വെയിൽ
ഇഷ്ടങ്ങൾക്ക്, വാക്കിന് വിലയില്ലാത്തിടത്ത് തർക്കിക്കുന്നതിനു പ്രസക്തിയില്ലെന്ന് അവൾക്ക് തോന്നിക്കാണണം. നരച്ച നിറങ്ങൾക്ക് പകരം ശോഭയുള്ള വസ്ത്രങ്ങൾ ധരിച്ച് പല്ലുകൾ വിടർത്തിക്കൊണ്ട് ചില്ലിട്ടുവെച്ച കള്ളം പോലെ ഹാളിന്റെ ഒരറ്റത്ത് അവളുടെ വിവാഹഫോട്ടോ പൊടിപിടിച്ചു തുടങ്ങി.

കരയണമെന്നുണ്ട്, പക്ഷേ തൊണ്ടയിൽ എന്തോ മുഴച്ചു നിൽക്കും പോലെ, അനങ്ങാൻ പറ്റുന്നില്ല. ഇന്നലെ അയാൾ വലിച്ചെറിഞ്ഞ ചായക്കൂട്ടുകൾ ചുവരിൽ ഇപ്പോഴും ഉണങ്ങിയിട്ടില്ല. മഞ്ഞ ചുവരിൽ അവ അപൂർണ്ണമായ ചിത്രം തീർത്തിരിക്കുന്നു.
ആളുകൾ കൂടുതൽ വന്നുകൊണ്ടിരിക്കുന്നു. വീട്ടിലെ ഹാൾ തിങ്ങിനിറഞ്ഞിരിക്കുന്നു. ശ്വാസം എടുക്കുന്നത് വരെ ബുദ്ധിമുട്ടിയാണ്. പുറത്ത് സൂര്യൻ അതിന്റെ ഉച്ചസ്ഥായിയിലാണ്. വിയർത്തൊലിച്ചു കൊണ്ട് ആളുകൾ അവളുടെ അടുത്ത് വന്ന് ആശ്വസിപ്പിച്ചുകൊണ്ടേയിരുന്നു. സ്നേഹത്തോടെ അവളോട് കരയാനും എന്തെങ്കിലും കഴിക്കാനും പറയുന്നു, വിധിയെ പഴിക്കുന്നു. അലമുറകൾക്കിടയിൽ വിയർത്തു കൊണ്ട് അവൾ മറ്റെങ്ങോ തൻ്റെ ചിന്തകൾ പറിച്ചുനട്ടു.
അരോചകം എന്ന് തോന്നുന്ന ഇളം പച്ച നിറത്തിലുള്ള ഷർട്ടിട്ടുകൊണ്ടാണ് അയാളെ ആദ്യമായി കാണുന്നത്. ബിസിനസിനെ കുറിച്ചും സ്റ്റോക്ക് മാർക്കറ്റിനെ കുറിച്ചും അയാൾ വാചാലനായി കൊണ്ടിരുന്നു. വൃത്തിയായി വെട്ടിയൊതുക്കിയ താടിയ്ക്കും മീശയ്ക്കും ഇടയിലെ കൂർത്ത വിടവിൽ ആയിരുന്നു അവൾ ശ്രദ്ധിച്ചിരുന്നത്. താൻ വരയ്ക്കാൻ പോകുന്ന മോശം ചിത്രം തന്റെ വിവാഹമായിരിക്കും എന്ന് അവൾ അന്നേ മുൻകൂട്ടി കണ്ടിരിക്കണം.
ഇഷ്ടങ്ങൾക്ക്, വാക്കിന് വിലയില്ലാത്തിടത്ത് തർക്കിക്കുന്നതിനു പ്രസക്തിയില്ലെന്ന് അവൾക്ക് തോന്നിക്കാണണം. നരച്ച നിറങ്ങൾക്ക് പകരം ശോഭയുള്ള വസ്ത്രങ്ങൾ ധരിച്ച് പല്ലുകൾ വിടർത്തിക്കൊണ്ട് ചില്ലിട്ടുവെച്ച കള്ളം പോലെ ഹാളിന്റെ ഒരറ്റത്ത് അവളുടെ വിവാഹഫോട്ടോ പൊടിപിടിച്ചു തുടങ്ങി.
നിറങ്ങളെ അയാൾ വെറുത്തിരുന്നു, അവളുടെ വാക്കുകളെ അയാൾ പുച്ഛിച്ചു, അവളെ കീഴ്പ്പെടുത്തുന്നതിൽ മാത്രം അയാൾ ആനന്ദം കണ്ടു. രണ്ടു വർഷത്തിനപ്പുറം മരവിപ്പ് അവളെ കീഴടക്കി, നരച്ച നിറങ്ങൾ കൊണ്ടവൾ ഓരോ ചിത്രങ്ങൾ തീർത്തു. കൊഴിഞ്ഞുവീണ ഓരോ കൺപീലിയും അവൾ ചേർത്തുവച്ചു.
പെട്ടന്നാരോ പറഞ്ഞു, ബോഡിയെടുക്കാനായെന്ന്. അയാളുടെ അമ്മ അലമുറയിട്ടുകൊണ്ട് അവളുടെ മടിയിലേക്ക് വീണു. നീലിച്ച മുഖത്ത് ഇപ്പോഴും മീശക്കും താടിക്കും ഇടയിലെ കൂർത്ത വിടവുകൾ കാണാം. അതിൽ തലോടിക്കൊണ്ട് അവൾ അയാൾക്ക് അന്ത്യചുംബനം നൽകി. ഹാളിനകത്ത് ചൂട് രൂക്ഷമാകാൻ തുടങ്ങി. അലമുറയുടെ തീവ്രത വർദ്ധിച്ചു. അടക്കം പറയുന്നവരും കരയുന്നവരും വിയർപ്പിൽ മുങ്ങിത്താവാൻ തുടങ്ങി.
എല്ലാറ്റിനുമൊടുവിൽ ശൂന്യത ബാക്കിയായി, ആളുകൾ എല്ലാം പിരിഞ്ഞുപോകാൻ തുടങ്ങി. വെയിലൊന്നു കുറഞ്ഞു. തണൽ എവിടെയൊക്കെയോ പരന്ന് കയറാൻ തുടങ്ങി.
ചിലരൊക്കെ മറ്റെന്തിനൊക്കെയോ കുറിച്ച് സംഭാഷണത്തിലേർപ്പെട്ടു. ചിലർ ഭക്ഷണം കഴിക്കുന്നു, ചിലർ സഹതപിക്കുന്നു.
തലയിൽ തണുത്ത വെള്ളം കോരിയൊഴിച്ച ശേഷം, ചുവരിൽ കൈകൾ ചേർത്തുവച്ചുകൊണ്ട് അവൾ പറഞ്ഞു; "I always wanted you to die".