ആത്മസംഘർഷങ്ങൾ സ്ക്രീനിൽ പകർത്തുന്നതെങ്ങനെ?
ഓരോ ഫ്രെയിമും പ്രേക്ഷകന്റെ ഉള്ളിലേഴ്ക്കാഴ്ന്നിറങ്ങുക, സംഘർഷങ്ങളും, വഴിത്തിരിവുകളും അത്രയും ഫലവത്തായി ചിത്രീകരിക്കാൻ കഴിയുക, കഥയിലും കഥാപാത്രങ്ങളിലും ഉൾക്കൊള്ളിച്ച അനുഭവങ്ങളെയും, വികാരങ്ങളെയും അതേപടി പ്രേക്ഷകരിലെത്തിക്കുക എന്നിവയിലെല്ലാം ഗംഭീരമായി വിജയിച്ച സിനിമയാണ് ഇരുപത്തിയാറാമത് ഐ എഫ് എഫ് കെയിൽ പ്രദർശിപ്പിക്കപ്പെട്ട ആമിറ.

പ്രധാനഘട്ടങ്ങളിൽ പ്രത്യക്ഷപ്പെടുന്ന ഓരോ ഫ്രെയിമും പ്രേക്ഷകന്റെ ഉള്ളിലേഴ്ക്കാഴ്ന്നിറങ്ങുക, സംഘർഷങ്ങളും, വഴിത്തിരിവുകളും അത്രയും ഫലവത്തായി ചിത്രീകരിക്കാൻ കഴിയുക, കഥയിലും കഥാപാത്രങ്ങളിലും ഉൾക്കൊള്ളിച്ച അനുഭവങ്ങളെയും, വികാരങ്ങളെയും അതേപടി പ്രേക്ഷകരിലെത്തിക്കുക എന്നിവയിലെല്ലാം ഗംഭീരമായി വിജയിച്ച സിനിമയാണ് ഇരുപത്തിയാറാമത് ഐ എഫ് എഫ് കെയിൽ പ്രദർശിപ്പിക്കപ്പെട്ട ആമിറ. ഈജിപ്ഷ്യൻ സംവിധായകനും, തിരക്കഥാകൃത്തുമായ മൊഹമ്മദ് ദയബ് സംവിധാനം ചെയ്ത ചിത്രമാണിത്. അദ്ദേഹത്തോടൊപ്പം തന്നെ സഹോദരങ്ങളായ ഷെറിൻ ദയബും, ഖാലിദ് ദയബും ആണ് രചനയിൽ പങ്കാളികളായിട്ടുള്ളത്.

2012 മുതൽ 100 ലധികം കുട്ടികൾ, തടവിലാക്കപ്പെട്ട ഫലസ്തീൻ വംശജരുടെ ബീജക്കടത്തിലൂടെ ജനിച്ചിട്ടുണ്ടെന്നാണ് സിനിമയുടെ അവസാനത്തിൽ എഴുതിവെക്കുന്നത്. ഇസ്രായേൽ - ഫലസ്തീൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഫലസ്തീനിൽ ജീവിക്കുന്ന ആമിറ എന്ന പെൺകുട്ടിയുടെ കഥയാണ് 'ആമിറ'. ഫലസ്തീനികൾക്കു മുന്നിൽ ഹീറോ പരിവേഷമുള്ള ഇസ്രായേൽ തുറങ്കിലടക്കപ്പെട്ട നവാർ ആണ് ആമിറയുടെ പിതാവ്. അമ്മ വർദ ഒരു സ്കൂൾ ടീച്ചറാണ്. ജനിച്ചതു മുതൽ ആമിറ നവാറിനെ കാണുന്നത് ഇസ്രായേൽ ജയിലിന്റെ ചില്ലുപാളിക്കുള്ളിലൂടെയാണ്. തന്റെ പിതാവായിക്കൊണ്ട് നവാറിന്റെ സഹോദരനെയാണ് നിയമപരമായി രജിസ്റ്റർ ചെയ്തിട്ടുള്ളത് എന്നതിനാൽ സ്വന്തം മാമനെ കാണാനാണെന്ന് പറഞ്ഞാണ് ആമിറ ജയിലിൽ സ്വന്തം പിതാവിനെ കാണാൻ പോകുന്നത്. ബീജക്കടത്തിലൂടെയാണ് താൻ പിറക്കപ്പെട്ടതെന്ന് അവൾക്കറിയാം. ഒരു ഫോട്ടോഗ്രാഫറാവാൻ ആഗ്രഹിക്കുന്ന ആമിറ സ്കൂളിലെല്ലാം ഫോട്ടോ എടുക്കുകയും, ഒരു ചെറിയ സ്റ്റൂഡിയോ നടത്തുകയും ചെയ്യുന്നുണ്ട്. കഥയിലെ വഴിത്തിരിവ് ആരംഭിക്കുന്നത് നവാർ അവർക്ക് ഒരു കുട്ടികൂടി വേണം എന്ന ആഗ്രഹം പ്രകടിപ്പിക്കുന്നത് മുതലാണ്. ആദ്യം വർദ ആ ആഗ്രഹത്തെ എതിർക്കുന്നെങ്കിലും, ആമിറയുടെ നിർബന്ധത്തിന് വഴങ്ങി അവർ ബീജക്കടത്തിലൂടെ വീണ്ടും ഗർഭം ധരിക്കാൻ സമ്മതിക്കുന്നു. എന്നാൽ പിന്നീട് നടത്തുന്ന പരിശോധനയിൽ നവാറിന് കുട്ടികളുണ്ടാകില്ല എന്ന് തെളിയിക്കപ്പെടുന്നു. അതോടെ ആമിറയും വർദയും എത്തിപ്പെടുന്ന ആത്മസംഘർഷങ്ങളും, വെല്ലുവിളികളുമാണ് പിന്നീട് സിനിമയെ നയിക്കുന്നത്. വർദ വീട്ടുതടങ്കലിലാവുകയും ആമിറ സ്വന്തം പിതാവിനുള്ള തിരച്ചിൽ ആരംഭിക്കുകയും ചെയ്യുന്നു. തന്റെ ബീജക്കടത്തിന് കൂട്ടുനിന്ന ഇസ്രായേലി വംശജനായ പട്ടാളക്കാരനാണ് തന്റെ പിതാവ് എന്ന് അവസാനമാണ് ആമിറ തിരിച്ചറിയുന്നത്. അതോടെ അവളുടെ ഫലസ്ത്വീൻ സ്വത്വവും കുടുംബബന്ധങ്ങളും എല്ലാം ചോദ്യചിഹ്നമാകുകയാണ്. ആമിറയെ തീവ്രമായി സ്നേഹിക്കുന്ന കാമുകനും, ആമിറയുടെയും വർദയുടെയും കുടുംബബന്ധങ്ങളും പല ഘട്ടങ്ങളിലായി സിനിമയിൽ കടന്നുവരുന്നുണ്ട്.
വെനീസ് ഇന്റർനാഷനൽ ഫിലിം ഫെസ്റ്റിവലിലാണ് ആമിറയുടെ വേൾഡ് പ്രീമിയർ നടത്തിയത്. പിന്നീട് പല ഇന്റർനാഷനൽ ഫിലിംഫെസ്റ്റുകളിലും ചിത്രം പ്രദർശിപ്പിക്കപ്പെട്ടിട്ടുണ്ട്. സിനിമയുടെ സിനമാറ്റോഗ്രാഫർ അഹ്മദ് ഗബർ ആണ്. ഓരോ ഫ്രെയ്മുകളും അതിമനോഹരമായാണ് ചിത്രീകരിച്ച് വെച്ചിട്ടുള്ളത്. കഥയുടെ നിർണായക ഘട്ടങ്ങളില്ലൊം ഗബറിന്റെ ഫ്രെയ്മുകൾ സിനിമക്ക് നൽകുന്ന മാനങ്ങൾ വളരെ വലുതാണ്. തന്റെ പിതാവല്ല നവാർ എന്നറിഞ്ഞതിനു ശേഷമുള്ള ആമിറയുടെ വീടുവിട്ടിറങ്ങൽ മനോഹരമായ ഒരു റിഫ്ളക്ഷൻ ഷോട്ടിലൂടെയാണ് പ്രേക്ഷകരിലേക്കെത്തുന്നത്. ഗബറിന്റെ പലതരത്തിലുള്ള റിഫ്ലക്ഷൻ ഷോട്ടുകളും സിനിമയെ മുന്നോട്ട് നടത്തുന്നതിൽ വലിയ പങ്കാണ് നിർവഹിക്കുന്നത്. അവസാനമായി ജയിലിലേക്ക് പിതാവിനെ കാണാനെത്തുന്ന ആമിറയെ കാണിക്കുന്ന ഷോട്ട് സിനിമയിലെ തന്നെ മികച്ച ഷോട്ടുകളിലൊന്നാണ്. നവാറിനെ അവതരിപ്പിച്ച അലി സുലൈമാനും, ആമിറയെ അവതരിപ്പിച്ച താര അബൂദും ആണ് അഭിനേതാക്കളിൽ മുന്നിട്ടു നിൽക്കുന്നത്. വളരെ പക്വമായി തന്നെ ആമിറയെ അവതരിപ്പിക്കാൻ അബൂദിന് കഴിഞ്ഞിട്ടുണ്ട്. സിനിമാറ്റോഗ്രാഫിയും, അഭിനേതാക്കളും, കഥയും ഒത്തൊരുമിക്കുന്നിടത്താണ് ആമിറയുടെ മനോഹാരിത വെളിപ്പെടുന്നത്. സിനിമ കണ്ടിറങ്ങുന്ന പ്രേക്ഷകരെ അപ്പോഴും ആമിറ വേട്ടയാടിക്കൊണ്ടിരിക്കും. തടവിലാക്കപ്പെടുന്ന വർദയുടെ ആമിറയെ സംരക്ഷിക്കാനുള്ള കള്ളങ്ങളെല്ലാം നീതീകരിക്കപ്പെടുന്നതും അത്തരം ഒരു ഘട്ടത്തിലാണ്. തലക്കെട്ടിൽ ചോദിച്ചു വെച്ചതുപോലെ കഥാപാത്രങ്ങളുടെ ആത്മസംഘർഷങ്ങളെ എങ്ങനെ സ്ക്രീനിലെത്തിക്കാം എന്നതിന് മികച്ച ഉദാഹരണമാണ് ആമിറ. ചിത്രം കണ്ടിറങ്ങിയ എല്ലാവർക്കും ആമിറ നൽകിയ പ്രത്യാഘാതം വളരെ വലുതായിരുന്നു.

എന്നാൽ ഇന്റർനാഷനൽ സ്ക്രീനിങ്ങുകളിൽ അഭിനന്ദനങ്ങളോടൊപ്പം തന്നെ വിമർശനങ്ങളും ആമിറ ഏറ്റുവാങ്ങിയിട്ടുണ്ട്. ആണധികാരങ്ങളെയും, കുടുംബാധികാരങ്ങളെയും നീതീകരിച്ചു എന്നതാണ് പ്രധാനവിമർശം. ഫലസ്തീനിലെ ചില അസോസിയേഷനുകളും സംഘടനകളും ആമിറക്കെതിരെ വിമർശനം ഉന്നയിച്ചത്, ചിത്രം ഫലസ്ത്വീനിലെ തടവിലാക്കപ്പെട്ടവരുടെ ആത്മാഭിമാനത്തെ കളങ്കപ്പെടുത്തുന്നു എന്നാണ്.