മുറിവുകളിൽ മഴ മണക്കുമ്പോൾ

ഇരുട്ട് മൂടിയ പൊന്തകൾക്കപ്പുറത്ത്
അവൾ കാത്തുനിൽക്കുന്നുണ്ടായിരുന്നു.
കയ്യിലെ കുഞ്ഞു വെളിച്ചം
ചെമ്പൻമുടിയിഴകൾക്കിടയിൽ മിന്നിയിരുന്നു.
മിന്നാമിന്നികൾ
ദിശ തെറ്റിപ്പറന്നു.
അദൃശ്യമായ വടക്കുനോക്കിയന്ത്രം സൂചി ചലിപ്പിച്ചു.
വടക്കു പിഴച്ചു.
കരച്ചിൽ വിയർപ്പായും
കലി കണ്ണീരായും പെയ്തു.
തീവ്രമായ പ്രണയത്തിനിടയിൽ
മഴയെന്നപോലെ സ്വാഭാവികമായവർ ആദ്യത്തെ ഉമ്മവെച്ചു.
മഴ കഴിഞ്ഞു നിൽക്കുന്ന പ്രകൃതിയെപ്പോലെ
അവൾ പച്ചച്ചു.
അവളിൽ കുഞ്ഞുമഞ്ഞുതുള്ളികൾ തിളങ്ങുന്നതും അതിലൊരു
മനുഷ്യനുള്ളതും,
സ്നേഹം കൊണ്ടയാളവളെ പൊതിഞ്ഞതും
തണുപ്പറിയാത്തവിധം അയാളിലവൾ പരന്നതും,
മഴനൂലുപോലെ നേർത്ത്
കാർമേഘംപോലിരുണ്ടുരുണ്ട്
നിഴലുപോലെ ചിരമായി
തെളിമപോലെ കൂർത്ത്...
അവളുടെ മുറിവുകളിൽ മഴ മണത്തിരുന്നു... ഇലമുളച്ചു...
പച്ചയായി...
പ്രകൃതിയായി...
അവൾ കാത്തുനിൽക്കുന്നുണ്ടായിരുന്നു.
കയ്യിലെ കുഞ്ഞു വെളിച്ചം
ചെമ്പൻമുടിയിഴകൾക്കിടയിൽ മിന്നിയിരുന്നു.
മിന്നാമിന്നികൾ
ദിശ തെറ്റിപ്പറന്നു.
അദൃശ്യമായ വടക്കുനോക്കിയന്ത്രം സൂചി ചലിപ്പിച്ചു.
വടക്കു പിഴച്ചു.
കരച്ചിൽ വിയർപ്പായും
കലി കണ്ണീരായും പെയ്തു.
തീവ്രമായ പ്രണയത്തിനിടയിൽ
മഴയെന്നപോലെ സ്വാഭാവികമായവർ ആദ്യത്തെ ഉമ്മവെച്ചു.
മഴ കഴിഞ്ഞു നിൽക്കുന്ന പ്രകൃതിയെപ്പോലെ
അവൾ പച്ചച്ചു.
അവളിൽ കുഞ്ഞുമഞ്ഞുതുള്ളികൾ തിളങ്ങുന്നതും അതിലൊരു
മനുഷ്യനുള്ളതും,
സ്നേഹം കൊണ്ടയാളവളെ പൊതിഞ്ഞതും
തണുപ്പറിയാത്തവിധം അയാളിലവൾ പരന്നതും,
മഴനൂലുപോലെ നേർത്ത്
കാർമേഘംപോലിരുണ്ടുരുണ്ട്
നിഴലുപോലെ ചിരമായി
തെളിമപോലെ കൂർത്ത്...
അവളുടെ മുറിവുകളിൽ മഴ മണത്തിരുന്നു... ഇലമുളച്ചു...
പച്ചയായി...
പ്രകൃതിയായി...