കപ്പിത്താന്റെ ഭാര്യയുടെ ടൈറ്റാനിക് ജീവിതാവസ്ഥകൾ
ഓടി ബാറിൽക്കേറി ഒരു നിപ്പനടിക്കുന്ന പോലെയാണ് പുസ്തകമെന്ന് ബെന്യാമിൻ പറഞ്ഞത് കിറുകൃത്യം. വാമൊഴികളും പ്രാദേശിക ഭാഷകളും എഴുത്തിലും സിനിമയിലും എന്നേ നിറഞ്ഞു കവിഞ്ഞിട്ടുണ്ട്. അവ ജനിപ്പിക്കുന്ന കൗതുകങ്ങൾ അവസാനിക്കാതെ നിൽക്കുന്നുമുണ്ട്. അതിനു കാരണം, അവയ്ക്കിടയിലൂടെ വെടിയുണ്ട കണക്കെ തറച്ചുകേറി ചിരിപ്പിക്കുകയോ ചിന്തിപ്പിക്കുകയോ ചെയ്യുന്ന തരം കാല വിനിമയങ്ങൾ ഉതിർന്നു വീഴുന്നത് കൊണ്ടുകൂടിയാണ്.

'മനസ്സിൽ കുറ്റബോധം തോന്നിത്തുടങ്ങിയാൽ പിന്നെ ചെയ്യുന്നതെല്ലാം യാന്ത്രികമായിരിക്കും' എന്നു പറഞ്ഞ പോലെ, ഉള്ളിൽ കേറി ഫ്ലാറ്റു പണിതു താമസം കൂടിയ ആഗ്രഹങ്ങൾ ഒരാളെ കൊണ്ട് ചെയ്യിക്കുന്ന ചിലതുണ്ട്. അയാളറിയാതെ അയാൾ പലതും ചെയ്യും. അയാളുടെ ഓർമകൾ പോലും അയാളെ ഒറ്റുകൊടുക്കും. ബിപിൻ ചന്ദ്രൻ എന്ന എഴുത്തുകാരന് സിനിമ ശ്വാസമാകുന്നതു പോലെയാണിത്. അയാൾ ഇന്നോളമെഴുതിയ പുസ്തകങ്ങളെല്ലാം സിനിമയെപ്പറ്റിയുള്ളതാണ്. അപ്പോൾ പിന്നെ ആദ്യത്തെ നോവലായ 'കപ്പിത്താന്റെ ഭാര്യ' യിലും സിനിമയില്ലാതിരിക്കുന്നതെങ്ങനെ!

ആദ്യവരി മുതൽ തുടങ്ങുന്നുണ്ട് ബിപിൻ ചന്ദ്രന്റെ വാക്കേറ്. സിനിമയല്ലാതൊരു ഓർമയില്ല, അതല്ലാതൊരു പ്രണയമില്ല, അതല്ലാതൊരു നൊസ്റ്റാൾജിയ ഇല്ല. രാജാവിന്റെ മകൻ സിനിമ തൊട്ടുകൂട്ടിയാണ് കഥക്കപ്പലിലേക്ക് വായനക്കാരൻ തിരതള്ളിച്ചെല്ലുന്നത്.
ഓടി ബാറിൽക്കേറി ഒരു നിപ്പനടിക്കുന്ന പോലെയാണ് പുസ്തകമെന്ന് ബെന്യാമിൻ പറഞ്ഞത് കിറുകൃത്യം.
വാമൊഴികളും പ്രാദേശിക ഭാഷകളും എഴുത്തിലും സിനിമയിലും എന്നേ നിറഞ്ഞു കവിഞ്ഞിട്ടുണ്ട്. അവ ജനിപ്പിക്കുന്ന കൗതുകങ്ങൾ അവസാനിക്കാതെ നിൽക്കുന്നുമുണ്ട്. അതിനു കാരണം, അവയ്ക്കിടയിലൂടെ വെടിയുണ്ട കണക്കെ തറച്ചുകേറി ചിരിപ്പിക്കുകയോ ചിന്തിപ്പിക്കുകയോ ചെയ്യുന്ന തരം കാല വിനിമയങ്ങൾ ഉതിർന്നു വീഴുന്നത് കൊണ്ടുകൂടിയാണ്. കപ്പിത്താന്റെ ഭാര്യയിൽ എഴുത്തുകാരൻ തന്റെ ദേശത്തിന്റെ 'മധ്യ തിരുവിതാംകൂർ ഫാഷ' കൂർമതയോടെ എറിഞ്ഞു താനുദ്ദേശിച്ച പോയിന്റിൽ തറപ്പിച്ചു നിറുത്തുന്നുണ്ട്.
തൊണ്ണൂറുകളിൽ കേരള ഗ്രാമങ്ങളിലെ സ്ഥിരം കാഴ്ചയായിരുന്ന സിനിമാ പ്രചരണത്തിന്റെ ദൃശ്യങ്ങളിലൂടെയാണ് നോവൽ ചടുല വേഗത്തിൽ വണ്ടിയോടിച്ചു പോകുന്നത്. തോമസുകുട്ടിയും ആനിയമ്മയും തനതു തെക്കൻ ജീവിതത്തിന്റെ കൂസലില്ലായ്മയുടെ പ്രണയ പ്രതീകങ്ങളായി മാറുന്നത് വായനക്കാരൻ തുടക്കത്തിൽ തന്നെ അറിയുന്നു. ഓരോ വികാരങ്ങളെയും ഫലിപ്പിക്കാൻ കഥാകാരൻ കൂട്ടുപിടിക്കുന്നത് തന്റെ കൗമാര/യൗവനങ്ങളുടെ ഗൃഹാതുര സങ്കേതങ്ങളെ തന്നെയാണ്. തൊണ്ണൂറുകളിലെ ജീവിതത്തിൽ സിനിമയും പ്രണയ ജീവിതങ്ങളും എങ്ങനെയായിരുന്നു എന്നതിന്റെ ദൃശ്യപരത സ്ഫടികത്തിളക്കമുള്ള വാക്കുകളിലൂടെ വായനക്കാരൻ ഓട്ടം നിറുത്താനാവാതെ കൺപരതിയറിയുന്നു.
ലീലാ മഹൽ ടാക്കീസിന്റെ പടം പ്രചാരണത്തിന്റെ ജീപ്പിൽ അനൗൺസ്മെന്റ് നടത്തുന്ന തോമസ് കുട്ടി, തന്റെ പ്രണയിനിയായ ആനിയമ്മയെ കാണുമ്പോൾ 'വശത്തോട്ട് ചെരിഞ്ഞിരുന്ന് മോഹൻലാലിന്റെ ഒച്ചയിൽ പറഞ്ഞോണ്ടിരുന്നു' എന്ന് എഴുത്തുകാരൻ നിരീക്ഷിക്കുമ്പോൾ, തിയേറ്ററിരുട്ടിൽ നിന്നും പുറത്തെ കത്തുന്ന വെയിലിലേക്കിറങ്ങി നടക്കുന്ന സാധാരണ പ്രേക്ഷകനിൽ നിന്നിറങ്ങിപ്പോവാത്ത നായകപ്പടർപ്പ് വായനക്കാരനറിയുന്നു. 'അതിൽപ്പിന്നെ ആനിയമ്മയോട് ക്ഷമ ചോദിക്കാൻ നടന്ന് തോമസുകുട്ടീടെ നീല പാരഗൺ ചെരിപ്പൊരെണ്ണം തേഞ്ഞു' എന്ന വാക്യത്തിൽ, എഴുത്തുകാരന്റെ സ്ഥിരം തിരക്കഥാ സങ്കേതങ്ങളുടെ 'പ്രോപ്പർട്ടി' ഉപയോഗിക്കപ്പെടുന്നു.
ആനിയമ്മയെ എങ്ങനെയെങ്കിലും സ്വന്തമാക്കാൻ ഒരു സ്ഥിരം ജോലി തോമസുകുട്ടിക്ക് ആവശ്യമായിരുന്നു. അക്കാലത്തെ ചെറുപ്പക്കാരെ പോലെ ഗൾഫ് എന്ന സ്വർഗരാജ്യത്തിന്റെ ആന്തരിക പ്രലോഭനം അയാളെയും കീഴടക്കുന്നു. അതിനുവേണ്ടിയുള്ള കുതറലുകൾ അയാളെ കൊണ്ടുചെന്നെത്തിക്കുന്നത് ചിരിയുടെയും കരച്ചിലിന്റെയും ഭീതിയുടെയും അപ്രതീക്ഷിതമായുണ്ടാകുന്ന കൊലപാതകത്തിന്റെയും ഒളിച്ചോട്ടങ്ങളുടെയും ഇരുട്ടറകളിലേക്കാണ്.
ആനിയുടെയും തോമസ് കുട്ടിയുടെയും ജീവിതത്തിലേക്ക് കട്ട സപ്പോട്ടുമായി ചേർന്നു നിൽക്കുന്ന റോസിലിയാൻറിയാണ് ഈ കഥയിലെ കപ്പിത്താന്റെ ഭാര്യ. എല്ലാ നാട്ടിലും കാണും ഇങ്ങനെയൊരു റിബൽ. നാട്ടുകാർ മുഴുവൻ എതിരായിരിക്കുമ്പോഴും കൂസലുകളില്ലാതെ ജീവിക്കുന്നവർ. അവരുടെ ഉള്ളിലെ നന്മ അറിയുന്ന നേരം വരെയും നിഗൂഢതയാക്കി നിലനിറുത്തി, നായികാനായകന്മാരെക്കാൾ ഉയരത്തിൽ പലപ്പോഴും എഴുത്തുകാരൻ എടുത്തു വെച്ചിരിക്കുന്ന കഥാപാത്രമാണ് റോസിലിയാന്റി. അവരുടെ ജീവിതവും ലക്ഷ്യവും എന്താണെന്ന് വായനക്കാരൻ വായിച്ചു തന്നെ അറിയണം.

ശക്തമായ കഥാപാത്രസൃഷ്ടികൾ ഓരോ പുറത്തിലും അനുഭവിക്കാനാവുന്ന തരം സിനിമാറ്റിക് ത്രില്ലറാണ് ഈ നോവൽ. കവർ ചിത്രത്തിലെ ടൈറ്റാനിക് സിനിമ ദൃശ്യങ്ങൾ കഥയുടെ രഹസ്യാത്മകത കാത്തു സൂക്ഷിക്കുന്നുണ്ട്. അതറിയാൻ അവസാന പുറം വരെ ചെല്ലേണ്ടതുണ്ട്. ശക്തരായ രണ്ടു സത്രീ കഥാപാത്രങ്ങളും മേരീദാസൻ ബോട്ടും ലോപ്പസും ജിബിച്ചനും സോണിയും വായനക്കു ശേഷം ഓർമയിൽ നിൽക്കും. കേരള രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ചാരക്കേസ് എങ്ങനെയാണ് തോമസുകുട്ടിയുടെ കണ്ണിലിരുട്ടു കേറ്റിയതെന്ന് വായിച്ചു തന്നെ അറിയൂ.