വീട്ടിലേക്കുള്ള വഴി
പൂരത്തിനു പോവാടാ, ഇതാ പെങ്ങളും അമ്മയും" തൊട്ടടുത്തു നിന്ന ഒരാൾ മറ്റാരോടൊ പറഞ്ഞപ്പോഴാണ് ഇത് എന്റെ ആദ്യത്തെ ത്രിശ്ശൂർ പൂരമാണെന്ന് ഓർത്തത്. വിഷാദം തലയിൽ രക്തത്തിനൊപ്പം സഞ്ചരിക്കാൻ തുടങ്ങിയിട്ടു നാളെറെയായി. കരച്ചിലും ഉറക്കമില്ലാത്ത രാത്രികളും കൂടി വന്നപ്പോഴാണ് ബാംഗ്ലൂർ വിട്ടു വീട്ടിലേക്കു വണ്ടി കയറാൻ തീരുമാനിച്ചത്.

ബാംഗ്ലൂരിന്റെ നഗര വിരസതയിൽ നിന്നും ഓടിയകലാൻ പലയിടങ്ങളും തേടി, പല മനുഷ്യരിലേക്കും കയറിച്ചെന്നുനോക്കി. പക്ഷേ, അവസാനം ഞാനും എന്റെ ചിന്തകളും തട്ടി നിന്നത് എല്ലാം തുടങ്ങിയ ഇടത്തു തന്നെ - വീട്ടൂരിലെ എന്റെ വീടിന്റെ കോലായിൽ.
നല്ല മഴ, നേരം പുലരുന്നേയുള്ളൂ. ഒരിക്കൽ പോലും സ്വന്തമായി ഒരു കാർ വന്നു കേറാത്ത വീടിന്റെ കാർപോർച്ചിൽ ഞാനെന്റെ കുട വിടർത്തി വെച്ചു - പറമ്പിൽ പണി കഴിഞ്ഞുവരുന്ന മനുഷ്യനെ പോലെ കുട വിയർക്കുന്നുണ്ട്. തലയിൽ ഒരു തോർത്തു മുണ്ടുമിട്ട് സാറാക്കുട്ടി ചേച്ചി വിടർന്ന ഒരു ചിരിയുമായി മുറ്റത്ത്.
"ന്റെ പുള്ളയെ കണ്ടിട്ട് കൊറെയായല്ലോ, ഷീണിച്ചു കൊച്ച്" - ചേച്ചി
മമ്മിയോടായി പറഞ്ഞു. ഇതൊരു പാവം മനുഷ്യനാണ്, കലർപ്പില്ലാത്ത ഗ്രാമീണത നിറഞ്ഞൊരു സ്ത്രീ.
ബാഗ് പിന്നാമ്പുറത്ത് വെച്ചിട്ടു അടുക്കളയിലേക്കു നോക്കി ഞാൻ പറഞ്ഞു: "എനിക്കൊന്ന് ത്രിശ്ശൂർക്ക് പോണം, അഞ്ചുവും നിഖിലും ഗായ്യൂം ഗോപൂം എല്ലാരൂണ്ട്."
വന്നു കയറിയപാടെയുള്ള എന്റെ യാത്ര ചോദിക്കൽ കേട്ടിട്ടെന്നോണം മമ്മി കുളിക്കാൻ തോർത്തും സോപ്പും തന്നിട്ടു കുളിമുറി തുറന്നിട്ടു. നല്ല ചന്ദ്രിക സോപ്പിന്റെ മണം! മൂക്കിൽ നിന്നും തലച്ചോറിലേക്ക് ഒരു ഇരച്ചുകയറ്റം.
കുളിച്ചിറങ്ങി ത്രിശ്ശൂർക്കാണെന്നും പറഞ്ഞു, മഴ മാറി മരം പെയ്യുന്ന വഴിയിലൂടെ നടന്നു. പക്ഷേ ഉള്ളിൽ ഒരു ശൂന്യത. ആരോടോ, എന്തോ പറയാൻ മറന്ന പോലെ.
"ഹാ" അമ്മച്ചി മരിച്ച കാര്യം ഒരു ദീർഘ നിശ്വാസത്തോടെ ഓർത്തെടുത്തു, ഇനി ആ പതിവ് ഇല്ലാലോ.
"എടാ, സൂക്ഷിച്ച് പോണോട്ടോ, ആര് എന്ത് തന്നാലും മേടിച്ച് തിന്നേക്കല്ല്, ഇരുട്ടും മുമ്പ് ഇങ്ങ് വരണം" അമ്മച്ചിയുടെ സ്ഥിരം വാക്കുകൾ കാതിൽ മുഴങ്ങിത്തീരും മുമ്പേ ത്രിശ്ശൂർക്കുള്ള ബസ്സെത്തി, ഒപ്പം ഇരുണ്ട മഴയും.
"പൂരത്തിനു പോവാടാ, ഇതാ പെങ്ങളും അമ്മയും" തൊട്ടടുത്തു നിന്ന ഒരാൾ മറ്റാരോടൊ പറഞ്ഞപ്പോഴാണ് ഇത് എന്റെ ആദ്യത്തെ ത്രിശ്ശൂർ പൂരമാണെന്ന് ഓർത്തത്. വിഷാദം തലയിൽ രക്തത്തിനൊപ്പം സഞ്ചരിക്കാൻ തുടങ്ങിയിട്ടു നാളെറെയായി. കരച്ചിലും ഉറക്കമില്ലാത്ത രാത്രികളും കൂടി വന്നപ്പോഴാണ് ബാംഗ്ലൂർ വിട്ടു വീട്ടിലേക്കു വണ്ടി കയറാൻ തീരുമാനിച്ചത്. ആ രാത്രി നിഖിൽ മെസേജയച്ചു: "പൂരത്തിനു പോകണം!"
രണ്ട് വർഷമായി എന്റെ എല്ലാ പ്രണയങ്ങൾക്കും വിരഹങ്ങൾക്കും വിഷാദങ്ങൾക്കും കൂട്ടായിരുന്ന ഹെഡ് സെറ്റ് എടുത്ത് ഒരറ്റം ഫോണിലും മറ്റു രണ്ടും എന്റെ ചെവിയിലും തിരുകി, നിയാൾ ഹൊറാന്റെ "ദിസ് ടൗൺ" എന്ന പാട്ട് റിപ്പീറ്റിൽ ഇട്ടിട്ടു പുറത്തേയ്ക്കു നോക്കി ഇരിപ്പായി. മഴ ചാറുന്നുണ്ട്, താഴെ മനുഷ്യർ കറുത്ത കുടകളുമായി തിങ്ങി നീങ്ങുമ്പോൾ ചിലർ മഴ പെയ്തതറിയാതെ നടന്നു നീങ്ങുന്നു. ചിലരങ്ങനെയാണ് പലതും അറിയാത്തതായി ഭാവിക്കും - ജീവിക്കാൻ!
പാട്ടിലെ "If the whole world was watching I'd still dance with you" എന്ന വരികൾ കാതിൽ മുഴങ്ങുമ്പോൾ എവിടെയോ മനസ്സൊന്ന് പിടയുന്നു. സ്നേഹം, നാണക്കേടില്ലാത്ത സ്നേഹം!
ബസ്സ് ത്രിശ്ശൂരെത്തി. കഴിഞ്ഞ രണ്ടര മണിക്കൂർ, എന്റെ പ്രണയങ്ങളും വിരഹ - വിഷാദങ്ങളും ഹെഡ് സെറ്റിലെ പാട്ടിനൊപ്പം താളം പിടിക്കുകയായിരുന്നു. ഈ യാത്രയ്ക്കു പൂരം കാണുക മാത്രമല്ല ലക്ഷ്യം. ഒരാളെ ഒരു നോക്ക് കണ്ടറിയാനുണ്ട്.
അയാളോട് ഞാൻ പൂരത്തിനു വരുന്നുണ്ടെന്ന് ടെക്സ്റ്റ് ചെയ്തപ്പോൾ "All the best" എന്നൊരു മറുപടിയും.
അഞ്ചുവും സംഘവും പറഞ്ഞ പോലെ ശക്തൻ സ്റ്റാൻഡിൽ എത്തി, ഒരു വർഷത്തിനു ശേഷം ഞാൻ എന്റെ ഉള്ളറിഞ്ഞവരെ നേരിൽ കണ്ടു. കാര്യവട്ടം വിട്ടതിനു ശേഷം ഞാൻ പിന്നീട് ആരെയും കണ്ടിട്ടില്ല. ബാംഗ്ലൂർ എന്നെ വല്ലാതെ മാറ്റിയിരിക്കുന്നു. അവിടെ ഹോസ്റ്റൽ മുറിയിലെ ഇരുട്ടിൽ വിഷാദം എന്നോടു മല്ലിടുമ്പോഴും, മുറിവേറ്റ മനസ്സിന്റെ ചോര കണ്ണീരായി പുറത്തേയ്ക്ക് ഒഴുകുമ്പോഴും അഞ്ചുവായിരുന്നു എന്റെ പ്രാണനു കൂട്ടിരിപ്പുകാരി. ബാംഗ്ലൂരിലെ SG പാളയ തെരുവിൽ വഴി വിളക്കുകൾക്കു കുറുകെ കണ്ണീരൊലിപ്പിച്ച് ഓടിയ ഈ ഇരുപത്തിനാലുകാരനു അഞ്ചുവാണ് മരിക്കാതിരിക്കാനുള്ള കാരണങ്ങൾ പറഞ്ഞ് തന്നത്, ജീവിക്കാൻ പറയുന്നതു തന്നെ എന്നെ അസ്വസ്ഥനാക്കാറുണ്ട്. അതുകൊണ്ടവൾ മരിക്കാതിരിക്കാൻ ഓരോ കാരണങ്ങൾ പറഞ്ഞു തന്നിരുന്നു.
"ചൂട് കൂടുന്നുണ്ട്, ബാംഗ്ലൂരും ഇങ്ങനെയാ?" ആകാശം നോക്കി നെറ്റി ചുളിച്ചുകൊണ്ട് ഗായ്യൂ ചോദിച്ചു. ശരിയാണ് ഈ ചൂടും സഹിച്ച് ഏറെ നേരമായി ബസ്സ് സ്റ്റാൻഡിൽ ഇരിക്കുന്നു. ഒരാൾ കാണാൻ വരാമെന്ന് പറഞ്ഞിട്ടുണ്ട്. ഇസ്മൂ, രണ്ട് വർഷത്തെ പരിചയമുണ്ടെങ്കിലും ഇന്നാണാദ്യം കാണുന്നത്. സ്ട്രെയ്റ്റ് ചെയ്ത മുടിയും വിടർന്ന ചിരിയും ചുവന്ന ചുണ്ടുകളും കൈയ്യിൽ ഒരു പിരിവു പെട്ടിയുമായി കക്ഷി മുമ്പിൽ വന്നെത്തി. മുറുക്കെ കെട്ടിപ്പിടിച്ചു. ആലിംഗനങ്ങളെ പ്രണയിക്കുന്ന ഞങ്ങൾക്ക് ആ നിമിഷം ആത്മാവിന്റെ സ്വാതന്ത്ര്യമായിരുന്നു.
"എന്നെലും താങ്കോ..." പതിഞ്ഞ ഇടറിയ ഒരു ശബ്ദം ഞങ്ങളുടെ കെട്ടിപ്പിടുത്തത്തിനിടയിലൂടെ കടന്നുപോയി. ഒരു വൃദ്ധ കൈ നീട്ടുന്നു. ഞാൻ അവനെ നോക്കി. എന്തു ചെയ്യും!
"ഇയാൾ പെരിയമാന കഷ്ടമുള്ള മനുഷ്യൻ" ഇസ്മു എന്നെയും നോക്കി അവരോടായി പറഞ്ഞു. വൃദ്ധ നടന്നകന്നു. ഞാനും ഒന്നും മിണ്ടിയില്ല. പക്ഷേ ഇവൻ പോകുന്നേരം എന്റെ കൈയിലെ പിരിവു പെട്ടിയിലേക്ക് ഒരു കൈ നീണ്ടു വന്നു. രണ്ട് അഞ്ചു രൂപ തുട്ട് ഇടുന്നു. തിരിഞ്ഞു നോക്കിയപ്പോൾ ആ വൃദ്ധ തന്നെ. ഹൃദയം പെട്ടന്നൊന്ന് വിറച്ചു. അവർ ചിരിക്കുന്നുണ്ട്. എന്റെ തലയെ അവരിലേക്ക് ചേർത്തുപിടിച്ചു ഒന്നുകൂടെ ചിരിച്ചു. വല്ലാത്തൊരു നിമിഷം. ഉള്ളിലെ സൂപ്പറീഗോയെ ആരോ പത്തലിനു ആഞ്ഞടിച്ച പോലെ.
ഞങ്ങൾ പൂരപ്പറമ്പിലേക്ക് നടന്നു. കണ്ണിനു നല്ലൊരു കുളിർമ്മ. കഴിഞ്ഞ കുറെ നാളുകളായി പത്തിൽ കൂടുതൽ മലയാളികളെ ഒന്നിച്ചു കണ്ടിട്ടില്ല. ഇത് പത്തല്ല പതിനായിരത്തിലേറെയുണ്ട്. ഒറ്റയ്ക്കു നടക്കുന്ന ആരെയും ഇവിടെ കണ്ടില്ല. ചിലപ്പോൾ ആൾക്കൂട്ടത്തിനൊപ്പം നീങ്ങുന്നതു കൊണ്ടാകാം. പോകുന്ന മുഖങ്ങളിലേക്കെല്ലാം ഞാൻ കണ്ണോടിക്കുന്നുണ്ട്. അവനെ കാണണം! പൂരം പ്രമാണിച്ചെന്ന പോലെ ഒരൊറ്റ മൊബൈൽ സിമ്മുകളിലും ഒരിത്തിരി സിഗ്നൽ പോലുമില്ല. കുറെ ശ്രമിച്ചു - അവനെയൊന്ന് വിളിക്കാൻ. നിരാശയെങ്കിലും പൂരപ്പറമ്പ് കാണാൻ ഞങ്ങൾ വീണ്ടും നടന്നു. അധികം വൈകാതെ അവൻ ഇങ്ങോട്ടു വിളിച്ചു. അമ്പലത്തിന്റെ അകത്താണവൻ. എങ്ങനെ കാണും? നല്ല തിരക്കുണ്ട്.
"കാണാൻ വരുന്നുണ്ടേൽ ഞാൻ നിന്നെ വിളിച്ചോളാം..." അവന്റെ മറ്റൊരു ഫോൺ കോൾ.
ഉള്ളിൽ ആരൊ ഭാരമേറിയ ഇരുണ്ട കട്ടകൾ കൊണ്ടിട്ട പോലെ. "എന്തേ അവനെന്നെ ഒന്നു കണ്ടാൽ" - വട്ടം കൂടി ചവിട്ടിമെതിക്കുന്ന ചിന്തകൾ തലച്ചോറിൽ നിറഞ്ഞു തുടങ്ങി. നടുവിലാൽ മുറ്റത്ത് കുറച്ചു നേരം ഞങ്ങളിരുന്നു - എന്നെക്കാണാൻ അവൻ വന്നാലോ! കുറേ കാത്തിരുന്നിട്ടും മറുപടിയുണ്ടായില്ല. ഞങ്ങൾ വീണ്ടും പൂരപ്പറമ്പിലേക്ക്!
വഴിവക്കിൽ നിരന്നിരുന്ന കൈ നോട്ടക്കാർ ഞങ്ങളെ നോക്കുന്നുണ്ട്. തത്തയെ കണ്ടപ്പോൾ എനിക്കൊന്ന് പരീക്ഷിക്കണമെന്നായി. വിഷാദത്തിൽ മുക്കിയെടുത്ത തലച്ചോറിനു ഒരൽപം ആശ്വാസം കിട്ടുന്നേൽ കിട്ടട്ടെ. കൊടുക്കുന്ന കാശിനു നല്ലതല്ലാതൊന്നും പറയില്ലാലോ. തത്ത വന്നു ചീട്ടെടുത്തു - ഗണപതി. ആ വൃദ്ധ കൂറെ സംസാരിച്ചു - ഒരു ഇരുപത്തിനാലുകാരന്റെ ജീവിതത്തിൽ സംഭവിക്കാൻ സാധ്യതയുള്ളതെല്ലാം അവരും പറഞ്ഞു. ഞാൻ വീണ്ടും ചോദിച്ചു "കല്യാണം നടക്കോ?!"
"പിന്നെ, നടക്കാതെവിടെ പോവാനാ" ചെറിയൊരു നാണത്തോടെ ചുളുങ്ങിയ കവിളുകൾ കുലുക്കിക്കൊണ്ടവർ പറഞ്ഞു. പോകുന്നേരം തത്തയെ ഒന്നു തൊട്ടു - ഒന്നാശ്വസിപ്പിച്ചു.
മാനത്തു കാർമേഘങ്ങൾ ഉരുണ്ടു കൂടുന്നു.
"എനിയ്ക്കു പോണോലോ" നിഖിലിനോടായി ഞാൻ പറഞ്ഞു. തിരിച്ചു നടക്കുവാൻ തീരുമാനിച്ചപ്പോൾ അവനു ഞാനൊരു മെസേജയച്ചു, "I'm going back home."
"Wait" - അവന്റെ മെസേജിനു പിന്നാലെ ഒരു വിളിയും, "എനിക്ക് ഒന്നു കാണണം, സബ് വേയിൽ വാ."
കേട്ടപാതി ഞങ്ങൾ അങ്ങോട്ടോടി. വഴിയിൽ മനുഷ്യർ പുൽക്കട്ടി പോലെ നിൽക്കുന്നു. അടുക്കാനായില്ല. ഏറെ ശ്രമിച്ചു. പരാജയപ്പെട്ടു.
അവനോടൊന്ന് പറയാൻ മൊബൈലിൽ സിഗ്നലുമില്ല.
അപ്പോൾ പെയ്ത ചാറ്റൽ മഴയുടെ തുള്ളികൾ എന്നിലേക്കു തറച്ചുകയറുന്ന പോലെയായിരുന്നു. നിരാശയോടെ ഞാൻ തിരിച്ചു നടന്നു. എനിയ്ക്കും അവനുമിടയിൽ എന്താണുള്ളത് - സൗഹൃദത്തിന്റെ തലക്കെട്ടിൽ മാത്രം അത് ഒതുങ്ങുന്നില്ല. അവൻ എപ്പോഴോ എന്റെ ഹൃദയത്തിൽ തൊട്ടിട്ടുണ്ട്. ചില മുറിവുകളെ വച്ചുകെട്ടിയിട്ടുണ്ട്. ചിലപ്പോഴെല്ലാം ചേർത്തുപിടിച്ചിട്ടുമുണ്ട്. എന്റെ ആത്മാവിന്റെ ചരട് അവന്റെ കൈയ്യിൽ ഏതോ രാത്രി സഞ്ചാരത്തിനിടയിൽ കൈമാറിയ പോലെ, സുഖ ദുഃഖങ്ങൾ ഞങ്ങളിൽ അലഞ്ഞു തിരിയുന്ന പോലെ. നടന്നകലുന്ന എന്നെ മൗനം പിടിച്ചു കെട്ടി. ഞാൻ അഞ്ചുവിന്റെ കൈകൾ മുറുക്കിപ്പിടിച്ചു. "If the whole world was watching I'd still ..." ആ വരികൾ വീണ്ടും മനസ്സിൽ അലയടിച്ചു. മാനം കറുത്തു, മഴ കനത്തു, ഞാനും നനഞ്ഞു.