ആദിവാസി വിരുദ്ധ "പടയും", വിശുദ്ധ ദത്തുപുത്രന്മാരും
ദാർശനികൻ എന്ന നിലയിൽ അയ്യൻകാളിയെ കാണേണ്ടതില്ലെന്നും, കലാപത്തിലൂടെ കാര്യങ്ങൾ നേടിയെടുത്ത ആയുധധാരിയായി അദ്ദേഹത്തെ മനസ്സിലാക്കിയാൽ മതിയെന്നുമുള്ള നക്സൽ ബോധമാണ് "അയ്യൻകാളിപ്പട" എന്ന പേര് ഈ തീവ്രപ്രവർത്തകർക്ക് ഇടാനുള്ള പ്രേരണ എന്നാണ് മനസ്സിലാക്കേണ്ടത്.

കോട്ടയം കോതനല്ലൂർ ജംഗ്ഷനിൽ വച്ച് തന്റെ കുടുംബത്തിൽപ്പെട്ട ഒരു ചേട്ടനെ അടിയന്തരാവസ്ഥ പോലീസ് പിടിച്ചുകൊണ്ട് പോയ കഥ എന്റെ പേരമ്മ എന്നോട് പറഞ്ഞിട്ടുണ്ട്. തൊലിപ്പുറം 'കറുത്തിരുന്നു' എന്നല്ലാതെ പ്രത്യേകിച്ച് കാരണം ഒന്നുമുണ്ടായതായി അറിവില്ല എന്നാണ് പേരമ്മ പറഞ്ഞത്.
കേരളത്തിനകത്ത് നക്സൽ-ഇടത് റാഡിക്കൽ പ്രസ്ഥാനങ്ങൾ വിപ്ലവം സായുധസമരത്തിലൂടെയും, തോക്കിൻകുഴലിലൂടെയും നേടിയെടുക്കാൻ കച്ചകെട്ടി ഇറങ്ങിയ കെട്ടകാലമായിരുന്നു അന്ന്. ശരീരത്തിൽ ജാതിക്കറുപ്പുമായി ജനിച്ച മനുഷ്യരുടെ ശരീരങ്ങൾക്കുമേൽ ഉലക്ക ഉരുട്ടിയും, നഖങ്ങൾ പിഴുതും അന്നത്തെ പോലീസ് ക്യാമ്പുകൾ ഡ്രാക്കുള കോട്ടകളെ അനുസ്മരിപ്പിച്ചു.
കേരളത്തിലെ യുവതലമുറ അക്കാലത്ത് ജാതി-മത ഭേദമന്യേ വിപ്ലവ ഇടത് റാഡിക്കൽ പ്രസ്ഥാനത്തോട് ചായ്വും കൂറുമുള്ളവർ ആയിരുന്നു. എല്ലാ വിഭാഗം ചെറുപ്പക്കാരും അന്ന് രഹസ്യമായി അനുകൂലിക്കുകയോ, ചെറിയ സഹായങ്ങൾ ചെയ്യുകയോ, ഏറ്റവും കുറഞ്ഞത് മേല്പറഞ്ഞ പ്രസ്ഥാനങ്ങളുടെ കൈപ്രസിദ്ധീകരണങ്ങൾ വായിക്കുകയോ ചെയ്തിരുന്നു. ഈ വക പ്രവർത്തികൾ എല്ലാംതന്നെ ഭരണകൂടത്തിന് എതിരെയുള്ള പ്രവർത്തനങ്ങൾ ആയി കണക്കാക്കുകയും, ഇത്തരത്തിൽ വിവരം ലഭിക്കുന്നവരെയോ, സംശയം ഉള്ളവരെയോ പിടിച്ചുകൊണ്ട് പോവുകയും പതിവായിരുന്നു. ഒളിവിൽ പോയവരോ, തിരികെ കയറി വരാൻ 'തറവാടുകൾ' ഉണ്ടായിരുന്നവരോ ആയ വിഭാഗങ്ങൾ ഒക്കെയും അക്കാലഘട്ടവും അതിജീവിച്ചപ്പോൾ എന്റെ മുൻതലമുറ ജീവനറ്റ ശരീരമായോ, ജീവിച്ചിട്ട് കാര്യമില്ലാത്ത നിലയിലോ നാട്ടിലേയ്ക്ക് ഇറങ്ങി. അവരുടെ കുടുംബങ്ങളിൽ പോലീസുകാർ കയറിയിറങ്ങി സ്ത്രീകളെയും മറ്റും ഉപദ്രവിച്ചു. തെക്കും വടക്കും കിഴക്കും പടിഞ്ഞാറും ചിന്നിച്ചിതറി ഈ കുടുംബങ്ങൾ അനാഥമായിപ്പോയി.
ഇടതുപക്ഷത്തിന്റെ പ്രത്യയശാസ്ത്രത്തകർച്ച എഴുപതുകളുടെ അവസാനത്തിൽ തുടങ്ങുകയും എൺപതുകളുടെ തുടക്കത്തോടെ തന്നെ സംഭവിക്കുകയും ചെയ്തു. തുടർന്ന് അരികുവത്കൃത വിഷയങ്ങളിൽ ഊന്നിയുള്ള ചെറുസംഘടനകളുടെ ഉയിർപ്പ് സംഭവിക്കുന്നതായി നമുക്ക് കാണാവുന്നതാണ്. സ്ത്രീപക്ഷരാഷ്ട്രീയം, ദലിത് രാഷ്ട്രീയം, പരിസ്ഥിതിവാദം, ലൈംഗികന്യൂനപക്ഷ രാഷ്ട്രീയം അടക്കമുള്ള ധാരകൾ ശക്തമായ ജനാധിപത്യ ചിന്തകൾ ഉയർത്തിപ്പിടിച്ചു മുഖ്യധാരയിലേക്ക് ചുവടുവച്ചു. തത്വചിന്താപരവും, പ്രത്യയശാസ്ത്രപരവുമായ പുത്തൻ ഉണർവ്വ് ദിശാബോധം ഉള്ള ഒരു ജനതയെ സൃഷ്ടിച്ചു. അവ പ്രാദേശിക സ്വഭാവത്തിലുള്ള സിവിൽസമൂഹങ്ങളായി രൂപപ്പെടുകയോ, മുഖ്യധാരയ്ക്ക് സമാന്തരമായ ഒരു രാഷ്ട്രീയ ധാരയായി രൂപപ്പെടുകയോ ചെയ്തു. അവരുടെ ഇടയിൽനിന്നുമുള്ള ജൈവബുദ്ധിജീവികൾ വ്യത്യസ്ത വിഷയങ്ങളെ സബാൾട്ടേൺ രീതിശാസ്ത്രത്തിലൂടെ നോക്കിക്കാണുകയും, രൂപപ്പെടുത്തിയെടുക്കുകയും ചെയ്തു. ഈ രാഷ്ട്രീയ സാമൂഹിക ഉണർവ്വിൽ നിന്നാണ് മുത്തങ്ങ, ചെങ്ങറ സമരങ്ങൾ പോലെ ആദിവാസികളുടെയും ദലിതരുടെയും സ്വന്തം കർതൃത്വത്തിലുള്ള സമരങ്ങൾ ഉണ്ടായിവന്നത്.
ഇടതുപക്ഷ പ്രത്യയശാസ്ത്രം ഒരു പൊതുമുഖ്യധാര രാഷ്ട്രീയ പദ്ധതി എന്ന നിലയിൽനിന്നും പ്രാദേശിക രൂപത്തിലുള്ള ലിബറൽ-പ്യൂരിറ്റൻ സ്വഭാവത്തിലുള്ള ഒന്നായി ചുരുങ്ങിയതിന് പ്രധാന കാരണങ്ങളിൽ ഒന്ന് സൂഷ്മരാഷ്ട്രീയ പ്രശ്നങ്ങളെ അവ പരിഗണിച്ചില്ല എന്നത് തന്നെയായിരുന്നു. പ്രത്യേകിച്ചും ജാതിയെ. അക്കാലത്ത് ഉയർന്നു വന്ന സൂഷ്മരാഷ്ട്രീയ ബദലുകളിലാവട്ടെ മാർക്സിയൻ രീതിശാസ്ത്രം തെളിവിലധികം ഉണ്ടായിരുന്നു താനും. അതുകൊണ്ട് തന്നെ പ്രാദേശികമായി ചിന്നിച്ചിതറിയ പ്യൂരിറ്റൻ മാർക്സിസം സ്വത്വരാഷ്ട്രീയത്തിന്റെ 'ദത്തുപുത്രനായി' വർഗ്ഗരാഷ്ട്രീയത്തെ വിമർശിച്ചതിൽ ആർക്കും സംശയം തോന്നിയതുമില്ല. ഇത്തരത്തിൽ 'അഴകുഴമ്പൻ' ലിബറലിസമാണ് ഇക്കാലമത്രയും ഇടതുപക്ഷത്തെ കേരളത്തിൽ നിലനിർത്തിയത്. ഇത്തരം വികാസങ്ങളെ (ലിബറലിസത്തെയും, സൂഷ്മരാഷ്ട്രീയ ചിന്തകളെയും) ഇടതുപക്ഷ റാഡിക്കൽ /നക്സൽ പ്രസ്ഥാനങ്ങൾ ഇടതുപക്ഷത്തിനകത്തും പുറത്തുമായി നിലനിന്നുകൊണ്ട് തങ്ങളുടെ ആവശ്യാനുസരണം ഉപയോഗപ്പെടുത്താൻ ശ്രമിച്ചതിന്റെ ഭാഗമായി കാണേണ്ടുന്ന ഒന്ന് മാത്രമാണ് 1996ൽ നടന്ന അയ്യൻകാളിപ്പടയുടെ തീവ്ര നാടകം.

'പട' എന്ന സിനിമ അയ്യൻകാളിയില്ലാത്ത, ഇടതുപക്ഷത്തിന്റെ അപനിർമ്മിത ചരിത്രത്തിലൂന്നിയ തെരുവുസാക്ഷാത്കാരത്തിന്റെ കഥയാണ് ദൃശ്യവൽക്കരിച്ചിരിക്കുന്നത്. തൊണ്ണൂറുകളുടെ ആദ്യപാദത്തിൽ കേരളസാമൂഹിക മണ്ഡലത്തിൽ ശക്തമായി രൂപംകൊണ്ട ആദിവാസി ഉണർവ്വിന്റെയും പ്രവർത്തനത്തിന്റെയും ഫലമായി ഉണ്ടായിവന്ന പ്രതലത്തിലാണ് റാഡിക്കൽ സ്വഭാവമുള്ള തീവ്ര സംഘടന തങ്ങളുടെ തെരുവുനാടകം നടത്തിയത്. ഈ തീവ്രനാടകം ഒരേസമയം ദലിത്-ആദിവാസി സമൂഹങ്ങളെ അക്രമികളായി കാണിക്കാൻ ഭരണകൂടത്തെ സഹായിച്ചു എന്നതിലുപരി, സി.കെ. ജാനുവിനെ പോലെയുള്ള സ്ത്രീ കർതൃത്വങ്ങളിൽ ജ്വലിച്ചു നിന്ന ആദിവാസി മുന്നേറ്റത്തെ പുരുഷകർതൃത്വത്തിലൂന്നിയ തീവ്രപ്രവർത്തനമായി ചിത്രീകരിക്കാനും അതുവഴി നൂറ്റാണ്ടുകൾക്ക് പിറകിലേക്ക് നമ്മെ തള്ളിയിടാനും ശ്രമിച്ചുവെന്ന് പറയാതെ വയ്യ.
മഹാത്മ അയ്യൻകാളിയുടെ പ്രവർത്തനങ്ങളെ, ചില സംഭവങ്ങളായി മാത്രം പറയുകയും അവയെ കലാപങ്ങളായി ചിത്രീകരിക്കുകയും ചെയ്യുന്ന ഒരു ഇടതുപക്ഷ നിർമ്മിത രീതി ഇവിടെയും നമുക്ക് കാണാവുന്നതാണ്. ദാർശനികൻ എന്ന നിലയിൽ അയ്യൻകാളിയെ കാണേണ്ടതില്ലെന്നും, കലാപത്തിലൂടെ കാര്യങ്ങൾ നേടിയെടുത്ത ആയുധധാരിയായി അദ്ദേഹത്തെ മനസ്സിലാക്കിയാൽ മതിയെന്നുമുള്ള നക്സൽ ബോധമാണ് "അയ്യൻകാളിപ്പട" എന്ന പേര് ഈ തീവ്രപ്രവർത്തകർക്ക് ഇടാനുള്ള പ്രേരണ എന്നാണ് മനസ്സിലാക്കേണ്ടത്. അതോടൊപ്പം മാധ്യമശ്രദ്ധ പിടിച്ചുപറ്റുകയും, ദലിത്-ആദിവാസി ഇടങ്ങളിൽ നിന്ന് കൂടുതൽ അനുയായികളെ ഉണ്ടാക്കിയെടുക്കാനുമുള്ള ശ്രമമായും ഇതിനെ കാണാവുന്നതാണ്. പ്രത്യേകിച്ചും 1991ൽ കെ.വേണു രാജി വച്ചതിന് ശേഷം മുരളി കണ്ണമ്പിള്ളിയ്ക്കും മുണ്ടൂർ രാവുണ്ണിയ്ക്കും വലിയ സാമൂഹികമുന്നേറ്റമോ, അടിത്തറയോ ഉണ്ടാക്കാൻ സാധിക്കാതിരുന്നത് പരിഗണിക്കുമ്പോൾ.
അയ്യൻകാളിപ്പടയുടെ പ്രവർത്തനം ഏതെങ്കിലും രീതിയിൽ ദലിത്-ആദിവാസി ഭൂസമരങ്ങളെ സഹായിച്ചു എന്ന് പറയാൻ സാധിക്കില്ല. ദലിത് -ആദിവാസികളിൽ നിന്ന് വേറിട്ട് മറ്റെവിടെയോ ആണ് പട നടത്തിയ സമരം എന്ന് തോന്നുന്നു. അതുകൊണ്ടാണ് മുത്തങ്ങ-ചെങ്ങറ-അരിപ്പ സമരങ്ങൾ ഉണ്ടാവാൻ പിന്നെയും കാലങ്ങൾ എടുത്തത്. അതാവട്ടെ 90കളുടെ ആദ്യം മുതൽക്കേ ദലിത്-ആദിവാസി നേതാക്കൾ പരിശ്രമിച്ചതിന്റെ പരിണിത ഫലമായുമാണ് ഉയിർകൊള്ളുന്നത്. ഒരു രീതിയിൽ പറഞ്ഞാൽ നക്സൽ പ്രവർത്തനങ്ങൾ വലിയ രീതിയിൽ ഈ സമരങ്ങളെ വൈകിപ്പിച്ചു എന്ന് പറയാം, പ്രത്യേകിച്ചും ദലിത് -ആദിവാസി മുന്നേറ്റങ്ങളെ ഹൈജാക്ക് ചെയ്യാനും, ഇല്ലാതാക്കാനും ശ്രമിച്ചതുവഴി. അതുകൊണ്ടാണല്ലോ "നക്സലുകൾക്ക് പ്രവേശനമില്ല" എന്ന് ചെങ്ങറ സമരത്തിൽ പ്ലക്കാർഡുകളും ബോർഡുകളും ഉയരുന്നത്. ദലിതരും ആദിവാസികളും പ്രശ്നക്കാരും, തീവ്രവാദികളുമാണെന്ന പൊതുബോധം ഉണ്ടാക്കാൻ സഹായിച്ച, മഹാത്മ അയ്യൻകാളിയെ കലാപകാരിയായി രൂപകൽപ്പന നടത്തിയ, ദലിത് ആദിവാസി അംബേദ്കറൈറ്റ് മുന്നേറ്റങ്ങളെ പിന്നോട്ടടിക്കാൻ ശ്രമിച്ച അയ്യൻകാളിപ്പടയുടെ പ്രവർത്തനങ്ങളുടെ മഹത്വവൽക്കരണമായ "പട" സിനിമ എന്ത് സന്ദേശമാണ് നൽകുന്നത്? ഒരു ദൃശ്യമാധ്യമത്തിന് വലിയ നിലയിൽ സ്വാധീനശക്തിയുണ്ടെന്നിരിക്കെ "പട" നേടുന്ന കയ്യടി ഭീതിയോടെയാണ് നോക്കിക്കാണുന്നത്, പ്രത്യേകിച്ചും ദലിത് പ്രവർത്തനത്തെയും , സ്വത്വരാഷ്ട്രീയത്തെയും നക്സൽ ലേബൽ ചാർത്തി UAPA യും TADA യും അകത്താക്കുന്ന സമകാലീന ഇന്ത്യൻ സാഹചര്യത്തിൽ . കേരളത്തിലെയും പുറത്തെയും സാംസ്കാരിക പ്രവർത്തകരുടെയും, സിനിമ -സാമൂഹിക മേഖലകളിലെയും ഉന്നതരുടെ 'പട' വാഴ്ത്തലുകളും വിരൽചൂണ്ടുന്നത് ഇടത് റാഡിക്കലിസത്തിന്റെ സൂഷ്മ വേരോട്ടത്തെയോ, അല്ലെങ്കിൽ പൊതു ഇടതിന്റെ കൂടെ നിന്നാൽ ലഭിക്കുന്ന സ്വീകാര്യതയോടുള്ള താല്പര്യത്തിലേക്കുമാവാം. എന്തായാലും അയ്യൻകാളിപ്പടയുടെ 96ലെ പൊറാട്ട് നാടകത്തിന് ശേഷം ഭീകരവാദത്തിന്റെ ചാപ്പയിൽനിന്ന് പുറത്തുകടക്കാൻ ഈ അടിത്തട്ട് മനുഷ്യർ അല്പം വിയർക്കേണ്ടിവന്നിട്ടുണ്ട്. അതുകൊണ്ട് 'ഒർജിനൽ മിന്നൽ മുരളി' പരിപാടി ഇനി വേണ്ട.