പന്ത് കൊണ്ടൊരു നോമ്പും പെരുന്നാളും; സന്തോഷ് ട്രോഫിക്ക് മലപ്പുറത്തിന്റെ സമ്മാനം
പക്ഷെ കേരളത്തിന് ജയിച്ചേ പറ്റൂ... ഗാലറിയിലെ കാണികൾ സമ്മർദ്ധത്തിലാക്കുന്നുണ്ടോ എന്ന ചോദ്യത്തിന് അത് സമ്മർദ്ദമല്ല, സമ്മാനമാണെന്ന് ക്യാപ്റ്റൻ ജിജോ ആവർത്തിച്ച് പറഞ്ഞത് ആ ഉത്തമ ബോധ്യത്തിലാണ്.

പന്തുരുണ്ട് തുടങ്ങിയ കാലം മുതൽക്ക് ഇന്നേ വരെ കണ്ട് പിടിക്കാൻ കഴിയാത്ത നിഗൂഢത നിറഞ്ഞ രഹസ്യമായ ഒരു മിത്ത്.
പന്തും മലപ്പുറവും തമ്മിലുള്ള ബന്ധം ആ രഹസ്യമായ മിത്താണ്. കാലങ്ങളായി മലപ്പുറവും മലപ്പുറത്തുകാരും ആ മിത്തിന് ചുറ്റും കറങ്ങുന്നു, ഒരു പന്തുപോലെ...
മലപ്പുറത്തുകാർ ദൈവവിശ്വാസികളെന്ന പോലെ നല്ല ഒന്നാന്തരം ഫുട്ബാൾ വിശ്വാസികളാണ്. ദൈവത്തിനെന്ന പോലെ പ്രാർത്ഥനയും നേർച്ചയും കാണിക്കയും അവരാ പന്തിനും സമർപ്പിക്കുന്നു. ദൈവത്തിന് വേണ്ടിയിട്ടവർ തമ്മിൽ തല്ലില്ലെങ്കിലും ഫുട്ബോളിന് വേണ്ടിയിട്ടവർ തമ്മിൽ തല്ലുന്നു. വീണ്ടുമൊന്നിക്കുന്നു. കാല്പന്തിനെ ശ്വാസം പോലെ കൊണ്ട് നടക്കുന്നവർ. അവരുടെ നിത്യജീവിതത്തിന്റെ എല്ലാ ഇടങ്ങളിലും ഫുട്ബോളുണ്ട്. സന്തോഷങ്ങളിലും ദുഃഖങ്ങളിലും ആനന്ദങ്ങളിലും നിരാശകളിലും...
എഴുപത്തിയഞ്ചു വർഷങ്ങളുടെ പഴക്കമുള്ള സന്തോഷ് ട്രോഫി ഫുട്ബാൾ ആദ്യമായി മലപ്പുറത്തെത്തുമ്പോൾ, വിരലിലെണ്ണിയാലൊതുങ്ങാത്ത ദേശീയ താരങ്ങളെയും സന്തോഷ് ട്രോഫി താരങ്ങളെയും ഫുട്ബോളിന് സമ്മാനിച്ച, ഫുട്ബോളെന്നാൽ ജീവൻ തന്നെയായി കാണുന്ന നാട്ടിൽ ഒരു സന്തോഷ് ട്രോഫി ടൂർണമെന്റ് വരാൻ എന്ത്യേ ഇത്ര കാത്തിരിക്കേണ്ടി വന്നു എന്നൊരു വലിയ ചോദ്യമുണ്ട്? എന്നാലതിൽ മലപ്പുറത്തിനോ മലപ്പുറത്തുകാർക്കോ പരാതികളോ പരിഭവങ്ങളോ ഇല്ല. മലപ്പുറമെന്ന് കേട്ടാൽ 'വേറെ കാണുന്ന' പൊതുമധ്യത്തിൽ അവരത് പണ്ടേ ശീലിച്ചതാണ്.
അതുകൊണ്ടുതന്നെ തെല്ലും പരിഭവമോ പരാതിയോ ഇല്ലാതെ അവർ ഈ നോമ്പ് കാലത്തും മഗ്രിബിന് മുമ്പായി കൂട്ടമായി ഗാലറിയിലെത്തുന്നു. എട്ടുമണിക്കുള്ള കളിക്ക് സീറ്റുറപ്പിക്കാൻ ആറ് മണിക്കെത്തുന്നു. ശേഷം ക്ഷമയോടെ കാത്തിരിക്കുന്നു. ക്ഷമ അവരുടെ വിശ്വാസത്തിന്റെ കൂടി ഭാഗമാണ്. കടുത്ത വേനലിലെ പതിനഞ്ചു മണിക്കൂർ അന്ന പാനീയങ്ങളൊഴിവാക്കിയുള്ള നോമ്പ് അവരാ ഗാലറിയിൽ വെച്ചു തുറക്കുന്നു. വരുമ്പോൾ കയ്യിൽ കരുതിയ പലഹാരങ്ങളും ഫലങ്ങളും പരസ്പരം വീതിക്കുന്നു. അവിടെ വെച്ച് തന്നെ അംഗശുദ്ധി വരുത്തി നിസ്ക്കരിക്കുന്നു. ശേഷം പ്രാർത്ഥനയോടെ ക്ഷമയോടെ കളി കാണാനിരിക്കുന്നു. മുമ്പെന്നുമില്ലാത്ത വിധം സ്ത്രീകളും കുട്ടികളും ഒറ്റക്കും കുടുംബ സമേതമായും എത്തുന്നു.
മലപ്പുറവും മലപ്പുറത്തുകാരും പ്രധാനമായും കേന്ദ്രീകരിച്ചിരിക്കുന്നത് രണ്ട് കാര്യങ്ങളിലാണ്.
ഒന്ന് അവരുടെ വിശ്വാസങ്ങളിൽ, മറ്റൊന്ന് ഫുട്ബോളിലും. അതുകൊണ്ടുതന്നെ അമ്പലം പോലെ, പള്ളി പോലെ, ചർച്ച് പോലെ പയ്യനാട്ടെ മൈതാനവും കോട്ടപ്പടിയിലെ കവാത്ത് പറമ്പിലെ മിനുക്കിത്തേച്ച പുതിയ ഗ്രൗണ്ടും, എന്തിനേറെ കൊയ്തൊഴിഞ്ഞ പാടങ്ങളും, കെട്ടിയുണ്ടാക്കിയ കവുങ്ങ് തോപ്പുകളും അവർക്ക് പുണ്യമാണ്, ഒരേ സമയം സന്തോഷത്തെ തേടാനും വിഷമങ്ങളെ കുറക്കാനും പാപങ്ങൾ പൊറുക്കാനുമുള്ള പ്രാർത്ഥനയാണ്, ഇടങ്ങളാണ്.
മലപ്പുറം അസീസും ഇരുമ്പൻ മൊയ്തീൻ കുട്ടിയും കക്കാടൻ മയമുവും യു ഷറഫലിയും ആസിഫ് സഹീറും അനസും ആഷിക്കുമൊക്കെ മലപ്പുറത്തിന്റെ തസ്ബീഹ് മാലയിലെ തിളക്കമുള്ള മുത്തുകളാണ്. ആ മാലയിലെ മുത്തുകൾ എണ്ണിത്തിട്ടപ്പെടുത്താൻ കഴിയാത്ത വിധം ദീർഘമാണ്. മലപ്പുറത്തിന്റെ ഫുട്ബോൾ ചരിത്രത്തെ പോലെ തന്നെ അതും നീണ്ടുപോകുന്നു. ഏതായാലും മലപ്പുറത്ത് പന്ത് തട്ടിയവരാരും നാലാൾ അറിയാത്തവരായിട്ടില്ല. നാലാൾ അവരുടെ കളിക്ക് കണ്ണ് കൂർപ്പിക്കാതിരുന്നില്ല, കാത് കേൾപ്പിക്കാതിരുന്നില്ല, കൈ ഉയർത്താതിരുന്നിട്ടില്ല, ഹൃദയം മിടിക്കാതിരുന്നിട്ടില്ല.
എഴുപത്തഞ്ചാമത് സന്തോഷ് ട്രോഫി ടൂർണമെന്റ് കിരീടത്തിന് ഒരു പടി മാത്രം നിൽക്കുമ്പോൾ കേരളത്തിന്റെ ടീമിലുണ്ട് ഒരു സെവൻസോളം മലപ്പുറം താരങ്ങൾ. ജെസിനും നൗഫലും ഷഫീഫും ഷിഗിലും സൽമാനും അർജുൻ ജയരാജുമൊക്കെ കളത്തിൽ നിറഞ്ഞു കളിക്കുമ്പോൾ കുമ്മായ വരക്കപ്പുറത്തെ ഗാലറിയിൽ ആവേശ ആരവങ്ങളുമായി ഇരുപത്തിനായിരക്കണക്കിനു കാണികളുമുണ്ടാവും. കർണ്ണാടകക്കെതിരെയുള്ള സെമി ഫൈനൽ മത്സരത്തിൽ, മലപ്പുറത്തിന്റെ ജെസിനാടിയ ആ രാത്രിയിൽ പയ്യനാട് സ്റ്റേഡിയത്തിൽ കളി കാണാനെത്തിയിരുന്നത് ഇരുപത്തി അയ്യായിരത്തോളം പേരാണ്. ഇത് ഏകദേശം പയ്യനാട്ടെ സ്റ്റേഡിയം കപ്പാസിറ്റിയോളം വരും. അപ്പോഴും നൂറു കണക്കിനാളുകൾ ടിക്കറ്റ് കിട്ടാതെ പുറത്ത് നിൽക്കുന്നുണ്ടായിരുന്നു. സാധാരണ സന്തോഷ് ട്രോഫിയിലെ പ്രാഥമിക കളി കാണാൻ ഓൾ ഇന്ത്യൻ ഫുട്ബാൾ ഫെഡറേഷന്റെ ഒഫിഷ്യൽ ഫേസ്ബുക് പേജിൽ ആയിരത്തോളം പേർ മാത്രമെത്തുന്നിടത്ത് കേരളത്തിന്റെ കഴിഞ്ഞ മത്സരം കാണാൻ ലൈവിൽ ഉണ്ടായിരുന്നത് മുപ്പതിനായിരത്തോളം പേരാണ്.
മെയ് രണ്ടിന് കലാശ പോരാട്ടത്തിന് വിസിൽ മുഴങ്ങുമ്പോൾ മലപ്പുറവും കേരളവും മലയാളീ ഫുട്ബോൾ ആരാധക കൂട്ടങ്ങളും തികഞ്ഞ പ്രതീക്ഷയിലും പ്രാർതഥനയിലുമാണ്. സന്തോഷ് ട്രോഫി ചരിത്രത്തിൽ ഏറ്റവും കൂടുതൽ (മുപ്പത്തി രണ്ട് ) തവണ കിരീടം ചൂടിയ ബംഗാളാണ് ഫൈനലിൽ കേരളത്തിന് എതിരാളികൾ. പ്രതിരോധത്തിലും മുന്നേറ്റത്തിലും കടലാസിലും ഒരു പോലെ ശക്തർ.
2018 ൽ സ്വന്തം കാണികൾക്ക് മുമ്പിൽ കേരളം തങ്ങളെ തോൽപ്പിച്ച് കൊൽക്കത്തയിൽ കീരീടം ചൂടിയതിന് തിരിച്ച് കേരളത്തിന്റെ കാണികൾക്ക് മുമ്പിൽ കേരളത്തെ തോൽപ്പിച്ച് കിരീടം ചൂടാനുള്ള, മധുര പ്രതികാരത്തിനുള്ള സുവർണ്ണാവസരം.
പക്ഷെ കേരളത്തിന് ജയിച്ചേ പറ്റൂ... ഗാലറിയിലെ കാണികൾ സമ്മർദ്ധത്തിലാക്കുന്നുണ്ടോ എന്ന ചോദ്യത്തിന് അത് സമ്മർദ്ദമല്ല, സമ്മാനമാണെന്ന് ക്യാപ്റ്റൻ ജിജോ ആവർത്തിച്ച് പറഞ്ഞത് ആ ഉത്തമ ബോധ്യത്തിലാണ്. കാണികൾ നൽകുന്ന ആ വലിയ സമ്മാനത്തിന് പകരമൊരു സമ്മാനം. അതാണ് കോച്ച് ബിനോയുടെയും ക്യാപ്പ്റ്റൻ ജിജോയുടെയും പിള്ളേരുടേയും മനസ്സിൽ.
കടുത്ത വേനൽ കാലത്തേ നീണ്ട മുപ്പത് ദിവസത്തെ വ്രതമിവിടെ അവസാനിക്കുകയാണ്. ശരീരവും മനസ്സും ദൈവത്തിൽ അർപ്പിച്ചതിനുള്ള സമ്മാനമായി ചെറിയ പെരുന്നാൾ വരികയാണ്. അതേസമയം ശരീരവും മനസ്സും വ്രതത്തോടൊപ്പം ഫുട്ബോളിലും അർപ്പിച്ചതിന് ഒരു സമ്മാനം. അതായിരിക്കും മലയാളികൾക്ക്, മലപ്പുറത്തിന് കേരളത്തിന്റെ ഈ വർഷത്തെ സന്തോഷ് ട്രോഫി കിരീടം. കണ്ണും കാതും ഹൃദയവും ഫുട്ബോളിലും ദൈവത്തിലും ഭരമേൽപ്പിച്ചവരെ അവർ കൈവിടുകയില്ല, തീർച്ച.
ദൈവമേ... ഫുട്ബോളെ...
നിന്റെ പാവങ്ങളായ അടിമകളോട് കരുണ കാണിക്കണേ... അവരുടെ പ്രവർത്തികൾക്ക് നീ പ്രതിഫലം നൽകണേ...