ആത്മബലി
"എന്താ ചോദിച്ചത്..?" "അല്ലാ.. ന്താ വിളിക്കല്ന്ന്?" "തിരിയേന്ന്." "തിര്യോ…?!" "തിരിയെ… നീ എന്റെ ജീവിതത്തിലെ തിരിപോലെ എന്നും കത്തിനിക്കണം…"

"ഇതു നിനക്കുള്ള എന്റെ ആത്മബലിയാണ്… അവസാനത്തെ ബലിയും!"
ഇരുടൻകാവിന്റെ കരിംപ്പച്ച നിബിഡതയിൽ സൂര്യരശ്മികൾ താഴെ, മണ്ണുത്തൊട്ടിട്ടു കാലങ്ങളെറേ ആയിട്ടുണ്ടാവും. പന്നൽ ചെടികൾ മൂടിയ പാറയിടുക്കുകൾ ചീന്തി അങ്ങിങ്ങു നിന്നായി നീരുറവകൾ ഒഴുകിയെത്തുന്ന കുളത്തിൽ മൂന്നാമതും മുങ്ങി നിവർന്ന് അയാൾ മുന്നിലെ ഇടവഴിലേക്ക് നടന്നു. അയാളുടെ മുണ്ടിൽ നിന്നുതിർന്ന വെള്ളത്തുള്ളികൾ ഒറ്റലാമ്പലിന്റെ ഇലകളിൽ തട്ടി വീണ്ടും കുളത്തിലേക്കു വഴുതിവീണു.
"ചത്തിറ്റെത്രായി?"
"ഏഴ്..."
"ഉം… നല്ല ചാവായ്നോ?"
"അല്ല."
"അതാവും കൊല്ലത്ര ആയിറ്റും…"
കർലോടൻ ഇതാദ്യമായിട്ടാണ് ഒരാളോട് പതിവില്ലാതെ എന്തെങ്കിലും ഉരിയാടുന്നത്. പലതരം ആളുകൾ, പല ഭാഷകൾ, വിവിധ സംസ്കാരത്തിനുടമകൾ… അങ്ങനെ ആരെല്ലാമോ അവിടെ വന്നു പോകുന്നു. ആ കാടിനപ്പുറം ഒരു ലോകം അയാൾക്കില്ല. കാട്ടുദൈവങ്ങളോട് ഉടമ്പടി തെറ്റിക്കാൻ വയ്യാത്തതിനാൽ തന്റെ പൂർവികന്മാരായി ചെയ്തു പോരുന്ന കർമങ്ങൾ അയാളും മുറതെറ്റാതെ ചെയ്തു പോരുന്നു. ആരുടെയൊക്കെയോ പ്രിയപെട്ടവരുടെ ആത്മാക്കൾക്ക് എന്നേക്കുമായി ശാന്തി കിട്ടാൻ തന്നാലാവും വിധം വേണ്ടുന്നതൊക്കെ കർലോടൻ ചെയ്തു കൊടുക്കുന്നു.
അയാളും ആന്നാദ്യമായാണ് കർലോടന്റെ മുഖത്തേക്ക് ശരിക്കൊന്നു നോക്കുന്നത്. കഴിഞ്ഞ ആറു കൊല്ലവും കർലോടൻ അയാളെ ശ്രദ്ധിച്ചത് കൊണ്ടാവണം, അയാളുടെ ഒറ്റ നോട്ടം കൊണ്ട് കർലോടന്റെ ചുണ്ടുകൾ വിടർന്നുതുടങ്ങി. വിഫലമായൊരു ശ്രമം അയാളും നടത്താതിരുന്നില്ല. ഒരു നേർത്ത ശ്വാസമെടുത്ത് കർലോടൻ വീണ്ടും ചോദിച്ചു തുടങ്ങി.
"ആരായന്? ഓളായ്നോ? ഇല്ലേ അമ്മ്യോ?"
"മ്മ്… ഓളായിനി… ചിലപ്പൊക്കെ അമ്മേനെ പോലെ…"
ചത്തത് ആണോ പെണ്ണോ എന്ന് കർമങ്ങൾ തുടങ്ങുന്നതിനു മുന്പേ ചോദിക്കും. ഇയാൾക്ക് വേണ്ടപ്പെട്ടൊരുവൾക്കാണ് എന്തോ പറ്റിപോയതെന്ന് കർലോടൻ എന്നോ മനസിലാക്കി വച്ചിരുന്നു. ഒരിക്കൽ പോലും ആരെയും കൂട്ടി അയാൾ ആ വഴിക്ക് വന്നിട്ടില്ല. അപ്പൊ ചാവു കഴിഞ്ഞ് അയാൾ ഒറ്റയായി കാണണം. കർലോടൻ ആലോചിച്ചു കൂട്ടി.
"ന്താ വിളിക്കാ..?"
കർലോടൻ വിടുന്ന ലക്ഷണമില്ല. ഇനി അടുത്തകൊല്ലവും അയാൾ വരുമോ എന്ന് നിശ്ചയമില്ലാത്തത് കൊണ്ട്തന്നെ കർലോടൻ തന്റെ ചോദ്യപുസ്തകത്തിന്റെ ഏടുകൾ പതുക്കെ മറിച്ചു തുടങ്ങി. വഴിതെറ്റി വന്നൊരു കാറ്റ് പ്ലാശുമരത്തിന്റെ ചില്ലകളിൽ നിന്നും പൂക്കൾ പൊഴിച്ചെങ്ങോ നീങ്ങി. വെള്ളിപ്പരുത്തിയുടെ വള്ളികൾക്കുള്ളിൽ ഒരരണ മറന്നു വച്ച എന്തോ തിരയുകയാണ്…
"നീ എന്നെ എന്താ വിളിക്കാ?"
"ആവോ നിക്കറയില്ലാട്ടോ"
"അതെന്തേ അറിയാത്തെ? എന്നാ നീയെന്നെ അമ്പിളീന്ന് വിളിച്ചോട്ടൊ" "അയ്യോ ബഹുമാനല്ലാത്ത ഒരു പേരും ഞാൻ വിളിക്കില്ല. എന്നെകൊണ്ട് ആവൂല.
"ബഹുമാനല്ലാത്ത പേരോ?"
"മ്മ്. എനിക്ക്… എനിക്ക് ഹരനെ പോലെ ആണ് തോന്നാറ്. ഒരുപാട് കാലം തപസ്സിരുന്നു സ്വന്തമാക്കേണ്ട പോലെ"
ശരിയാണ്. സതി ഹരനെ പ്രണയിച്ചതുപോലെ, ഒരു ജന്മം മുഴുവൻ തപസ്സിരുന്ന്, തന്നേ തന്നെ അവൾ ഒരുപക്ഷെ അയാൾക്കു വേണ്ടി സമർപ്പിച്ചേനെ. പക്ഷെ…
മൃതിയടഞ്ഞു പൂർണമായും മണ്ണോടു ചേരാതെ ഞരമ്പുകൾ വേരോട് ദൃഡാലിംഗനം ചെയ്തു കിടന്നിരുന്ന കരിയിലകൾക്കുള്ളിൽ നിന്നും ഓരൊച്ച് ഇഴഞ്ഞു നീങ്ങുന്നത് അയാൾ നോക്കി നിന്നു.
അയാൾ പലപ്പോഴും പറയും: "നിനക്ക് വിഷാദം കലർന്ന മുഖമാണ്, കുളിച്ച് കണ്ണെഴുതി നല്ല ജിമിക്കി ഒക്കെയിട്ട് വന്നൂടെ…?" അയാൾ കണ്ട ആദ്യത്തെ സ്ത്രീ അങ്ങനെ ആണ്. അവർ കണ്ണെഴുതാറുണ്ട്. ജിമിക്കികളും ഒന്നിലേറെ മാലകളും ഇടാറുണ്ട്. ഇപ്പോഴും തന്റെ പുത്രനെ മാമൂട്ടാറുണ്ട്. അയാളുടെ സങ്കല്പത്തിലെ പാതി അയാളെ തന്റെ അമ്മയെപ്പോലെ താലോലിക്കണം. കാമുകിയെപോലെ കാമിക്കണം. തെറ്റുകളിൽ കുറ്റപെടുത്തുന്ന പ്രണയിനി ആയിരിക്കണം...
മറന്നു വെച്ച സാധനം കണ്ടു കിട്ടിയതിനാലാവണം, തിരച്ചിൽ നിർത്തിയ അരണ വെള്ളിപരുത്തിയുടെ മേൽ ഒരുവേള കണ്ണടച്ചു കിടപ്പാണ്. അരണയ്ക്കുമേൽ നിന്ന് കാഴ്ചയെ പിൻവാങ്ങി അയാൾ കർലോടനോട്: "എന്താ ചോദിച്ചത്..?"
"അല്ലാ.. ന്താ വിളിക്കല്ന്ന്?"
"തിരിയേന്ന്."
"തിര്യോ…?!"
"തിരിയെ… നീ എന്റെ ജീവിതത്തിലെ തിരിപോലെ എന്നും കത്തിനിക്കണം…"
അയാൾ അതു പറയുമ്പോൾ അവളുടെ കണ്ണുകൾ ഉള്ളിലെ നിറവുകലർന്ന പ്രകാശം ചൊരിയുന്നത് പോലെ അയാൾക്കനുഭവപ്പെടും. അത്രമേൽ ആർദ്രമായ ആ മിഴികൾ തന്നെ മാത്രം നോക്കി നിൽക്കാനുണ്ടായിട്ടും ചില വശ്യമായ നോട്ടങ്ങളിൽ അയാൾ വിവശനാവും.
"ന്റെ പെർഫ്യൂം എങ്ങനേണ്ട്?" "നല്ലതാ…"
ഒരു ചെറുപുഞ്ചിരിയിൽ അവൾ ഉത്തരമൊതുക്കും. അവൾക്ക് രാമച്ചത്തിന്റെ ഗന്ധമാണ്. പലരാത്രികളിൽ നാഗങ്ങളെ പോലെ അയാളോട് കേട്ടുപിണയവെ ചില പെണ്ണുങ്ങൾ തന്റെ ഗന്ധം ആവോളം നുകർന്നെടുക്കുന്നതിന്റെ നിർവൃതി അയാളെ തഴുകിയിട്ടുണ്ട്. പക്ഷെ അവളൊരിക്കലും അങ്ങനെ ചെയ്തിട്ടില്ല.
അവൾക്കു ഡിസ്നി കഥകളിലെ ബ്യൂട്ടിയെയും ബീസ്റ്റിനെയും ഇഷ്ടമാണ്. എങ്കിലും എപ്പോഴോ അയാളുടെ കണക്കുകൂട്ടലുകൾ പിഴച്ചു. റപൻസലായ അവളുടെ യൂജിനാവുന്നതിനു മുൻപേ അയാളിലെ മുഖമൂടിക്കു പിന്നിലെ ബീസ്റ്റ് പിടിക്കപ്പെട്ടു.
"ഹ, നല്ല പേരായി…"
കർലോടൻ അയാളെ അക്ഷമയോടെ നോക്കി നിൽപ്പാണ്. അയാളുടെ തലയ്ക്കു പിന്നിലെ വലയ്ക്കു നടുവിലൊരു ചിലന്തി ഇത്തിരിയോളം പോന്നൊരു ചിത്രശലഭത്തിന്റെ മാംസളമായ ഭാഗം ആർത്തിയോടെ ഭക്ഷിച്ചു തുടങ്ങി.
"തിരി പോല്യാണോ?"
"മ്മ്… തിരിയോളേള്ളൂ."
"നീ എന്റെ ഒരു കയ്യോളേ ഉള്ളൂട്ടോ "
അയാളതു പറയുമ്പോൾ അവൾ ചൊടിക്കും. അയാൾക്ക് വിശപ്പടക്കാനുള്ളത്ര മാംസം ആ ശരീരത്തിൽ ഇല്ലെന്നതാണ് സത്യം.
"എങ്ങന്യാ ചത്തെ..?"
"കൊന്നു!"
കർലോടന്റെ നെഞ്ചു കിടുങ്ങി. വികാരവിക്ഷോഭങ്ങളുടെ ഒരു തിരി അയാളുടെ ഉള്ളിലെരിയാൻ തുടങ്ങി. "ആര്?"
"ഞാൻ..!"
പുല്ലാഞ്ഞിയുടെ കൊമ്പിൽ നിന്നും നിറം മാറിയൊരു ഓന്ത് താഴെ ശംഖുപുഷ്പത്തിന്റെ വള്ളിയിലേക്ക് എടുത്തു ചാടി. കർലോടന്റെ ചെവികൾ അവിശ്വസനീയമായ ആ കേൾവിയെ ചെറുക്കനെന്നവണ്ണം ശംഖുനാദം മുഴക്കി കൊണ്ടിരുന്നു. അയാളുടെ സിരകളിൽ കുതിച്ചുപ്പായുന്ന രക്തം കണ്ണുകളിലെ ചുവന്ന ഞരമ്പുകൾ എടുത്തു കാണിച്ചു. കർലോടന്റെ കാലുകൾ വിറച്ചു. മേനി തളർന്നുപോയി. ആത്മബലി നല്കപ്പെട്ട ഒരു ശരീരം കണക്കെ അയാൾ നിലം പതിച്ചു. അയാളുടെ തലയ്ക്കുള്ളിലൊരു നീലിമ പടരുന്നതുപോലെ…ഇരുണ്ട നീലിമ!
ചിറ്റമൃതിന്റെ ഇലകൾക്കിടയിൽ നിന്നും ഒരു തവള എന്നോ പെയ്തു കഴിഞ്ഞ കർക്കിടക മഴയുടെ താളം കാതോർത്തു കേഴുകയാണ്. ഹൃദയമിടിപ്പ് നിലക്കുമാറ് നിലം പൊത്തിയ കർലോടനെ തേടി അക്കരെ നിന്നും വിളികൾ ഉയർന്നു തുടങ്ങി. ഒരാഴ്ച കൂടി കഴിഞ്ഞാൽ മിഥുനം തീരുകയായി, കർലോടനെ കിട്ടിയിട്ട് വേണം അവന്റെ കൂട്ടർക്ക് കർക്കിടകവാവിനു മുന്നൊരുക്കങ്ങൾ തുടങ്ങാൻ.
നന്നായി ഒരുങ്ങിയിട്ടില്ലേ? കണ്ണാടിക്ക് മുമ്പിൽ അവനു സ്വയം എന്തോ പ്രത്യേകത തോന്നി. എത്ര പെട്ടന്നാണ് ഒരു വേനൽ കത്തിയടങ്ങിയത്!
മിഥുന മഴയിൽ കുതിർന്ന കുടകൾ സ്കൂൾ വരാന്തയിൽ ബലിചോറുണ്ണുന്ന കാക്കകളെ പോലെ നിരന്നിരുന്നു. ആ ദിവസം അരികത്തുകൂടി വന്നുപോകുന്നവരിലെല്ലാം അവൻ പരിചയമുള്ള ഒരു മുഖം തിരഞ്ഞു. പിറ്റേന്ന് അവളിരിക്കുന്ന ക്ലാസ്സിലും അതിന്റെ പിറ്റേന്ന് ആ സ്കൂളു മുഴുവനും അവനവളെ തിരഞ്ഞു. മനസാകുന്ന വാനം, പെയ്യുവാൻ കണക്കെ കാർമേഘം മൂടുന്നത് അവനറിഞ്ഞു.
കാവ് ഇരുളുകയാണ്. മഴക്ക് മുന്പേ പക്ഷികൾ ചിലച്ചു ചേക്കേറാൻ തുടങ്ങി. അയാളുടെ കൃഷ്ണമണികൾ കർലോടനു നേരെ നീങ്ങി. ഉള്ളിൽ നിന്നൊരു നിഷ്കളങ്കബാല്യം കാർലോടനെ ഉപേക്ഷിക്കരുതെന്ന് കാലിൽ വീണു കെഞ്ചുംപോലെ അയാൾക്ക് തോന്നി.
മുങ്ങി നിവർന്നൊരു നീർക്കോലി കല്ലിൻ പൊത്തിലേക്ക് ഓടി. അനക്കമില്ലാത്ത കാർലോടനെ എടുത്തു മടിയിൽ കിടത്തി മുഖത്തിത്തിരി തെളിനീർ കോരിയൊഴിച്ച് അയാൾ തട്ടി വിളിച്ചു. വിഷംതീണ്ടി ബോധം മറഞ്ഞവനെ പോലെ കർലോടൻ പിച്ചും പേയും പറയുകയാണ്. "ന്തിനാ കൊന്നേ, ന്തിന്നാ കൊന്നേ…"
"കൊല്ലും ഞാൻ…"
നീലിമയാണ്. അവൾ അങ്ങനെ ആണ്. എന്തെങ്കിലും ഒരു കുഞ്ഞു കാര്യം മതി, അവളിലെ പൊസ്സസ്സീവ്നെസ്സ് ഉണർന്നൊരു ദുർദേവതയാവും. അങ്ങനെയൊക്കെയെങ്കിലും അവനതു സഹിക്കും. കാരണം തന്നോടുമാത്രമുള്ള ഒരു പെണ്ണിന്റെ പകരം വക്കാനില്ലാത്ത സ്നേഹത്തിന്റെ മറ്റൊരു മുഖം കൂടിയാണ് പൊസ്സസ്സീവ്നെസ്സ് എന്നവനൊരു തോന്നൽ.
"ഞാനൊട്ടും പൊസ്സസ്സീവ് അല്ല തിരിയെ…"
"ന്നാ ഞാൻ അവന്റെ ബൈക്കിനു പോട്ടെ?"
"പൊയ്ക്കോ, അതിനിപ്പോന്താ അവൻ നല്ല ചെക്കനല്ലേ."
തിരി നല്ല പെണ്ണാണ്. അവളൊരിക്കലും തന്നെ കെട്ടിയിടുന്നതായി അയാൾക്ക് തോന്നിയിട്ടില്ല. അവൾ പറയും:
"ജീവിതം ഐസ്ക്രീം പോലെയാണ്. അതലിഞ്ഞു തീരുന്നതിനു മുന്പേ ആസ്വദിക്കണം."
"ഇത് നിന്റെ തിയറി ആവും, ലെ"
"അല്ല വല്ല്യ ഏതോ മഹാൻ പറഞ്ഞത് ഞാൻ കടമെടുത്തതാ"
അവൾ ഊറി ചിരിക്കും.
ചിരികൾ പലവിധമുണ്ട്. പല വികാരവിചാരങ്ങളെ പിന്നിൽ ഒളിപ്പിക്കാൻ ചിരികൾക്ക് വല്ലാത്ത കഴിവാണ്. അതിലൊരുതരം ചിരി നീലിമ പണ്ടയാൾക്ക് മുമ്പിൽ അവതരിപ്പിച്ചതാണ്. താനല്ലാതൊരാൾക്കൊപ്പം ചേർന്നു നിന്ന് നിറവയറുകാണിച്ചൊരു ചിരി!
"നിക്കില്ലാത്ത എന്തായിർന്നു അവനിള്ളെ?
അത് നടക്കുമായിരുന്നീടോ… ഇഷ്ട്ടപെട്ട കുട്ടീനെ സ്വന്തം കണ്ടെത്തിക്കോളാൻ പറഞ്ഞപ്പോ അമ്മ ഒന്നേ പറഞ്ഞുള്ളു. ഒരു മതം ആയിരിക്കണം! ഒരു ജാതി, ഒരേ സ്റ്റാറ്റസ് ഒരേ നിറം….പിന്നെന്തേ അവള് പോയെ..?"
രാത്രികൾ പെയ്തുതോർന്നു, പുലരികൾ നിറം മങ്ങി തുടങ്ങി. ബാല്യവും കൗമാരവുമത്രയും അയാൾ കാത്ത നീലിമ ഒരു പ്രേതത്തെപോലെ ഇഞ്ചിഞ്ചായി ചോരകുടിച്ച് മാംസം ഭക്ഷിക്കാതെ പോയതായി തന്റെ യൗവനമാരംഭിച്ച തലച്ചോർ തന്നെകൊണ്ട് ആവും വിധം അയാളെ ഓർമ്മപ്പെടുത്തി.
ചില സായാഹ്നങ്ങളിൽ അയാൾ സമുദ്രനീലിമയെ നോക്കി നിൽക്കും.
അതിന്റെ നീലച്ചുരുളുകളിൽ നിറഞ്ഞു പൊങ്ങുന്ന വെള്ളപതയെ അയാൾ അവഗണിക്കും. അയാളുടെ ജീവിതത്തിലെ ആദ്യത്തെ അവഗണ! ഒടുക്കം കണ്ണുകളിൽ അഗാധമാഴങ്ങളുടെ നീലിമ പടരവേ അയാൾ തീരുമാനിക്കും:
"ഒറ്റയൊന്നിനെ വെറുതെ വിടരുത്"
"വിട്…വിട്. ഇങ്ങള് കൊന്നിട്ടാഞ്ഞീലെ?"
"ഞാൻ ആരേം കൊന്നിട്ടില്ല…"
ഭയപ്പാട് മൂടിയ കണ്ണുകൾ കർലോടൻ പതുക്കെ തുറന്നു. മീതെ മരുതിന്റെ ചില്ലയിൽ നിന്നും പേരറിയാത്തൊരു പക്ഷി ചിറകുകൾ കുടയുകയാണ്.
"ആരുമിത് സഹിക്കില്ല…
Don't you know how loyal i'm to you…
You broke my trust…"
"തിരിയെ ഞാൻ…"
"വേണ്ട… ആദ്യമേ നിനക്കിത് പറയാമായിരുന്നു. നീ ഇങ്ങനൊരുത്തൻ ആണെന്ന്. എങ്കിലൊരുപക്ഷേ ഞാൻ നിന്നെയിപ്പോഴും വിശ്വസിച്ചേനെ."
തിരിയെപ്പോഴും അയാളെ ആശ്ചര്യപ്പെടുത്തിയിട്ടേ ഉള്ളു. കിട്ടുന്ന അവസരങ്ങളിലെല്ലാം ബുദ്ധിശാലിയായ ഒരു കുറുനരിയെ പോലെ അയാൾ അവളോട് ചോദിക്കും:
"Do you know the depth of my love? Can I give you a kiss from my heart..?" "നീ എന്റെ നെഞ്ചിൽ തലവച്ചു കിടക്കോ?"
ഒരൊറ്റയാന്റെ മസ്തകംപോലെ അയാൾക്ക് വിരിഞ്ഞ മാറിടമാണ്. കണ്ണുകൾക്ക് എന്തോ പ്രത്യേകതയുള്ളതായി കർലോടന് പലപ്പോഴും തോന്നിയിട്ടുണ്ട്. അതേ കണ്ണുകളിൽ നോക്കി അവൾ പറയും: "Do you know..? I'm Platonic!"
"I'm platonic too!" നിന്നെയെനിക്ക് സ്വന്തമാക്കാൻ ആവുമോ എന്നയാൾ ആതിപറയുന്നതിന്റെ ദ്വയാർത്ഥം മനസിലാക്കിയിട്ടാണോ എന്നറിയില്ല, അങ്ങനെ പറയുമ്പോഴൊക്കെയും അവളിൽ നിന്നാവാക്കാണ് അയാൾക്ക് മറുപടി കിട്ടാറ്. അവൾ ആത്മാവിന്റെ രഹസ്യങ്ങൾ മനസിലാക്കിയവളാവാം. ഒരേ സമയം ഇരുടൻ കാവിന്റെ കരിം പച്ചയും ഇരുളിമയും പോലെയുള്ളവൾ!
ജീവിതത്തിൽ ആർക്കും ആരോടും അവസാനം വരെ അത്യധികമായ പാഷൻ നിലനിൽക്കുന്നില്ല എന്നതാണ് അവളുടെ മറ്റൊരു തിയറി. ശാരീരികമായും മാനസികമായുമതങ്ങനെ മാറി മറയുന്നു. അവളുടെ തിയറികളെല്ലാം ഒന്നിനൊന്നു ശരിയാണ്. പക്ഷെ കളവിനും വിശ്വാസ വഞ്ചനയ്ക്കും ചായ്വ് നിൽക്കുന്നൊരു തിയറിയുണ്ടാക്കാൻ അവൾക്കു പറ്റിയിട്ടില്ല.
"പറ്റണില്ല…മൻസിലാവില്ല…"
കർലോടന് ഒന്നും മനസിലാവുന്നില്ല…
"അവളെ മനസ്സീന്ന് കൊന്നു കളഞ്ഞു അത്ര തന്നെ."
ഇടിപറ്റിയ കരിമ്പനയുടെ ഓലപോലെ നിലത്തു തളർന്നു കിടന്ന് കർലോടൻ അയാളെ തന്നെ അന്താളിച്ചു നോക്കുകയാണ്.
"പിന്നെന്തൊക്കെ പറഞ്ഞിട്ടും അവള് തിരിഞ്ഞു നോക്കീല്ല…"
എങ്കിലുമെല്ലാത്തിന്റെയുമവസാനം നിദ്രയിലേക്ക് വഴുതി വീഴുന്നതിനു തൊട്ടുമുന്പേ അയാൾ നോക്കുന്ന പെണ്ണിന്റെ മുഖം തിരിയുടേത് പോലെ തോന്നും. അതയാളിലെ ഞരമ്പുകളിൽ നീരാളി രക്തം പടർത്തും.
"ഉള്ളു മൊത്തം നീലയാണെങ്കിൽ ആദ്യമേ അതങ്ങ് പറഞ്ഞാ പോരേ?"
എങ്ങനെ പറയാനാണ്? ഉടലുലുടലോട് നന്നായുടഞ്ഞു ചേരണമെങ്കിൽ ആദ്യം മനമലിഞ്ഞു ചേരണം. അതാണയാളുടെ തിയറി.
അരളിപൂക്കൾ പൊഴിയുന്നുണ്ട്. കാറ്റു തന്റെ ഇടത് കൈ മഴയുടെ വലംകയ്യിൽ പിടിച്ചു കടന്നു വരികയാണ്.
"കൊന്നീല്ലേ…?"
"ഇല്ല."
"കാവ് ദൈവാണെ?"
"സത്യം!"
ഏതായാലും കൊന്നിട്ടില്ല. കാര്യങ്ങൾക്കൊന്നും അത്ര വ്യക്തത ഇല്ലാഞ്ഞിട്ടും കർലോടന് സമാധാനമായി. കർലോടൻ എണീറ്റിരുന്നു തന്റെ മേല് പറ്റികിടന്ന അട്ടയെ തോണ്ടി കളയുകയാണ്.
ചില ഓർമ്മകൾ അട്ടകളെപോലെ ആണ്. ആത്മാവിന്റെ നിറയെ സത്തുള്ള ഭാഗം ഊറ്റികുടിച്ച് അതങ്ങനെ നമ്മിൽ തന്നെ വിശ്രമിക്കും. ഒടുവിലെത്ര ചൂട്ടിൽ തീ തെളീച്ചു കെടുത്തി കനൽ ചൂടിൽ കരിച്ചാലും അതിശയകരമാം വിധം അതുവീണ്ടും ചീർത്ത് പൊങ്ങും.
കൽവിളക്കിലെ തിരിയാളുകയാണ്. വർഷങ്ങൾക്കു മുൻപ് കാട്ടുപാത താണ്ടി അയാൾ അവിടെ എത്തിയപ്പോൾ ഇരുടൻ കാവിന്റെ ഇരുളിമയിൽ അത് കൂടുതൽ ശോഭിച്ചു കാണപ്പെട്ടു. ഒരിക്കലും മോക്ഷം കിട്ടില്ലെന്ന് വിധിക്കപ്പെട്ട ആത്മാക്കൾക്ക് അവിടുത്തെ ഒറ്റ ബലിയാൽ മോക്ഷം സാധ്യമാവുന്നത് കൊണ്ടാവണം അവരുടെ ആമോധാശ്രുകൾ, വരുണന്റെ വാനത്തെ പഞ്ഞികെട്ടുകളിൽ തൂവാതെ നിന്നു.
വെറുതെ സ്ഥലസന്ദർശനം എന്നു മാത്രം കരുതി ഏഴ് വര്ഷങ്ങള്ക്കു മുൻപ് അയാൾ ഇറങ്ങി തിരിച്ചു. അല്ലെങ്കിലും ആരും തണ്ടാത്ത കയറ്റിറക്കങ്ങൾ അയാൾക്കെന്നും ഹരമാണ്. പക്ഷെ കാട്ടുമക്കളുടെ കൂർത്ത നോട്ടത്തിലും ഉറച്ച ചോദ്യത്തിലും ആ ഉള്ളൊന്നു കാഞ്ഞു പോയി.
"ആർക്കാ ബലി" എന്ന ചോദ്യത്തിന് മോക്ഷം കിട്ടാതെ തന്റെ ആരും ചത്തിട്ടില്ലെന്ന് പറയണം എന്നയാൾക്കുണ്ടായിരുന്നു. പക്ഷെ ബലി കർമത്തിന് തേക്കില നിറയെ അരൂത പൂക്കൾ കൊണ്ടുവന്ന കാട്ടു പെണ്ണ് അയാളെ മറ്റൊരു മുഖം ഓർമ്മപ്പെടുത്തി. ഒരിക്കലും തനിക്കു മോക്ഷം തരാത്ത അവളുടെ ഓർമകൾക്ക് തന്നിൽ നിന്നും മോക്ഷം കിട്ടാൻ അയാളാ ബലി ആരംഭിച്ചു. ഇന്നോളമാരും ചെയ്യാത്ത ഒരു ആത്മബലി!