അസാധാരണ തൊഴിലാളി വർഗം
അതുകൊണ്ട് തന്നെ മെയ് ദിനം നമുക്ക് അതുല്യതയുടെ ദിനമാണ്, അസാധാരണത്വത്തിൻ്റെയും. മനുഷ്യരാശിയിലെ ഭൂരിപക്ഷത്തിന് ഇന്നേവരെ നിഷേധിക്കപ്പെട്ട സാധ്യതകൾ തുറന്ന് നൽകിയതിൻ്റെ വാർഷികമാണ് അന്താരാഷ്ട്ര തൊഴിലാളി ദിനമായി നമ്മൾ ആചരിക്കുന്നത്

കമ്മ്യൂണിസം അസാധാരണത്വത്തിൽ കെട്ടിപ്പടുത്തതാണ്. മനുഷ്യരാശിയുടെ പൊതുചരിത്രത്തിൽ നടന്ന സാമൂഹിക സംഘർഷങ്ങളുടെ പഠനം നടത്തിയാൽ തെളിയുന്ന ലളിതസത്യമാണ് അതിൽ ചുരുക്കം സന്ദർഭങ്ങൾ മാത്രമാണ് വർഗങ്ങളുടെ പ്രത്യക്ഷ സമരമായി ആവിഷ്കരിക്കപ്പെട്ടത്. കമ്യൂണിസ്റ്റ് മുന്നേറ്റത്തിന്റെ പ്രത്യേകിച്ചും അതിന്റെ മുൻനിര പോരാളി പ്രോലിറ്റേറിയൻ വർഗ്ഗത്തിന്റെ അസാധാരണ കാഴ്ചപ്പാടാണ് ചരിത്രത്തിലേക്കുള്ള തിരിഞ്ഞുനോട്ടത്തിൽ വർഗസമരം ഉടനീളം സംഭവിച്ചതായി വെളിപ്പെടുത്തുന്നത്. പ്രോലിറ്റേറിയൻ സമരങ്ങൾ യൂറോപ്പിൽ നിന്നും പൊട്ടിപുറപ്പെടുന്നതിന് മുമ്പ് തന്നെ വർഗ്ഗങ്ങൾ കുറിച്ച പരാമർശങ്ങളും എഴുത്തുകളും ഉണ്ടായിട്ടുണ്ട്, പ്രമുഖരായ ചിന്തകർ ഉൾപ്പെടെ വർഗ്ഗങ്ങളെ കുറിച്ച് എഴുതിയിട്ടുള്ളതായി കാണാം. സമൂഹത്തിൽ വർഗങ്ങൾ ഉണ്ടെന്ന തിരിച്ചറിവ് ആയിരുന്നില്ല കമ്മ്യൂണിസത്തിന്റെ പ്രചോദനം, മറിച്ച് വർഗങ്ങളുടെ അസാധാരണത്വത്തെ കുറിച്ചുള്ള തിരിച്ചറിവായിരുന്നു. സാധാരണമായ കാഴ്ചപ്പാടിൽ പത്തൊൻപതും ഇരുപതും നൂറ്റാണ്ടുകളിൽ പ്രധാന പ്രശ്നങ്ങൾ എല്ലാം തന്നെയും ഒരു വിധത്തിൽ അല്ലെങ്കിൽ മറ്റൊരു വിധത്തിൽ ദേശീയതകളുടേതായിരുന്നു. കമ്മ്യുണിസ്റ്റ് പ്രസ്ഥാനം ഒരിക്കലും ഈ സാധാരണതയുടെ വഴി സഞ്ചരിച്ചിട്ടില്ല; ഒന്നാം ലോക മഹായുദ്ധത്തിന്റെ കാര്യം തന്നെ എടുക്കുക, അര നൂറ്റാണ്ട് മുൻപ് റഷ്യജർമ്മനി തർക്കത്തിൽ മാർക്സ് എടുത്ത നിലപാടിനെ സാധാരണ യുക്തിയെന്നവണ്ണം പിന്തുണച്ചവരായിരുന്നു കാൾ കൊട്സ്കി ഉൾപ്പെടെയുള്ള ഒന്നാം തലമുറ മാർക്സിസ്റ്റുകാർ. റഷ്യൻ വിപ്ലവം നയിക്കാൻ ലെനിന് സാധിച്ചത് ഈ സാധാരണത്വത്തിൽ നിന്ന് വ്യതിചലിച്ച് യുദ്ധത്തെ എതിർത്തുകൊണ്ടുള്ള നിലപാടിൽ റഷ്യൻ ജനതയെ ഒന്നിപ്പിക്കാൻ കഴിഞ്ഞതിലൂടെയാണ്; റഷ്യക്കെതിരെ ജർമ്മനി യുദ്ധം ചെയ്യണമെന്ന് കരുതിയ മാർക്സിനെ ലംഘിച്ചുകൊണ്ടാണ് റഷ്യൻ വിപ്ലവം ജനനം കൊണ്ടത്. അങ്ങനെ യുദ്ധത്തിനെതിരെ നടന്ന വിപ്ലവത്തിൽ ഉണ്ടായ ഭരണം പിന്നീട് നാല് വർഷത്തേക്ക് യുദ്ധത്തിൽ തന്നെ തുടരുകയായിരുന്നു. യുദ്ധം അവസാനിച്ച ഉടൻ അവർ നിയന്ത്രിതമായി മുതലാളിത്ത നയങ്ങളിലേക്കാണ് തിരിച്ച് പോയത്. വർഗങ്ങളുടെ പ്രശ്നം പരിഹരിക്കുന്നതിന് മുമ്പ് ലെനിൻ ശ്രമിച്ചത് ദേശീയതയുടെ പ്രശ്നങ്ങളെ പരിഹരിക്കാനാണ്. പ്രത്യക്ഷത്തിൽ തന്നെ പ്രഖ്യാപിതനയങ്ങളെ ഒക്കെ തന്നെയും അട്ടിമറിച്ചുകൊണ്ടാണ് ആദ്യ കമ്മ്യൂണിസ്റ്റ് ഭരണകൂടം സ്വയം സംരക്ഷിച്ചത്.
സാധാരണക്കാരുടെ ഭരണം എന്ന് കാൽപ്പനികമായി വിളിക്കപ്പെടുന്ന കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൽ യാതൊന്നും സാധാരണമായി ഉണ്ടായിരുന്നില്ല. അതൊരു ചരിത്രപ്രത്യേകതയുമല്ല, കമ്മ്യൂണിസത്തിന്റെ സ്വഭാവമായി തന്നെ കാണണം. ഫ്രഞ്ച് ചിന്തകനായ അലയിൻ ബദിയു അഭിപ്രായപ്പെടുന്നത് പോലെ, നവശിലായുഗത്തിൻ്റെ യുക്തികളെ അട്ടിമറിക്കുന്നതാണ് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൻ്റെ അടിസ്ഥാന ഉദ്ദേശം. തൊഴിലാളിവർഗ്ഗങ്ങൾ ഇത്തരമൊരു തിരിച്ചറിവിലേക്ക് വരിക എന്നത് തന്നെ ചരിത്രത്തിൽ അപൂർവ്വ സംഭവമാണ്.
വിൽഫ്രെടോ പരേട്ടോ എന്ന ഇറ്റാലിയൻ ചിന്തകൻ കമ്മ്യൂണിസത്തിൻ്റെ ഈ ആന്തരിക യുക്തി തിരിച്ചറിഞ്ഞിരുന്നു. കമ്മ്യൂണിസ്റ്റ് വിരുദ്ധമായി ഇരിക്കെ തന്നെ അദ്ദേഹത്തിൻ്റെ കമ്മ്യൂണിസത്തെ കുറിച്ചുള്ള വായനകൾ പ്രസക്തമാണ്. അദ്ദേഹത്തിൻ്റെ പ്രധാന വിമർശനം തൊഴിലാളിവർഗ്ഗ വിപ്ലവം തുല്യതയിലേക്ക് നയിക്കില്ലെന്നും അതിൽ നിന്ന് ഉയരുന്ന സമൂഹത്തിൽ മറ്റൊരു വരേണ്യ വർഗ്ഗം ഉണ്ടാകുമെന്നതായിരുന്നു. ഈ വിമർശനം ശരിയാണ് താനും. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് പ്രിവിലജുകളെ റദ്ദ് ചെയ്യൽ എന്നത് ഒരു പൊതുകാര്യപരിപാടിയായി സ്വീകരിക്കാൻ കഴിയില്ല; ഒരു മുന്നേറ്റത്തിനും അത് സാധ്യമല്ല. മുതലാളിത്ത സമൂഹത്തിലും ഫ്യൂഡൽ സമൂഹത്തിലും പ്രവർത്തിക്കുന്ന ചില പ്രത്യേക പ്രിവിലേജുകളെ മാത്രമാണ് ഇല്ലായ്മ ചെയ്യാൻ കഴിയുക. പ്രോളിട്ടെറിയൻ വർഗ്ഗം കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെ നയിക്കുന്നത് തന്നെ ആ വർഗ്ഗത്തിൻ്റെ വർഗ്ഗ "പ്രിവിലേജ്" ആണ്. തുല്യരായ തൊഴിലാളി വർഗത്തിൽ "കൂടുതൽ തുല്യരാണ്" പ്രോലിട്ടെറിയൻ വർഗ്ഗം എന്നത് ശ്രദ്ധിക്കേണ്ടതുണ്ട്. ആധുനിക നാഗരികതയിൽ, അതിൻ്റെ പ്രധാന നഗരികളിൽ അവർക്കുള്ള ഇടവും രാഷ്ട്രീയ കേന്ദ്രങ്ങളിലേക്ക് ഉള്ള അവരുടെ അടുപ്പവും കൊണ്ടാണ് അവർക്ക് ഈ "പ്രിവിലേജ്" ലഭിക്കുന്നത്.
എല്ലാ അർത്ഥത്തിലും അസാധാരണമായ തൊഴിലാളിവർഗ്ഗത്തിൻ്റെ ഈ വിഭാഗത്തിൻ്റെ ഓർമ്മപ്പെടുത്തൽ അല്ലേ മെയ് ദിനം? എട്ട് മണിക്കൂർ തൊഴിലും മിച്ച സമയം തൊഴിലാളിയുടെ വളർച്ചയ്ക്കും എന്ന ആവശ്യം നേടിയത് ഈ അസാധാരണ വിഭാഗമാണ്. ജനനം, പണം, ഭൂസ്വത്ത് തുടങ്ങിയ ഘടകങ്ങളെ വരേണ്യതയുടെ യുക്തിയിൽ നിന്ന് എടുത്ത് മാറ്റുക എന്ന "പ്രിവിലേജ്" ആണ് പ്രോളിറ്റെറിയൻ വർഗത്തിനുള്ളത്.
ഈ പരിപ്രേക്ഷ്യത്തിൽ നിന്ന് കൊണ്ട് സോവിയറ്റ് യൂണിയൻ്റെ പരാജയത്തെ നോക്കിക്കാണാൻ സാധിക്കും. യഥാർത്ഥത്തിൽ സോവിയറ്റ് യൂണിയനിലെ തൊഴിൽ നയങ്ങൾ ഈ അസാധാരണത്വത്തെ മെരുക്കാൻ ശ്രമിച്ചവ ആയിരുന്നു. വിഖ്യാതമായ സ്റ്റഖനോവ് മുന്നേറ്റം ഇതിന് ഉദാഹരണമാണ്. തൊഴിലാളികളെ അവരുടെ തൊഴിൽ മേഖലയിൽ തമ്മിൽ മത്സരിപ്പിക്കുകയും കൂലിതൊഴിലിൽ അധിക താൽപര്യം ഉണ്ടാക്കാനായി പ്രേരിപ്പിച്ച സ്റ്റഖനോവൈറ്റ് മുന്നേറ്റവും, ഫാക്ടറിയിൽ മിനുട്ടുകൾ മാത്രം വൈകി വന്നാൽ ശിക്ഷ കൽപ്പിക്കുന്ന സോവിയറ്റ് ഭരണകൂടവും തൊഴിലാളികളെ വീണ്ടും സാമാന്യ അടിമകളായി മാറ്റുകയാണ് ചെയ്തത്. കേരളത്തിലെ അടിമകൾക്കിടയിൽ ഇത്തരം മത്സരബുദ്ധി പ്രവർത്തിച്ചിരുന്നതായി ചരിത്രം രേഖപ്പെടുത്തുന്നു. വലിയ ഇല്ലത്തെ അടിമകൾ ചെറിയ ഇല്ലത്തെ അടിമകളെക്കാൾ പ്രഗത്ഭരായി കണ്ടുകൊണ്ടിരുന്ന നാൾ അധികം മുമ്പ് ആയിരുന്നില്ല.
ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ കമ്മ്യൂണിസം അതുകൊണ്ട് തന്നെ സാധാരണത്വതിൽ ഊന്നൽ നൽകുന്നത് ഒരുപക്ഷേ അപകടം ആകും. "സാധാരണ ജനത" എന്ന രാഷ്ട്രീയ സംജ്ഞ ഇന്ന് ഇന്ത്യയിൽ ഏറ്റെടുത്തിരിക്കുന്നത് ഒരു ഗാന്ധിയൻ പാർട്ടിയാണ്. ഇന്ത്യയിൽ എന്നല്ല, ലോകത്തെമ്പാടും "സാധാരണക്കാരുടെ" നേതാക്കൾ ആയി വരുന്നവർ വലതുപക്ഷം ആണ്. ഭൂരിപക്ഷം വരുന്ന തൊഴിൽ ചെയ്യുന്ന "സാധാരണ" ജനതയുടെ സംരക്ഷക്ക് വേണ്ടി പ്രവർത്തിക്കുമ്പോൾ പോലും, സാധാരണ ആവുക എന്ന പ്രക്രിയ മറ്റ് മണ്ഡലങ്ങളിൽ നിന്ന് ഒഴിവാക്കേണ്ട ഒന്നാണ്. വർഗസമൂഹങ്ങൾ കാലം ഇത് വരെ ചെയ്തു പോന്നത് ഈ ഭൂരിപക്ഷം ജനതയെ അസാധാരണത്വത്തിൽ നിന്ന് മാറ്റി നിർത്തുക എന്നതായിരുന്നു. അവരുടെ ബൗദ്ധികവും കായികവുമായ വളർച്ചക്ക് ഇടം നൽകാതെ തൊഴിലിൽ തളച്ചിടുക എന്ന കുറ്റകൃത്യമാണ് ഭരണവർഗങ്ങൾ ചെയ്തത്.
മെയ് ദിനം അതുകൊണ്ട് തന്നെ തുല്യതയുടെ ദിനം മാത്രം അല്ല. മനുഷ്യർക്കിടയിലെ യഥാർത്ഥ അതുല്യത വെളിവാക്കപ്പെട്ടിട്ടില്ല എന്നതിൻ്റെ ഓർമ്മപ്പെടുത്തലാണ്. അമേരിക്കൻ ശാസ്ത്രജ്ഞനായ സ്റ്റീഫൻ ജയ് ഗൂൾഡ് പറഞ്ഞ പോലെ, ഐന്സ്റ്റീന്റെ തലച്ചോറിൻ്റെ വലുപ്പത്തേക്കാൾ നമ്മളെ അലട്ടേണ്ടത് ഐൻസ്റ്റ്റീൻ്റെ അത്ര തന്നെ സാധ്യതയുള്ള എത്രയോ മനുഷ്യർ വർഷാവർഷം അടിമവേല ചെയ്ത് ജീവിതം തള്ളി നീക്കുന്നു എന്നതാണ്; അവരെക്കാൾ കഴിവ് കുറഞ്ഞവർ സുഖജീവിതം നയിക്കുമ്പോൾ തന്നെ. മനുഷ്യർക്കിടയിൽ എക്കാലവും നിലനിൽക്കാൻ പോകുന്ന ഈ അതുല്യത - കഴിവിലെ അതുല്യത മറച്ച് വെക്കുകയാണ് വർഗ്ഗ സമൂഹത്തിൻ്റെ കാതൽ.
അതുകൊണ്ട് തന്നെ മെയ് ദിനം നമുക്ക് അതുല്യതയുടെ ദിനമാണ്, അസാധാരണത്വത്തിൻ്റെയും. മനുഷ്യരാശിയിലെ ഭൂരിപക്ഷത്തിന് ഇന്നേവരെ നിഷേധിക്കപ്പെട്ട സാധ്യതകൾ തുറന്ന് നൽകിയതിൻ്റെ വാർഷികമാണ് അന്താരാഷ്ട്ര തൊഴിലാളി ദിനമായി നമ്മൾ ആചരിക്കുന്നത്. പ്രതിഭാശാലികളായ മനുഷ്യരെ മുൻനിരയിൽ എത്തിക്കാൻ കെൽപ്പുള്ള, മനുഷ്യർക്ക് പട്ടിണിയുടെ ഭീഷണി ഇല്ലാതെ ഇഷ്ട മേഖലയിൽ പ്രവർത്തിക്കാൻ സ്വാതന്ത്ര്യം വാഗ്ദാനം ചെയ്യുന്ന തൊഴിലാളിവർഗ്ഗ മുന്നേറ്റം ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ ഉയർത്തേണ്ട മുദ്രാവാക്യവും ഇതാണ്, അസാധാരണ തൊഴിലാളി വർഗ്ഗമെ, അതുല്യതയിലേക്ക് ഉണരുവിൻ.