വിനായകൻ തന്റെ സ്വത്വത്തോട് കൂടി നീതിപുലർത്തേണ്ടതുണ്ട്
വിനായകന്റെ പാർശ്വവത്കൃത ഐഡന്റിറ്റിയെയും, അയാൾ പിന്നിട്ട വഴികളെയും, കള്ളിമുണ്ടിൽ നിന്നും കാക്കിയിലേക്കെത്താൻ തന്റെ സ്വത്വത്തിനകത്തു നിന്നുകൊണ്ട് വിനായകൻ നടത്തിയ പോരാട്ടങ്ങളെയൊന്നും മായ്ച്ചുകളയുകയല്ല ഇതുകൊണ്ട് ലക്ഷ്യമിടുന്നത്. ആ പോരാട്ടങ്ങളോടെല്ലാം ഐക്യപ്പെട്ടുകൊണ്ടുതന്നെയാണ് ഈ വിയോജിപ്പ് പറഞ്ഞുവെയ്ക്കുന്നത്.

'മീ ടൂ'വിനെക്കുറിച്ചുള്ള ചോദ്യത്തിന്, "എന്താണ് മീ ടൂ, എന്താണ് സ്ത്രീ, സെക്സ് ചെയ്യാനുള്ള കൺസെന്റ് ചോദിക്കലാണ് മീടൂവെങ്കിൽ ഞാനിനിയുമത് ചെയ്യും, ദാ ആ ജേർണലിസ്റ്റിനോട് തോന്നിയാൽ..." എന്നൊക്കെ തന്റെ തൊഴിൽ ചെയ്യാൻ തൊഴിലിടത്തിലെത്തിയ ഒരു മാധ്യമപ്രവർത്തകയെ ചൂണ്ടി വിനായകന് പറയാൻ കഴിയുന്നത് അയാൾ അനുഭവിക്കുന്ന 'പുരുഷൻ' എന്ന പ്രിവിലേജിൽ നിന്നുകൊണ്ടാണെന്നും, അത് തികഞ്ഞ സ്ത്രീവിരുദ്ധതയാണെന്നും ആദ്യമേ പറഞ്ഞുവെയ്ക്കട്ടെ.
എന്താണ് കൺസെന്റ്? വിനായകന്റെ വിഷയവുമായി ബന്ധപ്പെട്ട് ലൈംഗികതയെക്കുറിച്ച് വലിയ തരത്തിലുള്ള ചർച്ചകളും അഭിപ്രായപ്രകടനങ്ങളും കാണാനിടയായി. ഒരു വ്യക്തിയോട് ലൈംഗികമായ താത്പര്യം തോന്നുമ്പോൾ അത് ചോദിക്കുന്നു, അതിലെന്താണിത്ര തെറ്റ് എന്ന തരത്തിലുള്ള നിഷ്കളങ്ക ചോദ്യങ്ങൾ കണ്ടു, പ്രിയപ്പെട്ട നിഷ്കളങ്കരെ, നമ്മുടെ ലോകം അത്രയ്ക്ക് നിഷ്കളങ്കമൊന്നുമല്ല. 'കിട്ടുമോ?', 'എത്രയാ?', 'ഒരു കളി തരുമോ?' എന്ന് വീട്ടുമുറ്റം മുതൽ, റോഡിലും, ബസ്സിലും, ജോലിസ്ഥലത്തും, സ്കൂളിലും, ക്യാമ്പസിലും തുടങ്ങി ഇൻബോക്സിൽ നിറയുന്ന ഉദ്ധരിച്ച പുരുഷലിംഗങ്ങൾ വരെ നമ്മുടെ പെണ്ണുങ്ങളോട് നിരന്തരം "കൺസെന്റ്" ചോദിച്ചുകൊണ്ടിരിക്കുകയാണ്. പേടിയാണ്, ബസ്സിലെയും ജോലിസ്ഥലങ്ങളിലെയും തട്ടലും മുട്ടലും റോഡിലെ അർഥം വെച്ചുള്ള നോട്ടങ്ങളും ഇൻബോക്സിൽ വന്നുനിറയുന്ന ഫോട്ടോകളും നൽകുന്ന ട്രോമ എത്രയാണെന്ന് നിങ്ങൾക്കറിയുമോ? ഈ ട്രോമായും പേറി നടക്കുന്ന, സെക്സ് ഒരു ടാബൂവായി നിലനിൽക്കുന്ന സമൂഹത്തിനകത്തെ ഒരു സ്ത്രീയോടാണ്, കണ്ടമാത്രയിൽ നിങ്ങൾ കൺസെന്റ് ചോദിക്കുന്നത്. നിങ്ങളുടെ ഈ നിഷ്കളങ്ക ചോദ്യം അവരിലുണ്ടാക്കുന്ന ട്രോമ എത്ര ഭീകരമാണെന്ന് നിങ്ങൾക്ക് ഊഹിക്കാനാവുമോ?
മാനസികമായോ ശാരീരികമായോ മറ്റൊരാളുടെ ഇടപെടൽകൂടി ആവശ്യമാകുന്ന ഏതുകാര്യത്തിലും കൺസെന്റ് ചോദിക്കുക തന്നെ വേണം.
വിവാഹിതരായാലും, പ്രണയത്തിലുള്ളവരായാലും, മറ്റേത് ബന്ധത്തിലുള്ളവരായാലും കൺസെന്റ് പ്രധാനമാണ്, ചോദിക്കുക എന്നത് തന്നെയാണ് മര്യാദ.
ഇനി വിനായകൻ പറയുന്ന പത്ത് സ്ത്രീകൾ എന്ന കണക്ക്, ഒരു സദസ്സിലിരുന്ന് പത്ത് സ്ത്രീകളുമായി ലൈംഗിക ബന്ധമുണ്ടായെന്ന് പറയാൻ കഴിയുന്ന, ജോലി ചെയ്യാൻ എത്തിയ ഒരു സ്ത്രീയോട് അവളുടെ തൊഴിലിടത്തിൽവെച്ച് ഇത്തരത്തിൽ സംസാരിക്കാൻ കഴിയുന്ന ആ പുരുഷ പ്രിവിലേജുണ്ടല്ലോ, അത് വിനായകനൊപ്പം സദസ്സിലിരുന്ന നവ്യയ്ക്കോ, നിശ്ശബ്ദയാക്കപ്പെട്ട ആ മാധ്യമപ്രവർത്തകയ്ക്കോ ഇല്ല എന്നാണ് പറഞ്ഞുവെക്കുന്നത്. എന്നാണ് പെണ്ണിനെ ചരക്കായി മാത്രം കാണുന്ന ഈ ആണത്തപൊതുബോധത്തിനൊരവസാനമുണ്ടാകുക, ആ കിനാശ്ശേരി കുറച്ചധികം ദൂരത്തിലാണെന്നുതന്നെയാണ് കഴിഞ്ഞ ദിവസങ്ങളിലെ ചർച്ചകളിൽ നിന്നു മനസ്സിലാകുന്നത്.
വിനായകന്റെ പാർശ്വവത്കൃത ഐഡന്റിറ്റിയെയും, അയാൾ പിന്നിട്ട വഴികളെയും, കള്ളിമുണ്ടിൽ നിന്നും കാക്കിയിലേക്കെത്താൻ തന്റെ സ്വത്വത്തിനകത്തു നിന്നുകൊണ്ട് വിനായകൻ നടത്തിയ പോരാട്ടങ്ങളെയൊന്നും മായ്ച്ചുകളയുകയല്ല ഇതുകൊണ്ട് ലക്ഷ്യമിടുന്നത്. ആ പോരാട്ടങ്ങളോടെല്ലാം ഐക്യപ്പെട്ടുകൊണ്ടുതന്നെയാണ് ഈ വിയോജിപ്പ് പറഞ്ഞുവെയ്ക്കുന്നത്. ഒരു സിനിമാപ്രൊമോഷനുമായി ബന്ധപ്പെട്ട പരിപാടിയിൽ മാധ്യമങ്ങൾ നടത്തിയ അങ്ങേയറ്റം മോശമായ ഇടപെടലിനെ കണ്ടില്ലെന്നും നടിക്കുന്നില്ല. അതിനൊക്കെയപ്പുറത്ത് സവർണ പുരുഷ മേധാവിത്ത പൊതുബോധം നിലനിൽക്കുന്ന സമൂഹത്തിനകത്ത് അരികുവത്കരിക്കപ്പെട്ട മനുഷ്യരനുഭവിക്കുന്ന നിസ്സഹായത നന്നായറിയാവുന്ന വിനായകനിൽ നിന്ന് ഇത്തരമൊരു പരാമർശമുണ്ടാകുമ്പോൾ അത് പേടിപ്പെടുത്തുന്നതാണ്. നിലനിൽക്കുന്ന സവർണ ആണധികാരത്തിന്റെ വക്താവാകാതിരിക്കുക എന്നത് വിനായകൻ തന്റെ സ്വത്വത്തോട് തന്നെ പുലർത്തേണ്ട നീതിയാണെന്ന് ഓർമ്മിപ്പിക്കുന്നു.
വിനായകന്റെ ഒറ്റ പരാമർശത്തിൽ മലയാളിയുടെ ലൈംഗിക ദാരിദ്ര്യം മാത്രമല്ല, ജാതിവെറി കൂടി പുറത്തുവന്ന സ്ഥിതിക്ക് കൂടുതലൊന്നും പറയാതിരിക്കുന്നത് തന്നെയാണ് നല്ലത്.
(Disclaimer: The opinions expressed within this session are the personal opinions of the writer. The facts and opinions appearing in the article do not reflect the views of 'Idam' and 'Idam' does not assume any responsibility or liability for the same.)