പരിണമിക്കപ്പെട്ട മരണവീട്
ചർച്ചകൾ തുടർന്നുകൊണ്ടേയിരുന്നു. നാട്ടുകാരിൽ നിന്ന് നാട്ടുകാരിലേക്കും വീട്ടുകാരിൽ നിന്ന് വീട്ടുകാരിലേക്കും. എങ്കിലും കല്യാണ കമ്പോളത്തിന്റെ നടുവിലായി കെട്ടിത്തൂങ്ങിയ വീട് നീണ്ടുനിവർന്നു കിടന്നു. വന്ന ആലോചനകളെല്ലാം മുടങ്ങിത്തുടങ്ങി. ഗൾഫുകാരന്റെ ഡിമാൻഡ് കെട്ടിത്തൂങ്ങിയ വീടിന്റെ ചാരിത്ര്യത്തിൽ മുങ്ങിപ്പോയി.

കെട്ടിത്തൂങ്ങിയതാണ്. നാലരയായപ്പോഴേക്കും ഭഗവതിക്ഷേത്രത്തിനടുത്തുള്ള ചായപ്പീടികയിൽ വിഷയം ആളിപ്പടർന്നു. കൃത്യമായ വിശദീകരണവും കീറിമുറിച്ച പുത്തൻ തീയ്യറികളും അന്തരീക്ഷത്തിൽ പാറി നടന്നു.
"വെയ്ക്കുന്നതെപ്പോഴാണ്?"
"ആ! ഇന്ന്ണ്ടാകില്ല. ഹെന്തായാലും മൂത്തത് ഗള്ഫില് ല്ലെ..?"
"ഹതുശരിയാ വന്നിട്ട് വേണമല്ലോ, എന്നാലും ആ കൊച്ചിന് ധിതെന്തിന്റെ കേട് ആർന്ന് കൊച്ചിന്റെ തള്ള നെഞ്ഞടിച്ചു കരയുന്ന കണ്ട സഹിക്കത്തില്ല,
കാരണവർ പിടഞ്ഞിട്ടില്ല. ഉരുക്കുപോലെ നിൽക്കുന്നുണ്ട്. പാവം കഷ്ടം തന്നെ!"
"അത് പിന്നെ അങ്ങേരുടെ ഒറ്റ ഇരുപ്പിൽ അല്ലയോ ആ കുടുംബം നിവർന്ന് വളർന്ന് വന്നത്. അങ്ങേരെപോലെയൊരു ആണൊരുത്തൻ ഇല്ലെങ്കിൽ ഇപ്പം കാണാർന്ന്."
"ഹും ഇതിൽ കൂടുതൽ എന്ത് പിടിച്ച് നിൽക്കലാണ് നടക്കേണ്ടത്? പത്ത് പതിനെട്ട് വർഷം പോറ്റിയ ഒരു കൊച്ചാണ് ഇന്ന് ആടെ പെരപ്പുറത്ത് തൂങ്ങിയാടിയത്. കഷ്ട്ടകാലം!
അസ്സത്ത് ജന്മം.
നാട്ടുകാരുടെ വ്യാധികളും നടുക്കവും വെറുപ്പും വാ കഴക്കുന്നവരെ പറഞ്ഞ് അസ്തമയം വലിച്ചുതീർത്തു. കെട്ടിത്തൂങ്ങിയ വീട് ഒരു കൗതുക വസ്തുവായി സൂക്ഷ്മപരിശോധന ചെയ്യപ്പെട്ടു. പിറ്റേദിവസത്തെ പത്രത്തിൽ പതിനെട്ടു വയസുകാരിയുടെ ആത്മഹത്യ ചരമകോളത്തിൽ ചെറുതായി പതിക്കപ്പെട്ടു. അന്നത്തെ വെളുപ്പാൻ കാലത്തെ ഫ്ലൈറ്റിൽ ഒരെയൊരു സഹോദരൻ ഗൾഫിൽ നിന്ന് വന്നിറങ്ങി ശവസംസ്കാര ചടങ്ങുകൾ ഭംഗിയായി കഴിഞ്ഞു. പൂരം കഴിഞ്ഞ പ്രതീതിയിൽ വീടും പറമ്പും ശൂന്യമായി. നാട്ടുകാർ മൗനമായി. വീട്ടുകാർ നെടുവീർപ്പിട്ടു. കൊച്ചിന്റെ തള്ള മാത്രം മുറിഞ്ഞു പോയതിനെ ഓർത്ത് എന്തോ പുലമ്പി കരഞ്ഞു തളർന്ന് നടന്നുവെന്ന് മാത്രം. അച്ഛനും മകനും മുഖത്തോട് മുഖം നോക്കിയിരുന്നു. ഒന്നും മിണ്ടിയില്ല. ദിവസങ്ങൾ പതിയെ കടന്നകന്നു. എല്ലാം സർവ്വസാധാരണം പോലെയായി. ജീവിതം സന്തോഷം കണ്ടെത്തുന്നതായി. ചിരിയായി. ആ സമയത്ത് നാട്ടിൽ മാത്രം ഒരു പുതിയ കഥ രൂപപ്പെട്ടു കഴിഞ്ഞിരുന്നു.
"കെട്ടിത്തൂങ്ങിയ കൊച്ചിന് വയറ്റിലുണ്ടായിരുന്നുത്രേ!"
കഥ അതിന്റെ രുചിക്കനുസരിച്ചു സർവ്വ ചുണ്ടുകളിലും സദാ ചുറ്റിത്തിരിഞ്ഞു. വീട്ടുകാര് മാത്രം കഥകളോട് പുറം തിരിഞ്ഞ് നിന്നു. പതിയെ വീട്ടിൽ മൊത്തമായി ശാന്തത നിറഞ്ഞ് നിൽക്കെ കാരണവർ ഒരാഗ്രഹം പ്രകടിപ്പിച്ചു. ഗൾഫിലെ ലീവ് കഴിഞ്ഞ് മോൻ തിരിച്ചുപോകുന്നതിന് മുൻപൊരു കല്യാണം കഴിപ്പിക്കണം. ആശയം ടിയാനോട് അവതരിപ്പിച്ചു. തിരിച്ചുള്ള പ്രതികരണം ശരിയായ ദിശയിലൂടെ ആയതിലൂടെ ബ്രോക്കറായി, മാട്രിമോണിയായി, പരിചയക്കാരും പരസ്യങ്ങളും ആയി. ഭഗവതി ക്ഷേത്രത്തിനടത്തുള്ള ചായപ്പീടികയിൽ വരെ ചർച്ചകൾ ആയി.
"ആ ചെക്കന് പത്ത് മുപ്പത് വയസില്ലയോ?"
"മുപ്പത് ഇണ്ടോ? ഹ! ൻടങ്കിൽ തന്നെ എന്നാ നല്ല ആസ്തി ഇല്ലെ? ചെലപ്പോ കെട്ടുന്നതിനെ ഗൾഫിലോട്ട് കൊണ്ട് പോവേം ചെയ്യും അത്രേം പോരെ?"
"ന്തൊകെ ണ്ടായിട്ടെന്താണ് ഒരു കൊച്ചു കെട്ടിതൂങ്ങിയിട്ട് ത്ര നാളായിന്ന് വെച്ചിട്ട! അവിടെയ്ക് ആരെങ്കിലും പെണ്ണ് കൊടുക്കോ? നിങ്ങ പറ?"
ചർച്ചകൾ തുടർന്നുകൊണ്ടേയിരുന്നു. നാട്ടുകാരിൽ നിന്ന് നാട്ടുകാരിലേക്കും വീട്ടുകാരിൽ നിന്ന് വീട്ടുകാരിലേക്കും. എങ്കിലും കല്യാണ കമ്പോളത്തിന്റെ നടുവിലായി കെട്ടിത്തൂങ്ങിയ വീട് നീണ്ടുനിവർന്നു കിടന്നു. വന്ന ആലോചനകളെല്ലാം മുടങ്ങിത്തുടങ്ങി. ഗൾഫുകാരന്റെ ഡിമാൻഡ് കെട്ടിത്തൂങ്ങിയ വീടിന്റെ ചാരിത്ര്യത്തിൽ മുങ്ങിപ്പോയി, വീട്ടുകാരാകെ അനിശ്ചിതത്വത്തിലായി. അങ്ങയിരിക്കെ വകയിലൊരു പരിചയക്കാരൻ വഴി ഒരു ഇരുപത്തിയേഴുകാരിയുടെ ആലോചന തറക്കല്ലിട്ട വിവരം നാട്ടിൽ പരന്നു. വൈകുനേരത്തെ ഭഗവതി ക്ഷേത്രത്തിനടുത്തുള്ള ചായപ്പീടികയിൽ വരെ ചർച്ചാവിഷയങ്ങളുടെ കൂട്ടത്തിൽ വിഷയം പച്ചപിടിച്ചു നിന്നു.
"ഇരുപത്തേഴ് വയസുണ്ടെന്ന് കേൾക്കണ്, ഉള്ള ആണോ ന്നാലും..."
"ആണെന്നാലും ആ മൂപ്പിനാനിന്റെ ഒരു വിധിയെ... ഒരു പെങ്കൊച്ചേണെകിൽ വയറ്റികണ്ണിയായി കെട്ടിതൂങ്ങി. അതിന്റെ ഗോണം കൊണ്ട് ഒരെയൊരു ആൺതരിക്ക് പെണ്ണ് കിട്ടാതെ പത്ത് ഇരുപത്തിയേഴ് വയസുള്ളതിനെ കൊണ്ട് കെട്ടിക്കാൻ പോണ് ഹോ!!"
നീണ്ടൊരു നെടുവീർപ്പിടുന്നതിന് മുൻപെ മറുപടിയും ഉയർന്നു.
"ഇരുപത്തിയേഴ് വയസുണ്ടായിട്ടും കെട്ടിയില്ലെങ്കിൽ അയിന് വല്ല ജാതക ദോക്ഷമോ അല്ലെങ്കിൽ വേറെ വല്ല പേര് ദോക്ഷമോ ഇണ്ടാകും."
അതൊരു പ്രപഞ്ച സത്യമാണെന്ന തിരിച്ചറിവിൽ ചർച്ചയുടെ നിഗമനം നടത്തി പിരിഞ്ഞു. പതിയെ പതിയെ പെണ്ണിന്റെ ജാതകദോക്ഷകഥകൾ സ്ഥിതീകരിച്ചു. പിന്നിട് വിടർന്ന് തളിരിട്ടു.
എല്ലാ കഥകൾക്കിടയിലൂടെയും കല്യാണം അതിന്റെ വഴിക്ക് നടന്നു. രണ്ട് കൂട്ടം പായസം ഉടച്ച് കഴിച്ച് ഇത്ര ആർഭാടത്തിൽ വിവാഹം നടത്തിയതിനെ നാട്ടുകാരിൽ ചിലർ ആരോപണങ്ങളും വിയോജിപ്പുകളും അറിയിച്ചു. അതും വിശദമായി. ആർഭാടവും ഒച്ചയും ബഹളവും കഴിഞ്ഞു. കെട്ടിത്തൂങ്ങിയ വീട് കല്യാണം കഴിഞ്ഞ വീടായി പരിണാമം ചെയ്യപ്പെട്ടു. കല്യാണച്ചെറുക്കനും പുതുപെണ്ണും ആദ്യകാല ദാമ്പത്യ സുഖങ്ങളിൽ മുഴുകിയിരിക്കെ ഗൾഫിൽ നിന്നുള്ള കലശാല വിളികളിൽ ചെറുക്കൻ തിരിച്ചു പറന്നു. പെണ്ണ് തനിച്ചായി. ജീവിതമങ്ങനെ മൂന്ന് പേരിൽ ഇഴഞ്ഞും നീണ്ടും പോയിത്തുടങ്ങിയിരുന്നു. കല്യാണം കഴിഞ്ഞൊരു വീട് സംസാരവിഷയമല്ലാതെയായി മാറി. വീടിനുള്ളിൽ മാത്രം എന്തോ ആഘാതം നേരിടാൻ പോകുന്നൊരു ഭീതി കനത്തുനിന്നു.
കുറച്ച് ദിവസങ്ങൾക്കുള്ളിൽ പെണ്ണിന് വീടിനുള്ളിൽ ഇറുകലും മുറുകലും അനുഭവപ്പെട്ട് തുടങ്ങിയിരുന്നു. കാരണവരുടെ നോട്ടവും ഇറക്കവും തൊടലും ദഹനക്കേടുകൾ ഉണ്ടാക്കിത്തുടങ്ങി. ആരോടും പറഞ്ഞില്ല. പറഞ്ഞാൽ പുതുപ്പെണ്ണ് കുടുംബം കുളം തോണ്ടിയെന്നാക്കി മാറ്റുമെന്ന ധാരണ തെളിഞ്ഞ് നിന്നു. ഗൾഫിലേക്ക് മാത്രം സൂചനകൾ തൊടുത്ത് വിട്ടു, ലക്ഷ്യസ്ഥാനത്തേയ്ക്ക് എത്താത്ത അമ്പുകൾ ആയി അവ നിലം പതിച്ചു. ഇടിഞ്ഞ് പൊട്ടുന്നൊരു പേമാരിയുള്ള രാത്രിയിൽ ഗൾഫിലേക്കുള്ള കോളിന് ശേഷം അടുക്കളയിലേക്ക് വെള്ളം കുടിക്കാനെത്തിയ പെണ്ണിന്റെ മുലക്കണ്ണിലേക്ക് ആരോ കടന്ന് പിടിച്ചു. അരണ്ട വെളിച്ചത്തിൽ അമ്മയിച്ഛനാണെന്ന ബോധം ഉണ്ടായിരുന്നെങ്കിലും മിണ്ടാൻ നാവ് പൊന്തിയില്ല. നാവ് ചുരുണ്ട് ചുരുണ്ട് തൊണ്ടക്കുഴിയിലേക്ക് ഇറങ്ങിപ്പോയതായി അന്നേരം അവൾക്കനുഭവപ്പെട്ടു. കുതറിയോടി മുറിക്കുള്ളിൽ കുറ്റിയിട്ടുവെങ്കിലും ഒച്ചവെച്ച് കരയാൻ സാധിക്കാത്ത വിധം ശരീരമാകെ തളർന്നുപോയിരുന്നു. അന്ന് രാത്രിയവൾ ഇരുന്ന് വെളുപ്പിച്ചു. പിറ്റേന്ന് നടന്ന കാര്യം ഗൾഫിലേക്ക് അറിയിച്ചു. നാളിതുവരെയുണ്ടായിരുന്ന നൂൽപ്പാലം പൊട്ടിപ്പോകുന്ന വിധേന അലർച്ച ശബ്ദത്തിൽ മറുപടി വന്നു.
"അപ്പോഴേ ഞാൻ പറഞ്ഞിട്ടുണ്ട്, വീടിനുള്ളിൽ ഇമ്മാതിരി ഇറുക്യതൊന്നും ഇട്ട് നടക്കരുതെന്ന്, നീയതൊരു പ്രശ്നമാക്കി അവ്ടത്തെ സമാധാനം കളയരുത്... കളഞ്ഞാൽ നിന്റെ ജീവിതം തന്നെയാണ് വഴിയാധാരമാകുകയുള്ളു, ഒരു ജാതകദോഷക്കാരിക്ക് ഇത്രയും നല്ല ജീവിതം കിട്ടിയില്ലെ, സമാധാനിക്ക്..."
മറുപടികേട്ട് തരിച്ച് ഒറ്റ ശ്വാസത്തിൽ അടിച്ച് പല്ല് പൊട്ടിക്കാൻ കെട്ട്യോൻ അടുത്ത് ഇല്ലാഞ്ഞത് കൊണ്ട് മാത്രമവൾ ദീർഘനിശ്വാസമെടുത്ത് ഫോൺ കോൾ കട്ട് ചെയ്തു. മുറി തുറന്ന് പുറത്തിറങ്ങി. ഹാളിൽ നിന്ന് വെളിയിലേക്ക് നോക്കി. കാരണവർ ഒന്നും സംഭവിക്കാത്ത മട്ടിൽ പറമ്പിൽ അലഞ്ഞു നടക്കുകയാണ്, അടുക്കളയിൽ അമ്മായിമ്മ നിറഞ്ഞ് പണിയെടുക്കുകയും. ഒന്നും പറഞ്ഞില്ല. ആരും ഒന്നുമറിഞ്ഞില്ല. ഇടിവെട്ടി പേമാരി മഴക്കാലം തുടർന്ന് പോയി. മാസങ്ങൾ കടന്നു. മഴക്കാലം കഴിഞ്ഞു മഞ്ഞുകാലവും കഴിഞ്ഞ് വേനലവധിക്ക് വീടിന്റെ വടക്കെ ഭാഗത്തെ ഒഴിഞ്ഞ പറമ്പിൽ കശുമാങ്ങ പെറുക്കാൻ വന്ന പിള്ളേരാരോരാളാണ് ആദ്യം അത് കണ്ടത്. പറമ്പിന്റെ അറ്റത്തെ പൊട്ടക്കിണറിൽ പ്ലാസ്റ്റിക്ക് കുപ്പികൾക്കിടയിൽ വീട്ടിലെ പെണ്ണ് ചത്ത് മലച്ചു കിടക്കുന്നു. ഒച്ചയായി, വീട്ടുകാരായി, നാട്ടുകാരായി, പോലീസായി, ആകെമൊത്തം വിമ്മിഷ്ടമായി.
"കുറേ നാളുകളായി ആരോടും മിണ്ടാട്ടംല്ലായിരുന്നുവത്രെ, വിഷാദം ആണുത്രെ..."
ആത്മഹത്യ ഉറപ്പിക്കലുമായി.
അന്ന് വൈകുന്നേരം ഭഗവതി ക്ഷേത്രത്തിനടത്തുള്ള ചായപ്പീടികയിൽ ചർച്ച ചൂടോടെ നടന്നു.
"ഒരെണ്ണം കെട്ടിത്തൂങ്ങിയതാണ്. അതിന്റെ ആണ്ട് തികയണ മുൻപ് ഒരെണ്ണത്തിനെ അങ്ങട് കെട്ടിയെടുപ്പിച്ചപ്പോഴേ എനിക്ക് തോന്നിയതാണ്."
"ഓ എന്തോന്ന് തോന്നാൻ, ആ കൊച്ചിന് അല്ലെങ്കിലേ ജാതകദോഷമല്ലേ, ഇങ്ങനെയേ വരൂ... ന്ത് ഉണ്ടായിട്ടും കാര്യമില്ല. ചാടിച്ചാകും, ഇല്ലങ്കിൽ മറ്റേതിനെ പോലെ പാരച്ചൂട്ടിൽ ഇറങ്ങിയേനെ... ജാതകമൊക്കെ ശാസ്ത്രമാണ്, സത്യവുമാണ്, തെറ്റില്ല!"
"ഓന്റെ കാര്യമാ കഷ്ടം."
"എന്ത് കഷ്ടം, ചെക്കന് അധികം പ്രായമില്ലല്ലോ, കൊച്ചുങ്ങളും ഇല്ല... ഇന്ന് തന്നെ എത്തുമായിരിക്കും."
"ഹോ, ആ കാരണവർ ഇതെങ്ങനെ സഹിക്കും. തളർന്നുപോവാതെ ഇരിക്കട്ടെ, ഉള്ളിൽ ഉരുകുകയാവും."
എല്ലാം കഴിഞ്ഞു. ആവർത്തന വിരസത തോന്നാത്ത വിധം ഒരു വലിയ കഥ വീണ്ടും രൂപം പ്രാപിച്ചു. പെണ്ണിന് വയറ്റിലുണ്ടായിരുന്നുവത്രെ! അലസിപ്പിച്ചിരുന്നുവത്രെ! അവിഹിതമുണ്ടായിരുന്നുവത്രെ! അതിന്റെ ദണ്ണമായിരുന്നുവത്രെ!
ചാടിച്ചത്ത വീട് നാട്ടിൽ പരക്കെ വീണ്ടും ഉണർന്ന വിഷയമായി. നാട്ടുകാർ ആ വിഷയത്തിൽ പി എച് ഡി എടുക്കും വിധം ഉപന്യാസങ്ങളും റിസേർച്ച് മെത്തേഡുകളും നിരത്തി. ചാടിച്ചത്ത വീട് മാത്രം ഭീകരതകൾ ഒന്നുമില്ലാതെ മിഴിച്ച് നിന്നു.