ആകാശങ്ങൾ
എന്നാലുമെന്തോ ഞാൻ ഇവിടെ ഒറ്റക്കാണെന്ന് ഇടക്കൊക്കെ തോന്നിപ്പോവുന്നു. ലോകത്തിന്റെ മറ്റേതോ കോണിലിരുന്ന് ഒരേ ആകാശം നോക്കി എന്റെ പ്രിയപ്പെട്ടവരും ഈ വേർപാടിൽ വിഷമിക്കുകയാണെന്ന് വെറുതെ ഞാനോർക്കും.

ഈ നഗരത്തിന്റെ അവസാനമില്ലാത്ത തിരക്കുകളിൽ പെട്ട് ഞാൻ വല്ലാതായി പോയിരിക്കുന്നു. തിരിച്ചുവന്ന് എല്ലാവരെയും ഒന്ന് കാണണം എന്നെപ്പോഴും വിചാരിക്കും. എനിക്ക് സംസാരിക്കാനായി ഇവിടെ ആയിഷ ഉണ്ട് പാകിസ്ഥാനിൽ നിന്നുള്ള എന്റെ colleague... "I am Malala" അവളാണ് എനിക്ക് ആദ്യമായി വായിക്കാൻ തന്നത്. അങ്ങനെ ജോലി തേടി വന്ന കുറച്ചുപേരൊക്കെ ഇവിടെ ഉണ്ട്. പിന്നെ ഐറിഷ്കാരിയായ ഒരു അയൽവാസി പെൺകുട്ടിയുണ്ട്. ഇടക്ക് എന്നെ നോക്കി ചിരിക്കും... അവളും മറ്റെന്തൊക്കെയോ ഓർത്ത് വിഷമിക്കുന്നതായി ചിലപ്പോഴൊക്കെ എനിക്ക് തോന്നാറുണ്ട്. വിഷാദം നിറഞ്ഞ അവളുടെ കണ്ണുകൾ, ഒറ്റക്കുള്ള അവളുടെ നടപ്പ്, ഞങ്ങൾ പുഞ്ചിരിയിലൂടെ മാത്രം സംവദിക്കും.
Coffee shop ലെ മിസ്സ് എലിസബത്തും എന്റെ ഇവിടത്തെ പരിചയക്കാരിയാണ്. ചുരുണ്ട ബ്രൗൺ ഹെയർ crop ചെയ്ത അവർ എപ്പോഴും ഉത്സാഹഭരിതയാണ്. തിരക്കിലാണെങ്കിലും അവർ എന്നോട് എന്നും ചിരിക്കാറുണ്ട്. കൃതിക എന്ന ഇന്ത്യൻ പേര് വിളിക്കാനുള്ള പ്രയാസം കാരണം കിറ്റി എന്നാണവരെന്നെ വിളിക്കാറുള്ളത്. കിറ്റി... എനിക്കും ആ പേര് ഇഷ്ടമായി.
പിന്നെ evening walk നു പോവുമ്പോൾ എന്നും കൈവീശികാണിക്കാറുള്ള മിസ്റ്റർ ഡേവിഡ് സ്മിത്ത്. വഴിയരികിലിരുന്ന് പ്രാവുകൾക്ക് ഭക്ഷണമെറിഞ്ഞു കൊടുക്കുന്ന അയാളുടെ ചുളിവുകൾ നിറഞ്ഞ ശുഷ്കിച്ച മുഖത്തെ ചിരിയും വെളുത്ത തലമുടിയും ചുറ്റും കൂടിനിൽക്കാറുള്ള വെള്ളയും ചാരവും നിറമുള്ള പ്രാക്കളും... എല്ലാം കണ്ടാൽ ഈ ലോകത്തേറ്റവും പരമമായ സ്നേഹം ഇവിടെയാണ് എന്ന് നിങ്ങൾക്കും തോന്നിപ്പോകും. പിന്നെ... ഉം... സ്ഥിരമായി വൈകീട്ട് തേമ്സ് നദിയുടെ തീരത്ത് ചൂണ്ടയിട്ടു ഇരിക്കാറുള്ള നീളൻ തൊപ്പിക്കാരൻ. അങ്ങനെ കുറച്ചുപേരെക്കൂടെ എനിക്ക് അറിയാം.
എന്നാലും... എന്നാലുമെന്തോ ഞാൻ ഇവിടെ ഒറ്റക്കാണെന്ന് ഇടക്കൊക്കെ തോന്നിപ്പോവുന്നു.
ലോകത്തിന്റെ മറ്റേതോ കോണിലിരുന്ന് ഒരേ ആകാശം നോക്കി എന്റെ പ്രിയപ്പെട്ടവരും ഈ വേർപാടിൽ വിഷമിക്കുകയാണെന്ന് വെറുതെ ഞാനോർക്കും. തിരിച്ചെന്നുവരും എന്ന് എപ്പോഴെങ്കിലും ചോദിക്കും എന്നൊക്കെ വിചാരിക്കും. എന്നാലും എന്നെ മറന്നുപോവാൻ മാത്രമെന്തേ..?!