ആത്മജ്ഞാനികളുടെ നാട്ടിൽ ഒരിടവേള
കല്ലും മാർബിളും കൊണ്ട് ഭാഗികമായി പൊതിഞ്ഞ ഇഷ്ടികകൾ കൊണ്ട് നിർമ്മിച്ച മനോഹരമായ കെട്ടിടങ്ങളുടെ ചുമരിൽ വയറൊട്ടിയ ഞങ്ങളുടെ ശരീരങ്ങൾ പ്രതിഫലിച്ചു. വിശപ്പിന്റെ നങ്കൂരം നടുമുറ്റത്തിറക്കി ഓരോ നിഴലുകളും മുസാഫിർ ഖാനയുടെ വാതിൽ തേടി ഓരോ കെട്ടിടങ്ങളുടെയും വട്ടം പിടിച്ചു. ആരെയും കാണ്മാനില്ല. മുറാദാബാദി ബിരിയാണിയുടെ മണം ഇഴഞ്ഞെത്തിയൊരു വാതിലിലായിരുന്നു അന്വേഷണങ്ങൾ അവസാനിച്ചത്. ഉള്ളിൽ വെളിച്ചം കാണുന്നുണ്ട്. സാബ്, ഭയ്യാ, ഷെയ്ഖ് എന്നെല്ലാം മാറി മാറി ഒരുപാട് നേരം വിളിച്ചു കഴിഞ്ഞപ്പോൾ കുഴിഞ്ഞ കണ്ണുകളിൽ ഉറക്കമൊളിച്ചിരിക്കുന്നൊരു വൃദ്ധനായിരുന്നു ഉത്തരം നൽകിയത്.

സമയം രാത്രി ഒരു മണി കഴിഞ്ഞിരിക്കുന്നു. സർഹിന്ദിലെ നിരത്തുകൾ ശൂന്യവും, മൂകവുമാണ്. ഭാരമുള്ളൊരു യാത്രയുടെ ഇടത്താവളമായിരുന്നു സർഹിന്ദ്. മങ്ങി മയങ്ങിയ തെരുവ് വിളക്കുകളുടെ ഓരം പറ്റി മുസാഫിർഖാനയുടെ പടിവാതിൽ തേടി നടക്കുമ്പോൾ ഒന്ന് തല ചായ്ക്കാനും, അരവയറെങ്കിലും നിറക്കാൻ എന്തെങ്കിലും കഴിക്കാനുമുള്ള ആഗ്രഹമായിരുന്നു മനസ്സിൽ നിറഞ്ഞു നിന്നിരുന്നത്. ഏറെ കിലോമീറ്ററുകൾ നടന്ന ശേഷമാണ് ഞങ്ങൾ ആ സത്യം തിരിച്ചറിയുന്നത്. നമ്മൾ നടന്നിരിക്കുന്നത് നേരെ എതിർ ദിശയിലേക്കാണ്. അതെ, റാസ്മുസ്സെൻ സഹോദരങ്ങളുടെ ഗൂഗിൾ മാപ്പ് നമ്മളെ വഴി തെറ്റിച്ചിരിക്കുന്നു. ജ്വലിക്കുന്ന തെരുവ് വിളക്കിന് ചുവട്ടിൽ നിൽക്കുമ്പോഴും വിശപ്പും, ക്ഷീണവും കാരണം കണ്ണുകളിലേക്ക് ഇരുട്ട് പടരുന്നത് പോലെ തോന്നി. ഇല്ല, ഇനിയൊരടി നടക്കാൻ വയ്യ. നിരാശയുടെ കാർമേഘങ്ങൾ ഞങ്ങളെ മൂടി കൊണ്ടിരിക്കുമ്പോഴായിരുന്നു ഇരുളിനിടയിൽ നിന്നും ആ മധ്യവയസ്സ്കൻ ഞങ്ങളിലേക്ക് കടന്നു വന്നത്. കുർത്താ പൈജാമ വേഷധാരി, കുറി തൊട്ടിട്ടുണ്ടെങ്കിലും കയ്യിൽ തസ്ബീഹ് മാലയുണ്ട്, തലപ്പാവ് പഞ്ചാബിയാണെന്ന് സൂചിപ്പിക്കുന്നു, കയ്യിലെ ഊന്നുവടിയും തോളിലുള്ള പച്ച ഭാണ്ഡവും ഒരു നിത്യ സഞ്ചാരിയെയാണ് മനസ്സിലേക്ക് പകർത്തിയത്. വെളുത്ത താടി രോമങ്ങൾ ഒളിഞ്ഞു നോക്കുന്ന മുഖത്ത് ഗൗരവമാണ് തെളിഞ്ഞു കാണുന്നത്. ഊരോ പേരോ അദ്ദേഹം പറഞ്ഞില്ല. ഞങ്ങൾ അദ്ദേഹത്തെ ബാബ എന്ന് വിളിച്ചു. ഞങ്ങളുടെ അവസ്ഥ കേട്ടു കഴിഞ്ഞപ്പോൾ 'മേരേ സാഥ് ആവോ' എന്നുമാത്രം പറഞ്ഞവസാനിപ്പിച്ചു.
കിലോമീറ്ററുകളോളം നടന്ന ക്ഷീണമുണ്ടായിരുന്നെങ്കിലും വഴിനടത്താനെത്തിയ പഥികന്റെ വാക്കുകൾ ഉള്ളിലെവിടെയോ ഇന്ധനം നിറച്ചു. രാത്രി കൂടുതൽ ഇരുട്ട് പുതച്ചു തുടങ്ങി. മുസാഫിർഖാന പ്രായത്തിന്റെ അവശതകളെ താണ്ടി ബാബക്ക് വഴി നടത്താൻ കഴിയാത്തത്രയും വിദൂരമായിരുന്നതിനാലാവണം അദ്ദേഹം ആദ്യം ഞങ്ങളെ കൊണ്ട് പോയത് സമീപത്തെ ഒരു ഗുരുദ്വാറിന്റെ വാതിൽക്കലായിരുന്നു. ഗുരുദ്വാറിന്റെ പടിവാതിൽ അടച്ചിട്ടിരിക്കുകയാണ്. ബാബ ആരെയൊക്കെയോ വിളിച്ചു നോക്കിയെങ്കിലും, മറുപടിയില്ല. വിജനതയുടെ മേച്ചിൽപുറങ്ങളിൽ തെരുവ് പട്ടികൾ വിലസുന്ന ആ തെരുവിൽ പിന്നീട് നിൽക്കാൻ തോന്നിയില്ല. ലക്ഷ്യത്തിൽ നിന്നും കൂടുതൽ വിദൂരമാക്കിയ പഥികനോട് യാത്ര പറഞ്ഞു ഗുരുധ്വാറിന്റെ മുൻവശമുള്ള ഇടവഴിയിലൂടെ ഞങ്ങൾ ഇരുട്ടിലേക്ക് നടന്നു. വിണ്ടുകീറിയ കെട്ടിടങ്ങൾക്കിടയിലൂടെ തട്ടിയും തടഞ്ഞും ആളനക്കമുള്ളൊരു കവലയിൽ ആയിരുന്നു എത്തിച്ചേർന്നത്. തീ കാഞ്ഞിരിക്കാൻ സൗകര്യമുള്ള കുഞ്ഞു ദാബകൾ യാത്രികരേയും കാത്ത് വഴിയോരങ്ങളിൽ ചിതറി കിടക്കുന്നുണ്ട്. തീ പടർന്നു പിടിക്കുന്നതിനനുസരിച്ചു കവലയിൽ സ്വർണ്ണ വെളിച്ചം ഒളിഞ്ഞും തെളിഞ്ഞും കൊണ്ടിരുന്നു. ഭാഗ്യം ഒരു ഓട്ടോറിക്ഷക്കാരന്റെ രൂപത്തിലായിരുന്നു പ്രത്യക്ഷപ്പെട്ടത്.
സർ ഇ ഹിന്ദ്
സൈഫുദ്ധീൻ ഭായിയുടെ ഓട്ടോയിൽ മുസാഫിർഖാന ലക്ഷ്യമാക്കി നീങ്ങുമ്പോൾ നഗരം ഉറങ്ങുകയായിരുന്നു. ഗതകാല സ്മൃതികളുടെ ഭാരം പേറുന്ന കെട്ടിടങ്ങൾ ഇരുവശങ്ങളിലായി തലയുയർത്തി നിൽപ്പുണ്ട്. നൂറ്റാണ്ടുകളുടെ ചെത്തവും ചൂരുമേറ്റ വീഥികളിൽ ഹിന്ദു ചൗഹാൻ രജപുത്രരുടെയും, സയ്യിദ് വംശജരുടെയും, തുഗ്ലക്ക് വംശജരുടെയും, മുഗളരുടെയും ചരിത്രം തളംകെട്ടി നിന്നു. ജനകീയ സങ്കൽപ്പമനുസരിച്ച് ഹിന്ദിന്റെ അതിർത്തി എന്നർത്ഥം വരുന്ന 'സർ ഇ ഹിന്ദ് ' എന്നതാണ് സർഹിന്ദായി രൂപാന്തരപ്പെട്ടതെന്ന് പറയപ്പെടുന്നുണ്ടെങ്കിലും 'സതുദർ ദേശ്' എന്നായിരുന്നു ഈ നഗരത്തിന്റെ പേരെന്ന് വരാഹമിഹിര അദേഹത്തിന്റെ സംസ്കൃത ഗ്രന്ഥമായ ബൃഹത് സംഹിതയിലും അതല്ല സിംഹത്തിന്റെ സങ്കേതം എന്നർത്ഥം വരുന്ന 'സഹർനദ്' എന്നായിരുന്നു പൂർവ്വനാമമെന്ന് ഷംസു തിബ്രീസി അദേഹത്തിന്റെ ഹിന്ദുസ്ഥാൻ ഇസ്ലാമി അഹ്ദ് മേം എന്ന ഗ്രന്ഥത്തിലും അവകാശപ്പെടുന്നുണ്ട്. സത്ലജ് നദിയോട് ഓരം ചേർന്ന് വളർന്ന ഈ നഗരത്തിന്റെ അടിവേരുകൾ പടർത്തിയത് ഫൈറൂസ് ഷാഹ് തുഗ്ലക്കായിരുന്നു. അന്ന് ജനവാസമില്ലാത്തൊരു വനാന്തരമായിരുന്നു സർഹിന്ദ്. ഡൽഹിയുടെയും പഞ്ചാബിലെ നഗരമായ സമാനയുടെയും ഇടയിലുള്ള വഴിദൂരം ഭരണ നിർവ്വഹണത്തിനു തടസ്സമായപ്പോൾ അവക്കിടയിൽ ഒരു നഗരം ജനിക്കുകയായിരുന്നു.
പിന്നീട് പൃഥ്വിരാജ് ചൗഹാൻ ദില്ലി ഭരിക്കുന്ന കാലത്ത് സർഹിന്ദ് അദ്ദേഹത്തിന്റെ സൈനിക കേന്ദ്രമായിരുന്നുവെങ്കിലും പതിനാറാം നൂറ്റാണ്ടിൽ മുഗൾ ചക്രവർത്തി ഷാജഹാൻ ഇന്ത്യ ഭരിക്കുന്ന കാലത്താണ് ഈ നഗരത്തിൻ വികസനങ്ങളുടെ നിറം വെച്ചത്. അന്ന് കിഴക്കൻ പഞ്ചാബിലെ മുഗൾ ഭരണത്തിന്റെ ആസ്ഥാനമായിരുന്നു സർഹിന്ദ്. പ്രതാപകാലത്ത് നഗരത്തിൽ 360 പള്ളികളും ഒത്തിരി പൂന്തോട്ടങ്ങളും കിണറുകളും ഉണ്ടായിരുന്നെന്ന് ചരിത്ര രേഖകളിൽ കാണാം. ഇന്നും നഗരത്തിന്റെ ഹൃദയഭാഗങ്ങളിൽ പലയിടങ്ങളിലായി മരങ്ങൾ നിരയൊപ്പിച്ചു നട്ടു പിടിപ്പിച്ചിട്ടുണ്ട്. പ്രസിദ്ധരായ ഒട്ടേറെ പണ്ഡിതന്മാരുടെയും, കവികളുടെയും, ചരിത്രകാരൻമാരുടെയും കൂടി ദേശമാണ് സർഹിന്ദ്. ഡിസംബർ നിശ സർഹിന്ദിനെ കോടമഞ്ഞിൽ പൊതിഞ്ഞതോടെ കൂടുതൽ നഗരക്കാഴ്ചകൾ കണ്ണിൽ തെളിയുന്നില്ല. മലയാള പദങ്ങൾ തുന്നിച്ചേർത്ത ഞങ്ങളുടെ ഹിന്ദി മനസിലാവാതെ സൈഫുദ്ധീനും, ഇട തടവുകളില്ലാത്ത അദേഹത്തിന്റെ സംസാരം മനസിലാവാതെ ഞങ്ങളും തണുത്ത രാത്രിയിലും വല്ലാതെ വിയർത്തിരിക്കുമ്പോൾ സർഹിന്ദ് -ബസ്സി പത്താന റോഡിലെ നിങ്ങളുടെ ലക്ഷ്യ സ്ഥാനം വിദൂരമല്ലെന്ന് ഫോണിൽ തുറന്ന് വെച്ച ഭൂപത്തിനുള്ളിൽ നിന്നെവിടെയോ ന്യൂയോർക്കുകാരി കാരേൻ ജേക്കബ്സൺ അലറി കൊണ്ടേയിരുന്നു.
തലനിയനിൻ ഗ്രാമത്തിലെ പ്രധാന സന്ദർശന കേന്ദ്രങ്ങളിലൊന്നായ റൗസാ ഷെരീഫിന്റെ മുന്നിൽ സൈഫുദ്ധീന്റെ റിക്ഷ പാതി രാത്രിയിൽ കിതച്ചെത്തിയപ്പോഴും മുസാഫിർ ഖാനയുടെ പടിവാതിൽ യാത്രികർക്കായി തുറന്നിട്ടിരിക്കുകയാണ്. വെളുത്ത പ്രതലത്തിൽ വള്ളിച്ചെടികൾ പടർന്നുപിടിച്ചത് പോലുള്ള ചിത്രപ്പണികൾ കൊണ്ട് ഭംഗിയേറിയ കവാടത്തിനരികെ സെക്യൂരിറ്റി ജീവനക്കാരെയൊന്നും കാണാനില്ല. നിരവധി മനുഷ്യരുടെ ജീവിതം ചുമക്കുന്ന ഉന്തു വണ്ടികൾ കവാട വാതിലിന് ഇരു വശങ്ങളിലായി വിശ്രമിക്കുന്നുണ്ട്. സൈഫുദ്ധീൻ നന്ദി, സർഹിന്ദിന്റെ ഉൾവഴികളിലൂടെ വിശപ്പിന്റെയും ക്ഷീണത്തിന്റെയും ഉൾചുഴികളിൽപ്പെട്ടു അലഞ്ഞു നടന്ന ഞങ്ങളെ കൃത്യമായി ഇവിടേക്ക് എത്തിച്ചു തന്നതിന്. ഒട്ടും സമയം കളയാതെ കവാട വാതിലിലൂടെ ഉള്ളിലേക്ക് പ്രവേശിച്ചപ്പോൾ ഭംഗിയേറിയ നിറങ്ങളിലലിഞ്ഞു ചേർന്ന മിനാരങ്ങളായിരുന്നു ദൂരെ നിന്നും ഞങ്ങളെ സ്വാഗതം ചെയ്തത്.
വിശപ്പാണ് സത്യം
യാത്രികർക്ക് സൗജന്യമായി ഭക്ഷണവും താമസ സൗകര്യവും നൽകുന്ന സിഖ് ആരാധനാലയമായ ഗുരുദ്വാരകളെ പോലെ ദർഗകളോട് ഓരം പിടിച്ചു പ്രവർത്തിക്കുന്ന സ്ഥാപനങ്ങളാണ് മുസാഫിർ ഖാനകൾ. പണപ്പെരുപ്പമില്ലാത്ത യാത്രികർക്ക് മുസാഫിർ ഖാനകളും, ഗുരുദ്വാരകളും നൽകുന്ന ആശ്വാസം ചെറുതല്ല. സർഹിന്ദിലെ സൂഫി, സിഖ് ആത്മീയധാരകളും ചരിത്ര സ്മാരകങ്ങളുമായിരുന്നു ഞങ്ങളെ ഈ നാട്ടിലേക്ക് വശീകരിച്ചത്. നിറഞ്ഞ കീശകളില്ലാതെ വന്നിറങ്ങിയത് കൊണ്ട് തന്നെ ഭക്ഷണവും, തണുപ്പ് കാലം ആയത് കൊണ്ട് താമസവും വലിയൊരു ഭീഷണിയായിരുന്നു. വിശപ്പ് അകറ്റാനുള്ള വകയെ ലക്ഷ്യമൊള്ളൂ. വിശപ്പ് വലിയൊരു സത്യമാണ്. എഴുതപ്പെട്ട മാനുഷിക വികാരങ്ങളേക്കാൾ മനുഷ്യർക്കിടയിൽ അറിയപ്പെട്ട വികാരം വിശപ്പായിരിക്കും. അത് മനുഷ്യനെ പാകപ്പെടുത്തിയെടുക്കും, താഴേക്കിടയിലുള്ളവരെ കുറിച്ച് ചിന്തിപ്പിക്കും, ദുർവ്യയങ്ങളുടെ ഇന്നലെകളെ കുറിച്ചോർത്തു ലജ്ജിപ്പിക്കും. കവാടം കടന്നു കഴിഞ്ഞപ്പോൾ കല്ലും മാർബിളും കൊണ്ട് ഭാഗികമായി പൊതിഞ്ഞ ഇഷ്ടികകൾ കൊണ്ട് നിർമ്മിച്ച മനോഹരമായ കെട്ടിടങ്ങളുടെ ചുമരിൽ വയറൊട്ടിയ ഞങ്ങളുടെ ശരീരങ്ങൾ പ്രതിഫലിച്ചു. വിശപ്പിന്റെ നങ്കൂരം നടുമുറ്റത്തിറക്കി ഓരോ നിഴലുകളും മുസാഫിർ ഖാനയുടെ വാതിൽ തേടി ഓരോ കെട്ടിടങ്ങളുടെയും വട്ടം പിടിച്ചു. ആരെയും കാണ്മാനില്ല. മുറാദാബാദി ബിരിയാണിയുടെ മണം ഇഴഞ്ഞെത്തിയൊരു വാതിലിലായിരുന്നു അന്വേഷണങ്ങൾ അവസാനിച്ചത്. ഉള്ളിൽ വെളിച്ചം കാണുന്നുണ്ട്. സാബ്, ഭയ്യാ, ഷെയ്ഖ് എന്നെല്ലാം മാറി മാറി ഒരുപാട് നേരം വിളിച്ചു കഴിഞ്ഞപ്പോൾ കുഴിഞ്ഞ കണ്ണുകളിൽ ഉറക്കമൊളിച്ചിരിക്കുന്നൊരു വൃദ്ധനായിരുന്നു ഉത്തരം നൽകിയത്.
യാത്രികർക്ക് ഭക്ഷണം വിതരണം ചെയ്യൽ അയാളുടെ ഉത്തരവാദിത്തമായതിനാലാവണം സുഖ നിദ്രയിൽ നിന്നും വിളിച്ചുണർത്തിയതിന്റെ ദേഷ്യമില്ലാതെ സൗമ്യതയോടെ അദ്ദേഹം ഞങ്ങളെ അകത്തേക്ക് ക്ഷണിച്ചു. കൈ കഴുകി വേണം ഹാളിലേക്ക് പ്രവേശിക്കാൻ. അതിനുവേണ്ടി കയറുന്നിടത്ത് തന്നെ സംവിധാനമൊരുക്കിയിട്ടുണ്ട്. പുറം കാഴ്ചകളിൽ നൈരന്തര്യം തോന്നിക്കുന്ന കെട്ടിടത്തിന്റെ അകക്കാഴ്ച്ച മറ്റൊന്നായിരുന്നു. വിശപ്പിന്റെ വേദനകളറിഞ്ഞു വിണ്ടു കീറിയ ചുമരുകളുള്ള ആ കെട്ടിടത്തിന്റെ മേൽക്കൂരയിലെ ഓടുകൾ കാലപ്പഴക്കത്താൽ ഇരുണ്ട് തുടങ്ങിയിട്ടുണ്ട്. നിലത്തിരുന്ന് വേണം ഭക്ഷണം കഴിക്കാൻ. പുൽപ്പായകളും പരവതാനികളും വിരിച്ച വിശാലമായ ഹാളിൽ കുഞ്ഞുതീൻമേശകൾ ഒത്തിരിയുണ്ട്. അകക്കാഴ്ചകളിൽ അഭിരമിച്ചിരിക്കുന്നതിനിടെയാണ് അടുക്കളയിലേക്ക് പോയ വൃദ്ധൻ വലിയൊരു തളികയുമായി തിരിച്ചെത്തിയത്. വട്ടമിട്ടിരിക്കുന്ന ഞങ്ങളുടെ ഇടയിലേക്ക് തളിക ഇറക്കി വെച്ച് ഇത് നിങ്ങൾക്കുള്ള ഔദാര്യമല്ല അവകാശമാണെന്ന മട്ടിൽ അയാളൊന്ന് പുഞ്ചിരിച്ചു. തളിക നിറയെ നല്ല ചപ്പാത്തിയും ദാലുമാണ്. വൃദ്ധന്റെ പെരുമാറ്റം പോലെ തന്നെ ഹൃദ്യമായ ഭക്ഷണം. അറബിക്കഥകളിലെ ഭൂതത്തെ പോലെ വൃദ്ധൻ ഞങ്ങളുടെ ആവശ്യങ്ങൾക്കായി കാത് കൂർപ്പിച്ച് അടുത്തിരുന്നു. കഴിച്ചു തീരാത്ത തളികയിലേക്ക് ചൂണ്ടി വയറു നിറച്ചു കഴിക്കാൻ നിർദേശിച്ചു. ചോദിക്കാതെ തന്നെ വെള്ളം കൊണ്ട് തന്നു. ആംഗ്യ ഭാഷയുടെ ലോകത്ത് മലയാളിയെന്നോ പഞ്ചാബിയെന്നോ വേർതിരിവുകളില്ല. അവിടെ ജീവനും ജീവിതവും അതിജീവനവുമാണ് പ്രധാനം. മലയാളത്തിന്റെ പിൻബലമുള്ള ഞങ്ങളുടെ ആംഗ്യങ്ങൾ വൃദ്ധന് മനസ്സിലായി തുടങ്ങിയതോടെ ആശ്വാസമായി.
മുസാഫിർ നിവാസിലേക്ക് വൃദ്ധനായിരുന്നു ഞങ്ങളെ വഴിനടത്തിയത്. ചുവന്ന താടിക്കാരനായൊരു ഹസ്റത്ത് ആണ് മുസാഫിർ നിവാസിന്റെ താക്കോൽ സൂക്ഷിപ്പുകാരൻ. വൃദ്ധൻ തന്നെയാണ് അയാളുമായി സംസാരിച്ചത്. പൊടിയിൽ പൊതിഞ്ഞൊരു പട്ടികയെടുത്ത് താടിക്കാരൻ ഞങ്ങളോട് പേരുകൾ ചേർക്കാൻ നിർദേശിച്ചു. പഞ്ചാബി, ഹിന്ദി, ഉറുദു, ഇംഗ്ലീഷ് എന്നീ ഭാഷകളിൽ മാത്രം മഷിപുരണ്ട ആ പട്ടികയിൽ മലയാളത്തിൽ പേരെഴുതി കേരളീയരുടെ വരവറിയിച്ച സന്തോഷത്തിൽ നിൽക്കുമ്പോഴാണ് താടിക്കാരൻ ഹസ്റത്ത് പതിനൊന്നാം നമ്പർ മുറിയുടെ താക്കോൽ നീട്ടി അഞ്ഞൂറ് രൂപ മേശപ്പുറത്ത് വെക്കാൻ പറയുന്നത്. പ്രസന്നമായിരുന്ന ഞങ്ങളുടെ മുഖങ്ങളിൽ വിഷമം ഇരച്ചു കയറിയത് കണ്ടാവണം വൃദ്ധൻ ഇടപെട്ടു. ഇത് കരുതൽ തുകയാണെന്നും, നിങ്ങൾക്ക് തിരിച്ചു നൽകുമെന്നും പറഞ്ഞു ഫലിപ്പിക്കാൻ അദ്ദേഹം കഷ്ട്ടപ്പെട്ടെങ്കിലും അത് കേട്ടപ്പോഴാണ് ശ്വാസം നേരെ വീണത്. വൃദ്ധന്റെ ഉറപ്പിൽ നാട്ടിലേക്കുള്ള വണ്ടിക്കാശിൽ നിന്നും താടിക്കാരന്റെ പണപ്പെട്ടിയിലേക്ക് കരുതൽ തുക കൈമാറി. റൗസാ ഷെരീഫിൽ നിന്നും ഒത്തിരി ദൂരമില്ല മുസാഫിർ നിവാസിലേക്ക്. മാർബിൾ വിരിച്ച റൗസാ ഷെരീഫിന്റെ മുറ്റത്ത് ചെരുപ്പ് ഉപയോഗിക്കാൻ പാടില്ല. തണുപ്പ് വിഴുങ്ങിയ മാർബിളുകൾ നഗ്ന പാദങ്ങളിലൂടെ എല്ലുകളിലേക്ക് കുത്തി തുളച്ചപ്പോൾ നിമിഷങ്ങൾക്കുള്ളിലായിരുന്നു ഞങ്ങൾ മുസാഫിർ നിവാസിലെത്തിയത്. രണ്ട് നില കെട്ടിടത്തിന്റെ ഒന്നാം നിലയിലായിരുന്നു പതിനൊന്നാം നമ്പർ മുറി. ചരിത്രം തൊട്ടെടുക്കാവുന്ന പ്രത്യേക നിറമില്ലാത്ത ആ മുറിയുടെ നാല് ചുവരുകൾക്കുള്ളിൽ നിൽക്കുമ്പോൾ ഒത്തിരി ദർവേശുകളുടെ വിചാരങ്ങളെയും വിചാരണകളെയും ഉറക്കിക്കിടത്തിയ കനത്ത കിടക്കകൾ മൂലയിൽ ഇരിപ്പുണ്ടായിരുന്നു. നമ്മളെ പോലെയുള്ള ആളുകൾ ഒരു കാലത്ത് നമ്മളിൽ നിന്നും ഉജ്ജ്വലമാം വിധം വിഭിന്നമായൊരു ആത്മീയ, സാഹിത്യ, സാംസ്കാരിക ജീവിതം നയിച്ച സർഹിന്ദിൽ ദീർഘമായൊരു യാത്രയുടെ ഭാരങ്ങൾ ഇറക്കി വെച്ച് അന്ന് ഞങ്ങൾ ചുരുണ്ടു കൂടി.
ആത്മജ്ഞാനികളുടെ നാട്
പ്രഭാതം ഒരു കവിത പോലെ മനോഹരമായ കമാനങ്ങളുടെയും ഗംഭീരമായ താഴികക്കുടങ്ങളുടെയും മേൽ പടർന്നിറങ്ങി. മുസ്ലിം വാസ്തുവിദ്യയുടെ മുഗൾ കയ്യൊപ്പുകൾ പ്രഭാതത്തിൽ പ്രകാശിച്ചു. ജീവിതത്തിന്റെ യാദൃശ്ചികതകളേൽപ്പിച്ച ഉത്തരവാദിത്തങ്ങളുമായി തലനിയനിലെ മനുഷ്യർ പാടങ്ങളിലേക്കും പാതയോരങ്ങളിലേക്കും പാഠശാലകളിലേക്കും ചലിച്ചു തുടങ്ങിയിരിക്കുന്നു. ജനുവരിയിൽ ആളുകളെയും ആരവങ്ങളെയും സാക്ഷിയാക്കി ഗോദകളിൽ നിറഞ്ഞാടുന്ന ഉശിരൻ പഞ്ചാബി മല്ലന്മാരുടെ നാടാണ് തലനിയൻ. വർഷത്തിൽ ഉറൂസും, ഉത്സവവും, ജോർ മേളയും ആഘോഷിക്കുന്നിടം. ഋതു ഭേദങ്ങൾക്കനുസരിച്ച് കടുകും, കക്കരിയും, സവാളയും, നെല്ലും, ഗോതമ്പുമെല്ലാം വിളയിക്കുന്ന കർഷകർ വിശാലമായ പാടങ്ങളിൽ അടുത്തും അകന്നും കർമ്മ നിരതരായി കൊണ്ടേയിരിക്കുമ്പോൾ നിരത്തുകളിൽ കച്ചവടം ഉണർന്നു തുടങ്ങിയിരുന്നു. വ്യത്യസ്ത വർണങ്ങളിലുള്ള ദസ്തറുകൾ കെട്ടിയ പഞ്ചാബികൾ ദാബകളിൽ ഇരുന്ന് കൊച്ചു വാർത്തമാനങ്ങൾ കലക്കിയ ചായ ഊതിക്കുടിക്കുന്നുണ്ട്. പഞ്ചാബികൾക്ക് തലപ്പാവ് ആത്മാഭിമാനത്തിന്റെയും സമത്വത്തിന്റെയും ബഹുമതിയുടെയും അടയാളമാണ്. കേരളത്തിൽ ചില മുസ്ലിം പണ്ഡിതർ വെളുത്ത ദസ്തറുകൾ കെട്ടി കണ്ടിട്ടുണ്ടെന്നല്ലാതെ പല നിറങ്ങളിലുള്ള പഗ്രികൾ കെട്ടിയ മനുഷ്യരെ ആദ്യമയാണ് നേരിട്ട് കാണുന്നത്. ഒരു ഭൂപ്രദേശത്തിന്റെ സൗന്ദര്യം കുടികൊള്ളുന്നത് അതിന്റെ വിഷാദത്തിലാണെന്ന തുർക്കിഷ് എഴുത്തുകാരൻ അഹ്മദ് റസീമിന്റെ നിരീക്ഷണം വെറും മിഥ്യയാണെന്ന് എനിക്ക് തോന്നി. ഓരോ പ്രദേശങ്ങളും പ്രിയപ്പെട്ടതാവുന്നത് അതിന്റെ ഉണർവുകളിൽ നിന്നും മനുഷ്യരിലേക്ക് ഒഴുകുന്ന ഒരു തരം ഉന്മാദത്തിന്റെ അംശങ്ങൾ നമുക്ക് കണ്ടെടുക്കാനാകുമ്പോഴാണ്.
തിരക്ക് പിടിച്ച മനുഷ്യരുടെ താളത്തിലൊഴുകി വീണ്ടും റൗസാ ഷെരീഫിലെത്തിയപ്പോൾ കവാലിയുടെ ഈരടികളിലലിഞ്ഞ നടുമുറ്റത്തിരുന്ന് മുസാഫിറുകൾ സംസാരിക്കുകയാണ്. വ്യത്യസ്ത ഭാഷ ദേശ സംസ്കാരങ്ങളിലൂടെ ദേശാടനം ചെയ്തെത്തിയവരുടെ തോൾ സഞ്ചികളിൽ അനുഭവങ്ങളുടെ ചൂടുള്ള കഥകളും കാണുമെന്നുറപ്പാണ്. കടലാസ് പൂക്കൾ തണൽ വിരിച്ചൊരു മൂലയിലിരുന്ന് യാത്രികരുടെ സംഭാഷണം ശ്രദ്ധിച്ചെങ്കിലും ഏത് ഭാഷയാണ് അവർ സംസാരിക്കുന്നതെന്ന് പോലും മനസ്സിലാക്കാനാവാതെ ശ്രമം പരാജയപ്പെട്ടു.
ദർഗയിലേക്ക് ആളുകൾ വന്നും പോയും കൊണ്ടിരിക്കുകയാണ്. സുന്നി മുസ്ലിമീങ്ങൾക്കിടയിലെ രണ്ടാം മക്കയെന്നറിയപ്പെടുന്ന റൗസാ ഷെരീഫിന്റെ ചരിത്രപരമായ പ്രാധാന്യവും വാസ്തുവിദ്യ സൗന്ദര്യവുമാണ് ഒരു ആത്മീയ സന്നിധിയെന്നതിനപ്പുറം വിനോദ സഞ്ചാര കേന്ദ്രമെന്ന അംഗീകാരം കൂടി ദർഗക്ക് നൽകുന്നത്. ഔറംഗസീബിന്റെ മാർഗനിർദേശ പ്രകാരമായിരുന്നു റൗസാ ഷെരീഫിന്റെ പ്രാഥമിക ഘടന നിർമ്മാണമാരംഭിച്ചത്. മുസ്ലിം വാസ്തു വിദ്യയുടെ വിപുലമായ സ്വാധീനമുള്ള ദർഗ വളരെ വിശാലമായ സ്ഥലത്താണ് നിർമ്മിച്ചിരിക്കുന്നതെന്ന് കെട്ടിടത്തിന്റെ ഉൾവശം നോക്കിയാൽ ബോധ്യപ്പെടും. അരികുകളിൽ നീലയും പച്ചയും ചായങ്ങൾ പൂശിയ വെള്ള നിറത്തിലുള്ള പുറം ഭിത്തികൾ ഹൃദ്യമായ ദൃശ്യാനുഭവം പകരുന്നു. ദർഗയുടെ ഉൾവശം വ്യത്യസ്ത രൂപകല്പനകൾ നിറഞ്ഞതാണ്. വളഞ്ഞ ചുവരുകളിൽ ശൈഖ് അഹമ്മദ് സർഹിന്ദി രചിച്ച പ്രസിദ്ധമായ മതരേഖകളുടെ കൊത്തുപണികൾ രൂപകല്പന ചെയ്തിട്ടുണ്ട്. മികച്ച മൊസൈക് കലകൾ കാരണത്താൽ റൗസാ ചിനിയെന്നും ദർഗയെ വിളിക്കപ്പെടാറുണ്ട്. വർഷങ്ങളായി നടന്നുപോരുന്ന ഉറൂസ് ആഘോഷങ്ങൾക്കായി പാകിസ്ഥാൻ, ബംഗ്ലാദേശ്, ഇന്തോനേഷ്യ എന്നിങ്ങനെ നിരവധി രാജ്യങ്ങളിൽ നിന്നുമുള്ള തീർത്ഥാടകർ എത്തിച്ചേരാറുള്ള ദർഗയിൽ അക്ബറിന്റെയും ജഹാംഗീറിന്റെയും സമകാലികനായിരുന്ന ശൈഖ് അഹ്മ്മദിന്റെയുൾപ്പെടെ നിരവധി ശവകുടീരങ്ങളാണുള്ളത്. അഫ്ഗാൻ ഭരണാധികാരി ഷാ സമന്റെയും രാജ്ഞിയുടെയും ശവകുടീരങ്ങളും കൂട്ടത്തിൽ കാണാം. സർഹിന്ദ് ഇന്ത്യയുടെ സൗഭാഗ്യമാണെന്നും, രഹസ്യങ്ങളുടെയും ദൈവ പ്രകാശത്തിന്റെയും മഹത്വങ്ങളുടെയും ആധിക്യം കൊണ്ട് ആരും അസൂയപ്പെട്ടു പോകുന്ന ഈ നാട് ആത്മീയാനുഭവങ്ങളിലേക്കുള്ള വാതായനമാണെന്നും ശൈഖ് അഹമ്മദ് സർഹിന്ദിയുടെ മകനായ ഖ്വാജാ മുഹമ്മദ് മഇസ് തന്നെ പറയുന്നത് കാണാം. റൗസാ ശരീഫ് കൂടാതെ ഫത്തേഗർ സാഹിബ് ഉൾപ്പെടെയുള്ള അഞ്ചോളം പ്രധാനപെട്ട ഗുരുദ്വാരകളും, മാതാ ചക്രേശ്വരി ദേവി ജൈന ക്ഷേത്രവും, നാം ദേവ് ക്ഷേത്രവും, ഷാഗിർഡ് ഡി മസാറുമാണ് സർഹിന്ദിലെ പ്രധാനപെട്ട ആത്മീയ കേന്ദ്രങ്ങൾ. വിശ്വാസത്തിന്റെ അടിത്തറ ശക്തമായത് കൊണ്ട് തന്നെ ഇവയെല്ലാം ഇന്നും കൃത്യമായി പരിപാലിച്ചു പോരുന്നുണ്ട്. എന്നാൽ, ഒരു സുവർണ്ണ കാലഘട്ടത്തിന്റെ അവശേഷിപ്പുകളായി അതിഗംഭീരമായൊരു ഭൂതകാലത്തിന്റെ ആഹ്ലാദാരവങ്ങളെ യാത്രികർക്ക് മുന്നിൽ തുറന്ന് വെക്കുന്നത് മുസ്ലിം കവിയായ സാധനാ ഖസായിയുടെ സ്മരണക്കായി നിർമ്മിച്ച കസായി മസ്ജിദും, പ്രശസ്ത വാസ്തുശില്പിയായിരുന്ന ഉസ്താദ് സിയാദ് ഖാന്റെ ശവകുടീരമായ ഉസ്താദ് ദി മസാറും , മുഗൾ ഉദ്യാനവും വസതിയുമായിരുന്ന ആം ഖാസ് ബാഗും, തോഡർ മഹലുമൊക്കയാണ്.
രണ്ട് ദിവസത്തെ സർഹിന്ദ് സഞ്ചാരത്തിനൊടുവിൽ മടങ്ങാനൊരുങ്ങുമ്പോൾ കാലത്തിന്റെ വികൃതികളിൽ അടിവേരറ്റു പോയൊരു സാമ്രാജ്യത്തിന്റെ വരണ്ടുണങ്ങിയ വാർത്തമാനത്തിൽ ഈ രാജ്യത്ത് ജനിക്കേണ്ടി വന്ന ഞാൻ എത്ര നിർഭാഗ്യവനാണെന്ന് ചിന്തിച്ചു പോയി. സന്ധ്യ ഇരുൾ വീഴ്ത്തും മുമ്പ് റെയിൽവേ സ്റ്റേഷനിൽ എത്താനാണ് ഞങ്ങളുടെ തീരുമാനം. സർഹിന്ദിന്റെ ജീവിതങ്ങളുടെ തുടിപ്പും മിടിപ്പുമറിഞ്ഞ നീണ്ട നിഴലുകളെയും വലിച്ചു റെയിൽവേയിലേക്ക് നടക്കുമ്പോൾ ശൈഖ് അഹമ്മദ് സർഹിന്ദി അദേഹത്തിന്റെ മക്തൂബാതിൽ കുറിച്ചിട്ട വരികളായിരുന്നു മനസ്സിൽ നിറഞ്ഞു നിന്നത്. 'ദൈവത്തിന്റെ ഭവനത്തിൽ നിന്നും ഇവിടേക്ക് നിർഗ്ഗളിക്കുന്ന പ്രകാശം ഹൃദയത്തിന്റെ കർമ്മങ്ങളെ പ്രഭാപൂരിതമാകുന്നു'വെന്ന അദ്ദേഹത്തിന്റെ വാക്കുകൾ എത്ര ശരിയാണ്. ആത്മജ്ഞാനത്തിന്റെയും സ്നേഹത്തിന്റെയും കലാസാഹിത്യത്തിന്റെയും വീഞ്ഞിൽ മിശ്രിതമായ ഈ മണ്ണിൽ നിന്നും മടങ്ങുമ്പോൾ നഷ്ട്ടബോധത്തിന്റെ ഗർത്തങ്ങളിലേക്ക് ഞാൻ വലിച്ചെറിയപ്പെട്ടത് പോലെ തോന്നി. ഒരു നിശ്ചിത പ്രദേശത്തെ ലോകമായി സ്നേഹിച്ച ദിവാൻ കവികളെ പോലെ ഞാൻ സർഹിന്ദിനോട് അത്ര മാത്രം അടുത്ത് കഴിഞ്ഞിരുന്നു. പിരിയും മുമ്പ് സായാഹ്ന സൂര്യൻ കെട്ടിപ്പുണർന്ന ഗ്രാമ ഭംഗിയിലേക്ക് നോക്കി ഒരിക്കൽ കൂടി ഞാൻ യാത്ര പറഞ്ഞു. ആത്മജ്ഞാനികളുടെ നാടേ, വിട...