറ്റുന്ന സിനിമയാണ് 'ആവാസവ്യൂഹം'. വൈപ്പിനിലെ വിഷവാതക വിഷയവും, പരിസ്ഥിതി, വംശനാശഭീഷണി നേരിടുന്ന ജീവജാലങ്ങളുടെ പ്രശ്നങ്ങൾ തുടങ്ങിയവ മിത്തോളജിക്കലായ കേന്ദ്ര കഥാപാത്രത്തിലൂടെ ഒരു മോക്കുമെന്ററി രൂപത്തിൽ ചെയ്ത ഈ ചിത്രം തന്നെയാണ് ഏറ്റവും മികച്ച മലയാള സിനിമ എന്ന് നിസംശയം പറയാം. വളരെ കുറഞ്ഞ ചിലവിൽ ചെയ്ത ഈ ചിത്രത്തിലെ വിഎഫ്എക്സ് ഷോട്ടുകൾ എത്ര മനോഹരമാണ്. വാണിജ്യ സിനിമകളുടെ ചേരുവകൾ അടങ്ങിയതുകൊണ്ടുതന്നെ ചിത്രത്തിന് അതിന്റെ സന്ദേശം കൂടുതൽ ആളുകളിലേക്ക് എത്തിക്കാൻ സാധിക്കും.

പൂർണ്ണമായി ഗോപ്രോയിൽ ഷൂട്ട് ചെയ്ത 'കള്ളനോട്ടം' എന്ന ചിത്രം ആകർഷകമാണ്. രണ്ടു കുട്ടികളെ കേന്ദ്രകഥാപാത്രങ്ങളാക്കി തുടങ്ങിയ ചിത്രം സദാചാര ഗുണ്ടായിസത്തെയും കാപട്യത്തെയും ചോദ്യം ചെയ്യുന്നു.
മികച്ച ചിത്രത്തിനുള്ള പുരസ്കാരം നേടിയ "ക്ലാര സോള" എന്ന ചിത്രം ഒരു സാധാരണ സിനിമാനുഭവം മാത്രമായേ തോന്നിയുള്ളൂ. കഥപറച്ചിലിലും പ്രതിപാദിക്കുന്ന വിഷയത്തിലും പുതുമ കൊണ്ടു വന്ന കൃഷ്ന്ത് പോലുള്ള മലയാള സംവിധായകർക്ക് മികച്ച സംവിധായകൻ, മികച്ച ചിത്രം തുടങ്ങിയ അവാർഡുകൾ നൽകിയാൽ സിനിമയുടെ ഭാഷയെ തന്നെ മാറ്റി എഴുതുന്ന ഇത്തരം കലാകാരന്മാർക്ക് അതൊരു വലിയ പ്രചോദനം ആയിരിക്കും.
ലോക സിനിമാ വിഭാഗത്തിലും അന്താരാഷ്ട്ര വിഭാഗത്തിലും ഒരേ പോലുള്ള ആശയങ്ങൾ കൈകാര്യം ചെയ്യുന്ന സിനിമകൾ ആവർത്തനവിരസത ഉണ്ടാക്കിയെങ്കിലും ഡിസ്കവറിങ് ദി ക്ലാസിക്സ്, ഹോമേജ് എന്നീ വിഭാഗത്തിൽ ഇന്ത്യൻ, ലോക സിനിമകളുടെ റീസ്റ്റോർഡ് വേർഷൻ പ്രദർശിപ്പിച്ചത് അഭിനന്ദനാർഹമാണ്. 1973ൽ പുറത്തിറങ്ങിയ സെനഗൽ ചിത്രം"ടൂകി ബൗക്കി" ആഫ്രിക്കൻ യുവത്വത്തിന്റെ വിമതത്വവും, ഭൗതികസുഖങ്ങൾക്കു വേണ്ടിയുള്ള നിഷേധി മനോഭാവവും ഒരു ബ്ലാക്ക് കോമഡി രൂപത്തിൽ വരച്ചിടുന്നു. ഫ്രഞ്ച് സംസ്കാരത്തെക്കുറിച്ചുള്ള തെറ്റായ ധാരണകളും അതിനു പിറകെയുള്ള ഫ്രാൻസിലേക്കുള്ള പ്രയാണത്തിൽ സ്വന്തം വേരുകൾ മറന്നുപോയ നായകൻ ആഫ്രിക്കൻ യുവത്വത്തിന് തന്നെ പ്രതിനിധീകരിക്കുന്നു. മലയാള പാരലൽ സിനിമയുടെ പിതാവ് ജി.അരവിന്ദന്റെ കുമ്മാട്ടിയുടെ റീസ്റ്റോർഡ് പതിപ്പിന്റെ 3 പ്രദർശനത്തിനും വലിയ ജനപങ്കാളിത്തമായിരുന്നു. ഒരു ക്ലാസിക് ആർട്ട് സിനിമയ്ക്ക് പോലുമുള്ള ഈ തള്ളിക്കയറ്റം മലയാളികളുടെ സിനിമ ആസ്വാദന നിലവാരത്തെ വെളിപ്പെടുത്തുന്നു.