കുളക്കരയിലെ പെൺകുട്ടി

കല്ലിൽ
കാലുരച്ചുകഴുകുകയാണ്
ഒരു പെൺകുട്ടി.
അവളുടെ പാദസരം;
ഒരു തുടലാണെന്ന്,
അവൾക്കൊഴികെ
ആർക്കും തോന്നുന്നതേയില്ല.
കലങ്ങിയ വെള്ളം;
ഒരു വള്ളിച്ചെടിപോലെ,
അവളുടെ കാലുകളെ
വന്നു മൂടുന്നു.
തോട്ടയെറിഞ്ഞ
മീൻപിടുത്തക്കാരൻ,
ജലപ്പരപ്പിൽ;
മീനുകളുടെ
ജഡം കാത്ത്,
കണ്ണു തറച്ചിരിക്കുകയാണ്.
പെൺകുട്ടി നോക്കുമ്പോൾ;
വെന്തുചത്ത മനുഷ്യരുടെ,
ശരീരങ്ങൾ മാത്രം
കാണുന്നു.
മീനുകൾക്ക്
കാത്തിരിക്കുന്നവന്റെ
ചിരിക്കുപിന്നിൽ,
നിലവിളിയുടെ
നേർത്ത ശബ്ദം.
തിരിഞ്ഞുനടക്കവേ;
അവൾ
തറയിൽനിന്നെന്തോ
കുനിഞ്ഞെടുക്കുന്നു.
കാത്തിരിപ്പുകാരന്റെ
തലയിൽനിന്ന്,
ചുവന്നൊരു മത്താപ്പൂ
വിരിഞ്ഞുയരുമ്പോൾ,
തിരിഞ്ഞുനോക്കാതെ
അവൾ
നടന്നുപൊയ്ക്കൊണ്ടേയിരിക്കുന്നു.
കുളം
പിന്നെയും
കലങ്ങിയിരിക്കുന്നു...
കാലുരച്ചുകഴുകുകയാണ്
ഒരു പെൺകുട്ടി.
അവളുടെ പാദസരം;
ഒരു തുടലാണെന്ന്,
അവൾക്കൊഴികെ
ആർക്കും തോന്നുന്നതേയില്ല.
കലങ്ങിയ വെള്ളം;
ഒരു വള്ളിച്ചെടിപോലെ,
അവളുടെ കാലുകളെ
വന്നു മൂടുന്നു.
തോട്ടയെറിഞ്ഞ
മീൻപിടുത്തക്കാരൻ,
ജലപ്പരപ്പിൽ;
മീനുകളുടെ
ജഡം കാത്ത്,
കണ്ണു തറച്ചിരിക്കുകയാണ്.
പെൺകുട്ടി നോക്കുമ്പോൾ;
വെന്തുചത്ത മനുഷ്യരുടെ,
ശരീരങ്ങൾ മാത്രം
കാണുന്നു.
മീനുകൾക്ക്
കാത്തിരിക്കുന്നവന്റെ
ചിരിക്കുപിന്നിൽ,
നിലവിളിയുടെ
നേർത്ത ശബ്ദം.
തിരിഞ്ഞുനടക്കവേ;
അവൾ
തറയിൽനിന്നെന്തോ
കുനിഞ്ഞെടുക്കുന്നു.
കാത്തിരിപ്പുകാരന്റെ
തലയിൽനിന്ന്,
ചുവന്നൊരു മത്താപ്പൂ
വിരിഞ്ഞുയരുമ്പോൾ,
തിരിഞ്ഞുനോക്കാതെ
അവൾ
നടന്നുപൊയ്ക്കൊണ്ടേയിരിക്കുന്നു.
കുളം
പിന്നെയും
കലങ്ങിയിരിക്കുന്നു...